കോഴിക്കോട്: സംസ്ഥാനത്ത് ലൗ ജിഹാദ് എന്ന മതംമാറ്റ തീവ്രവാദ സംഘടന പ്രവര്‍ത്തിക്കുന്നതായ മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നു വ്യക്തമാക്കി പോലിസ് ഡയറക്ടര്‍ ജനറല്‍ ജേക്കബ് പുന്നൂസ് സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കിയതായി അറിയുന്നു.
പത്തനംതിട്ട സ്വദേശികളായ ഷഹന്‍ഷ, സിറാജുദ്ദീന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ഹൈക്കോടതിക്കു നല്‍കിയ കേസ് ഡയറിയിലെ പരാമര്‍ശങ്ങളെക്കുറിച്ചും തെളിവു ലഭിച്ചിട്ടില്ലെന്ന് ഡി.ജി.പി റിപോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
അതേസമയം, ഡി.ജി.പിയുടെ ഈ റിപോര്‍ട്ട് അതേപോലെ ഹൈക്കോടതിക്ക് ഉടന്‍ കൈമാറില്ലെന്നാണു വിവരം. ലൗ ജിഹാദ് സംബന്ധിച്ച് അടുത്ത ശനിയാഴ്ചയ്ക്കകം അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാനാണു ഹൈക്കോടതി ആഭ്യന്തരവകുപ്പിനു നിര്‍ദേശം നല്‍കിയത്. എന്നാല്‍, അന്വേഷണം പൂര്‍ത്തിയായില്ലെന്നു ചൂണ്ടിക്കാട്ടി കോടതിയോട് സാവകാശം തേടണമെന്നാണ് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനോട് ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടിട്ടുള്ളത്.
ഉപതിരഞ്ഞെടുപ്പു കഴിയുന്നതുവരെ പ്രശ്നത്തില്‍ കൃത്യമായ നിലപാട് പുറത്തറിയിക്കാതെ നീട്ടിക്കൊണ്ടുപോവാനുള്ള സര്‍ക്കാര്‍ നീക്കമാണ് ഇതിനു പിന്നിലെന്നും സൂചനയുണ്ട്.
ലൗ ജിഹാദിനെക്കുറിച്ച് ഇതിനകം മൂന്നുഘട്ടങ്ങളിലായി നടന്ന അന്വേഷണങ്ങളിലും വാര്‍ത്തകള്‍ വ്യാജമാണെന്നു തന്നെയാണ് പോലിസിനു ബോധ്യമായത്.
(Source)
No comments:
Post a Comment