കൊച്ചി: കൊച്ചി: ജാതിയും മതവും അതിര്‍വരമ്പിടാത്ത കാംപസ് സൗഹൃദങ്ങളുടെ ലോകത്ത് സംശയത്തിന്റെ മാറാപ്പ് പടര്‍ത്തുന്ന പ്രയോഗമായി കോടതിയുടെ ലൗജിഹാദ്, റോമിയോ ജിഹാദ് പരാമര്‍ശങ്ങള്‍ മാറി.
കേരളത്തില്‍ ലൗ ജിഹാദ്, റോമിയോ ജിഹാദ് തുടങ്ങിയ കാര്യങ്ങളില്ലെന്നു ഡി.ജി.പി റിപോര്‍ട്ട് നല്‍കിയതോടെയാണു മതസൗഹാര്‍ദത്തിനു പേരുകേട്ട കേരളത്തില്‍ കോടതിയുടെ പരാമര്‍ശം വിദ്വേഷത്തിന്റെയും സംശയത്തിന്റെയും പുകമറയായി അവശേഷിക്കുന്നത്.
സംഘപരിവാരം തുടര്‍ച്ചയായി ഉപയോഗിച്ചുപോന്ന ഈ പദങ്ങള്‍ കോടതി കടമെടുത്തതോടെയാണു കാംപസുകളില്‍ വ്യത്യസ്ത മതത്തില്‍പ്പെട്ട ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം സംസാരിക്കാന്‍ വരെ മടിക്കുന്ന സാഹചര്യം ഉണ്ടാക്കിയിരിക്കുന്നത്. സംസാരിക്കുന്നവരെ സംഘപരിവാര സംഘടനയിലെ വിദ്യാര്‍ഥികള്‍ പ്രത്യേകം നിരീക്ഷിക്കുന്നതു ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. കാംപസുകളില്‍ വ്യത്യസ്ത മതത്തില്‍പ്പെട്ട സ്ത്രീ-പുരുഷന്‍മാര്‍ പഴയതുപോലെ ഇടപഴകുന്നതിനു കോടതി പരാമര്‍ശം വിഘാതമായിത്തീര്‍ന്നിരിക്കുകയാണ്. ഇതോടെ മതപരമായ ധ്രുവീകരണം കാംപസുകളില്‍ പ്രകടമായിരിക്കുകയാണ്.
ലൗ ഹജിഹാദ് എന്ന പദം നേരത്തേ സംഘപരിവാരം ഉപയോഗിച്ചപ്പോള്‍ മറ്റു ഹൈന്ദവസംഘടനകള്‍ ഇതിനനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചിരുന്നില്ല. അതേസമയം, കോടതി ഈ പദം പ്രയോഗിച്ചതിലൂടെ ഹൈന്ദവസംഘടനകളില്‍ പലതും ലൗ ജിഹാദിനെതിരേ കരുതിയിരിക്കണമെന്ന മൂന്നാര്റിയിപ്പുമായി രംഗത്തെത്തി.
കോടതിയുടെ പരാമര്‍ശം മാധ്യമങ്ങളും സംഘപരിവാരവും തങ്ങളുടെ വാദത്തിന് ആയുധമാക്കിയതോടെയാണു വര്‍ഗീയ തരംതിരിവ് ദൃശ്യമായിരിക്കുന്നത്. കാംപസ് പ്രണയത്തില്‍പ്പെട്ട് മുസ്ലിം യുവതികളും ധാരാളം അന്യമതസ്ഥരുടെ കൂടെ പോയിട്ടുണ്ടെങ്കിലും രണ്ടു പെണ്‍കുട്ടികള്‍ ഇസ്ലാം സ്വീകരിച്ച വിഷയത്തിലാണു കോടതി കോടതി അനുചിത പരാമര്‍ശങ്ങള്‍ നടത്തിയത്.
പത്തനംതിട്ടയില്‍ രണ്ടു പെണ്‍കുട്ടികള്‍ മതംമാറി മുസ്ലിമാവുകയും മുസ്ലിം യുവാക്കളെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ പോലിസ് ആദ്യം തയ്യാറാക്കിയ റിപോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ യുവാക്കളുടെ ജാമ്യാപേക്ഷ പരിഗണിക്കവെ കോടതി പരാമര്‍ശമായി പുറത്തുവരുകയായിരുന്നു. ഇതേ കാര്യങ്ങള്‍ തന്നെയാണു നേരത്തേ സംഘപരിവാരവും ഉന്നയിച്ചിരുന്നത്.
എന്നാല്‍, ലൗ ജിഹാദ് എന്നൊരു പ്രതിഭാസം ഉണ്ടെന്നതരത്തില്‍ പോലിസ് തയ്യാറാക്കിയ റിപോര്‍ട്ട് ശരിയല്ലെന്നു സ്ഥാപിക്കുന്നതാണ് ഇപ്പോള്‍ പോലിസ് മേധാവി കോടതിയില്‍ നല്‍കിയിരിക്കുന്ന റിപോര്‍ട്ട്.
(Source)
No comments:
Post a Comment