Tuesday, November 3, 2009

ജിഹാദി ഭീകരവാദി ആര്‍?

അമേരിക്കയില്‍ സന്ദര്‍ശനം നടത്തിക്കൊണ്ടിരുന്ന ഒരു ടൂറിസ്റ്റ്, ഒരു വൃദ്ധയെ പേപ്പട്ടിയില്‍ നിന്നും രക്ഷിയ്ച്ചു. പിറ്റേന്ന് സംഭവത്തെക്കുറിച്ച് ഒരു പത്രവാര്‍ത്ത വന്നത് ഇങ്ങനെ:

“യൂറോപ്യന്‍ ഹീറോ വൃദ്ധയെ പട്ടിയില്‍ നിന്നും രക്ഷിയ്ച്ചു.”


ടൂറിസ്റ്റ്, താന്‍ യൂറോപ്യനല്ലെന്ന് പത്രത്തെ അറിയിച്ചതിനെത്തുടര്‍ന്ന്, വാര്‍ത്ത ഇങ്ങനെ തിരുത്തി:


“പ്രാദേശിക ഹീറോ വൃദ്ധയെ പട്ടിയില്‍ നിന്നും രക്ഷിയ്ച്ചു.”


താന്‍ അമേരിക്കക്കാരനോ യൂറോപ്യനോ ഒന്നുമല്ലെന്നും, മിഡില്‍ ഈസ്റ്റില്‍നിന്നുള്ള ഒരു മുസ്ലിമാണെന്നും ടൂറിസ്റ്റ് വ്യക്തമാക്കി. പിറ്റേന്ന് വാര്‍ത്ത ഇങ്ങനെയായി:


“ഭീകരവാദി പ്രാദേശിക പട്ടിയെ ആക്രമിച്ചു.”

Saturday, October 24, 2009

മുസ്ലിം യുവാക്കളേ, ധീരതയോടെ

പറയവിഭാഗത്തില്‍പ്പെട്ട പരമുവിനോടു നാട്ടിന്‍പുറത്തുള്ള ഒരാള്‍ ചോദിച്ചു: "എന്താ പരമൂ, നിനക്കു മുസ്ലിമായാല്‍? അതല്ലേ അന്തസ്സ്‌?" ഉടനെ വന്നു പരമുവിന്റെ മറുപടി: "കൂടിയ മാപ്ലാര്‍ക്കു തന്നെ തിന്നാനില്ല; എന്നിട്ടല്ലേ പുതുതായി മാര്‍ക്കംകൂടുന്നവര്‍ക്ക്‌!"

വൈക്കം ബഷീര്‍ പ്രസിദ്ധനായ ഒരു സംവിധായകനെ ഇരുത്തി ഇസ്ലാമിന്റെ മഹത്ത്വങ്ങള്‍ വര്‍ണിച്ചു സംസാരിച്ചുകൊണ്ടിരിക്കെ സംവിധായകന്‍ ചോദിച്ചു: "എങ്കില്‍ ഞാന്‍ മുസ്ലിമാവട്ടെ?" ബഷീറിന്റെ മറുപടി പെട്ടെന്നായിരുന്നു. അദ്ദേഹം പറഞ്ഞു: 'നോ വേക്കന്‍സി!'

പറയന്‍ പരമു പറഞ്ഞതും വൈക്കം ബഷീര്‍ പറഞ്ഞതും ഒന്നുതന്നെ. ആചാരമോ ആര്‍ഭാടമോ പ്രതീക്ഷിച്ചോ ആരുടെയെങ്കിലും വാചകമടികള്‍ കേട്ടോ സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യാനുള്ളതല്ല ഒരാളുടെ മതവിശ്വാസം. ഗൗരവപൂര്‍ണമായ ചിന്തയും ബോധപൂര്‍വമായ തീരുമാനവും ജനിച്ചുവളര്‍ന്ന മതം തിരസ്കരിക്കുന്നതിനു മുമ്പ്‌ അത്യാവശ്യമാണ്‌. ഒരാള്‍ മുസ്ലിമാവുക എന്നതിന്റെ നേര്‍ക്കുനേരെയുള്ള അര്‍ഥം, തലേന്നു വരെയുള്ള ജീവിതപാതയില്‍ നിന്നയാള്‍ തിരിഞ്ഞുനടക്കുക എന്നാണ്‌. ഇന്നലെവരെ അനുവദനീയമായ പലതും അതോടെ അയാള്‍ക്ക്‌ അനനുവദനീയമായിത്തീരുന്നു. പലതരം ബാധ്യതകളും ഉത്തരവാദിത്തങ്ങളും പുതുതായി വന്നുചേരുന്നു. കളവുപറയാനോ കക്കാനോ വിശ്വാസവഞ്ചന നടത്താനോ വാക്കു പാലിക്കാതിരിക്കാനോ അന്യനെ അനാദരിക്കാനോ അപഹസിക്കാനോ അവരുടെ അഭിമാനത്തിനു ക്ഷതമേല്‍പ്പിക്കാനോ വ്യഭിചരിക്കാനോ മദ്യപിക്കാനോ ആളുകളെ പരിഹസിക്കാനോ ഒന്നും അയാള്‍ക്കു പാടില്ല. അന്യന്റെ താല്‍പ്പര്യത്തിനു സ്വന്തം താല്‍പ്പര്യത്തേക്കാള്‍, അയാളുടെ അഭിമാനത്തിനു സ്വാഭിമാനത്തേക്കാള്‍ മുന്തിയ പരിഗണന നല്‍കുന്ന ഇസ്ലാംമതവിശ്വാസിയുടെ ദൃഷ്ടിയില്‍ ദൈവം ഏകനായപോലെ മനുഷ്യരെല്ലാം ഏകോദരസഹോദരന്മാരാണ്‌. മതത്തിന്റെയോ ജാതിയുടെയോ നിറത്തിന്റെയോ സ്വത്തിന്റെയോ പദവിയുടെയോ പേരില്‍ മനുഷ്യര്‍ക്കിടയില്‍ വിവേചനം പാടില്ല.

ഇസ്ലാമില്‍ ഒരുകാലത്തും ആര്‍ത്തിപിടിച്ച മിഷനറി പ്രവര്‍ത്തനം ഉണ്ടായിട്ടില്ലെന്നതാണു വാസ്തവം. ഉപ്പുമാവ്‌ ഉരുട്ടിക്കൊടുത്തും അമേരിക്കന്‍ പാല്‍പ്പൊടി കലക്കിക്കൊടുത്തും ഇസ്ലാം ഒരിക്കലും അംഗസംഖ്യ വര്‍ധിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. കുഷ്ഠരോഗികള്‍ക്കൊപ്പം കിടന്നും ഓവുചാലുകളിലും ഓടകളിലും ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെ കണ്ടെടുത്തും നടത്തുന്ന ജനസേവനം അത്യന്തം ശ്ലാഘനീയമാണ്‌. എന്നാല്‍, സേവനത്തെ ഇസ്ലാം മതപരിവര്‍ത്തനത്തിനുള്ള മാര്‍ഗമായി കരുതുന്നില്ല. ഇസ്ലാമികദൃഷ്ട്യാ ജനസേവനത്തിന്റെ ലക്ഷ്യം അതു നിര്‍വഹിക്കുന്നവരുടെ പരലോകമോക്ഷമാണ്‌; അഥവാ, ദൈവപ്രീതി. ആര്‍ക്കാണോ സേവനം അര്‍പ്പിക്കുന്നത്‌ അവരില്‍നിന്നു നന്ദിയോ പ്രതിഫലമോ പ്രതീക്ഷിക്കുക ഇസ്ലാമികമല്ല. ഇതില്‍നിന്നു വ്യത്യസ്തമായി പ്രവര്‍ത്തിക്കുമ്പോഴാണ്‌ ഒളവണ്ണകളും ഒറീസകളുമുണ്ടാവുന്നത്‌.

ഇസ്ലാമിന്റെ നൈസര്‍ഗികമായ മഹത്ത്വമാണ്‌ അതിനെ ഏക്കാളത്തും വലിയ ആള്‍ക്കൂട്ടമാക്കിത്തീര്‍ക്കുന്നത്‌. ഇന്നത്തേതുപോലെ തീര്‍ത്തും പ്രതികൂലമായ സാഹചര്യം ഇസ്ലാമികച്ചരിത്രത്തില്‍ അപൂര്‍വമാണ്‌. മുസ്ലിം നാടുകളിലും മുസ്ലിം അധിവാസകേന്ദ്രങ്ങളിലും നിത്യവും ബോംബ്‌ വര്‍ഷിച്ചുകൊണേ​‍്ടയിരിക്കുന്നു. വസീറിസ്താനിലും സ്വാതിലും അഫ്ഗാനിലും ഇറാഖിലും ഫലസ്തീനിലും തെക്കന്‍ സുദാനിലും മോഗാദിഷുവിലും ബോംബ്മഴ തുടരുന്നു. ഇക്കാര്യം നിത്യേന കാലത്തു മാധ്യമങ്ങള്‍ കാലാവസ്ഥാ റിപോര്‍ട്ട്‌ വായിക്കുംപ്രകാരം വായിച്ചുതീര്‍ക്കുമ്പോള്‍ അവയിലോരോ സംഭവത്തിലും മരിക്കുന്നത്‌ നൂറുകണക്കിനു മുസ്ലിം സഹോദരീസഹോദരന്മാരാണെന്നു മനസ്സിലാക്കിക്കൊള്ളണം. എന്നിട്ടും ലോകത്ത്‌ ഇസ്ലാമിലേക്കുള്ള കടന്നുവരവ്‌ വര്‍ധിച്ചുകൊണ്ടിരിക്കുകയും മുസ്ലിം ജനസംഖ്യയില്‍ വന്‍വര്‍ധന അനുഭവപ്പെടുകയും ചെയ്യുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച്‌, ലോകത്തെ നാലാള്‍ ഒരിടത്തു കൂടിനിന്നാല്‍ അവരിലൊരാള്‍ മുസ്ലിം ആണ്‌. പല സമുദായങ്ങളുടെയും ജനസംഖ്യ നിഷേധാത്മകമായ പ്രവണത പ്രകടിപ്പിക്കുമ്പോള്‍ മുസ്ലിം ജനസംഖ്യ ആവേശത്തോടെ മുന്നേറുന്നു.

ഈ കണ്ടെത്തലിന്റെ അലയൊലികള്‍ കാംപസുകളിലും ദൃശ്യമാണ്‌. മൊട്ടത്തല കീഴ്പോട്ടു താഴ്ത്തി, ചൊറിപിടിച്ചും വെറിപിടിച്ചും കാംപസിലെ അറബി ഡിപാര്‍ട്ട്‌മന്റുകളുടെ മൂലയിലും ബാത്ത്‌ര്‍റൂമുകളുടെ ഓരങ്ങളിലും ആള്‍ക്കൂട്ടത്തെ ഭയന്നും കൂട്ടുകാരില്‍നിന്ന്‌ അകന്നും കഴിയുന്ന തൊപ്പിയിട്ട തോഴനല്ല ഇന്നു മുസ്ലിം വിദ്യാര്‍ഥി. അവന്റെ കൈയില്‍ സെല്‍ഫോണ്‍ ഉണ്ട്‌. സ്പ്ലെന്‍ഡറിലും പള്‍സറിലും ഒക്കെയാണവന്റെ വരവ്‌. അവന്‍ എല്ലാ അര്‍ഥത്തിലും അടിപൊളിയാണ്‌. അവന്റെ ഉപ്പ ഗള്‍ഫിലാണ്‌. മരുഭൂമി ഉരുക്കിയൊഴുക്കുന്ന തീക്കാറ്റേറ്റ്‌ അവന്റെ ഉപ്പ എല്ലുരുകി അധ്വാനിക്കുന്നത്‌ മകന്‍ അന്തസ്സില്‍ വസ്ത്രം ധരിച്ചും മേല്‍ത്തരം ഭക്ഷണം കഴിച്ചും ആഹ്ലാദപൂര്‍വം ജീവിക്കാനാണ്‌.

പരിമളമായ ഈ ജീവിതപരിസരവും നേരത്തേ പറഞ്ഞ ആചാരാനുഷ്ഠാനങ്ങളിലെ സുതാര്യതയും വിശ്വാസകാര്യങ്ങളിലെ സ്നിഗ്ധതയും ഒത്തുചേരുമ്പോള്‍ അവന്‍ കാംപസുകളിലെ കാന്തശക്തിയുള്ള യുവാവായിത്തീരുന്നു. അവന്റെ ദൈവത്തെ ദര്‍ശിക്കാന്‍ ദേവാലയങ്ങള്‍ക്കു മുമ്പില്‍ ക്യൂ നില്‍ക്കേണ്ട; അവനു തൊഴാനും അനുഗ്രഹം വാങ്ങാനും ഒരു പ്രത്യേക പ്രതിമയിലേക്കു നോക്കിനില്‍ക്കേണ്ട. അവന്റെ ദൈവം അവനു മുന്നിലും നിലത്തും നിരത്തിലുമുണ്ട്‌. അവനു പൂമൂടാനായി വര്‍ഷങ്ങള്‍ക്കു മുമ്പ്‌ പണമടച്ചു കാത്തിരിക്കേണ്ട; അണിയില്‍ മുമ്പിലെത്താന്‍ പൂജാരിക്ക്‌ കൈക്കൂലി കൊടുക്കേണ്ട; അവന്റെ മതത്തില്‍ പൂജാരിയോ പുരോഹിതനോ ഇല്ല. പണക്കാരനും പണിക്കാരനും കൊട്ടാരത്തില്‍നിന്ന്‌ ഇറങ്ങിവന്ന രാജാവും കുടിലില്‍നിന്നു കയറിവന്ന പ്രജയും സമന്‍മാര്‍. ആദ്യം വന്നവന്‍ ആദ്യം.

അവന്റെ മതത്തില്‍ വിവാഹം സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലുമപ്പുറം ലളിതമാണ്‌. അവിടെയും പുരോഹിതനോ പൂജാരിയോ ആവശ്യമില്ല. ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും സന്നദ്ധത, പെണ്‍കുട്ടി ദുരുപയോഗപ്പെടുത്തപ്പെടാതിരിക്കാന്‍ രക്ഷിതാവിന്റെ സാന്നിധ്യം, രണ്ടു സാക്ഷികള്‍- തീര്‍ന്നു ചടങ്ങ്‌. പെണ്‍കുട്ടിക്ക്‌ ആണ്‍കുട്ടി ഹൃദയം കൈമാറുന്നതോടൊപ്പം ഉള്ളംകൈയില്‍ 'മഹ്ര്' വച്ചുകൊടുക്കുന്നു. അവന്റെ, അവളുടെ നക്ഷത്രം പൂരാടമാവാം കാര്‍ത്തികയാവാം. ദശ ശനിയാവാം, ചൊവ്വാഴ്ചയാവാം. ദൈവംതമ്പുരാന്‍ സൃഷ്ടിച്ച ഭൂമി അതിന്റെ അച്ചുതണ്ടിന്മേല്‍ തിരിയല്‍ മുഖേന കൈവരുന്ന ഏതു ദിവസവുമാവാം. അവന്റെ/അവളുടെ മുമ്പില്‍ ചൊവ്വ എന്ന ചതിക്കുഴിയോ ശനി എന്ന ദുശ്ശകുനമോ ഇല്ല.

ഇസ്ലാമിന്റെ ഈ സ്വച്ഛത പലരെയും വിറളിപിടിപ്പിക്കുന്നു. ഇപ്പോഴും കാംപസ്‌ പ്രണയത്തിനു വേണ്ടി പരവതാനി വിരിക്കുന്നവര്‍ സംഭവത്തിലെ ഒരു തല മുസ്ലിം ആവുന്നതോടുകൂടി അതില്‍ തീവ്രവാദവും വിദേശപണവും മണക്കുന്നു. ക്രൈസ്തവ-ഹിന്ദു പ്രണയമാവാമത്രേ. പാടില്ലാത്തതു മുസ്ലിം ചെറുക്കന​‍ുമായുള്ള പ്രേമം മാത്രം. ഇതൊന്നും തുറന്നുപറയാനും തുറന്നെഴുതാനും മതേതരത്വത്തെ പിടിച്ച്‌ ആണയിടുന്നവര്‍ക്ക്‌ ഒരു ഉളുപ്പുമില്ല.

ഈ ലേഖകന്‍ ഓര്‍ക്കുന്നു: അന്നു മഞ്ചേരി യൂനിറ്റി കോളജിലെ പെണ്‍കുട്ടി ഒരു ആണ്‍ചെറുക്കന്റെ കൂടെ പ്രണയിച്ച്‌ ഇറങ്ങിപ്പോയി. രക്ഷിതാക്കള്‍ ശരീഅത്ത്‌ പ്രകാരം അവരെ വിവാഹം കഴിപ്പിക്കാന്‍ ഒരുക്കങ്ങള്‍ ചെയ്തു. പക്ഷേ, പ്രണയജോടികള്‍ക്ക്‌ പൊടിപിടിച്ച രജിസ്ട്രാര്‍ ഓഫിസില്‍ വച്ചുതന്നെ വേണം 'കാനോത്ത.​‍്‌' എന്നാലല്ലേ ശരീഅത്തിന്റെ വയറ്റത്തു ചവിട്ടാന്‍ പൊന്തിച്ച കാലിന്‌ അതിന്റെ ദൗത്യം നിര്‍വഹിക്കാനാവൂ. ചിലര്‍ അതിനു തടസ്സം നിന്നു. അമ്പോ, എന്തായിരുന്നു കുതൂഹലം! എതിര്‍ത്തവരെ ഭീകരന്മാരും തീവ്രന്മാരുമായി അവതരിപ്പിച്ചു. പ്രണയത്തിനു മുമ്പില്‍ ആകാശമല്ലാതെ അതിരുകളില്ല എന്നായിരുന്നു പെരുമ്പറ. ഇപ്പോള്‍ അതേ പ്രണയസ്നേഹികള്‍ മുസ്ലിം ചെറുപ്പക്കാരെ പ്രണയപരിസരത്തുനിന്ന്‌ ആട്ടിയോടിക്കുന്നു. പെണ്‍കുട്ടികളുടെ മുമ്പാകെ ചുവപ്പും പച്ചവും വരകള്‍ വരയ്ക്കുന്നു. അതിനു നല്‍കുന്ന ന്യായീകരണമാണ്‌ ലൗ ജിഹാദ്‌ എന്ന, ഉലക്കയും ചിന്തയും ഏച്ചുകൂട്ടിയുള്ള നാമകരണം.

മുസ്ലിം യുവാക്കളെ ഭീഷണിപ്പെടുത്തലും ഇസ്ലാമിനെ അവമതിക്കലുമാണ്‌ ലക്ഷ്യം. കോടതിയും പോലിസും ഇക്കാര്യത്തില്‍ നിരുത്തരവാദപരമായി കക്ഷിചേരുകയും കൈകോര്‍ക്കുകയും ചെയ്യുന്നു. മുസ്ലിം പെണ്‍കുട്ടി പ്രേമക്കുരുക്കില്‍ അകപ്പെട്ടാല്‍ പ്രായപൂര്‍ത്തിയായ അവളുടെ കാര്യം തീരുമാനിക്കാന്‍ അവള്‍ക്കു സ്വാതന്ത്ര്യമുണ്ട്‌. അതിനാല്‍ അവളെ കോടതി ഹിന്ദു കാമുകനോടൊപ്പം വിടുന്നു. മറുഭാഗത്ത്‌ അമുസ്ലിം പെണ്‍കുട്ടി മുസ്ലിം ചെറുക്കനെ പ്രേമിച്ചാല്‍ അവളെ മാറ്റിയെടുക്കാന്‍ കോടതി രക്ഷിതാക്കള്‍ക്കു വിശാലമായി സമയം അനുവദിക്കുന്നു- ചുരുങ്ങിയത്‌ മൂന്നാഴ്ച. നഗ്നമായ ഈ വിവേചനം പഴയ ദക്ഷിണാഫ്രിക്കയിലല്ല, മതേതര ഇന്ത്യയിലാണ്‌.

ഇസ്ലാമും ലോക മുസ്ലിം സമൂഹവും ഊതിയാല്‍ പാറിപ്പോവുന്ന അപ്പൂപ്പന്‍താടിയല്ല. അന്യരെ തട്ടിക്കൊണ്ടുവന്നു വേണ്ട ഇസ്ലാമിന്‌ അതിന്റെ കോളം നികത്താനും കളം നിറയ്ക്കാനും. ഗ്രന്ഥകാരനായ മുഹമ്മദ്‌ അസദ്‌, ദാര്‍ശനികനായ രജാ ഗറോഡി,പോപ്‌ താരം യൂസുഫുല്‍ ഇസ്ലാം എന്ന കാറ്റ്‌ സ്റ്റീവന്‍സ്‌, ലോകം അറിയുന്ന ബോക്സിങ്‌ താരം കാഷ്വസ്‌ ക്ലേ എന്ന മുഹമ്മദലി തുടങ്ങിയവരൊന്നും ഇസ്ലാം ആശ്ലേഷിച്ചതു പ്രേമിച്ചോ പ്രേമിക്കപ്പെട്ടോ അല്ല. മലയാളം കണ്ട ഏറ്റവും വലിയ പ്രതിഭയായിരുന്ന മാധവിക്കുട്ടിയെ നാലപ്പാട്ടെ സവര്‍ണാചാരങ്ങളുടെ നാലുകെട്ടില്‍നിന്നു പുറത്തുകടത്തിയും അവസാനം പാളയം പള്ളിയുടെ തിരുമുറ്റത്ത്‌ അവര്‍ക്ക്‌ അന്ത്യവിശ്രമമൊരുക്കിയതും ഏതെങ്കിലും ജിഹാദി ഗ്രൂപ്പല്ല. അഫ്ഗാനിസ്താനിലെ മലമടക്കുകളില്‍ താലിബാന്‍ ജിഹാദികളുടെ കൈയിലകപ്പെട്ട പ്രസിദ്ധ ബ്രിട്ടീഷ്‌ പത്രപ്രവര്‍ത്തക ഇവണ്‍ റിഡ്ലിയെ ഇസ്ലാമിന്റെ തിരുമുറ്റത്ത്‌ കാക്ക കൊത്തിക്കൊണ്ടിട്ടതല്ല. താലിബാന്റെ സദാചാരനിഷ്ഠയാണ്‌ അവരുടെ ഇസ്ലാം ആശ്ലേഷണത്തിനു വഴിയൊരുക്കിയത്‌.

(Source)

ബ്രാഹ്മണാള്‍ അയിത്തം റിവേഴ്സ്‌ ഗിയറില്‍!

അണ്ടി കളഞ്ഞുപോയ അണ്ണാന്റെ വൈഷമ്യത്തെക്കുറിച്ചു വൈയാകരണന്മാര്‍ ആലങ്കാരികമായി പറയാറുണ്ടെങ്കിലും സംഭവം നേരില്‍ക്കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഉടനടി കിട്ടാവുന്ന വല്ല വാഹനവും പിടിച്ച്‌ ഇന്ദ്രപുരിയിലെ ജാണ്ടെവാലയില്‍ ഹാജരാവുന്നതാണ്‌ അത്യുത്തമം. ഭര്‍തൃഹരി പോലെയുള്ള സംസ്കൃത സൗന്ദര്യശാസ്ത്രജ്ഞര്‍ ഇഴകീറി പരിശോധിച്ച വിഷയമാണ്‌. പലവിധ സിദ്ധാന്തങ്ങള്‍ പണ്ടുമുതലേ നാട്ടിലുള്ളതുമാണ്‌. എന്നാല്‍, പറ്റിയൊരു ഉദാഹരണം കണ്ടുകിട്ടാന്‍ പ്രയാസം. അതുകൊണ്ട്‌ ഇതൊരു ചരിത്രസംഭവമാണ്‌. അലങ്കാരശാസ്ത്ര, വ്യാകരണാദി വിജ്ഞാനീയങ്ങളില്‍ താല്‍പ്പര്യമുള്ളവര്‍ക്കു സുവര്‍ണകാലം എന്നും പറയാം.

എന്നുവച്ചാല്‍, ജാണ്ടെവാലയില്‍ തമ്പടിച്ചിരിക്കുന്ന കുറുവടിപ്പടയുടെ ആചാര്യവൃന്ദത്തിന്റെ സമകാലീന മനോവ്യാപാരങ്ങള്‍ വിശദീകരിക്കാന്‍ ഇതിനേക്കാള്‍ ഉചിതമായ മറ്റൊരു പ്രയോഗം മലയാളഭാഷയിലോ ചെന്തമിള്‍, സംസ്കൃതം തുടങ്ങിയ ക്ലാസിക്കല്‍ ഭാഷകളിലോ കണ്ടുകിട്ടാന്‍ പ്രയാസം. ഇത്തരം കാര്യങ്ങളില്‍ മലയാളികള്‍ക്കു പ്രത്യേകമായ ഒരു കണ്ണുണ്ട്‌. അതു നിതരാം വ്യക്തമാക്കുന്നതാണ്‌ ഈ സംഭവവും.

അണ്ടി കളഞ്ഞ അണ്ണാന്‍ എന്നു പറയുമ്പോള്‍, അണ്ണാന്‍ജി മഹാരാജ്‌ ആളു വെറും ചില്ലറക്കാരനാണെന്നു കരുതി ആട്ടിക്കളയരുത്‌. പണ്ടു രാമേശ്വരത്ത്‌ പാലംപണിയില്‍ സഹായിച്ച കക്ഷിയാണ്‌. പ്രാചീനകാലം മുതലേ സിവില്‍ എന്‍ജിനീയറിങ്‌ രംഗത്തു വിദഗ്ധരാണെന്നു രാമായണാദി കാവ്യങ്ങളില്‍ കാണുന്നുണ്ട്‌. അതുകൊണ്ടു ശ്രീരാംജി നേരിട്ടുതന്നെ വരച്ചുകൊടുത്തത്താണ്‌ പുറത്തു കാണുന്ന മൂന്നുവര. ഇപ്പോഴത്തെ കാലത്താണെങ്കില്‍ ട്രിപ്പിള്‍ സ്റ്റാറുള്ള ബ്രിഗേഡിയറിന്റേതിനു തുല്യമായ പദവി.

വിഷയം ജാണ്ടെവാലയിലെ കാരണവന്മാരാണല്ലോ. അവരാണ്‌ അഖിലഭാരതത്തിലേയും ഹൈന്ദവചിന്തയുടെ പുണ്യാത്മാക്കള്‍. അവരെന്തു കരുതുന്നുവോ അതുതന്നെ ഹൈന്ദവചിന്ത; അവരെന്തു ചെയ്യുന്നുവോ അതുതന്നെ ഹൈന്ദവരീതി; അവരെന്ത്‌ അതിക്രമങ്ങള്‍ ചെയ്യുന്നുവോ അതുതന്നെ ഹൈന്ദവനീതി. അങ്ങനെയാണു മഹാത്മാഗാന്ധിയുടെ സ്വര്‍ഗാരോഹണം മുതല്‍ ഗുജറാത്തിലെ ആയിരങ്ങളുടെ ജീവന്മുക്തി വരെയുള്ള പുണ്യകര്‍മങ്ങള്‍ കാലാകാലങ്ങളായി സംഘടിപ്പിച്ചതു. വച്ചടി വച്ചടി കയറ്റമായിരുന്നു ഇതുവരെ. സോമനാഥത്തുനിന്നു രഥയാത്ര ഉരുട്ടിക്കൊണ്ടുപോയി അയോധ്യയില്‍ പള്ളി പൊളിച്ച വകയില്‍ രാജ്യഭരണം തന്നെ കൈയില്‍വന്നു. സംസ്ഥാനഭരണം വേറെ. പച്ചക്കള്ളം നട്ടുമുളപ്പിച്ചാല്‍ രാജ്യത്ത്‌ അധികാരം കൊയ്യാനാവുമെന്നു തെളിയിച്ചതു ഈ മഹാരാഷ്ട്ര ചിത്പവന്‍ ബ്രാഹ്മണപുംഗവന്മാര്‍ തന്നെ.

പക്ഷേ, എല്ലാകാലത്തും ജനത്തെ അങ്ങനെ വിഡ്ഢികളാക്കി നിര്‍ത്താന്‍ കഴിയില്ലെന്നൊരു തോന്നല്‍ കുറച്ചുകാലമായി ഉണ്ടായിരുന്നു. പഴയ മാതിരി അടവുകളൊന്നും അങ്ങോട്ട്‌ എസ്ുന്നില്ല.

ഇപ്പോള്‍ സ്ഥിതി മാറുന്ന ലക്ഷണമാണ്‌. മലേഗാവില്‍ തുടങ്ങി ഗോവയില്‍ അവസാനിച്ച പരീക്ഷണങ്ങള്‍ തിരിച്ചടിക്കുന്ന ലക്ഷണമാണ്‌. മേത്തന്മാര്‍ അക്രമം കാണിക്കുന്നില്ലെങ്കില്‍ അവര്‍ക്കു വേണ്ടി നാം തന്നെ ചെയ്തേക്കാം എന്നുകരുതി ഒരു സേവനം നടത്തിയതാണു രണ്ടിടത്തും. ഒരിടത്തു ബോംബ്‌ പൊട്ടി; മഹാസാധ്വിയായ പെണ്ണുമ്പിള്ള പിടിയിലായി. മറ്റേടത്തു രണ്ട്‌ ഉശിരന്മാരായ കിടാങ്ങള്‍ വടിയായി.

പിന്നെയാണു ലൗ ജിഹാദ്‌ എടുത്തുവീശിയത്‌. ജിഹാദായാല്‍ പിന്നെ നോക്കേണ്ട; മറ്റവന്മാര്‍ക്കല്ലാതെ ആര്‍ക്കാണു ജിഹാദിന്റെ ഏര്‍പ്പാട്‌? ജിഹാദികള്‍ തട്ടിക്കൊണ്ടുപോയ പെണ്ണുങ്ങളുടെ കണക്കും എടുത്തു. ഇപ്പോള്‍ അതും കുരിശാവുന്ന ലക്ഷണമാണ്‌. യെദ്യൂരപ്പയുടെ നാട്ടില്‍ ക്ഷേത്രത്തില്‍ കൊണ്ടുപോയി വിവാഹം കഴിക്കാമെന്നു പറഞ്ഞു പെണ്ണിനെ വേലവച്ചു വടിയാക്കിയ ചങ്ങാതി പിടിയിലായി. ജിഹാദിക്കു പകരം കാണുന്നത്‌ സാക്ഷാല്‍ നമ്മുടെ സ്വന്തം ആള്‍. ജിഹാദികള്‍ എന്നാണാവോ ബഹുദൈവവിശ്വാസവും ക്ഷേത്രാരാധനയും ആരംഭിച്ചതു?

അതങ്ങനെ ഒരു ഭാഗത്ത്‌. മറുഭാഗത്തു നമ്മുടെ കക്ഷിയുടെ കച്ചവടം ഏതാണ്ടു പൂട്ടുന്ന മാതിരിയാണ്‌. ചിത്പവനപുരിയുടെ ആത്മാവു കുടികൊള്ളുന്ന മഹാരാഷ്ട്രയില്‍ മൂന്നാംവട്ടവും നമ്മുടെ ആള്‍ക്കാര്‍ പൊട്ടിപ്പാളീസായി. കോണ്‍ഗ്രസ്സുകാര്‍ക്കു ഹാട്രിക്കാണ്‌ കിട്ടിയത്‌. നമുക്കു കിട്ടിയ സീറ്റും വോട്ടും നോക്കിയാല്‍ അധികകാലം ഈ കച്ചവടം നടക്കാത്ത ലക്ഷണമാണ്‌.

മാത്രമല്ല, വേറെയും കുഴപ്പം. ചൗതാല നമ്മുടെ ബന്ധുവായിരുന്നു. ബന്ധുത്വം വിട്ടപ്പോള്‍ ടിയാന്റെ വോട്ടും സീറ്റും റോക്കറ്റ്‌ വിട്ടപോലെയാണു മുകളിലേക്കു കുതിച്ചതു. എന്നുവച്ചാല്‍, നമ്മുടെ സംബന്ധം വിട്ടപ്പോള്‍ ആയാറാം ഗയാറാമിന്റെ സ്വന്തം അളിയനായ ഓംപ്രകാശ്‌ ചൗതാലയ്ക്കു പോലും വോട്ടുണ്ട്‌. ചുരുക്കിപ്പറഞ്ഞാല്‍, നമുക്ക്‌ അറംപറ്റിയ മാതിരി. പണ്ടൊക്കെ ശൂദ്രരുമായി കൂട്ടുകൂടിയാല്‍ നാം ബ്രാഹ്മണാള്‍ജികള്‍ക്ക്‌ അയിത്തമായിരുന്നു. ഇപ്പോള്‍ നാമുമായി കൂടിയാല്‍ അയിത്തമാവുമെന്ന്‌ അവന്മാര്‍ ധരിക്കുന്ന നിലയിലാണു കാര്യങ്ങളുടെ പോക്ക്‌.

ഹെയ്‌ ശ്രീറാം...! നീ തന്നെ രക്ഷ.

(Source)

യുവതിയെ ഹൈക്കോടതി യുവാവിനൊപ്പം വിട്ടയച്ചു

കൊച്ചി: മുസ്ലിം യുവതിയെ ഹൈക്കോടതി സ്വകാര്യ ബസ്‌ ഡ്രൈവറായ ഹിന്ദു യുവാവിനൊപ്പം വിട്ടയച്ചു. പെരുമ്പാവൂര്‍ ചേലക്കുളം സ്വദേശിനിയായ മുസ്​‍്ലിം യുവതിയെയാണു പട്ടിമറ്റം എറപ്പുംപാറ അജേഷ്‌ എന്ന യുവാവിനൊപ്പം ഹൈക്കോടതി വിട്ടയച്ചതു. ഹൈക്കോടതി ജസ്റ്റിസ്‌ ആര്‍ ബസന്തിന്റെയാണ്‌ ഉത്തരവ്‌.

പത്തനംതിട്ട സെന്റ്‌ ജോണ്‍സ്‌ കോളജിലെ വിദ്യാര്‍ഥികളായ രണ്ടു യുവതികള്‍ മുസ്​‍്ലിം ആയി മുസ്​‍്ലിം യുവാക്കളെ വിവാഹം ചെയ്ത സംഭവത്തില്‍ ഇതേ ജഡ്ജി തന്നെ യുവതികളെ അവരുടെ മാതാപിതാക്കളോടൊപ്പം വിട്ടയച്ചിരുന്നു.

കോലഞ്ചേരി കോളജില്‍ ടി.ടി.സിക്കു പഠിക്കുകയായിരുന്ന യുവതി ഈ റൂട്ടില്‍ സര്‍വീസ്‌ നടത്തുന്ന സ്വകാര്യ ബസ്‌ ഡ്രൈവറുമായി പ്രണയത്തിലാവുകയായിരുന്നു. മൂന്നാഴ്ച മുമ്പു യുവതി യുവാവിനൊപ്പം ഒളിച്ചുപോയി. ഇതു സംബന്ധിച്ചു യുവതിയുടെ പിതാവിന്റെ ഹേബിയസ്‌ കോര്‍പസ്‌ ഹരജി പരിഗണിക്കവേയാണു യുവതിയെ യുവാവിനൊപ്പം വിട്ട്‌ കോടതി ഉത്തരവായത്‌. വീട്‌ വിട്ടു പോവുന്ന സമയത്ത്‌ യുവതി കൊണ്ടുപോയ സ്വര്‍ണം വീട്ടുകാര്‍ക്കു തിരികെനല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. യുവതി അജേഷിന്റെ നിര്‍ബന്ധപ്രകാരം ഹിന്ദുമതം സ്വീകരിച്ചതായാണു സൂചന. ഇരുവരും സ്പേഷ്യല്‍ മാരേജ്‌ ആക്റ്റ്‌ പ്രകാരമുള്ള വിവാഹ രജിസ്ട്രേഷന്‍ പോലും നടന്നിട്ടില്ല. നവംബര്‍ രണ്ടുവരെ ഒരുമിച്ചു താമസിച്ച ശേഷം കോടതിയില്‍ ഹാജരാവാനാണു കോടതി നിര്‍ദേശം.

(Source)

യുവതിയുടെ തിരോധാനത്തില്‍ ദുരൂഹത

പെരിന്തല്‍മണ്ണ: മൂന്നുവര്‍ഷം മുമ്പ്‌ ഹിന്ദു യുവാവിനൊപ്പം വീടുവിട്ടിറങ്ങിയ ഭര്‍തൃമതിയായ യുവതിയുടെ തിരോധാനത്തില്‍ ദുരൂഹതയുള്ളതായി ആരോപണം. വെട്ടത്തൂര്‍ കാപ്പ്‌ എരുത്ത്‌ ഹംസയുടെ മകള്‍ ബുഷ്‌റ (23)യാണു കാപ്പ്‌ കാളമ്പാറ കൊടുവത്ത്‌ ഇട്ടീരി എന്ന കുട്ടിമാന്റെ മകന്‍ പ്രതീഷി (25)നൊപ്പം അപ്രത്യക്ഷയായത്‌. വിവാഹ വാഗ്ദാനം നല്‍കിയതിനെ തുടര്‍ന്നാണു യുവതി തന്റെ രണ്ടു കുട്ടികളുമായി പ്രതീഷിനൊപ്പം പോയത്‌. പ്രതീഷ്‌ നാട്ടില്‍ വന്നിട്ടുണ്ടെങ്കിലും ബുഷ്‌റ എവിടെയാണെന്ന്‌ ആര്‍ക്കുമറിയില്ല.

എടത്തനാട്ടുകരയിലേക്കു വിവാഹം കഴിച്ചയച്ച യുവതിക്കു മൂന്നുംനാലും വയസ്സുള്ള രണ്ടു കുട്ടികളുണ്ട്‌. പ്രതീഷിനോടൊപ്പം ജീവിക്കാന്‍ ബുഷ്‌റ തീരുമാനിച്ചതോടെ നിയമപരമായി തന്നെ കുടുംബബന്ധങ്ങള്‍ വേര്‍പ്പെടുത്തിയിരുന്നു. വിദേശത്തു നിന്നു നാട്ടിലെത്തി ഭര്‍ത്താവ്‌ യുവതിയെ വിവാഹമോചനം നടത്തുകയും രണ്ടു കുട്ടികളെ ഏറ്റെടുക്കുകയും ചെയ്തു. പ്രതീഷിനോടൊപ്പം വിവിധ സ്ഥലങ്ങളില്‍ കറങ്ങിയ യുവതി സ്വന്തം വീട്ടില്‍ തിരിച്ചെത്താന്‍ ശ്രമിച്ചെങ്കിലും വീട്ടുകാര്‍ അനുവദിച്ചില്ല. ഇതോടെ ഇരുവരും ഗുരുവായൂരിലേക്കു വണ്ടികയറിയതായി നാട്ടുകാര്‍ പറയുന്നു. സംഭവശേഷം ഇടയ്ക്കിടെ മാത്രം നാട്ടില്‍ വരാറുള്ള പ്രതീഷിനെ കഴിഞ്ഞദിവസം മുതല്‍ നാട്ടില്‍ സ്ഥിരമായി കാണുന്നതില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ പറയുന്നു. യുവതിയോടൊപ്പം താമസിക്കുകയാണെന്നു നാട്ടില്‍ വിശ്വസിപ്പിച്ചിരുന്ന യുവാവിന്റെ പെരുമാറ്റരീതിയും യുവതിയുടെ തിരോധാനവും സംശയമുളവാക്കുന്നുണ്ട്‌.

(Source)

മതംമാറ്റ വിവാദം മതസ്വാതന്ത്ര്യത്തിന്‌ ഭീഷണി: ഇമാംസ്‌ കൗണ്‍സില്‍

>

തിരുവനന്തപുരം: പത്തനംതിട്ട കോളജിലെ രണ്ടു വിദ്യാര്‍ഥിനികള്‍ ഇസ്ലാം സ്വീകരിച്ചതുമായി ബന്ധപ്പെട്ട്‌ സംഘപരിവാര കേന്ദ്രങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന മതംമാറ്റ വിവാദം ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനു ഭീഷണിയാണെന്ന്‌ ഇമാംസ്‌ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.

സംഘപരിവാരം പ്രചരിപ്പിച്ച ലൗ ജിഹാദ്‌ പ്രസ്ഥാനം പൊള്ളയായ കുപ്രചാരണമായിരുന്നുവേന്നു തെളിഞ്ഞിട്ടും മുഖ്യധാരാ മാധ്യമങ്ങളും കോടതിയും അതിനോടു സ്വീകരിച്ച പ്രതികരണം സമൂഹത്തില്‍ ശക്തിപ്പെട്ടിരിക്കുന്ന ചില രോഗലക്ഷണങ്ങളെയാണു കാണിക്കുന്നത്‌. ഇഷ്ടമുള്ള മതവും ആദര്‍ശവും തിരഞ്ഞെടുക്കാനുള്ള അവകാശത്തിനു നേരെയുള്ള കൈയേറ്റം ഫാഷിസമായാണ്‌ പരിണമിക്കുന്നതെന്നും ഇമാം കൗണ്‍സില്‍ കുറ്റപ്പെടുത്തി.

കരമന അശ്‌റഫ്‌ മൗലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി അര്‍ഷദ്‌ മുഹമ്മദ്‌ നദ്‌വി റിപോര്‍ട്ട്‌ അവതരിപ്പിച്ചു. മതംമാറ്റം- തെറ്റും ശരിയുംҠഎന്ന വിഷയത്തില്‍ 29ന്‌ 2.30ന്‌ എറണാകുളം ടൗണ്‍ഹാളില്‍ സെമിനാര്‍ സംഘടിപ്പിക്കാനും ഓള്‍ ഇന്ത്യ ഇമാംസ്‌ കൗണ്‍സില്‍ സംസ്ഥാന സമിതി തീരുമാനിച്ചു. സെമിനാറില്‍ മുന്‍ എം.പി സെബാസ്​‍്ട്യന്‍ പോള്‍, പി കോയ, റെനി ഐലിന്‍, ബാബുരാജ്‌, മുവാറ്റുപുഴ അശ്‌റഫ്‌ മൗലവി പങ്കെടുക്കും.

(Source)

സപ്തംബറില്‍ തിരുവനന്തപുരത്ത്‌ മതംമാറ്റിയത്‌ ഏഴുപെണ്‍കുട്ടികളെ

കൊല്ലം: കഴിഞ്ഞ മാസം ആര്‍.എസ്‌.എസുകാര്‍ പ്രണയം നടിച്ച്‌ ഏഴ്‌ മുസ്ലിം പെണ്‍കുട്ടികളെ മതംമാറ്റി. റിട്ട.പോലിസ്‌ സൂപ്രണ്ടിന്റെ മകളടക്കം അഞ്ച്‌ പേരെ നഗരപരിധിയില്‍ നിന്നാണ്‌ കടത്തിയത്‌. മറ്റു രണ്ടു പേരെ രഹസ്യമായി രജിസ്റ്റര്‍ ചെയ്യിപ്പിക്കുകയായിരുന്നെന്ന്‌ തിരുവനന്തപുരം കിഴക്കേക്കോട്ട സബ്‌ രജിസ്ട്രാര്‍ ഓഫിസിലെ കണക്കുകള്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരം പേരൂര്‍ക്കട ഹാര്‍വിപുരം അബ്ദുല്ലയുടെ മകള്‍ ഒ എ റുബീനയെ വഞ്ചിയൂര്‍ ടി.സി 15/2013 ഋഷിമംഗലം രമേശിന്റെ മകന്‍ രാകേഷും വള്ളക്കടവ്‌ ടി.സി 35/1264ല്‍ എസ്‌ എസ്‌ ലൈലയെ ശ്രീകാര്യം എന്‍ജിനീയറിങ്‌ കോളജ്‌ ആനന്ദഭവനില്‍ ജയ്സണ്‍ എം കുമാറും പൂന്തുറ പുതുവല്‍ പുത്തന്‍വീട്‌ ജമീലാബീവിയുടെ മകള്‍ നൂര്‍ജഹാനെ കൊച്ചി മരട്‌ റാഫേലിന്റെ മകന്‍ തുണ്ടത്തില്‍ ഫ്രാന്‍സിസും കരമന സ്വദേശി മുസ്തഫയുടെ മകള്‍ സുനിതയെ ലൈസന്‍ ഷണ്‍മുഖവും പൂജപ്പുര കൈലാസ്‌ നഗറില്‍ റിട്ട.എസ്‌.പി ലത്തീഫിന്റെ മകളെ പന്തം ജയനുമാണ്‌ പ്രേമം നടിച്ച്‌ മതംമാറ്റി വിവാഹം രജിസ്റ്റര്‍ ചെയ്തത്‌. ഇതോടൊപ്പം തന്നെ ആറ്റിങ്ങല്‍ വെള്ളൂര്‍ക്കോണം കടുവയില്‍ പനയില്‍വീട്ടില്‍ നജീമിന്റെ മകള്‍ നജുമുന്നിസയെ തിരുവനന്തപുരം എയര്‍പോര്‍ട്ട്‌ റോഡ്‌ ശ്രീചിത്രാ നഗറില്‍ ബാലുവും കൊട്ടാരക്കര സ്വദേശി നസീനയെ തിരുവനന്തപുരം ലിറ്റില്‍ ഫ്ലവര്‍ ടി.സി 36/1382ല്‍ പ്രവീണും മതംമാറ്റി വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌.

(Source)

ലൗ ജിഹാദ്‌ കെട്ടുകഥയെന്ന്‌ കര്‍ണാടക പോലിസും

മംഗലാപുരം: ഇരുപതോളം സ്ത്രീകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ മോഹന്‍കുമാര്‍ ആനണ്ട്‌ എന്ന ബണ്ട്വാള്‍ കന്യാനയിലെ സ്കൂള്‍ അധ്യാപകനെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു തുടങ്ങിയതോടെ ലൗ ജിഹാദ്‌ എന്നത്‌ ഹിന്ദുത്വ സംഘടനകളുടെ സാങ്കല്‍പ്പിക സൃഷ്ടി മാത്രമാണെന്ന നിഗമനത്തിലേക്കു കര്‍ണാടക പോലിസും.

ബണ്ട്വാള്‍ താലൂക്കിലെ ബാരിമാരു ഗ്രാമത്തിലെ അനിത എന്ന 22കാരിയെ കാണാതായതിനു പിന്നില്‍ 'ജിഹാദി കാമുകന്‍'മാരാണെന്നു സംഘപരിവാരം വ്യാപക പ്രചാരണം നടത്തിയിരുന്നു. പാകിസ്താന്‍ പൈന്തുണയുള്ള ലൗ ജിഹാദികള്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച്‌ മതംമാറ്റിയെന്നായിരുന്നു ആരോപണം.

ഒക്ടോബര്‍ 4ന്‌ ഗുരുപുര മഠാധിപതി രാജശേഖരേന്ദ്രയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തില്‍ അനിത ഭീകരന്‍മാരുടെ കൈകളിലെത്തിപ്പെട്ടതായി ആരോപിച്ചിരുന്നു. ഇതോടെ, സംഭവം കടുത്ത വര്‍ഗീയസംഘര്‍ഷത്തിലേക്കു നയിക്കുമെന്നു ഭയന്ന പോലിസ്‌ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. രണ്ടാഴ്ചയ്ക്കകം തന്നെ പോലിസ്‌ കേസ്‌ തെളിയിച്ചു. മറ്റു നിരവധി യുവതികളോടൊപ്പം മോഹന്‍കുമാര്‍ അനിതയെയും വശീകരിച്ച്‌ വിഷംകൊടുത്ത്‌ കൊല്ലുകയായിരുന്നുവേന്നാണു പോലിസ്‌ കണ്ടെത്തിയത്‌. ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പോലിസ്‌ ഇക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്‌. ലൗ ജിഹാദിനെ കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ കര്‍ണാടക ഹൈക്കോടതി ആവശ്യപ്പെടുന്നതിന്‌ ഒരുമണിക്കൂര്‍ മുമ്പായിരുന്നു പോലിസിന്റെ ഈ വെളിപ്പെടുത്തല്‍. അനിതയുടെ കേസ്‌ തെളിഞ്ഞതോടെ ലൗ ജിഹാദ്‌ എന്ന പ്രചാരണം എന്നെന്നേക്കുമായി മണ്ണിട്ടു മൂടാനാണു കര്‍ണാടക പോലിസ്‌ ആഗ്രഹിക്കുന്നതെന്ന്‌ ഉന്നത പോലിസ്‌ വൃത്തങ്ങള്‍ ഹിന്ദു പത്രത്തോട്‌ വെളിപ്പെടുത്തി. വ്യത്യസ്ത മതക്കാരായ ദമ്പതികള്‍ക്കെതിരേ ചില മതമൗലികവാദി വിഭാഗങ്ങള്‍ വര്‍ഷങ്ങളായി ആക്രമണം നടത്തിവരുന്നുണ്ടെന്നും ലൗ ജിഹാദ്‌ എന്ന പുതിയ പ്രചാരണം അതിനെ ന്യായീകരിക്കാനായി ഉപയോഗപ്പെടുത്തുകയാണെന്നും പോലിസ്‌ പറഞ്ഞു.

ഒരുവര്‍ഷം മുമ്പ്‌ 'ലൗ ജിഹാദ്‌' ആരംഭിച്ചശേഷം ദക്ഷിണ കന്നഡയില്‍ നിന്ന്‌ 3,000 ഹിന്ദു പെണ്‍കുട്ടികളെയും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന്‌ 30,000 പെണ്‍കുട്ടികളെയും കാണാതായതായി ഒക്ടോബര്‍ 15ന്‌ ഹിന്ദുജനജാഗ്രതി സമിതി, ഡപ്യൂട്ടി കമ്മീഷണര്‍ ഓഫിസിനു മുന്നില്‍ നടത്തിയ പ്രക്ഷോഭത്തില്‍ ആരോപിച്ചിരുന്നു. സമിതിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഈ കണക്ക്‌ മറ്റ്‌ ഹിന്ദുത്വ സംഘടനകളും ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്‌.

എന്നാല്‍, സപ്തംബര്‍ 30 വരെയുള്ള ഔദ്യോഗിക കണക്കുപ്രകാരം മൂന്നുവര്‍ഷം കൊണ്ട്‌ 404 സ്ത്രീകളെയാണ്‌ ദക്ഷിണ കന്നഡ ജില്ലയില്‍ കാണാതായത്‌. ഇതില്‍ 332 പേരെ കണ്ടെത്തിയിട്ടുണ്ട്‌. കാണാതായ 57 സ്ത്രീകളെക്കുറിച്ചു മാത്രമാണ്‌ ഇനി വിവരം ലഭിക്കാനുള്ളതെന്ന്‌ ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പോലിസ്‌ പറഞ്ഞിരുന്നു.

ഈ 57ല്‍ പലരും ആത്മഹത്യചെയ്തത്തായോ അല്ലെങ്കില്‍ കാമുകരോടൊപ്പം ഒളിച്ചോടിയതായോ ആണു സംശയിക്കുന്നതെന്ന്‌ പോലിസ്‌ സൂപ്രണ്ട്‌ എ എസ്‌ റാവു പറഞ്ഞു. ഒളിച്ചോടിയവരില്‍ പലരും ഹിന്ദുക്കളല്ല. ഹിന്ദു സ്ത്രീകള്‍ ഹിന്ദു പുരുഷന്മാരോടൊത്ത്‌ ഒളിച്ചോടിയ കേസുകളും കൂട്ടത്തിലുണ്ടെന്നു റാവു വ്യക്തമാക്കി.

പടിഞ്ഞാറന്‍ മേഖലയിലുള്ള നാലു ജില്ലകളിലും ഇപ്പോള്‍ പ്രചരിപ്പിക്കുന്നതുപോലെ ഏതെങ്കിലും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി ഒരു സംഘടനയും പോലിസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ലെന്ന്‌ ഐ.ജി ഗോപാല്‍ ബി ഹുസൂര്‍ പറഞ്ഞു. ഹൈക്കോടതിയുടെ നിര്‍ദേശം അതിന്റേതായ ഗൗരവത്തിലെടുക്കുമെന്നും ഈ വിഷയത്തിന്‌ എന്നെന്നേക്കുമായി അന്ത്യംകാണാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.

(Source)

Friday, October 23, 2009

കോടതി പരാമര്‍ശം അവശേഷിപ്പിക്കുന്നത്‌ കാംപസില്‍ സംശയത്തിന്റെ മതിലുകള്‍

കൊച്ചി: കൊച്ചി: ജാതിയും മതവും അതിര്‍വരമ്പിടാത്ത കാംപസ്‌ സൗഹൃദങ്ങളുടെ ലോകത്ത്‌ സംശയത്തിന്റെ മാറാപ്പ്‌ പടര്‍ത്തുന്ന പ്രയോഗമായി കോടതിയുടെ ലൗജിഹാദ്‌, റോമിയോ ജിഹാദ്‌ പരാമര്‍ശങ്ങള്‍ മാറി.

കേരളത്തില്‍ ലൗ ജിഹാദ്‌, റോമിയോ ജിഹാദ്‌ തുടങ്ങിയ കാര്യങ്ങളില്ലെന്നു ഡി.ജി.പി റിപോര്‍ട്ട്‌ നല്‍കിയതോടെയാണു മതസൗഹാര്‍ദത്തിനു പേരുകേട്ട കേരളത്തില്‍ കോടതിയുടെ പരാമര്‍ശം വിദ്വേഷത്തിന്റെയും സംശയത്തിന്റെയും പുകമറയായി അവശേഷിക്കുന്നത്‌.

സംഘപരിവാരം തുടര്‍ച്ചയായി ഉപയോഗിച്ചുപോന്ന ഈ പദങ്ങള്‍ കോടതി കടമെടുത്തതോടെയാണു കാംപസുകളില്‍ വ്യത്യസ്ത മതത്തില്‍പ്പെട്ട ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം സംസാരിക്കാന്‍ വരെ മടിക്കുന്ന സാഹചര്യം ഉണ്ടാക്കിയിരിക്കുന്നത്‌. സംസാരിക്കുന്നവരെ സംഘപരിവാര സംഘടനയിലെ വിദ്യാര്‍ഥികള്‍ പ്രത്യേകം നിരീക്ഷിക്കുന്നതു ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്‌. കാംപസുകളില്‍ വ്യത്യസ്ത മതത്തില്‍പ്പെട്ട സ്ത്രീ-പുരുഷന്‍മാര്‍ പഴയതുപോലെ ഇടപഴകുന്നതിനു കോടതി പരാമര്‍ശം വിഘാതമായിത്തീര്‍ന്നിരിക്കുകയാണ്‌. ഇതോടെ മതപരമായ ധ്രുവീകരണം കാംപസുകളില്‍ പ്രകടമായിരിക്കുകയാണ്‌.

ലൗ ഹജിഹാദ്‌ എന്ന പദം നേരത്തേ സംഘപരിവാരം ഉപയോഗിച്ചപ്പോള്‍ മറ്റു ഹൈന്ദവസംഘടനകള്‍ ഇതിനനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചിരുന്നില്ല. അതേസമയം, കോടതി ഈ പദം പ്രയോഗിച്ചതിലൂടെ ഹൈന്ദവസംഘടനകളില്‍ പലതും ലൗ ജിഹാദിനെതിരേ കരുതിയിരിക്കണമെന്ന മൂന്നാര്റിയിപ്പുമായി രംഗത്തെത്തി.

കോടതിയുടെ പരാമര്‍ശം മാധ്യമങ്ങളും സംഘപരിവാരവും തങ്ങളുടെ വാദത്തിന്‌ ആയുധമാക്കിയതോടെയാണു വര്‍ഗീയ തരംതിരിവ്‌ ദൃശ്യമായിരിക്കുന്നത്‌. കാംപസ്‌ പ്രണയത്തില്‍പ്പെട്ട്‌ മുസ്ലിം യുവതികളും ധാരാളം അന്യമതസ്ഥരുടെ കൂടെ പോയിട്ടുണ്ടെങ്കിലും രണ്ടു പെണ്‍കുട്ടികള്‍ ഇസ്ലാം സ്വീകരിച്ച വിഷയത്തിലാണു കോടതി കോടതി അനുചിത പരാമര്‍ശങ്ങള്‍ നടത്തിയത്‌.

പത്തനംതിട്ടയില്‍ രണ്ടു പെണ്‍കുട്ടികള്‍ മതംമാറി മുസ്ലിമാവുകയും മുസ്ലിം യുവാക്കളെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ പോലിസ്‌ ആദ്യം തയ്യാറാക്കിയ റിപോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ യുവാക്കളുടെ ജാമ്യാപേക്ഷ പരിഗണിക്കവെ കോടതി പരാമര്‍ശമായി പുറത്തുവരുകയായിരുന്നു. ഇതേ കാര്യങ്ങള്‍ തന്നെയാണു നേരത്തേ സംഘപരിവാരവും ഉന്നയിച്ചിരുന്നത്‌.

എന്നാല്‍, ലൗ ജിഹാദ്‌ എന്നൊരു പ്രതിഭാസം ഉണ്ടെന്നതരത്തില്‍ പോലിസ്‌ തയ്യാറാക്കിയ റിപോര്‍ട്ട്‌ ശരിയല്ലെന്നു സ്ഥാപിക്കുന്നതാണ്‌ ഇപ്പോള്‍ പോലിസ്‌ മേധാവി കോടതിയില്‍ നല്‍കിയിരിക്കുന്ന റിപോര്‍ട്ട്‌.

(Source)

ലൗ ജിഹാദുണ്ടെങ്കില്‍ പ്രണയക്കുരിശുമുണ്ടെന്ന്‌ എം എസ്‌ ജയപ്രകാശ്‌

കൊല്ലം: കൗമാരപ്രണയവും ഒളിച്ചോട്ടവും നാട്ടുനടപ്പായിരിക്കുന്ന രാജ്യത്ത്‌ ലൗ ജിഹാദുണ്ടെങ്കില്‍ പ്രണയത്തിന്റെ ക്രിസ്ത്യന്‍പക്ഷം പ്രണയക്കുരിശാവുമെന്നു ചരിത്രകാരന്‍ ഡോ. എം എസ്‌ ജയപ്രകാശ്‌.

ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനെതിരേ സ്വാതന്ത്ര്യസമരം കത്തിനില്‍ക്കുമ്പോഴാണു നെഹ്‌റു-എഡ്വിന പ്രണയവും ഉണ്ടായത്‌. സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തില്‍ ഇതൊരു പ്രണയക്കുരിശായിരുന്നുവേന്നു പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താനാവുമോയെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടാക്കിയ സോണിയ-രാജീവ്‌ പ്രണയത്തിനും ഈമാനം നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

(Source)

പ്രണയത്തിന്‌ ജാതിമതം കലര്‍ത്തുന്നത്‌ ശരിയല്ല: ബാലകൃഷ്ണപ്പിള്ള

കൊച്ചി: പരസ്പരം ഇഷ്ടപ്പെട്ട യുവതീയുവാക്കള്‍ വിവാഹം കഴിക്കുന്നതു ജനാധിപത്യസമൂഹത്തില്‍ പൂര്‍ണമായും ശരിയാണ്‌. അതില്‍ ജാതിയും മതവും കലര്‍ത്തുന്നതു ശരിയല്ല. ലൗ ജിഹാദ്‌ എന്ന പേരു നല്‍കി കൊട്ടിഘോഷിക്കുന്നതു ശരിയായ നടപടിയല്ലെന്നും കേരളാ കോണ്‍ഗ്രസ്‌ (ബി) സംസ്ഥാന ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപ്പിള്ള.

എറണാകുളം പ്രസ്ക്ലബ്ബിന്റെ പുനര്‍വിധി മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരിലെ വോട്ടര്‍പ്പട്ടികയില്‍ നിന്നു മുസ്ലിം സമുദായത്തെയാണു സി.പി.എം തിരഞ്ഞുപിടിച്ചൊഴിവാക്കിയതെന്നു. ജില്ലാ കലക്ടറുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സി.പി.എമ്മിന്റെ താളത്തിനൊത്തു തുള്ളുകയായിരുന്നു. യു.ഡി.എഫിന്റെ ഉറച്ച വോട്ടുകളാണു പട്ടികയില്‍ നിന്നു സി.പി.എം ഒഴിവാക്കിയത്‌. കണ്ണൂരില്‍ സി.പി.എം ജനപ്രാതിനിധ്യ നിയമമാണു ലംഘിക്കുന്നത്‌. സി.പി.എം പരിയാരം മോഡലാണ്‌ കണ്ണൂരില്‍ പ്രയോഗിക്കുന്നത്‌. ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദേശങ്ങളെ കണ്ണൂര്‍ കലക്ടര്‍ പൂര്‍ണമായും ലംഘിക്കുകയായിരുന്നുവേന്നും ബാലകൃഷ്ണപ്പിള്ള പറഞ്ഞു.

കഴിഞ്ഞ പാര്‍ലമന്റ്‌ തിരഞ്ഞെടുപ്പോടെ കേരളാ കോണ്‍ഗ്രസ്സുകളുടെ ഐക്യം അപ്രസക്തമായി. വിവിധ മുന്നണികളില്‍ നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ്‌ ഇനിയൊരിക്കലും ഭാഗികമായോ പൂര്‍ണമായോ ലയിക്കുകയില്ല- അദ്ദേഹം വ്യക്തമാക്കി. മന്നത്തു പത്മനാഭന്റെ കാലം മുതല്‍ എന്‍.എസ്‌.എസ്‌ തിരഞ്ഞെടുപ്പുകാലത്തു സ്വന്തം നിലപാടു വ്യക്തമാക്കിയിട്ടില്ല. ഏതെങ്കിലുമൊരു മുന്നണിക്കു വോട്ട്‌ ചെയ്യണമെന്നോ ചെയ്യേണ്ടെന്നോ ഒരു കാലത്തും എന്‍.എസ്‌.എസ്‌ നേതൃത്വം നിര്‍ദേശിച്ചിട്ടില്ല. എന്നാല്‍, സാമുദായിക പ്രാതിനിധ്യം വേണമെന്നവകാശപ്പെടാന്‍ എന്‍.എസ്‌.എസ്സിനവകാശമുണ്ട്‌. ഉപതിരഞ്ഞെടുപ്പില്‍ പി.ഡി.പിയുടെ രാഷ്ട്രീയനിലപാടു ജനാധിപത്യത്തിനു ചേര്‍ന്നതല്ല. ആസിയാന്‍ കരാറിനെക്കുറിച്ച്‌ ഒരക്ഷരംപോലുമറിയാതെയാണു സി.പി.എം കരാറിനെ എതിര്‍ക്കുന്നത്‌.

മനുഷ്യച്ചങ്ങല കൊണ്ടൊന്നും ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കാമെന്നു സി.പി.എം ശ്രമിക്കേണ്ട. മൂന്നു മണ്ഡലങ്ങളിലും യു.ഡി.എഫ്‌ ഉജ്വലവിജയം നേടുമെന്നു ബാലകൃഷ്ണപ്പിള്ള പറഞ്ഞു.

(Source)

പ്രണയിച്ച്‌ ലൈംഗികച്ചൂഷണത്തിനിരയാക്കി മോഹന്‍കുമാര്‍ കൊന്നത്‌ 25ലധികം സ്ത്രീകളെ

നാരായണന്‍ കരിച്ചേരി

മംഗലാപുരം: മംഗലാപുരം: ബണ്ട്വാള്‍ കന്യാനയിലെ സ്കൂള്‍ അധ്യാപകനായിരുന്ന മോഹന്‍കുമാര്‍ എന്ന ആനണ്ട്‌ പ്രണയിച്ചു വിവാഹവാഗ്ദാനം നല്‍കി ലൈംഗികപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയത്‌ 25ഓളം സ്ത്രീകളെയെന്നു പോലിസ്‌. എന്നാല്‍, പൈശാചികമായ ഡ്രാക്കുള മോഡല്‍ കൊലപാതകപരമ്പര പുറത്തുവന്നതോടെ പൊളിഞ്ഞുപോയതു സംഘപരിവാരത്തിന്റെ ലൗ ജിഹാദ്‌ ഹിഡന്‍ അജണ്ടയാണ്‌. പാവപ്പെട്ട കുടുംബത്തിലെ സ്ത്രീകളെ കാണാതായതിന്റെ ഉത്തരവാദിത്തം മുസ്ലിം യുവാക്കളുടെ പേരില്‍ ആരോപിക്കുകയായിരുന്നു മംഗലാപുരം കേന്ദ്രീകരിച്ചുള്ള സംഘപരിവാരം.

വര്‍ഗീയകലാപങ്ങളുണ്ടാക്കി മുതലെടുപ്പ്‌ നടത്തിക്കൊണ്ടിരിക്കുന്ന ഇവിടത്തെ സംഘപരിവാരശക്തികളുടെ അവസാനത്തെ ആയുധമായിരുന്നു കാണാതാവുന്ന പെണ്‍കുട്ടികള്‍. ബണ്ട്വാളിലെ അനിതയെന്ന യുവതിയെ മൂന്നുമാസം മുമ്പു കാണാതായ സംഭവത്തില്‍ ബി.ജെ.പി നേതൃത്വത്തില്‍ ബജ്‌രംഗ്ദളും ആര്‍.എസ്‌.എസുകാരും ലൗ ജിഹാദ്‌ എന്ന പേരില്‍ വര്‍ഗീയമുതലെടുപ്പിനായി ഇറങ്ങിയിരുന്നു. അനിതയടക്കമുള്ള യുവതികളെ തട്ടിക്കൊണ്ടുപോയവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട്‌ ഒരാഴ്ച മുമ്പു ബണ്ട്വാള്‍ പോലിസ്‌ സ്റ്റേഷന്‌ മുന്നില്‍ നടത്തിയ ധര്‍ണയ്ക്കു നേതൃത്വം കൊടുത്തതു മുന്‍ എം.എല്‍.എയും ബി.ജെ.പി നേതാവുമായ നാഗരാജ ഷെട്ടിയും ഇവിടത്തെ മഠാധിപതിയായ ഒരു സ്വാമിയും ബജ്‌രംഗ്ദള്‍ നേതാക്കളുമായിരുന്നു. ഇതേത്തുടര്‍ന്ന്‌ പോലിസ്‌ നടത്തിയ വിശദമായ അന്വേഷണത്തിലാണ്‌ അധ്യാപകനായ മോഹന്‍കുമാറിന്റെ കിരാതകൊലപാതകങ്ങള്‍ വെളിപ്പെട്ടത്‌. അതിനിടെ, കാണാതായ യുവതിയുടെ ഉത്തരവാദിത്തം ഭീകരപ്രവര്‍ത്തകരില്‍ ചാര്‍ത്തിവയ്ക്കാനും പോലിസ്‌ ശ്രമിച്ചിരുന്നു. എന്നാല്‍, ആര്‍.എസ്‌.എസ്സിന്റെ അനുഭb ‍ാവിവൃന്ദത്തില്‍പ്പെട്ടയാളെന്നു സംശയിക്കുന്ന ഒരാള്‍ തന്നെ കൊലയാളിയായതോടെ സംഘപരിവാരത്തിനു മിണ്ടാട്ടമില്ലാതായി.

കാസര്‍കോഡ്‌ താലൂക്കില്‍ നിന്നും ദക്ഷിണ കാനറ ജില്ലകളില്‍ നിന്നുമായി മോഹന്‍കുമാര്‍ വിവാഹവാഗ്ദാനം നല്‍കി ക്ഷേത്രദര്‍ശനത്തിന്റെയും മറ്റും പേരുപറഞ്ഞു കൂട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ യുവതികളുടെ എണ്ണം 25ഓളം വരുമെന്നാണു ദക്ഷിണ കാനറ പോലിസിനുള്ള വിവരം. 18 കൊലപാതകങ്ങളാണ്‌ ഇതുവരെയായി സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്‌. എന്നാല്‍, കൊലപ്പെടുത്തിയ പല സ്ത്രീകളുടെയും പേരു വ്യക്തമായിട്ടില്ല. കഴിഞ്ഞ ജൂണ്‍ 17നു ബണ്ട്വാളില്‍ നിന്നു കാണാതായ 22കാരി അനിതയുടെ ഫോണില്‍ നിന്നു ലഭിച്ച കാളുകള്‍ തേടിപ്പിടിച്ചാണു ഞെട്ടിക്കുന്ന തെളിവുകള്‍ പോലിസ്‌ ശേഖരിച്ചതു. ഇതേ ഫോണില്‍ നിന്നു കാണാതായ നിരവധി പെണ്‍കുട്ടികളുടെ നമ്പറുകളിലേക്കും മോഹന്‍കുമാറിന്റെ ഫോണിലേക്കു വിളിയുണ്ടായിരുന്നു. ഇരകളുടെ സിംകാര്‍ഡുകളും മൊബെയില്‍ ഫോണുകളും മോഹന്‍കുമാര്‍ സ്വന്തമാക്കിയിരുന്നുവേന്ന്‌ ഐ.ജി പി ഗോപാല്‍ ഹോസൂര്‍ പറഞ്ഞു.

ബസ്സ്റ്റാന്റുകളില്‍ വച്ചും ഫോണിലൂടെയും പരിചയപ്പെടുന്ന യുവതികളെ വലയില്‍പ്പെടുത്തി സ്ത്രീധനമില്ലാതെ വിവാഹം നടത്താമെന്നു വഗ്ദാനം നല്‍കും. പിന്നീടു ക്ഷേത്രദര്‍ശനത്തിനാണെന്നും പറഞ്ഞു മൈസൂര്‍, ബാംഗ്ലൂര്‍, മടിക്കേരി, ഹാസന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോവും. അവിടങ്ങളിലെ ബസ്സ്റ്റേഷനടുത്തുള്ള താഴ്‌ന്ന ഹോട്ടലുകളുകളില്‍ മുറിയെടുത്തു രാപ്പകല്‍ പീഡിപ്പിക്കും. പിറ്റേദിവസം രാവിലെ അടുത്തുള്ള ക്ഷേത്രത്തിലേക്കാണെന്നും പറഞ്ഞ്‌ അവിടെ നിന്നുമിറങ്ങും. ക്ഷേത്രദര്‍ശനത്തിനു പോവുമ്പോള്‍ ആഭരണങ്ങള്‍ പാടില്ലെന്നു പറഞ്ഞു മുറിയില്‍ ഊരിവയ്ക്കാനും ആവശ്യപ്പെടും.

ബസ്സ്റ്റേഷനിലെത്തിയാല്‍ ഗര്‍ഭംധരിക്കാതിരിക്കാനുള്ള മരുന്നെന്നു പറഞ്ഞു മോഹന്‍കുമാര്‍ കൈയില്‍ കരുതിയിരുന്ന പൊട്ടാസ്യം സയനേഡ്‌ യുവതികള്‍ക്കു നല്‍കി ബസ്സ്റ്റേഷനിലെ കക്കൂസിലേക്കു പറഞ്ഞയക്കുകയാണു പതിവേന്നും ഐ.ജി വെളിപ്പെടുത്തി. യുവതി മരിച്ചെന്ന്‌ ഉറപ്പായാല്‍ മുറിയില്‍ തിരിച്ചുവന്ന്‌ ആഭരണങ്ങളെടുത്തു പുതിയ ഇരയെ തേടി നാട്ടിലേക്കു തിരിച്ചുവരും.

മരിച്ചനിലയില്‍ കണ്ടെത്തിയ യുവതികള്‍ ആത്മഹത്യ ചെയ്തത്താണെന്നു ലോക്കല്‍ പോലിസ്‌ റിപോര്‍ട്ടെഴുതുകയായിരുന്നു പതിവ്‌. ഇതുതന്നെയാണ്‌ എല്ലാ കൊലപാതകങ്ങളുടെയും രീതിയെന്നും ഐ.ജി പി ഹോസൂര്‍ തേജസിനോടു പറഞ്ഞു. കൊല്ലപ്പെട്ട സ്ത്രീകളില്‍ നാലുപേര്‍ ബണ്ട്വാളില്‍ നിന്നും മൂന്നുപേര്‍ പുത്തൂരില്‍ നിന്നും രണ്ടുപേര്‍ സുള്ള്യയില്‍ നിന്നും അഞ്ചുപേര്‍ കാസര്‍കോട്ടു നിന്നും രണ്ടുപേര്‍ ബല്‍ത്തങ്ങാടിയില്‍ നിന്നുമുള്ളവരാണ്‌. മംഗലാപുരം, മൂഡുബിദ്ര എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ സ്ത്രീകളും കൊല്ലപ്പെട്ടിട്ടുണ്ട്‌. ദേര്‍ലക്കട്ടയില്‍ മൂന്നാംഭാര്യയോടൊപ്പം താമസിക്കുന്നതിനിടെ ബുധനാഴ്ചയാണു മോഹനന്‍കുമാറിനെ ബണ്ട്വാള്‍ പോലിസ്‌ അറസ്റ്റ്‌ ചെയ്തത്‌.

ബണ്ട്വാളിലെത്തന്നെ ഒരു പ്ര്ഐമറി സ്കൂളിലെ 22 വര്‍ഷത്തെ 'സേവന'ത്തിനുശേഷം അഞ്ചുവര്‍ഷം മുമ്പു രാജിവയ്ക്കുകയായിരുന്നു. തുടര്‍ന്നാണു പുതിയ വഴി കണ്ടെത്തിയത്‌. 10 വര്‍ഷം മുമ്പു തന്റെ വിവാഹ അഭ്യര്‍ഥന നിരസിച്ച രത്നയെന്ന പെണ്‍കുട്ടിയെ ധര്‍മസ്ഥലയില്‍ കൊണ്ടുപോയി നേത്രാവതിപ്പുഴയില്‍ തള്ളിയിട്ടു കൊലപ്പെടുത്താന്‍ ശ്രമിച്ചതാണു തുടക്കം.

എന്നാല്‍, അന്നു തെളിവുകളില്ലാത്തതിനാല്‍ പ്രതി രക്ഷപ്പെട്ടു. അവസാനം കൊല്ലപ്പെട്ട ബണ്ട്വാളിലെ അനിതയുടെ ആഭരണങ്ങളും നാലു മൊബെയില്‍ ഫോണുകളും എട്ടു സയനേഡ്‌ ഗുളികകളും പോലിസ്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇനിയും ചില യുവതികളെ കാണാതായതുമായി ബന്ധപ്പെട്ട കേസുകള്‍ തെളിയാനുണ്ടെന്നും ബണ്ട്വാള്‍ പോലിസ്‌ പറഞ്ഞു.

രണ്ടാമത്തെ സംഭവം

കാസര്‍കോഡ്‌: നിരവധി യുവതികളെ പൈശാചികമായി കൊലപ്പെടുത്തിയത്‌ രാജ്യത്ത്‌ ഇതുവരെയുണ്ടായ വേറിട്ട സംഭവങ്ങളില്‍ രണ്ടാമത്തേത്‌. ഇതുപേലെ മറ്റൊരു സംഭവമുണ്ടായത്‌ 2006ല്‍ ഉത്തര്‍പ്രദേശിലെ നോയ്ഡയിലായിരുന്നു. ഇരുപത്തഞ്ചോളം കുട്ടികളെയായിരുന്നു വ്യവസായിയായിരുന്ന മുനീന്ദര്‍ സിങ്‌ പാന്ഥറും അദ്ദേഹത്തിന്റെ വീട്ടുവേലക്കാരന്‍ സുരേന്ദ്ര കോലിയും ചേര്‍ന്നു ദാരുണമായി കൊലപ്പെടുത്തിയത്‌.

(Source)

അഞ്ചു യുവതികളെ കൊലപ്പെടുത്തിയ കേസ്‌: മോഹന്‍കുമാറിനെ പോലിസ്‌ കസ്റ്റഡിയില്‍ വിട്ടു

കാസര്‍കോഡ്‌: 18 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചു പൊട്ടാസ്യം സയനൈഡ്‌ നല്‍കി കൊലപ്പെടുത്തിയ കേസിലെ പ്രതി ബണ്ട്വാള്‍ കന്യാനയിലെ സ്കൂള്‍ അധ്യാപകനായിരുന്ന മോഹന്‍കുമാറി(48)നെ പോലിസ്‌ കസ്റ്റഡിയില്‍ വിട്ടു.

ബുധനാഴ്ചയാണ്‌ ഇയാളെ ബണ്ട്വാള്‍ പോലിസ്‌ അറസ്റ്റ്‌ ചെയ്തു കോടതിയില്‍ ഹാജരാക്കിയിരുന്നത്‌. കൊലപാതകത്തിന്റെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണു പോലിസ്‌ അഞ്ചുദിവസത്തേക്കു കസ്റ്റഡിയില്‍ വാങ്ങിയത്‌. ദക്ഷിണ കാനറ ജില്ലയില്‍നിന്നു കൂടാതെ കാസര്‍കോഡ്‌ താലൂക്കിലെ അഞ്ചു യുവതികളെയും ഇയാള്‍ കൊലപ്പെടുത്തിയതായി തെളിഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ക്കായി കുമ്പള പോലിസും ഇയാളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു കോടതിയില്‍ ഹരജി ഫയല്‍ ചെയ്യും.

കുമ്പള പോലിസ്‌ സ്റ്റേഷന്‍ പരിധിയിലെ പൈവളിഗെ, കളായി, വാദ്യപ്പടുപ്പിലെ സാവിത്രി, ബദിയഡുക്ക സ്റ്റേഷന്‍ പരിധിയിലെ പെര്‍ള, പഡ്രെ എന്നിവിടങ്ങളിലെ യുവതികളെയാണു മോഹന്‍കുമാര്‍ കൊലപ്പെടുത്തിയത്‌. എന്നാല്‍, ഇവരുടെ യഥാര്‍ഥ പേരുവിവരങ്ങള്‍ ലഭിച്ചിട്ടില്ല. പൈവളിഗെ സ്വദേശിനിയായ യുവതിയെ അഞ്ചുവര്‍ഷം മുമ്പാണു കാണാതായത്‌. അടുത്ത ബന്ധുവിന്റെ കൂടെ മംഗലാപുരത്തു പോയതാണെന്നും പിന്നീട്‌ കാണാനില്ലെന്നുമാണു പോലിസിലുള്ള കേസ്‌. 18 യുവതികളെ കൊലപ്പെടുത്തിയ അധ്യാപകന്‌ ഇവരുടെ പേരുവിവരങ്ങള്‍ ഓര്‍മയിലില്ല. കാണാതായ യുവതികളുടെയും മരിച്ചനിലയില്‍ കണ്ടെത്തിയ യുവതികളുടെയും ഫോട്ടോകള്‍ താരതമ്യം ചെയ്താണു പോലിസ്‌ സ്ത്രീകളെ തിരിച്ചറിയുന്നത്‌.

ലൈംഗികമായി പീഡിപ്പിച്ച്‌ ഒടുവില്‍ യുവതികളെ കൊലപ്പെടുത്തുന്ന ഇയാള്‍ മനോസംഘര്‍ഷം തീര്‍ക്കാന്‍ കാസര്‍കോഡ്‌ ജില്ലയിലെ ഒരു ജ്യോല്‍സ്യനെയും മന്ത്രവാദിയെയും ഇടയ്ക്കു കാണാറുണ്ടെന്നും പോലിസിനു വിവരം ലഭിച്ചിട്ടുണ്ട്‌. പാപപരിഹാരത്തിനായി ഒരു ക്ഷേത്രത്തില്‍ പതിവായി പൂജനടത്തിവരുന്നതായും പോലിസ്‌ പറഞ്ഞു. മോഹന്‍കുമാറിന്‌ മൂന്നു ഭാര്യമാരുണ്ട്‌. 1987ല്‍ ധര്‍മസ്ഥലയിലെ മേരിയെന്ന മലയാളി യുവതിയെയാണ്‌ ആദ്യം വിവാഹം ചെയ്തത്‌.

മതസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്നു പിന്നീട്‌ ബന്ധം പിരിയുകയായിരുന്നു. തുടര്‍ന്ന്‌ ഉപ്പളയിലെ മഞ്ജുളയെയും ദേര്‍ലക്കട്ടയിലെ ശ്രീദേവി റൈയെയും വിവാഹം കഴിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നു സാമ്പത്തികമായി പിന്നാക്കത്തിലായതോടെ യുവതികളെ വലയിലാക്കി കൊലപ്പെടുത്തി ആഭരണങ്ങള്‍ കൈക്കലാക്കുകയായിരുന്നുവേന്നും പോലിസ്‌ പറയുന്നു.

(Source)

'ലൗ ബോംബ്‌' പൊളിഞ്ഞപ്പോള്‍ വ്യാജ പ്രചാരണത്തിന്‌ വീണ്ടും സംഘപരിവാര ശ്രമം

കൊച്ചി: ലൗ ജിഹാദ്‌, റോമിയോ ജിഹാദ്‌ എന്നീ സംഘടനകള്‍ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നില്ലെന്ന ഡി.ജി.പിയുടെ റിപോര്‍ട്ട്‌ പുറത്തുവന്നതോടെ സംഘപരിവാര പ്രചാരണങ്ങള്‍ വ്യാജമാണെന്നു തെളിഞ്ഞ പശ്ചാത്തലത്തില്‍ മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ട്‌ വിഷലിപ്തമായ പുതിയ പ്രചാരണത്തിന്‌ സംഘപരിവാരം തന്ത്രങ്ങള്‍ മെനയുന്നു. ഹിന്ദുത്വ സംഘടനകള്‍ വളരെനാളായി നടത്തിക്കൊണ്ടിരിക്കുന്ന വ്യാജ പ്രചാരണങ്ങളെ സാധൂകരിക്കുന്ന തരത്തില്‍ നീതിപീഠം നടത്തിയ പരാമര്‍ശം വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ മൂന്നാഴ്ച കേരള പോലിസിന്റെ എല്ലാ അന്വേഷണ ഏജന്‍സികളും സംസ്ഥാനത്ത്‌ അരിച്ചുപെറുക്കിയിട്ടും ഇത്തരത്തില്‍ ഒരു സംഘടനയെ കണ്ടെത്താനായില്ലെന്നാണു കഴിഞ്ഞ ദിവസം ഡി.ജി.പി ജേക്കബ്‌ പുന്നൂസ്‌ കോടതിക്കു നല്‍കിയ റിപോര്‍ട്ട്‌ വ്യക്തമാക്കുന്നത്‌.

രാജ്യത്ത്‌ കലാപങ്ങള്‍ സൃഷ്ടിക്കാന്‍ സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്ന വിവിധ ഹിന്ദുത്വ സംഘടനകളുടെ വികൃത മുഖം ഓരോന്നായി തെളിഞ്ഞുവരുന്നതിനിടെ ജനശ്രദ്ധ തിരിക്കാനാണ്‌ ഇത്തരം വാദകോലാഹലങ്ങള്‍ സൃഷ്ടിക്കുന്നതെന്നാണു സൂചന. ദീപാവലി ആഘോഷങ്ങളുടെ തലേന്ന്‌ വിദേശികളടക്കമുള്ള വിനോദസഞ്ചാരികളുടെ സന്ദര്‍ശനകേന്ദ്രമായ ഗോവയില്‍ സ്ഫോടനം നടത്തിയതിന്റെ പേരില്‍ പിടിക്കപ്പെട്ട സനാതന സംസ്ഥയും ഹിന്ദു ജനജാഗ്രതി സമിതിയുമാണ്‌ ആദ്യമായി ലൗ ജിഹാദ്‌ റോമിയോ ജിഹാദ്‌ തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ചതെന്നു വെളിവായിട്ടുണ്ട്‌. മലേഗാവ്‌ സ്ഫോടനത്തിന്‌ ഉത്തരവാദികളായ പ്രജ്ഞാസിങ്‌ ഠാക്കൂറിന്റെ അഭിനവ്‌ ഭാരതുമായും സനാതന്‍ സംസ്ഥയ്ക്കു ബന്ധമുള്ളതായി തെളിഞ്ഞിട്ടുണ്ട്‌.

കര്‍ണാടകയില്‍ കാംപസുകളില്‍ കലാപക്കൊടിയുയര്‍ത്തിയ പ്രമോദ്‌ മുത്തലിക്കിന്റെ ശ്രീരാമസേനയ്ക്ക്‌ അഭിനവ ഭാരതുമായി ബന്ധമുള്ളതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്‌ 2008 ജൂണില്‍ അന്നത്തെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡിന്റെ തലവനായിരുന്ന ഹേമന്ത്‌ കര്‍ക്കരെ സനാതന്‍ സംസ്ഥയെ നിരോധിക്കണമെന്നാവശ്യപ്പെട്ടിരുന്നു. മാസങ്ങളായി ശ്രീരാമസേന, ദുര്‍ഗാ വാഹിനി, ഹിന്ദു ജനജാഗ്രതി സമിതി തുടങ്ങിയ ഹിന്ദുത്വ തീവ്രവാദസംഘടനകളുടെ പ്രവര്‍ത്തനം സംസ്ഥാനത്തു വിപുലമാക്കിയിട്ടുണ്ട്‌. ലൗ ജിഹാദിന്റെ മറപിടിച്ച്‌ ദുര്‍ഗാ വാഹിനി ഹിന്ദു കുടുംബങ്ങളില്‍ സ്വാധീനം നേടിയെടുക്കുന്നതിനുള്ള വിവിധ പദ്ധതികളും ആസൂത്രണം ചെയ്തുകഴിഞ്ഞു. ലൗ ജിഹാദിനെ പ്രതിരോധിക്കാനെന്ന പേരില്‍ ദുര്‍ഗാ വാഹിനി ഹിന്ദു യുവതികള്‍ക്ക്‌ ആയുധപരിശീലനം നല്‍കുന്നതായി റിപോര്‍ട്ടുണ്ടായിരുന്നു. കാംപസ്‌ പ്രണയങ്ങള്‍ക്കു മതപരിവേഷം നല്‍കുന്നവര്‍ ഇതേ കാംപസില്‍ നിന്ന്‌ ഒളിച്ചോടുന്ന മുസ്ലിം പെണ്‍കുട്ടികളുടെ കണക്കെടുക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്‌. രാഷ്ട്രീയമായി ജനങ്ങള്‍ തിരസ്കരിച്ച സംഘപരിവാര ആശയത്തെ വിവാദങ്ങളുയര്‍ത്തി വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു ലൗ ജിഹാദ്‌ ആരോപണങ്ങളെന്നും വിലയിരുത്തപ്പെടുന്നു. ലൗ ജിഹാദ്‌ സംസ്ഥാനത്ത്‌ പ്രവര്‍ത്തിക്കുന്നില്ലന്ന ഡി. ജി.പിയുടെ റിപോര്‍ട്ട്‌ സംഘപ്രചാരണങ്ങള്‍ക്ക്‌ കനത്ത തിരിച്ചടിയാവുകയായിരുന്നു.

(Source)

ലൗ ജിഹാദ്‌ ആരോപണങ്ങള്‍ അഴിച്ചുവിട്ട കേന്ദ്രങ്ങളെ തിരിച്ചറിയണം: ഐ.എസ്‌.എം

കോഴിക്കോട്‌: ലൗ ജിഹാദ്‌ എന്ന പ്രസ്ഥാനം സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നില്ലെന്ന്‌ ഡി.ജി.പി ജേക്കബ്‌ പുന്നൂസ്‌ ഹൈക്കോടതിയില്‍ അറിയിച്ച സാഹചര്യത്തില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ അഴിച്ചുവിട്ടു സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിക്കുന്ന കേന്ദ്രങ്ങളെ തിരിച്ചറിയണമെന്ന്‌ ഐ.എസ്‌.എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ അഭിപ്രായപ്പെട്ടു. നിര്‍ബന്ധ മതപരിവര്‍ത്തനത്തിനായി ഏതെങ്കിലും സംഘടന പ്രവര്‍ത്തിക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു ബോധ്യപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥര്‍, ഊഹങ്ങള്‍ നിരത്തി സ്വാര്‍ഥതാല്‍പ്പര്യം സംരക്ഷിക്കാനായി ഉപയോഗപ്പെടുത്തിയ വ്യക്തികളെയും സംഘങ്ങളെയും നിയന്ത്രിക്കാനായി നിയമനടപടികള്‍ കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ ശയ്യിദ്‌ മുഹമ്മദ്‌ ശാക്കിര്‍, ജന. സെക്രട്ടറി ടി കെ അശ്‌റഫ്‌, അഡ്വ. പി കെ ഹബീബ്‌ റഹ്​‍്മാന്‍, നബീല്‍ രണ്ടത്താണി, അബ്ദുല്‍ ഖാദിര്‍ പറവണ്ണ, കെ സജ്ജാദ്‌, അബ്ദുര്‍റഹ്മാന്‍ അന്‍സാരി സംസാരിച്ചു.

(Source)

Thursday, October 22, 2009

ഭാര്യയും കുട്ടിയുമുള്ള യുവാവിനോടൊപ്പം നാടുവിട്ട യുവതിയെ യുവാവ്‌ കൈയൊഴിഞ്ഞു

ചാവക്കാട്‌: ഭാര്യയും കുട്ടിയുമുള്ള യുവാവിനോടൊപ്പം നാടുവിട്ട യുവതിയെ യുവാവ്‌ കൈയൊഴിഞ്ഞു. ഇതോടെ ഏകയായ യുവതി കോടതിയില്‍ രാത്രി 8 മണി വരെ കഴിച്ചുകൂട്ടി. നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ യുവാവിനെ അറസ്റ്റ്‌ ചെയ്യാന്‍ ഉത്തരവിട്ട കോടതി യുവതിയെ തൃശൂര്‍ മഹിളാ മന്ദിരത്തിലേക്ക്‌ അയക്കാനും ഉത്തരവായി. ചാവക്കാട്‌ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതിയിലായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്‌.

ഗുരുവായൂര്‍ നെന്മിനി എരയേക്കല്‍ വീട്ടില്‍ ബാബു(32)വിനെയാണ്‌ മജിസ്ട്രേറ്റ്‌ ഇ സി ഹരിഗോവിന്ദന്‍ അറസ്റ്റ്‌ ചെയ്യാന്‍ ഉത്തരവായത്‌. ഗാനമേള ട്രൂപ്പില്‍ ഗായികയായ മണത്തല സ്വദേശി ബേബി റോഡ്‌ സ്വദേശിനിയായ 22കാരി മജിസ്ട്രേറ്റിന്‌ നല്‍കിയ മൊഴിയെ തുടര്‍ന്നാണ്‌ കോടതി ഉത്തരവ്‌. ഭാര്യയും കുട്ടിയുമുള്ള ബാബു ഇക്കഴിഞ്ഞ 10നാണ്‌ യുവതിയുമായി നാടുവിട്ടത്‌. ഗള്‍ഫിലായിരുന്ന ഇയാള്‍ ഭാര്യയും കുട്ടിയുമായി പിണക്കത്തിലാണെന്ന്‌ തെറ്റിദ്ധരിപ്പിച്ചും വിവാഹ വാഗ്ദാനം നല്‍കിയുമായിരുന്നു യുവതിയെ വീട്ടില്‍ കൊണ്ടുപോയത്‌. പിന്നീട്‌ ക്ഷേത്രത്തില്‍ വച്ച്‌ താലി കെട്ടുകയും 11 ദിവസം ഒരുമിച്ച്‌ താമസിക്കുകയും ചെയ്തു. ബാബുവിനെ കാണാതായതോടെ ഭാര്യ പാവറട്ടി പോലിസില്‍ പരാതി നല്‍കി. പലയിടങ്ങളിലും ചുറ്റിക്കറങ്ങിയ ശേഷം യുവതിയുമായി നാട്ടിലെത്തിയ ബാബുവിനെ പാവറട്ടി പോലിസ്‌ കസ്റ്റഡിയിലെടുത്ത്‌ കോടതിയില്‍ ഹാജരാക്കി. എന്നാല്‍ കേസില്‍ ബാബുവിന്‌ ജാമ്യം അനുവദിച്ചതോടെ ഇയാള്‍ ആദ്യ ഭാര്യയുമായി പോകാനൊരുങ്ങവെ ഒറ്റപ്പെട്ട യുവതി കോടതിയില്‍ പൊട്ടിക്കരഞ്ഞു.

യുവതിയെ ഏറ്റെടുക്കാന്‍ സ്വന്തം വീട്ടുകാരും തയ്യാറായിരുന്നില്ല. പിന്നീട്‌ മുഴുവന്‍ സംഭവങ്ങളും മജിസ്ട്രേറ്റിനു മുന്നില്‍ മൊഴിനല്‍കിയതോടെയാണ്‌ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്ട്രേറ്റ്‌ യുവാവിനെ അറസ്റ്റ്‌ ചെയ്യാന്‍ ഉത്തരവിട്ടത്‌.

(Source)

സംജോത: യുവമോര്‍ച്ച നേതാവ്‌അടക്കം 10 പേരെ ചോദ്യംചെയ്തു

ഇന്‍ഡോര്‍: സംജോത എക്സ്പ്രസ്‌, അജ്മീര്‍ ദര്‍ഗ എന്നിവിടങ്ങളിലെ ബോംബ്‌ സ്ഫോടനവുമായി ബന്ധപ്പെട്ട്‌ 10 പേരെ സി.ബി.ഐ ചോദ്യംചെയ്തു. ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ ഇന്‍ഡോര്‍ യൂനിറ്റ്‌ നേതാവ്‌ പ്രണവ്‌ മണ്ഡല്‍, ആനണ്ട്‌ രാജ്‌ കഠാരിയ, വിനോദ്‌ പാട്ടിധര്‍, അര്‍ജുന്‍ യാദവ്‌ എന്നിവര്‍ ഇവരില്‍പ്പെടുന്നു. എന്നാല്‍ ആരെയും അറസ്റ്റ്‌ ചെയ്തിട്ടില്ലെന്ന്‌ ഇന്‍ഡോര്‍ പോലിസ്‌ സൂപ്രണ്ട്‌ വിപിന്‍ മഹേശ്വരി അറിയിച്ചു. രാജസ്ഥാന്‍ എ.ടി.എസും ചോദ്യംചെയ്യലില്‍ പങ്കുചേര്‍ന്നതായി അദ്ദേഹം പറഞ്ഞു.

(Source)

ലൗ ജിഹാദ്‌, റോമിയോ ജിഹാദ്‌ പ്രസ്ഥാനങ്ങളെ കണ്ടെത്തിയിട്ടില്ലെന്നു ഡി.ജി.പി

കൊച്ചി: കേരളത്തില്‍ ലൗ ജിഹാദ്‌, റോമിയോ ജിഹാദ്‌ എന്നീ പേരുകളിലുള്ള പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടില്ലെന്നു ഡി.ജി.പി ജേക്കബ്‌ പുന്നൂസ്‌ ഹൈക്കോടതിയില്‍ റിപോര്‍ട്ട്‌ നല്‍കി. ഏതെങ്കിലും സംഘടന നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതായി തെളിഞ്ഞിട്ടില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍, പെണ്‍കുട്ടികളെ സ്നേഹം നടിച്ചു മതംമാറ്റുന്നതിനു മുസ്ലിം യുവാക്കള്‍ ശ്രമങ്ങള്‍ നടത്തുന്നതായി സംശയിക്കേണ്ടതുണ്ടെന്നു ഡി.ജി.പി വ്യക്തമാക്കി. യുവാക്കള്‍ക്കിടയില്‍ മതംമാറ്റം നടത്തുന്നതിനു ചില ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ചു പോലിസ്‌ വിവരങ്ങള്‍ ശേഖരിച്ചുവരുകയാണ്‌. സംശയമുള്ള കേസുകളില്‍ നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി അറിയിച്ചു. എന്നാല്‍, ഇത്തരം കേസുകളില്‍ പരാതി നല്‍കാന്‍ ആരും മുന്നോട്ടുവരുന്നില്ലെന്നു ഡി.ജി.പി ചൂണ്ടിക്കാട്ടി. നിര്‍ബന്ധിതവും ചതിയിലൂടെയുള്ളതുമായ മതംമാറ്റത്തിനെതിരേ പോലിസ്‌ കര്‍ശന നടപടി സ്വീകരിക്കും. നിര്‍ബന്ധിത മതംമാറ്റം നടത്തുന്ന പ്രസ്ഥാനങ്ങളെയും ഗ്രൂപ്പുകളെയും പോലിസിന്റെ ഇന്റലിജന്‍സ്‌ വിഭാഗം നിരീക്ഷിച്ചുവരുന്നതായി ഡി.ജി.പി വ്യക്തമാക്കി. പത്തനംതിട്ടയില്‍ രണ്ടു കോളജ്‌ വിദ്യാര്‍ഥികളെ പ്രണയം നടിച്ചു മതംമാറ്റത്തിനു വിധേയരാക്കിയെന്ന പരാതിയല്ലാതെ മറ്റു കേസുകളൊന്നും കണ്ടെത്താനായിട്ടില്ല. ഈ കേസുകള്‍ പോലിസ്‌ വിശദമായി അന്വേഷിച്ചുവരുകയാണ്‌. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തു നിര്‍ബന്ധിത മതംമാറ്റം നടക്കുന്നുണ്ടോ എന്നതിനെക്കുറിച്ച്‌ അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണു റിപോര്‍ട്ട്‌ തയ്യാറാക്കിയതെന്നും ഡി.ജി.പി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത്‌ ഓരോ കൊല്ലവും മിശ്രവിവാഹങ്ങള്‍ ധാരാളമായി നടക്കുന്നുണ്ട്‌. ഇതുവഴി മതംമാറ്റം നടക്കുന്നുണ്ടെങ്കിലും വിവാഹങ്ങളുടെ എണ്ണം പോലിസിന്റെ പക്കലില്ല. മതംമാറ്റത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കു വിദേശസഹായം കിട്ടുന്നുവേന്നതിനെക്കുറിച്ചും തെളിവില്ല. ഇവര്‍ക്കു കള്ളനോട്ട്‌, കള്ളക്കടത്ത്‌, മയക്കുമരുന്നു കടത്ത്‌, തീവ്രവാദപ്രസ്ഥാനങ്ങള്‍ എന്നിവയുമായി ബന്ധമുണ്ടെന്നതിനും തെളിവില്ല.

സംസ്ഥാനത്തു വിദ്യാര്‍ഥിനികളെ സ്നേഹം നടിച്ചു മതംമാറ്റം നടത്തിയ, കഴിഞ്ഞ മൂന്നുകൊല്ലത്തെ റിപോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ജസ്റ്റിസ്‌ കെ ടി ശങ്കരനാണ്‌ ഡി.ജി.പിക്കും കേന്ദ്രആഭ്യന്തരമന്ത്രാലയത്തിനും സപ്തംബര്‍ 30ന്‌ നിര്‍ദേശം നല്‍കിയത്‌.

പത്തനംതിട്ട സ്വാശ്രയ എന്‍ജിനീയറിങ്‌ കോളജിലെ രണ്ടു വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ പത്തനംതിട്ട സ്വദേശികളായ ഷഹന്‍ഷാ, സിറാജുദ്ദീന്‍ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതി നിര്‍ദേശം.

(Source)

സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ പിടിയില്‍

പാലക്കാട്‌ ഒറ്റപ്പാലം കുറുവട്ടൂര്‍ ദേശത്തു വട്ടോളിപറമ്പു വീട്ടില്‍ നിതിന്‍ എന്ന ലിബിനെ(24)യാണു പിടികൂടിയത്‌. ബുധനാഴ്ച വൈകീട്ടു മൂന്നരയ്ക്കു പട്ടാമ്പിക്കടുത്തു വല്ലുപ്പുഴ കവലയില്‍ നിന്നാണ്‌ പ്രതിയെ അറസ്റ്റ്‌ ചെയ്തത്‌.

കഴിഞ്ഞ മാര്‍ച്ച്‌ 23നു കളമശ്ശേരി എച്ച്‌.എം.ടിക്കു സമീപം റോക്ക്‌വെല്‍ റോഡില്‍ താമസ സ്ഥലത്തു വിളിച്ചുവരുത്തിയാണു ലിബിന്‍ വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്തത്‌. എറണാകുളത്തുള്ള ഒരു സ്വകാര്യ മൊബെയില്‍ കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെ മൊബെയില്‍ ഫോണിന്റെ റിങ്ങ്ടോണ്‍ സംഗീതം മാറ്റുന്നതു സംബന്ധിച്ചു സ്ഥിരം മൊബെയില്‍ ഫോണില്‍ വിളിച്ചു വിദ്യാര്‍ഥിനിയുമായി പ്രണയത്തിലാവുകയായിരുന്നു. പിന്നീട്‌ നേരില്‍ക്കണ്ട്‌ ടൗണിലെ വിവിധ തിയേറ്ററുകളില്‍ സിനിമ കണ്ടും റെസ്റ്റോറന്റുകളില്‍ നിന്ന്‌ ഒരുമിച്ചു ഭക്ഷണം കഴിച്ചും പ്രണയം വളര്‍ത്തിയെടുത്തു. ഇതിനിടെ വിവാഹാഭ്യര്‍ഥന നടത്തി പ്രലോഭിപ്പിച്ച‍് താമസസ്ഥലത്തേക്ക്‌ വിളിച്ചുവരുത്തി ബലാല്‍സംഗം ചെയ്യുകയായിരുന്നു. പിന്നീട്‌ എറണാകുളത്തെ ജോലി ഉപേക്ഷിച്ചു പ്രതി മുങ്ങി. മലപ്പുറം മഞ്ചേരി ടൗണില്‍ മറ്റൊരു കോള്‍ സെന്ററില്‍ പുതുതായി ജോലി തരപ്പെടുത്തി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു ഇയാള്‍.

ഇതിനിടെ, മുങ്ങിയ പ്രതിയെ തേടി ഷൊര്‍ണൂരില്‍ എത്തിയ വിദ്യാര്‍ഥിനി റെയില്‍വേ സ്റ്റേഷനില്‍ തളര്‍ന്നുവീണതിനെത്തുടര്‍ന്നു റെയില്‍വേ പോലിസ്‌ ആശുപത്രിയില്‍ എത്തിച്ചു പരിശോധന നടത്തിയപ്പോഴാണു പീഡനം പുറത്തറിയുന്നത്‌. തുടര്‍ന്ന്‌ റെയില്‍വേ പോലിസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്ത്‌ കളമശ്ശേരി പോലിസിനയച്ചു കൊടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ തൃക്കാക്കര എ.സി പി എം വര്‍ഗീസിന്റെ നിര്‍ദേശത്തെത്തുടര്‍ന്നു പ്രതിയുടെതിനു സാമ്യമുള്ള പേരുകള്‍ നോക്കി വിവിധ പഞ്ചായത്തുകളില്‍ അന്വേഷിച്ചാണു പ്രതിയെ കണ്ടെത്തിയത്‌. കളമശ്ശേരി പോലിസ്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍ ആര്‍ ജയരാജ്‌, ക്രൈം സ്ക്വാഡ്‌ അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതിയെ പിടികൂടിയത്‌. ആലുവ കോടതി ലിബിനെ റിമാന്റ്‌ ചെയ്തു.

(Source)

Wednesday, October 21, 2009

ഷഹന്‍ഷായും സിറാജുദ്ദീനും മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിക്കാന്‍ ഹരജി നല്‍കി

കൊച്ചി: മതം മാറ്റി വിവാഹം കഴിച്ചുവേന്ന കേസില്‍ മാധ്യമവേട്ടയ്ക്കിരയായ പത്തനംതിട്ട സ്വദേശികളായ ഷഹന്‍ഷായും സിറാജുദ്ദീനും കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിക്കുന്നതിനു ഹരജി നല്‍കി. ഇപ്പോഴത്തെ അവസ്ഥയില്‍ നീതി കിട്ടുമെന്ന്‌ ഉറപ്പില്ലാത്ത പശ്ചാത്തലത്തിലാണ്‌ തങ്ങള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിക്കുന്നതെന്ന്‌ ഇവര്‍ ഹരജിയില്‍ പറയുന്നു. ദൈവവിധി തങ്ങള്‍ക്ക്‌ അനുകൂലമാണെങ്കില്‍ അതിനെ തടുക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന ഉറച്ച വിശ്വാസം തങ്ങള്‍ക്കുണ്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു.

ഇന്നലെ ഹൈക്കോടതിയിലെ ഫയലിങ്‌ വിഭാഗത്തില്‍ നേരിട്ടെത്തി ഹരജി സമര്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍, ഒരിക്കല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിക്കാനാവില്ലെന്നാണ്‌ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്‌. ഇതേത്തുടര്‍ന്ന്‌, ഇവര്‍ സ്പീഡ്പോസ്റ്റില്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക്‌ ഹരജി അയക്കുകയായിരുന്നു.

സംഭവത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടികളുടെ പേര്‌ പുറത്തു പറയുന്നത്‌ അവരുടെ ഭാവിയെ ബാധിക്കുമെന്നതിനാല്‍, ഹിന്ദു പെണ്‍കുട്ടി, ക്രിസ്ത്യന്‍ പെണ്‍കുട്ടി എന്നിങ്ങനെയാണ്‌ കോടതി പെണ്‍കുട്ടികളെ വിശേഷിപ്പിച്ചിരിക്കുന്നത്‌. എന്നാല്‍, ഷഹന്‍ഷായുടെയും സിറാജുദ്ദീന്റെയും പേരുകള്‍ വ്യക്തമാക്കുന്നുമുണ്ട്‌. ഈ വൈരുദ്ധ്യവും സംഘപരിവാര ശക്തികള്‍ പ്രചരിപ്പിക്കുന്ന 'ലൗ ജിഹാദ്‌' എന്ന പദം കോടതി കടമെടുത്തതിലെ അസാംഗത്യവും ഇവര്‍ ഹരജിയില്‍ വ്യക്തമാക്കുന്നുമുണ്ട്‌. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ കാംപസുകളില്‍ മറ്റു മതസ്ഥരായ പെണ്‍കുട്ടികള്‍ ഇസ്ലാമിലേക്ക്‌ മതം മാറിയതിന്റെ കണക്കെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ മറുവശത്തെപ്പറ്റി അന്വേഷിക്കാത്തതിന്റെ അനൗചിത്യവും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിക്കുന്ന തങ്ങള്‍, ഈ വിഷയത്തില്‍ തുടര്‍ന്നുള്ള നിയമനടപടികള്‍ നേരിടാന്‍ ഒരുക്കമാണെന്നും ഷഹന്‍ഷായും സിറാജുദ്ദീനും വ്യക്തമാക്കുന്നു.

പെണ്‍കുട്ടികളെ കാണാതായതിനെത്തുടര്‍ന്ന്‌ വീട്ടുകാര്‍ തൃപ്പൂണിത്തുറ ഹില്‍പാലസ്‌, തിരുവനന്തപുരം പേരൂര്‍ക്കട പോലിസ്‌ സ്റ്റേഷനുകളില്‍ നല്‍കിയ പരാതിയില്‍ അറസ്റ്റു ചെയ്യപ്പെടാനിടയുണ്ടെന്നതിനാലാണ്‌ ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചതു. ഈ ജാമ്യാപേക്ഷ പരിഗണിക്കവെയാണ്‌ 'ലൗ ജിഹാദ്‌' നിലനില്‍ക്കുന്നുണ്ടോ എന്ന കാര്യം അന്വേഷിച്ച്‌ റിപോര്‍ട്ട്‌ ചെയ്യാന്‍ ജസ്റ്റിസ്‌ കെ ടി ശങ്കരന്‍ പോലിസ്‌ മേധാവിക്ക്‌ നിര്‍ദേശം നല്‍കിയത്‌.

(Source)

'ലൗ ജിഹാദ്‌': യുവ മുസ്ലിം എന്‍ജിനീയറെ അമേരിക്കന്‍ കമ്പനി പിരിച്ചുവിട്ടു

കോഴിക്കോട്‌: ഹിന്ദു യുവതിയെ വിവാഹം കഴിച്ച ഷിപ്പിങ്‌ എന്‍ജിനീയറായ മുസ്ലിം യുവാവിനെ കൊച്ചിയിലെ അമേരിക്കന്‍ കമ്പനി ജോലിയില്‍ നിന്ന്‌ പിരിച്ചുവിട്ടു. 'ലൗ ജിഹാദ്‌' കെട്ടുകഥകളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം നടന്ന പോലിസ്‌ അന്വേഷണത്തെത്തുടര്‍ന്നാണ്‌ കാരണം കാണിക്കല്‍ നോട്ടീസ്‌ പോലും നല്‍കാതെയുള്ള പിരിച്ചുവിടല്‍.

യു.എസ്‌ ഉടമസ്ഥതയിലുള്ള കൊച്ചിന്‍ ഇന്റര്‍നാഷനല്‍ ഷിപ്പിങ്‌ ബ്യൂറോയിലെ ഡിസൈനിങ്‌ എന്‍ജിനീയര്‍ വി അയ്യൂബാണ്‌ പുറത്താക്കപ്പെട്ടത്‌. മലപ്പുറം വണ്ടൂര്‍ സ്വദേശിയാണ്‌ യുവാവ്‌. ഓഫിസ്‌ ആവശ്യാര്‍ഥം അള്‍ജീരിയയിലായിരുന്ന അയ്യൂബിനെ അടിയന്തരമായി തിരിച്ചുവിളിച്ചാണ്‌ ഈ മാസം 17ന്‌ ജോലിയില്‍ നിന്നു നീക്കം ചെയ്തത്‌.

ആറു മാസം മുമ്പായിരുന്നു തിരുവനന്തപുരം സ്വദേശിനിയായ ഹിന്ദു പെണ്‍കുട്ടിയുമായുള്ള യുവാവിന്റെ രജിസ്റ്റര്‍ വിവാഹം. 'ലൗ ജിഹാദ്‌' വിവാദവുമായി ബന്ധപ്പെടുത്തി എറണാകുളം ഇന്റലിജന്‍സ്‌ ബ്യൂറോ ഉദ്യോഗസ്ഥരും സ്പേഷ്യല്‍ ബ്രാഞ്ച്‌ പോലിസും കഴിഞ്ഞ ദിവസങ്ങളില്‍ ഓഫിസിലെത്തി അയ്യൂബിനെക്കുറിച്ച്‌ അന്വേഷണം നടത്തിയിരുന്നു.

പോലിസ്‌ അന്വേഷിച്ചെത്തിയ വിവരം കൊച്ചിയിലെ ഓഫിസ്‌ മേധാവി അറിയിച്ചതിനെത്തുടര്‍ന്ന്‌ യുവഎന്‍ജിനീയറെ പിരിച്ചുവിടാന്‍ അമേരിക്കയിലെ കമ്പനിയാസ്ഥാനത്തു നിന്ന്‌ അടിയന്തര സന്ദേശമെത്തി. ഇതേത്തുടര്‍ന്ന്‌ വിദേശ പര്യടനത്തിലായിരുന്ന അയ്യൂബിനെ മടക്കിവിളിക്കുകയായിരുന്നു. പോലിസ്‌ അന്വേഷണം കമ്പനിയുടെ സല്‍പ്പേരിനു കളങ്കമായെന്നാണ്‌ പിരിച്ചുവിടാനുള്ള കാരണമായി കൊച്ചിയിലെ ഓഫിസ്‌ യുവാവിനെ അറിയിച്ചതു.

അതേസമയം, 'ലൗജിഹാദ്‌' പ്രസ്ഥാനത്തില്‍ അംഗമാണ്‌ അയ്യൂബെന്നും ജോലിയില്‍ നിന്നു നീക്കം ചെയ്തില്ലെങ്കില്‍ കടുത്ത പ്രത്യാഘാതമുണ്ടാവുമെന്നും പോലിസ്‌ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണ്‌ ഭര്‍ത്താവിനെ അമേരിക്കന്‍ കമ്പനി നീക്കം ചെയ്തതെന്ന്‌ ചൂണ്ടിക്കാണിച്ച്‌ ഭാര്യ പി ആര്‍ ശ്രുതി കഴിഞ്ഞ ദിവസം ഡി.ജി.പിക്ക്‌ പരാതി നല്‍കി.

ബിരുദപഠനത്തിനിടെ ഇസ്ലാമിലേക്ക്‌ സ്വമേധയാ ആകൃഷ്ടയായ താനും അയ്യൂബുമായുള്ള വിവാഹം വീട്ടുകാരുടെ പൂര്‍ണസമ്മതത്തോടെയാണ്‌ നടന്നത്തെന്നും യുവതി പരാതിയില്‍ പറയുന്നു. തന്റെ മതംമാറ്റത്തിനു പിന്നില്‍ ഭര്‍ത്താവിന്റെ സ്വാധീനമില്ലെന്നും ശ്രുതി വ്യക്തമാക്കിയിട്ടുണ്ട്‌. എന്‍ജിനീയറിങ്‌ ബിരുദധാരിയായ അയ്യൂബ്‌ മൂന്നു വര്‍ഷം മുമ്പാണ്‌ കൊച്ചിന്‍ ഇന്റര്‍നാഷനല്‍ ഷിപ്പിങ്‌ ബ്യൂറോയില്‍ ജോലിക്കു ചേര്‍ന്നത്‌.

(Source)

Tuesday, October 20, 2009

കെട്ടുകഥകള്‍ കോടതിയുടെ കണ്ണുകെട്ടുന്ന വിധം

ലൗ ജിഹാദ്‌, റോമിയോ ജിഹാദ്‌ തുടങ്ങിയ സംഘടനകള്‍ സംസ്ഥാനത്ത്‌ കാംപസുകള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തിയതായി വിവരം ലഭിച്ചതിനാലാണ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടതെന്നാണ്‌ കോടതി പറയുന്നത്‌. അന്യമതസ്ഥരായ പെണ്‍കുട്ടികളെ ഇസ്ലാമിലേക്കു പരിവര്‍ത്തനം ചെയ്യാനായി മുസ്ലിംകള്‍ക്കിടയില്‍ മൂന്നു വര്‍ഷമായി പ്രവര്‍ത്തിക്കുന്നവയാണ്‌ ഈ സംഘടനകളെന്ന നിരീക്ഷണത്തോടെയാണ്‌ ഹൈക്കോടതി അടിയന്തര അന്വേഷണത്തിന്‌ നിര്‍ദേശം നല്‍കിയത്‌.

സ്ഫോടനാത്മകമായാണ്‌ ലൗ ജിഹാടെന്ന കോടതിയുടെ പരാമര്‍ശവും നിരീക്ഷണങ്ങളും വാര്‍ത്തകളില്‍ ഇടം നേടിയത്‌. എന്നാല്‍, ഈ വിവരങ്ങള്‍ കോടതിക്ക്‌ എവിടെനിന്നു ലഭിച്ചുവേന്നത്‌ ഇതു സംബന്ധിച്ച വാര്‍ത്തകളിലൊന്നും കണ്ടില്ല. സമൂഹത്തില്‍നിന്നു നേരിട്ട്‌ കോടതികള്‍ക്ക്‌ വിവരങ്ങള്‍ ലഭിക്കാന്‍ രാജ്യത്തു സംവിധാനമില്ല.

കേസുകളും സാമൂഹിക സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രോസിക്യൂഷനാണ്‌ കോടതികള്‍ക്കു കൈമാറാറ്‌. അന്വേഷണ ഏജന്‍സികള്‍ വഴി ആഭ്യന്തര വകുപ്പ്‌ സമാഹരിക്കുന്ന പൊതുവിവരങ്ങളും കേസ്‌ വിവരങ്ങളും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലോ ആ വകുപ്പോ വഴി തന്നെയാണ്‌ കോടതികളില്‍ എത്തുന്നത്‌.

ലൗ ജിഹാദ്‌, റോമിയോ ജിഹാദ്‌ തുടങ്ങിയ പേരുകളില്‍ മുസ്ലിം തീവ്രവാദികള്‍ പെണ്‍കുട്ടികളെ മതം മാറ്റുന്നതായി ഒരു കേസ്‌ പോലും സംസ്ഥാനത്ത്‌ ഇതുവരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. ഇത്തരം സംഘടനകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതായി സംസ്ഥാന ആഭ്യന്തര വകുപ്പ്‌ കണ്ടെത്തിയിട്ടുമില്ല. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലോ അദ്ദേഹത്തിന്റെ ഓഫിസോ ഇത്തരം വിവരങ്ങള്‍ കോടതിക്കു നല്‍കിയിട്ടുമില്ലെന്നാണ്‌ അന്വേഷണത്തില്‍ വ്യക്തമായത്‌.

പിന്നെയെങ്ങനെ 'ജിഹാദ്‌' എന്ന വിശുദ്ധമായ ഇസ്ലാമിക സംജ്ഞയെ അപകീര്‍ത്തിപ്പെടുത്തുകയും കാംപസുകളിലെ മുസ്ലിം യുവത്വത്തെയപ്പാടെ പ്രതിക്കൂട്ടിലാക്കുകയും ചെയ്ത പരാമര്‍ശങ്ങള്‍ കോടതിരേഖകളില്‍ ഇടം നേടി എന്നത്‌ പ്രസക്തമായ ചോദ്യമാണ്‌. നിര്‍ദോഷമോ ലഘുവായതോ ആയ പരാമര്‍ശങ്ങളല്ല കോടതി നടത്തിയത്‌. മതസ്പര്‍ധ വളര്‍ത്തുന്നതും ജുഗുപ്സാവഹവുമായ സംഘപരിവാരഭാഷ ജസ്റ്റിസ്‌ ശങ്കരന്‍ അതേപടി കടമെടുക്കുകയായിരുന്നു.

ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ഇ എസ്‌ ബിജുവാണ്‌ 'ലൗ ജിഹാദ്‌' എന്ന പ്രയോഗവുമായി ഇക്കഴിഞ്ഞ സപ്തംബര്‍ 1ന്‌ ആദ്യമായി രംഗത്തുവന്നത്‌. പ്രണയത്തിലൂടെ ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റുന്ന സംസ്ഥാനത്തെ നാലു മുസ്ലിം മതപരിവര്‍ത്തനകേന്ദ്രങ്ങളിലേക്ക്‌ ഹിന്ദു ഐക്യവേദി മാര്‍ച്ച്‌ നടത്തുമെന്നായിരുന്നു ബിജുവിന്റെ പ്രഖ്യാപനം. സംസ്ഥാനത്ത്‌ മുസ്ലിം തീവ്രവാദകേന്ദ്രങ്ങളില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ഹിന്ദു യുവതികളുടെ 'കണക്കും' അദ്ദേഹം പുറത്തുവിട്ടിരുന്നു.

പക്ഷേ, ഹിന്ദു ഐക്യവേദിയുടെ മാര്‍ച്ച്‌ പ്രഖ്യാപനത്തിലൊതുങ്ങി. മാര്‍ച്ചും റെയ്ഡും തടയാനൊന്നും ആരും രംഗത്തുവന്നില്ലെങ്കിലും ബിജുവും കൂട്ടരും വീട്ടിലിരുന്നു. 972 ഹിന്ദു പെണ്‍കുട്ടികളെ മുസ്ലിം തീവ്രവാദികള്‍ തടവില്‍ പാര്‍പ്പിച്ച്‌ മതം മാറ്റാന്‍ ശ്രമിക്കുന്നതായി പ്രസ്താവനയിറക്കിയെങ്കിലും ഇതു സംബന്ധിച്ച്‌ ഒരു വെള്ളക്കടലാസില്‍ പോലിസില്‍ പരാതി നല്‍കാന്‍ പോലും ഹിന്ദുത്വര്‍ തയ്യാറായതുമില്ല.

അങ്ങനെയിരിക്കെയാണ്‌ ബി.ജെ.പി മുഖപത്രത്തില്‍ ലൗ ജിഹാദിനെതിരേ പരമ്പര ആരംഭിച്ചതു. ജന്‍മഭൂമി വക 'ജിഹാദി റോമിയോ' എന്ന പ്രയോഗവും മലയാളഭാഷയ്ക്കു പുതുതായി ലഭിച്ചു. 2006ലാണ്‌ ജിഹാദി റോമിയോകള്‍ കേരളത്തിലെത്തിയതെന്നായിരുന്നു ജന്‍മഭൂമിയുടെ കണ്ടെത്തല്‍. ലൗ ജിഹാദിന്റെ മറവില്‍ സംസ്ഥാനത്തു നടക്കുന്ന മതപരിവര്‍ത്തനങ്ങളെക്കുറിച്ച്‌ 'കണക്കു' നിരത്തിയ ജന്‍മഭൂമി സംസ്ഥാനത്ത്‌ നടന്ന സംഭവങ്ങളുടെയും രക്ഷപ്പെട്ടവരുടെയും കേസുകളുടെ എണ്ണവും വിശദീകരിച്ചിരുന്നു.

ഹിന്ദു പെണ്‍കുട്ടികളെ വശീകരിച്ച്‌ മതം മാറ്റുന്ന കേന്ദ്രങ്ങളെയും വ്യക്തികളെയും സംഘടനകളെയുമൊക്കെ ജന്‍മഭൂമി വള്ളിപുള്ളി വിടാതെ അവതരിപ്പിച്ചിട്ടും ആ വഴിക്ക്‌ ഒരന്വേഷണം ആവശ്യപ്പെട്ട്‌ സംഘപരിവാരത്തിലെ സ്ഥിരം പ്രസ്താവനാ സുരേന്ദ്രന്‍മാര്‍ പോലും രംഗത്തുവന്നതുമില്ല.

ലൗ റോമിയോമാര്‍ക്കെതിരായ അന്വേഷണത്തില്‍ കണ്ടെത്തിയ ''കരള്‍ പിളര്‍ക്കുന്ന കണക്കുകളും വിവരങ്ങളും' ഏതെങ്കിലും അന്വേഷണ ഏജന്‍സികള്‍ക്കു കൈമാറി 'ഭാരതസ്ത്രീ തന്‍ ഭാവശുദ്ധി' കാക്കാന്‍ പരമ്പര എഴുതിയ ലേഖകനോ പ്രസിദ്ധീകരിച്ച പത്രാധിപരോ മിനക്കെട്ടതുമില്ല.

മുസ്ലിം വിരുദ്ധ സംഘപരിവാര നുണപ്രചാരണങ്ങളുടെ സ്വാഭാവിക പതനം തന്നെയാണ്‌ ജന്‍ംഅഭൂമി പരമ്പരയ്ക്കും സംഭവിച്ചതു. പക്ഷേ, മാധ്യമസംഘികളുടെ മുസ്ലിംവിരുദ്ധ നിഘണ്ടുവിലേക്ക്‌ ലൗ ജിഹാദ്‌, ജിഹാദി റോമിയോ തുടങ്ങിയ പുതിയ പ്രയോഗങ്ങള്‍ ബി.ജെ.പി പത്രം വക ബാക്കിയായി.

അടുത്ത ഊഴം കേരളശബ്ദത്തിന്റേതായിരുന്നു. പ്രണയം നടിച്ച്‌ 500 കോളജ്‌ വിദ്യാര്‍ഥിനികളെ അടുത്ത കാലത്ത്‌ സംസ്ഥാനത്ത്‌ ഇസ്ലാംമതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്തത്തായും ഇതില്‍ 120 പെണ്‍കുട്ടികള്‍ രക്ഷപ്പെട്ട്‌ തിരിച്ചെത്തിയതായി പോലിസിനു വിവരം ലഭിച്ചതായും കേരളശബ്ദം വെളിപ്പെടുത്തി. കേരളത്തിലെ കാംപസുകളില്‍ നിന്ന്‌ 940 അമുസ്ലിം പെണ്‍കുട്ടികളെ ഇത്തരത്തില്‍ കാണാതായെന്ന്‌ ഇന്റലിജന്‍സിനു വിവരം ലഭിച്ചെന്നും കേരളശബ്ദം തട്ടിവിട്ടു.

പോലിസിനെയും വീരപ്പനെയും ഉദ്ധരിച്ച്‌ ഏതു പത്രക്കാരനും എന്തുമെഴുതാമെന്ന പത്രക്കാര്‍ക്കിടയിലെ തമാശ എം ആര്‍ അജയന്‍ ലേഖനത്തിലൂടെ വീണ്ടും ഓര്‍മിപ്പിച്ചതു മിച്ചം.

ജിഹാദി റോമിയോമാരെ ഇതിനിടയില്‍ കോട്ടയം പത്രങ്ങള്‍ ഏറ്റെടുത്ത്‌ വിവാദം 'ലൈവാ'ക്കി. പ്രണയദിനം ആഘോഷിച്ച്‌ കമ്പനി ടേണോവര്‍ ശക്തിപ്പെടുത്തുന്ന മനോരമയും മംഗളവുമൊക്കെ ജിഹാദി റോമിയോമാരുടെ മണിയറക്കഥകള്‍ ഭാവനയില്‍ മെനഞ്ഞു. അപ്പോഴും പക്ഷേ, കേരളത്തിലെ ഒരു പോലിസ്‌ സ്റ്റേഷനിലും ലൗ ജിഹാദോ ജിഹാദി റോമിയോമാരോ എഫ്‌.ഐ.ആറിലോ കേസ്‌ രജിസ്റ്ററുകളിലോ ഇടം നേടിയിരുന്നില്ല.

തൃപ്പൂണിത്തുറ പോലിസ്‌ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട രണ്ടു കേസുകളിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ്‌ സപ്തംബര്‍ 30ന്‌ പൊടുന്നനെ ഹൈക്കോടതി മുറിയിലും പിന്നീട്‌ ലൗ ജിഹാദ്‌, ജിഹാദി റോമിയോ തുടങ്ങിയ പ്രയോഗങ്ങള്‍ മുഴങ്ങിയത്‌.

സംഘപരിവാരം പ്രയോഗിച്ച അപകടകരമായ വാക്കുകള്‍ കോടതി അതേപടി ആവര്‍ത്തിച്ചതില്‍ മാത്രമല്ല ദുരൂഹത.

2006 മുതല്‍ സംസ്ഥാനത്ത്‌ ലൗ ജിഹാദ്‌ സംഘടന പ്രവര്‍ത്തിക്കുന്നുവേന്ന ബി.ജെ.പി മുഖപത്രത്തിന്റെ ആരോപണം പോലും കോടതി അന്വേഷണ ഉത്തരവില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

മാത്രവുമല്ല, 'മുസ്ലിം തീവ്രവാദ' ആരോപണത്തിനു കോപ്പുകൂട്ടാന്‍ സംഘപരിവാരം പതിവായി ഉപയോഗിക്കാറുള്ള കള്ളനോട്ട്‌, മയക്കുമരുന്ന്‌, രാജ്യാന്തര തീവ്രവാദബന്ധം, വിദേശ പണമൊഴുക്ക്‌ തുടങ്ങിയ മസാലക്കൂട്ടുകള്‍ കോടതി പരാമര്‍ശങ്ങളില്‍ ഇടം നേടിയതും ശ്രദ്ധേയമാണ്‌.

ഒരു സുപ്രിംകോടതി ജഡ്ജി, താടിവയ്ക്കുന്നത്‌ താലിബാന്‍വല്‍ക്കരണമാണെന്നു പറഞ്ഞ്‌ വിവാദം സൃഷ്ടിച്ചിരുന്നു. എന്നാല്‍, മാന്യനായ ആ ന്യായാധിപന്‍ തന്റെ തെറ്റു സമ്മതിക്കുകയും തന്റെ പ്രയോഗത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

വികാരം കൊള്ളാതെ വസ്തുതകള്‍ പരിശോധിച്ച്‌ വിധി പറയേണ്ടവരാണ്‌ കോടതികള്‍. ആര്‍.എസ്‌.എസ്‌ സംജ്ഞാവലി പകര്‍ത്തിയെഴുതുമ്പോള്‍ ജുഡീഷ്യറിയുടെ വിശ്വാസ്യതയ്ക്കാണ്‌ പരിക്കേല്‍ക്കുന്നത്‌.

(അവസാനിച്ചു)

കിളിമാനൂറില്‍ മൂന്നു വര്‍ഷത്തിനിടെ പ്രണയക്കുരുക്കില്‍ അകപ്പെട്ടത്‌ 350ഓളം മുസ്ലിം പെണ്‍കുട്ടികള്‍

കിളിമാനൂര്‍: തിരുവനന്തപുരം ജില്ലയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നു മാത്രം കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 350ഓളം മുസ്ലിം പെണ്‍കുട്ടികളെ അന്യമതസ്ഥരായ യുവാക്കള്‍ പ്രണയം നടിച്ച്‌ കടത്തിക്കൊണ്ടുപോയിട്ടുള്ളതായി കണക്കുകള്‍. ചിറയിന്‍കീഴ്‌, നെടുമങ്ങാട്‌ താലൂക്ക്‌ പ്രദേശങ്ങളിലാണ്‌ ഇത്തരം സംഭവങ്ങള്‍ വ്യാപകമായി നടക്കുന്നതെന്ന്‌ പോലിസ്‌ സ്റ്റേഷനുകളിലെ കണക്കുകള്‍ വ്യക്തമാക്കുന്നു.

പെണ്‍കുട്ടികളില്‍ അധികവും ജാതിയും മതവുമൊന്നും നോക്കാതെ മാതാപിതാക്കളെയും ബന്ധുക്കളെയുമൊക്കെ ഉപേക്ഷിച്ച്‌ പ്രണയിച്ച യുവാക്കള്‍ക്കൊപ്പം ഇറങ്ങിത്തിരിക്കുകയായിരുന്നു. അന്യമതക്കാരായ യുവാക്കളുടെ ഭാര്യമാരായി ജീവിച്ച്‌ ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ ഏറെ ഏറ്റതിനുശേഷം സ്വഭവനങ്ങളില്‍ തിരിച്ചെത്തിയ സംഭവങ്ങളും അനവധിയുണ്ട്‌. പുരുഷന്‍മാര്‍ വിദേശത്തുള്ള കുടുംബങ്ങളിലെ പെണ്‍കുട്ടികളാണ്‌ ഇത്തരം കുരുക്കില്‍ അകപ്പെട്ടവരില്‍ ഏറെയും.

ജില്ലയിലെ കിളിമാനൂര്‍, പാങ്ങോട്‌, പള്ളിക്കല്‍, കല്ലമ്പലം, വര്‍ക്കല, ആറ്റിങ്ങല്‍, കടയ്ക്കാവൂര്‍, മംഗലാപുരം, അഞ്ചുതെങ്ങ്‌, ചിറയിന്‍കീഴ്‌, വേഞ്ഞാറമൂട്‌, പാലോട്‌, നെടുമങ്ങാട്‌, വിതുര, വട്ടപ്പാറ പോലിസ്‌ സ്റ്റേഷനുകളില്‍ ഓരോന്നിലും 2007 മുതല്‍ 2009 സപ്തംബര്‍ വരെയുള്ള കാലയളവില്‍ ഓരോ വര്‍ഷവും പത്തിലധികം പെണ്‍കുട്ടികള്‍ അന്യമതസ്ഥരായ യുവാക്കളെ പ്രണയിച്ച്‌ വീടു വിട്ടിറങ്ങിയതായി രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു.

'ലൗ ജിഹാദ്‌' പ്രചാരണം ശക്തമായ കഴിഞ്ഞ സപ്തംബര്‍ മാസത്തില്‍ കിളിമാനൂര്‍ പോലിസ്‌ സ്റ്റേഷന്‍ പരിധിയില്‍ മാത്രം മൂന്നു മുസ്ലിം പെണ്‍കുട്ടികളെയാണ്‌ അന്യമതസ്ഥരായ യുവാക്കള്‍ തട്ടിക്കൊണ്ടുപോയത്‌. പഠനത്തിനിടയില്‍ പ്രണയിച്ച്‌ ഐ.ടി മേഖലയിലെ യുവാവുമൊത്ത്‌ ഇറങ്ങിപ്പോയ പെണ്‍കുട്ടി ഒരു കുഞ്ഞ്‌ ജനിച്ചപ്പോള്‍ ഉപേക്ഷിക്കപ്പെട്ട്‌ തിരികെയെത്തിയിരുന്നു.

പാങ്ങോട്‌ ഭരതന്നൂര്‍ സ്വദേശിനിയായ മുസ്ലിം പെണ്‍കുട്ടിയെ ഒന്നര വര്‍ഷം കഴിഞ്ഞിട്ടും കണ്ടെത്താനായിട്ടില്ല.

സ്വകാര്യ ബസ്‌, ഓട്ടോ എന്നിവയിലെ ആര്‍.എസ്‌.എസുകാരായ ജീവനക്കാരാണ്‌ മുസ്ലിം പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍ അകപ്പെടുത്തുന്നതിലെ വിരുതന്മാര്‍.

(Source)

Monday, October 19, 2009

'ലൗ ജിഹാദ്‌ ' കെട്ടുകഥ തന്നെയെന്ന്‌ പോലിസും

കോഴിക്കോട്‌: സംസ്ഥാനത്ത്‌ ലൗ ജിഹാദ്‌ എന്ന മതംമാറ്റ തീവ്രവാദ സംഘടന പ്രവര്‍ത്തിക്കുന്നതായ മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നു വ്യക്തമാക്കി പോലിസ്‌ ഡയറക്ടര്‍ ജനറല്‍ ജേക്കബ്‌ പുന്നൂസ്‌ സര്‍ക്കാരിന്‌ റിപോര്‍ട്ട്‌ നല്‍കിയതായി അറിയുന്നു.

പത്തനംതിട്ട സ്വദേശികളായ ഷഹന്‍ഷ, സിറാജുദ്ദീന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട്‌ ഹൈക്കോടതിക്കു നല്‍കിയ കേസ്‌ ഡയറിയിലെ പരാമര്‍ശങ്ങളെക്കുറിച്ചും തെളിവു ലഭിച്ചിട്ടില്ലെന്ന്‌ ഡി.ജി.പി റിപോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌.

അതേസമയം, ഡി.ജി.പിയുടെ ഈ റിപോര്‍ട്ട്‌ അതേപോലെ ഹൈക്കോടതിക്ക്‌ ഉടന്‍ കൈമാറില്ലെന്നാണു വിവരം. ലൗ ജിഹാദ്‌ സംബന്ധിച്ച്‌ അടുത്ത ശനിയാഴ്ചയ്ക്കകം അന്വേഷിച്ച്‌ റിപോര്‍ട്ട്‌ നല്‍കാനാണു ഹൈക്കോടതി ആഭ്യന്തരവകുപ്പിനു നിര്‍ദേശം നല്‍കിയത്‌. എന്നാല്‍, അന്വേഷണം പൂര്‍ത്തിയായില്ലെന്നു ചൂണ്ടിക്കാട്ടി കോടതിയോട്‌ സാവകാശം തേടണമെന്നാണ്‌ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനോട്‌ ആഭ്യന്തരവകുപ്പ്‌ ആവശ്യപ്പെട്ടിട്ടുള്ളത്‌.

ഉപതിരഞ്ഞെടുപ്പു കഴിയുന്നതുവരെ പ്രശ്നത്തില്‍ കൃത്യമായ നിലപാട്‌ പുറത്തറിയിക്കാതെ നീട്ടിക്കൊണ്ടുപോവാനുള്ള സര്‍ക്കാര്‍ നീക്കമാണ്‌ ഇതിനു പിന്നിലെന്നും സൂചനയുണ്ട്‌.

ലൗ ജിഹാദിനെക്കുറിച്ച്‌ ഇതിനകം മൂന്നുഘട്ടങ്ങളിലായി നടന്ന അന്വേഷണങ്ങളിലും വാര്‍ത്തകള്‍ വ്യാജമാണെന്നു തന്നെയാണ്‌ പോലിസിനു ബോധ്യമായത്‌.

(Source)

മതംമാറ്റ നിഗൂഢതകളുടെ ക്രൈസ്തവമാനങ്ങള്‍

ഒരു മതസംഘടനയുടെ സജീവ സഹയാത്രികനായിരുന്നു വെള്ളയില്‍ സ്വദേശിയായ കോഴിക്കോട്ടെ ഇരുമ്പുവ്യാപാരി. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ അദ്ദേഹത്തിന്റെ മകന്‍ മരണപ്പെട്ടു. കഫന്‍ ചെയ്ത്‌ മയ്യിത്ത്‌ പള്ളിയിലേക്കെടുക്കാന്‍ നേരം മരിച്ചയാളുടെ ഭാര്യയുടെ അഭ്യര്‍ഥന:

'അല്‍പ്പംകൂടി കാക്കണം, ഫാദര്‍ ഒന്നു വന്നോട്ടെ.'

നാട്ടുകാര്‍ കരുതി യുവതിയുടെ പിതാവിനെയായിരിക്കും കാത്തിരിക്കുന്നതെന്ന്‌. അല്‍പ്പം കഴിഞ്ഞപ്പോള്‍ 'ഫാദര്‍' വന്നു. യുവതിയുടെ പിതാവല്ല; സാക്ഷാല്‍ പള്ളീലച്ചന്‍. ഫാദര്‍ അന്ത്യകര്‍മങ്ങള്‍ തുടങ്ങി. നാട്ടുകാര്‍ ആദ്യം ഞെട്ടി. ആ ഞെട്ടല്‍ പിന്നെ സംഘര്‍ഷമായി. ഫാദറെ പുറത്താക്കി മയ്യിത്ത്‌ ബലമായി പള്ളിയിലേക്കെടുത്തു, ഖബറടക്കി.

മരണപ്പെട്ടയാള്‍ നേരത്തേ ക്രിസ്തുമതം സ്വീകരിച്ചിരുന്നു. മരണംവരെ അതു മറച്ചുവയ്ക്കുകയായിരുന്നു. അന്ന്‌ അവിടെ മറനീങ്ങിയത്‌ കാലങ്ങളായി കേരളത്തില്‍ അരങ്ങേറുന്ന ക്രൈസ്തവ മതംമാറ്റ നിഗൂഢതകളുടെ ഒരധ്യായം മാത്രം.

വയനാട്‌ പടിഞ്ഞാറത്തറ സ്വദേശിയായ സുലൈമാന്‍ നന്തി ദാറുസ്സലാം അറബിക്‌ കോളജിലെ ഡിഗ്രി വിദ്യാര്‍ഥിയായിരുന്നു. ഇ കെ അബൂബക്കര്‍ മുസ്ല്യാരുടെ ശിഷ്യന്‍. ഖുര്‍ആന്‍ വചനങ്ങളും ഹദീസും അറബി കാവ്യശകലങ്ങളുമൊക്കെ മനോഹരമായുപയോഗിച്ച്‌ ഈണത്തില്‍ പ്രഭാഷണം നടത്തിവന്ന യുവ പണ്ഡിതന്‍. വിട്ടുമാറാത്ത തൊണ്ടവേദന പ്രസംഗത്തിനു തടസ്സമായപ്പോള്‍ സുലൈമാന്‍ പല ഡോക്ടര്‍മാരെയും സമീപിച്ചു. ഒടുവില്‍, സഭയുടെ കീഴിലുള്ള കല്‍പ്പറ്റ ഫാത്തിമ മാതാ മിഷന്‍ ആശുപത്രിയിലെത്തി.

13 വര്‍ഷം മുമ്പായിരുന്നു സംഭവം. വൈദികനായ ഡോക്ടര്‍ ദിവസങ്ങള്‍ നീണ്ട പരിശോധനയ്ക്കിടെ സുലൈമാന്റെ അടുത്ത സുഹൃത്തായിമാറി. മരുന്നുകൊണ്ട്‌ അസുഖം പൂര്‍ണമായി ഭേദമാവില്ലെന്നും രണ്ടാഴ്ച പോട്ടയില്‍ ധ്യാനമിരിക്കണമെന്നും ഉപദേശിച്ചു. മരുന്നിനു പകരം, ക്രിസ്തുമതത്തെ അടുത്തറിയാനുള്ള പുസ്തകങ്ങളും നല്‍കി.

കുറച്ചുകാലം സുലൈമാനെ കാണാതായി. തിരിച്ചുവന്ന ശേഷം കുടുംബത്തിലും മത സാഹചര്യങ്ങളിലും യുവാവ്‌ സാധാരണപോലെ ഇടപഴകി. ആരുമൊന്നുമറിഞ്ഞില്ല. പിന്നീട്‌ വീണ്ടും സുലൈമാന്‍ മുങ്ങി. മൂന്നാംവര്‍ഷം ക്രിസ്തുമത പ്രചാരകനായി അയാള്‍ വയനാട്ടില്‍ പ്രത്യക്ഷപ്പെട്ടു. മലബാറില്‍ മതപ്രചാരണത്തിനു മിഷനറിമാര്‍ ഇപ്പോള്‍ പ്രധാനമായും ഉപയോഗിക്കുന്നത്‌ ഇയാളെയാണ്‌. ഖുര്‍ആനിനെയും പ്രവാചക വചനങ്ങളെയും ഖണ്ഡിക്കുന്ന സുലൈമാന്റെ സി.ഡികളും കാസറ്റുകളും ഇപ്പോള്‍ സജീവം.

കേരള കാത്തലിക്‌ ബിഷപ്‌ കൗണ്‍സിലിന്റെ കീഴിലുള്ള കെ.സി.ബി.സി സോഷ്യല്‍ ഹാര്‍മണിയുടെ സെക്രട്ടറി ഫാദര്‍ ജോണി കൊച്ചു പറമ്പില്‍ ജാഗ്രതയെന്ന പേരില്‍ കഴിഞ്ഞ ദിവസമിറക്കിയ നോട്ടീസില്‍ ആരോപിക്കുന്നത്‌, മാനുഷികവികാരങ്ങള്‍ ചൂഷണം ചെയ്ത്‌ മുസ്ലിം യുവാക്കള്‍ അന്യമത പെണ്‍കുട്ടികളെ മതംമാറ്റുന്നുവേന്നാണ്‌. സംഘപരിവാരം പുറത്തുവിട്ട അടിസ്ഥാനരഹിതമായ കണക്കുകളും ഫാ. ജോണി ആവര്‍ത്തിച്ചിട്ടുണ്ട്‌.

പട്ടിണി മുതല്‍ പ്രാര്‍ഥന വരെയുള്ള മാനുഷിക വൈകാരികതകളെ ഒന്നാന്തരം ആയുധങ്ങളായി പ്രയോഗിച്ച്‌ മതത്തിന്‌ ആളെ ചേര്‍ക്കുന്ന പാരമ്പര്യമാണ്‌ ഒട്ടുമിക്ക സഭകളുടേതുമെന്ന യാഥാര്‍ഥ്യം മറച്ചുവച്ചാണ്‌ ഫാ. ജോണി കൊച്ചു പറമ്പിലിനെ പോലെയുള്ളവരുടെ ആരോപണങ്ങള്‍ക്കു മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കുന്നത്‌.

മുസ്ലിംകള്‍ക്കെതിരേ ഇപ്പോള്‍ ആര്‍.എസ്‌.എസ്സിന്റെ ഭാഷ കടമെടുക്കുന്ന കാത്തലിക്‌ ബിഷപ്‌ കൗണ്‍സിലിനും സഭകള്‍ക്കുമെതിരേ നേരത്തേ വിശ്വഹിന്ദു പരിഷത്ത്‌ പുറത്തുവിട്ട 'വസ്തുതകള്‍' മനോരമ ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ ഇപ്പോള്‍ സൗകര്യപൂര്‍വം വിസ്മരിക്കുകയാണെന്നതും ശ്രദ്ധേയം.

ഒറീസ കലാപവുമായി ബന്ധപ്പെട്ട നാളുകളില്‍ സംസ്ഥാനത്തെ സംഘപരിവാര നേതൃത്വം മാതംമാറ്റവുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണങ്ങളാണ്‌ കേരളത്തിലെ ക്രൈസ്തവ സഭകള്‍ക്കും മേധാവികള്‍ക്കുമെതിരേ ഉന്നയിച്ചതു.

വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കേരളത്തിലെ ഒട്ടുമിക്ക സഭകളുടേയും കീഴില്‍ പ്രധാനമായി നടക്കുന്നത്‌ സംഘടിത മതംമാറ്റമാണെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ ഉള്‍പ്പെടെയുള്ളവരുടെ പ്രസ്താവനകളുടെ അച്ചടിമഷി ഇനിയും ഉണങ്ങിയിട്ടുമില്ല.

പട്ടിണിയും ജീവിതദൈന്യതകളും ചൂഷണം ചെയ്തുകൊണ്ടുള്ള വിപുലമായ മതംമാറ്റ പദ്ധതികള്‍ നടപ്പാക്കുന്നതിനിടയില്‍ തന്നെയാണ്‌ മുസ്ലിംകളെ ലക്ഷ്യമിട്ടുള്ള പ്രത്യേക മതംമാറ്റ സംരംഭങ്ങളും ക്രിസ്ത്യന്‍ മിഷനറികള്‍ കേരളത്തില്‍ ആവിഷ്കരിച്ചതു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറം മഞ്ചേരിയില്‍ ലൂഥറന്‍ സഭയുടെ കീഴില്‍ 1981ല്‍ ആരംഭിച്ച മര്‍കസുല്‍ ബിഷാറ അതിന്റെ സാക്ഷ്‌യമാണ്‌.

ഒതുക്കുങ്ങല്‍ സ്വദേശിയായ നെച്ചിക്കുന്നന്‍ അലവിയെ ഫാദര്‍ അലവിയായി വേഷം കെട്ടിച്ചാണ്‌ ലൂഥറന്‍ സഭ മര്‍കസുല്‍ ബിഷാറ മഞ്ചേരിയില്‍ സ്ഥാപിച്ചതു. ഇതേസമയം തന്നെ, കായംകുളത്ത്‌ വേറൊരു അലവിയെ രംഗത്തിറക്കി സമാനമായ മറ്റൊരു മതംമാറ്റ കേന്ദ്രവും ആരംഭിച്ചു.

മതബോധമില്ലാത്ത ദരിദ്ര മുസ്ലിം യുവതികളെയായിരുന്നു മര്‍കസുല്‍ ബിഷാറ ലക്ഷ്യമിട്ടത്‌. അവിടെ വന്നുപെട്ട യുവതികള്‍ നടത്തിപ്പുകാരന്റെ മറ്റു ലക്ഷ്യങ്ങള്‍ക്കു കൂടി ഇരയാക്കപ്പെട്ടുവേന്നാണ്‌ ആരോപണം. ഒടുവില്‍, ലൈംഗിക പീഡനക്കേസില്‍ വരെ കാര്യങ്ങളെത്തിയപ്പോള്‍ '97ല്‍ മര്‍കസുല്‍ ബിഷാറക്ക്‌ താഴുവീണു. മഞ്ചേരിയില്‍ നിന്നു നാടുകടത്തപ്പെട്ട ഫാദര്‍ അലവി കേസും കൂട്ടവുമായി ഇപ്പോള്‍ കോഴിക്കോട്‌ വെസ്തില്ലില്‍ കഴിയുന്നു.

ക്രൈസ്തവസഭകളുടെ നിയന്ത്രണത്തിലുള്ള കോളജുകളില്‍ ഐകഫും കാംപസ്‌ ക്രൂസേഡും നടത്തുന്നത്‌ പ്രേഷിത പ്രവര്‍ത്തനമാണ്‌. അതായത്‌ മതംമാറ്റം.

'ഹൈന്ദവ കേരള'വും മാധ്യമങ്ങളും

കല്ലുവച്ച ഹിന്ദുത്വ നുണകള്‍ എങ്ങനെയാണ്‌ ഡോ. എം കെ മുനീറിന്റെ ഇന്ത്യാവിഷന്‍ ഉള്‍പ്പെടെയുള്ള ചാനലുകളുടെ പ്രൈംടൈമിലും സായാഹ്നപത്രങ്ങളുടെ പ്രധാന പേജുകളിലും മുസ്ലിംവിരുദ്ധ എക്സ്ക്ലൂസീവുകളാവുന്നതെന്നതിന്റെ മികച്ച സാക്ഷ്യമാണ്‌ യുവ മാധ്യമ പ്രവര്‍ത്തകനായ രാജീവ്‌ ശങ്കരന്റെ വെളിപ്പെടുത്തല്‍. അദ്ദേഹം ഇന്ത്യാവിഷന്റെ കോഴിക്കോട്‌ ബ്യൂറോ ചീഫായിരിക്കെ മൊബെയിലില്‍ മറ്റൊരു മാധ്യമ പ്രവര്‍ത്തകന്റെ സന്ദേശം ലഭിച്ചു. എട്ടുമ​‍ാസം മുമ്പ്‌ ലൗ ജിഹാദ്‌ വിവാദത്തിനു കളമൊരുങ്ങുന്ന സമയമായിരുന്നു അത്‌.

മുസ്ലിം യുവാക്കള്‍ ഹിന്ദു പെണ്‍കുട്ടികളെ പ്രണയം നടിച്ചു മതംമാറ്റി ലൈംഗിക ചൂഷണം നടത്തിയശേഷം ഉപേക്ഷിക്കുന്നുവേന്നായിരുന്നു രാജീവ്‌ ശങ്കരന്റെ മൊബെയിലില്‍ വന്ന സന്ദേശം. അന്വേഷണത്തില്‍ ഒരു എ.ബി.വി.പി നേതാവാണ്‌ ആ മൊബെയില്‍ സന്ദേശത്തിന്റെ ഉപജ്ഞാതാവേന്നും മാധ്യമ പ്രവര്‍ത്തകരാണു സന്ദേശവാഹകരെന്നും ബോധ്യപ്പെട്ടു. എന്തായാലും ഇന്ത്യാവിഷന്‍ അതു വാര്‍ത്തയാക്കിയെന്നും അതിന്റെ മുന്‍ ബ്യൂറോ ചീഫ്‌ സാക്ഷ്യപ്പെടുത്തുന്നു.

പ്രവീണ്‍ തോഗാഡിയയും ശ്രീരാമസേനയും ഒമ്പതുമാസം മുമ്പ്‌ മംഗലാപുരത്ത്‌ പൊട്ടിച്ച ലൗ ജിഹാദ്‌ നുണബോംബാണു കേരളത്തിലെ എ.ബി.വി.പി-യുവമോര്‍ച്ച- മാധ്യമ സിന്‍ഡിക്കേറ്റ്‌ ഏറ്റെടുത്തത്‌. എന്നാല്‍, കുപ്രചാരണങ്ങള്‍ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാതെ തണുത്തുറഞ്ഞു തുടങ്ങിയതോടെ ലൗ ബോംബ്‌ കഥകള്‍ക്കു നിറക്കൂട്ടുകള്‍ ചേര്‍ത്ത്‌ സമ്പൂര്‍ണ തിരക്കഥയുമായി സംഘപരിവാര വെബ്സൈറ്റുകള്‍ രംഗത്തുവന്നു. ആര്‍.എസ്‌.എസ്‌ നടത്തുന്ന 'ഹൈന്ദവ കേരളം' വെബ്സൈറ്റില്‍ മുസ്ലിംവിരുദ്ധമായ എല്ലാ ചേരുവകളോടെയും 'ലൗ ജിഹാദ്‌' കഥകള്‍ പ്രത്യക്ഷപ്പെട്ടു. തൊട്ടുപിന്നാലെ വി.എച്ച്‌.പിയുടെ 'ഹിന്ദു ജാഗ്രതാ സമതി' വെബ്സൈറ്റും യക്ഷിക്കഥകളുമായി രംഗത്തെത്തി.

തൊട്ടുപിറകെ കലാകൗമുദിയുടെ ഊഴം. 'ഹൈന്ദവ കേരള'ത്തിന്റെ കെട്ടുകഥകള്‍ ഇന്റലിജന്‍സ്‌ ബ്യൂറോയുടെയും സ്പേഷ്യല്‍ ബ്രാഞ്ചിന്റെയും തളികയിലാക്കിയാണ്‌ കലാകൗമുദി വിളമ്പിയത്‌. കൂട്ടത്തില്‍ ഗുജറാത്തിലെ സന്ദേശ്‌ മോഡല്‍ വിഷക്കൂട്ടുകളും. 'ഹൈന്ദവ കേരള'ത്തില്‍ വന്ന ലൗ ജിഹാദ്‌ കഥകള്‍ ഐ.ബിക്കു ലഭിച്ചതാണെന്നു കലാകൗമുദിയാണ്‌ 'വെളിപ്പെടുത്തുന്നത്‌.' കേരളം മുമ്പും കണ്ടെത്തിയിരുന്നു ഇത്തരം വെളിപ്പെടുത്തലുകള്‍. കലാകൗമുദിയൊരിക്കല്‍ എന്‍.ഡി.എഫുമായി തെറ്റിപ്പിരിഞ്ഞ ഒരുവന്‍ ജീവഭയം കാരണം ഗള്‍ഫില്‍ ഒളിച്ചിരുന്നു സംഘടനയെക്കുറിച്ചു നല്‍കിയ എക്സ്ക്ലൂസീവ്‌ വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. കോടതി നോട്ടീസ്‌ കൊടുത്തപ്പോള്‍ ഗള്‍ഫില്‍ ഒളിച്ചിരിക്കുന്നവന്‍ ഡസ്കിലിരിക്കുന്നവനാണെന്നു വ്യക്തമായി. കോടതിയില്‍ കലാകൗമുദി റഷ്യന്‍ ട്രപ്പീസുകാരിയെ തോല്‍പ്പിക്കുന്ന മെയ്‌വഴക്കമാണ്‌ കാണിച്ചതു.

'ഹൈന്ദവ കേരളം' ആട്ടക്കഥയുടെ ക്ലൈമാക്സിലേക്കു മാധ്യമങ്ങള്‍ കൊട്ടും കുരവയുമായി മുന്നേറുന്നതിനിടെയാണ്‌ ലൗ ജിഹാദുമായി പോലിസിന്റെ അരങ്ങേറ്റം. ആടിനെ പട്ടിയും പട്ടിയെ പേപ്പട്ടിയുമാക്കി 'തീവ്രവാദ'വേട്ട നടത്തുന്നതില്‍ സാമര്‍ഥ്യം തെളിയിച്ച പോലിസിനു പത്തനംതിട്ട സെന്റ്‌ ജോണ്‍സ്‌് കോളജിലെ രണ്ടു എം.ബി.എ വിദ്യാര്‍ഥിനികളുടെ സ്വമേധയാ ഉള്ള മതംമാറ്റത്തെ 'ലൗ ജിഹാദു'മായി ബന്ധിപ്പിക്കാന്‍ അധികം തലപുകയേണ്ടി വന്നില്ല.

മതത്തെ അടുത്തറിഞ്ഞ്‌ തീരുമാനത്തിലുറച്ചുനിന്ന പെണ്‍കുട്ടികളെ ഒരുവിധത്തിലും പൈന്തിരിപ്പിക്കാനാവാതെ വന്നപ്പോള്‍ പത്തനംതിട്ട സ്വദേശികളായ ഷഹന്‍ഷാ, സിറാജുദ്ദീന്‍ എന്നിവര്‍ക്കെതിരേ പോലിസ്‌ ലൗ ജിഹാദ്‌ എന്ന പതിനെട്ടാമത്തെ ആയുധം പുറത്തെടുക്കുകയായിരുന്നു. പെണ്‍കുട്ടികളെ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ തൃപ്പൂണിത്തുറ, പേരൂര്‍ക്കട സ്റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നു. കേസിന്റെ പശ്ചാത്തലത്തില്‍ ഷഹന്‍ഷയും സിറാജുദ്ദീനും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.

സ്വന്തം ഇഷ്ടപ്രകാരമാണ്‌ മതംമാറിയതെന്നു പെണ്‍കുട്ടികള്‍ ആദ്യം കോടതിയെ അറിയിച്ചതിനാല്‍ യുവാക്കള്‍ക്കെതിരായ കേസ്‌ കോടതിയില്‍ തീര്‍പ്പാവുന്നത്‌ തടയാനും യുവതികള്‍ അവര്‍ക്കൊപ്പം പോവുന്ന സാഹചര്യം ഇല്ലാതാക്കാനും പോലിസ്‌ കരുക്കള്‍ നീക്കി. മതംമാറിയ ക്രിസ്ത്യന്‍ പെണ്‍കുട്ടി ഉന്നത പോലിസ്‌ ഉദ്യോഗസ്ഥന്റെ അടുത്ത ബന്ധുവാണ്‌. ഹിന്ദു പെണ്‍കുട്ടി ബി.ജെ.പി സംസ്ഥാന നേതാവിന്റെ ബന്ധുവും.

(Source)

Sunday, October 18, 2009

പ്രേമം നടിച്ചു മുസ്ലിം വിദ്യാര്‍ഥിനികളെ മതംമാറ്റി

പെരിന്തല്‍മണ്ണ: ശാന്തപുരത്ത്‌ അന്യമതസ്ഥരായ യുവാക്കള്‍ പ്രേമംനടിച്ച്‌ രണ്ടു മുസ്​‍്ലിം വിദ്യാര്‍ഥിനികളെ മതംമാറ്റി. സംഭവത്തില്‍ പരാതിയുമായി രംഗത്തുവന്ന ബന്ധുക്കളെ അവഗണിച്ചു കോടതി അവരെ ഭാര്യാഭര്‍ത്താക്കന്‍മാരായി ജീവിക്കാന്‍ അനുവദിച്ചു.

ശാന്തപുരം ചുങ്കത്ത്‌ മൂച്ചിക്കല്‍ അഹ്മദ്‌ എന്ന ഇപ്പുവിന്റെ മകള്‍ ഷര്‍ഹാന്‍ (18), അയനിക്കോട്‌ വിദിനിശ്ശേരി അബുവിന്റെ മകള്‍ സഫിയ (18) എന്നിവരെയാണു യഥാക്രമം അരക്കുപറമ്പ്‌ മാട്രക്കലിലെ കണ്ടത്തില്‍ തോമസിന്റെ മകന്‍ ബൈജു (30), മുള്ള്യാകുര്‍സി കൂട്ടുമൂച്ചിക്കല്‍ വീട്ടില്‍ രാമന്റെ മകന്‍ സുരേന്ദ്രന്‍ (23) എന്നിവര്‍ പ്രേമംനടിച്ച്‌ ക്രിസ്തുമതത്തിലേക്കും ഹിന്ദുമതത്തിലേക്കും മാറ്റിയത്‌. കഴിഞ്ഞ ആഗസ്ത്‌, സപ്തംബര്‍ മാസങ്ങളിലാണു വിദ്യാര്‍ഥിനികളെ കാണാതാവുന്നതും പോലിസില്‍ പരാതിയാവുന്നതും.

പെരിന്തല്‍മണ്ണ പ്രതിഭാ കോളജില്‍ ബി.എ ഒന്നാംവര്‍ഷ ഇംഗ്ലീഷിന്‌ പഠിക്കുകയായിരുന്നു ഷര്‍ഹാന്‍. അതേ സ്ഥാപനത്തിലെ അധ്യാപകനായിരുന്ന ബൈജുവിന്റെ പ്രേമാഭ്യര്‍ഥനയില്‍ കുരുങ്ങിയാണു വീട്ടുകാരെ അവഗണിച്ചു വീടുവിട്ട്‌ ക്രിസ്ത്യന്‍ ധ്യാനകേന്ദ്രത്തിലെത്തിയത്‌. പഠനത്തില്‍ മിടുക്കിയായിരുന്ന മകളെ ഉപരിപഠനം പൂര്‍ത്തിയാക്കിയ ശേഷം വിവാഹം കഴിപ്പിക്കാനിരിക്കെയാണു വീട്ടില്‍ നിന്നു തിരിച്ചറിയല്‍ രേഖകളും സര്‍ട്ടിഫിക്കറ്റുകളുമായി ഷര്‍ഹാന്‍ ബൈജുവുമൊത്ത്‌ ഒളിച്ചോടിയത്‌. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി തുടങ്ങിയ പ്രേമനാടകം അവസാനം തൃശൂര്‍ കൊരട്ടിയിലെ ക്രിസ്ത്യന്‍ കേന്ദ്രത്തിലെത്തി; ഷര്‍ഹാന്‍ മതംമാറി. ഇതോടെ മാനസികമായി തളര്‍ന്ന കുടുംബം പോലിസിനെയും കോടതിയെയും സമീപിച്ചെങ്കിലും ഇരുവരോടും ഭാര്യാഭര്‍ത്താക്കന്‍മാരായി ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിച്ചു ജീവിക്കാന്‍ കോടതി അനുവാദം നല്‍കുകയായിരുന്നു.

ഇതില്‍ നിന്നും ഒട്ടും വിഭിന്നമല്ല സഫിയയെന്ന പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയുടെ കുടുംബത്തിന്റെ ദുരവസ്ഥയും. അയല്‍ക്കാരനായിരുന്ന സുരേന്ദ്രനായിരുന്നു കാമുക വേഷം കെട്ടിയത്‌. ഇയാള്‍ ഒരുദിവസം സഫിയയെ കോഴിക്കോട്ടെ ആര്യസമാജം കേന്ദ്രത്തിലെത്തിച്ചു മതംമാറ്റുകയായിരുന്നു. സംഭവത്തില്‍ ബന്ധുക്കളും പ്രദേശവാസികളും എതിര്‍പ്പറിയിച്ചതോടെ സുരേന്ദ്രനു കോഴിക്കോട്ടു നിന്നും കണ്ണൂരില്‍ നിന്നുമുള്ള അയ്യപ്പസേവാ സമിതിക്കാര്‍ സംരക്ഷണം നല്‍കി രംഗത്തുവരുകയായിരുന്നെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. സഫിയ ഇപ്പോള്‍ മറ്റൊരു പേരു സ്വീകരിച്ച്‌ സുരേന്ദ്രനോടൊപ്പം ശാന്തപുരത്തും ഷര്‍ഹാന്‍ മറ്റൊരു പേരു സ്വീകരിച്ച്‌ ബൈജുവിനോടൊപ്പം തൃശൂര്‍ അങ്കമാലിയിലെ ഒരു ബന്ധുവീട്ടിലുമായി താമസിച്ചുവരുന്നതായി നാട്ടുകാര്‍ പറയുന്നു.

അഞ്ചുവര്‍ഷം മുമ്പ്‌ അരക്കുപറമ്പില്‍ നിന്ന്‌ 21​‍ാം വയസ്സില്‍ പള്ളിപ്പണിക്കായെത്തിയ പാലക്കാട്ടുകാരന്‍ ശാന്തന്റെ കൂടെ ഒളിച്ചോടിയ അരക്കുപറമ്പ്‌ പള്ളിക്കുന്ന്‌ കുന്നുമ്മല്‍ ഇരച്ചിപ്പള്ളി സൈനബയാണു മറ്റൊരു യുവതി. പെരിന്തല്‍മണ്ണ ജവഹര്‍ ഹിന്ദി കോളജ്‌ പ്രിന്‍സിപ്പലായ കൃഷ്ണകുമാറിന്റെ വലയില്‍ കുടുങ്ങി മതംമാറിയ അതേകോളജിലെ വിദ്യാര്‍ഥിനിയായിരുന്ന ആനമങ്ങാട്‌ ഇടത്തറ ആയിശ എന്ന 20കാരിയും കോടതി ഇടപെട്ടതോടെ ഒന്നിച്ചുതാമസിക്കുകയായിരുന്നു.

(Source)

പ്രണയഭീകരതയില്‍ ജീവിതം ഹോമിക്കപ്പെട്ടവര്‍ 5

കണക്കുകളെ കബളിപ്പിക്കുന്ന കുതന്ത്രങ്ങളോടെയാണു കേരളത്തില്‍ ആര്‍.എസ്‌.എസ്‌ പ്രണയ മതംമാറ്റ നാടകങ്ങളുടെ ആവിഷ്കാരം. സംസ്ഥാനത്ത്‌ പിന്നാക്ക ക്രിസ്ത്യാനികളുടെ മതംമാറ്റം മാത്രമാണ്‌ ആര്യസമാജങ്ങളിലും ഹിന്ദു വിഷനിലും അയ്യപ്പസേവാ സംഘത്തിലും മറ്റും കൃത്യമായി രജിസ്റ്റര്‍ ചെയ്യുന്നത്‌. പ്രണയത്തിലൂടെ മതംമാറ്റുന്ന മുസ്ലിം യുവതികള്‍ക്കു സുരക്ഷിതമായ ഭാവിജീവിതമല്ല മദനകാമരാജന്മാരും ലക്ഷ്യമിടുന്നതെന്നതിനാല്‍ അത്തരം മതംമാറ്റ വിവാഹങ്ങള്‍ ഭൂരിഭാഗവും രജിസ്റ്റര്‍ ചെയ്യപ്പെടുകയോ ആര്‍.എസ്‌.എസ്‌ മതംമാറ്റ കേന്ദ്രങ്ങളില്‍പ്പോലും രേഖപ്പെടുത്തപ്പെടുകയോ ചെയ്യുന്നില്ല എന്നതാണ്‌ അന്വേഷണത്തില്‍ വ്യക്തമായത്‌.

സാവധാനത്തിലുള്ള വംശഹത്യയായതിനാല്‍ പ്രേമച്ചുഴിയില്‍ പെടുന്ന മുസ്ലിം യുവതികള്‍ മേല്‍വിലാസവും ബന്ധങ്ങളും ഒടുവില്‍ ജീവിതംതന്നെയും ചോദ്യചിഹ്നമായി മുങ്ങിപ്പോവുന്നുവേന്നതാണു പച്ചയായ യാഥാര്‍ഥ്യങ്ങള്‍.

ഫാറൂഖ്‌ കോളജ്‌ വിദ്യാര്‍ഥിനിയായ ഷഹനാസിനെ 2005ലാണ്‌ ഒരു ആര്‍.എസ്‌.എസുകാരന്‍ പ്രണയിച്ചു മതംമാറ്റി വിവാഹം ചെയ്തത്‌. എന്നാല്‍, 2008ലാണു കോഴിക്കോട്‌ ആര്യസമാജത്തില്‍ ഈ മതംമാറ്റം രജിസ്റ്റര്‍ ചെയ്തത്‌. കുട്ടിയായ ശേഷം ഉപേക്ഷിക്കാനുള്ള നീക്കത്തിനിടെ യുവതി നിയമനടപടിക്കൊരുങ്ങിയതോടെയായിരുന്നു അത്‌. ശുദ്ധി സര്‍ട്ടിഫിക്കറ്റ്‌ വാങ്ങാന്‍ ഭര്‍ത്താവായ ആര്‍.എസ്‌.എസുകാരന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. മതംമാറ്റി തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്യുന്ന സമയത്ത്‌ പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിരുന്നില്ല. ബന്ധം ഉപേക്ഷിച്ചാല്‍ ബലാല്‍സംഗക്കുറ്റത്തിന്‌ അഴിയെണ്ണേണ്ടിവരുമെന്നതിനാല്‍ മാത്രമാണു മൂന്നു വര്‍ഷത്തിനു ശേഷം വിവാഹം രജിസ്റ്റര്‍ ചെയ്തത്‌.

വടകരയ്ക്കടുത്ത മേപ്പയൂരില്‍ പാരലല്‍ കോളജ്‌ അധ്യാപകനായ രാജന്‍ എന്ന ആര്‍.എസ്‌.എസുകാരന്റെ കെണിയില്‍ കുടുങ്ങിയ മുസ്ലിം യുവതിയുടെ കഥ ദുരന്തപൂര്‍ണമാണ്‌. 'കാര്യം' കഴിഞ്ഞപ്പോള്‍ യുവതിയെ വേണ്ടാതായി. പീഡനങ്ങളില്‍ പൊറുതിമുട്ടി ബന്ധം ഉപേക്ഷിച്ച്‌ പെണ്‍കുട്ടി കുടുംബത്തിലേക്കു തിരിച്ചുവരാന്‍ ശ്രമിക്കുന്നു. എന്നാല്‍, ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണു മാതാപിതാക്കളും ബന്ധുക്കളും.

കോഴിക്കോട്‌ പണിക്കര്‍ റോഡില്‍ ആര്‍.എസ്‌.എസുകാരനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടി പീഡനങ്ങളില്‍ മനംനൊന്ത്‌ ഇപ്പോള്‍ കേസ്‌ നടത്തുകയാണ്‌. കടലുണ്ടിയില്‍ ഉന്നത സലഫി കുടുംബത്തിലെ പെണ്‍കുട്ടിയാണ്‌ ആര്‍.എസ്‌.എസുകാരന്റെ ബാണത്തിന്‌ ഇരയായത്‌.

ബന്ധുക്കള്‍ ഏറ്റെടുക്കാത്തതിനാല്‍ എല്ലാ ദുരനുഭവങ്ങളോടെയും ജീവിതം നരകിച്ചു തീര്‍ക്കുകയാണ്‌ ആ യുവതി. മലാപ്പറമ്പ്‌ അംബേദ്കര്‍ കോളനിയിലെ മുസ്ലിം പെണ്‍കുട്ടിയെ ആര്‍.എസ്‌.എസുകാരനൊപ്പം അപ്രത്യക്ഷമായി ദിവസങ്ങള്‍ക്കു ശേഷം പോലിസ്‌ പിടികൂടുകയായിരുന്നു. പോലിസിന്റെ ഇടപെടല്‍കൊണ്ടു മാത്രം യുവാവ്‌ കല്യാണത്തിനു നിര്‍ബന്ധിതനായി.

കലഹപൂര്‍ണമാണ്‌ ആ 'ദാമ്പത്യ'വും. മാവൂര്‍ ലക്ഷംവീട്‌ കോളനിയില്‍ ആര്‍.എസ്‌.എസുകാരനൊപ്പം ഒളിച്ചോടിയ മുസ്ലിം യുവതി മറ്റൊരു ദുരന്ത കഥാപാത്രമാണ്‌. യുവതിക്കു ഭര്‍ത്താവില്‍ നിന്നു മര്‍ദ്ദനമേല്‍ക്കാത്ത ദിവസമില്ല. ശോഭനയായി മാറിയ വാഴക്കാട്ടെ ആമിനയ്ക്ക്‌ മാവൂരിലെ വിജയന്റെ കൂടെയുള്ള പൊറുതിയും മധുരിക്കുന്നതല്ല.

മേപ്പയൂരില്‍ അധ്യാപികയായ മുസ്ലിം യുവതിയെ അടുത്തകാലത്താണു ഹിന്ദു യുവാവ്‌ കടത്തിക്കൊണ്ടുപോയത്‌. കല്‍പ്പള്ളിയില്‍ മദ്‌റസാ അധ്യാപകന്റെ ഭാര്യയെയാണു രാത്രിയുടെ മറവില്‍ ആലപ്പുഴ സ്വദേശിയായ ആര്‍.എസ്‌.എസുകാരന്‍ കെണിവച്ചുപിടിച്ചതു.

മുക്കത്തെ ഫാന്‍സികടയുടമയായ ആര്‍.എസ്‌.എസുകാരന്‍ പ്രണയനാടകത്തിലൂടെ മതംമാറ്റി വിവാഹം ചെയ്ത മുസ്ലിം യുവതി അധികം കഴിയുംമുമ്പേ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു. അതുസംബന്ധിച്ച്‌ പോലിസ്‌ അന്വേഷണം നടത്തുകയോ കാമദേവന്റെ സഹായത്തോടെ നടത്തുന്ന 'ദേശസ്നേഹ'പ്രവര്‍ത്തനത്തെപ്പറ്റി കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയോ ചെയ്തില്ല. കുറ്റിക്കാട്ടൂരില്‍ നിന്ന്‌ ആര്‍.എസ്‌.എസുകാരനായ സ്റ്റീല്‍ കമ്പനി ജീവനക്കാരന്‍ തട്ടിക്കൊണ്ടുപോയ മുസ്ലിം യുവതി ജീവിച്ചിരിപ്പുണ്ടോ എന്നുപോലും വിവരമില്ല. നാദാപുരത്തെ ഷംന എന്ന വിദ്യാസമ്പന്നയായ യുവതിയെ വണ്ടൂരിലെ രാജീവന്‍ എന്ന ആര്‍.എസ്‌.എസുകാരന്‍ മാസങ്ങള്‍ക്കു മുമ്പു വശീകരിച്ചുകൊണ്ടുപോയി. ഹിന്ദു യുവാവിനൊപ്പം ഒളിച്ചോടിയ തുവ്വൂരിലെ ഇംഗ്ലീഷ്‌ സ്കൂള്‍ അധ്യാപികയായിരുന്ന ഷബാനയുടെ ജീവിതം കണ്ണീരും കൈയുമാണെന്നു ബന്ധുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.

മഞ്ചേരി പാണ്ടിക്കാട്‌ സ്വദേശിയായ യുവമോര്‍ച്ച നേതാവ്‌ മുസ്ലിം യുവതിയെ പ്രണയിച്ചു മതംമാറ്റിയാണു വിവാഹം കഴിച്ചതു. വണ്ടൂരിലെ സുബൈദ, കരുവാരക്കുണ്ടിലെ ബാലവാടി പരിചാരിക റംലത്ത്‌, കരുവാരക്കുണ്ടിലെ സലീന, നിലമ്പൂരിലെ സുബൈദ, തൊടിയൂരിലെ ജമീല, കാരക്കാപറമ്പിലെ റജീന, മുക്കില്‍പീടികയിലെ അധ്യാപകന്റെ മകള്‍ റജീന, കോട്ടക്കലിലെ ഹസീന, പടിക്കപ്പറമ്പിലെ ശബ്ന, മഞ്ചേരിയിലെ ഉമ്മുകുല്‍സു, ഹഫ്സത്ത്‌ തുടങ്ങിയവര്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ ആര്‍.എസ്‌.എസ്‌ പ്രണയക്കുരുക്കില്‍ കുടുങ്ങി മതത്തിന്റെ മതില്‍ചാടിയവരാണ്‌. മലപ്പുറം-കോഴിക്കോട്‌ ജില്ലകളുടെ അതിര്‍ത്തിഗ്രാമത്തില്‍ ഇക്കഴിഞ്ഞ റമദാനില്‍ മൂന്നു മുസ്ലിം യുവതികളെയാണ്‌ അഴകിയ രാവണന്‍മാര്‍ കടത്തിക്കൊണ്ടുപോയത്‌. കോഴിക്കോട്‌ ചേളന്നൂറിലെ ഇസ്ലാമിയ കോളജ്‌ വിദ്യാര്‍ഥിനി വീടിനു പിറകിലെ ആശാരിയോടൊപ്പം പോയി മതം മാറി വന്നു അവിടെത്തന്നെ താമസമാക്കി. ദിനേന മദ്യപിച്ചു വരുന്ന ഭര്‍ത്താവിന്റെ പീഡനം മൂലമുള്ള നിലവിളി കേട്ട്‌ സഹിക്കാതായ പെണ്‍കുട്ടിയുടെ കുടുംബം വീട്‌ വിറ്റു സ്ഥലംവിടുകയായിരുന്നു.

വടകര ശാന്തിനഗറിലെ മുസ്ലിം യുവതിയെ കന്യാസ്ത്രീയുടെ കാര്‍മികത്വത്തിലാണു കടത്തിക്കൊണ്ടുപോയി മതംമാറ്റിയത്‌. യുവതി തിരിച്ചുവരാനാഗ്രഹിക്കുന്നെങ്കിലും സ്വീകരിക്കാന്‍ വീട്ടുകാര്‍ തയ്യാറല്ല. ശാന്തപുരം ഇസ്ലാമിയ കോളജിലെ ഒരു വിദ്യാര്‍ഥിനി അവിടെ അധ്യാപകനായിരുന്ന ക്രൈസ്തവ യുവാവിനോടൊപ്പം ഒളിച്ചോടിയിട്ട്‌ നാളേറെയായില്ല.

തൃശൂരിലെ ഒരു മുസ്ലിം യുവതി പ്രേമാതിരേകം മൂലം ഒരു കന്യാമഠത്തില്‍ ചെന്നുപെട്ട്‌ ഇപ്പോള്‍ ആത്മഹത്യയെക്കുറിച്ചു സംസാരിക്കുന്നു.

കഴിഞ്ഞ രണ്ടുദശകത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി ആര്‍.എസ്‌.എസ്‌ പ്രണയനാടകത്തിലൂടെ ആയിരക്കണക്കിനു മുസ്ലിം യുവതികളെ മതംമാറ്റിയതായാണു മഹല്ല്‌ തലങ്ങളിലുള്ള അന്വേഷണങ്ങളില്‍ വ്യക്തമാവുന്നത്‌. സ്ഥിതിവിവരങ്ങളിലെ അക്കങ്ങള്‍ക്കപ്പുറമാണ്‌ ഈ മതംമാറ്റങ്ങളുടെയും മതില്‍ച്ചാട്ടങ്ങളുടെയും ദുരന്ത വ്യാപ്തി. അന്യമതസ്ഥര്‍ക്കൊപ്പം വേലി(ളി) ചാടിയ മുസ്ലിം യുവതികളില്‍ 95 ശതമാനവും സുരക്ഷിതകുടുംബജീവിതമല്ല ഇപ്പോള്‍ നയിക്കുന്നത്‌. ഈ ഇരകള്‍ തിരസ്കൃതരും ഉപേക്ഷിക്കപ്പെട്ടവരും പീഡിതരുമൊക്കെയായി ജീവിതം തള്ളിനീക്കുന്നു. സംഘപരിവാര പ്രേമത്തിലകപ്പെട്ട്‌ ഒളിച്ചോടുന്ന പെണ്‍കുട്ടികളില്‍ ണല്ലോരു ശതമാനം ഗര്‍ഭിണികളാവുമ്പോഴോ ഒരു കുട്ടിയുണ്ടാവുമ്പോഴോ ഉപേക്ഷിക്കപ്പെടുകയാണെന്ന്‌ തേജസ്‌ അന്വേഷണത്തില്‍ കണ്ടെത്തുകയുണ്ടായി. ഇവരുടെ കൈവശമുള്ള ആഭരണങ്ങള്‍ അപ്പോഴേക്കും വിറ്റുതീര്‍ന്നിട്ടുണ്ടാവും. മാനഹാനി മൂലം സ്വന്തം വീട്ടിലേക്കും നാട്ടിലേക്കും തിരിച്ചുചെല്ലാനാവാതെ ഇവര്‍ നേരെ പെണ്‍വാണിഭസംഘങ്ങളിലേക്കെത്തിപ്പെടുന്നു. കാമുകന്മാര്‍ പെണ്‍വാണിഭം നടത്തുന്ന സംഭവങ്ങളും സെക്സ്‌ റാക്കറ്റുകള്‍ക്ക്‌ ഭാര്യമാരെ വിറ്റ സംഭവങ്ങളും നിരവധിയാണ്‌. മുസ്ലിം യുവതികളെ മതംമാറ്റി കാമാസക്തി തീര്‍ത്ത്‌ പെരുവഴിയിലുപേക്ഷിച്ച്‌ മതവൈരം തീര്‍ക്കുന്നവരാണ്‌ അതേ നാണയത്തിലുള്ള ആരോപണങ്ങളുമായി മുസ്ലിം യുവാക്കള്‍ക്കെതിരേ രംഗത്തുള്ളത്‌.

കേരളത്തിന്റെ സായാഹ്നങ്ങളെ മുസ്ലിംവിരുദ്ധ കെട്ടുകഥകള്‍ കൊണ്ടു മലിനമാക്കുന്നതില്‍ മുന്‍പന്തിയിലുള്ള അന്തിപ്പത്രമാണ്‌ തോഗാഡിയയുടെ നാവ്‌ കടമെടുത്ത്‌ ലൗ ബോംബ്‌ കേരളത്തില്‍ ആദ്യമായി പൊട്ടിച്ചതു. അതിനിടെ, വിദ്യാസമ്പന്നയായൊരു മുസ്ലിം പെണ്‍കുട്ടിയെ മതില്‍ചാടിക്കാനായി സ്വന്തം സബ്‌ എഡിറ്ററെ നിയോഗിക്കുക കൂടി ചെയ്തുകളഞ്ഞൂ ഈ പത്രം.

'റോമിയോ ജിഹാദി'മാരെ തേടി ഫ്ലാഷിന്റെ കഥയെഴുത്തുകാര്‍ ഭാവനയുടെ ചിറകിലേറി കാംപസുകളില്‍ വട്ടംപറക്കുമ്പോള്‍ ആ പത്രത്തിന്റെ ഒരു സബ്‌ എഡിറ്റര്‍ യഥാര്‍ഥ റോമിയോ വേഷം കെട്ടി കണ്ണൂര്‍ എസ്‌.എന്‍ കോളജ്‌ കാംപസില്‍ അലയുകയായിരുന്നു. എടക്കാടിനടുത്ത മഹല്ല്‌ ഭാരവാഹിയുടെ മകളായ ഡിഗ്രി വിദ്യാര്‍ഥിനിയായിരുന്നു തിരൂര്‍ സ്വദേശിയായ ആ പത്രപ്രവര്‍ത്തകന്റെ പ്രണയനായിക. കല്യാണം നടന്നു. 'പ്രണയ ജിഹാദി'കളുടെ പേരില്‍ മുസ്ലിം യുവത്വത്തിനെതിരേ യുദ്ധം പ്രഖ്യാപിച്ച ഇന്ത്യാവിഷന്‍ ചാനലിന്റെ റിപോര്‍ട്ടറായിരുന്നു മുസ്ലിം പെണ്‍കുട്ടിയെ മതത്തിന്റെ മതില്‍ ചാടിക്കാന്‍ മുഖ്യ കാര്‍മി. 'നിനക്ക്‌ നിന്റെ മതം, എനിക്കെന്റെ മതം' എന്നായിരുന്നു മതില്‍ ചാടിവന്ന പെണ്‍കുട്ടിയോടുള്ള മാധ്യമ സുഹൃത്തിന്റെ ഉറപ്പ്‌. പക്ഷേ, മധുവിധു കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയൊന്നുമല്ലെന്നു പെണ്‍കുട്ടി തിരിച്ചറിഞ്ഞു.

കഥാനായകന്റെയും നായികയുടെയും മതപശ്ചാത്തലം നേരെ തിരിച്ചായിരുന്നെങ്കില്‍ ഫ്ലാഷിന്റെയും കേരള കൗമുദിയുടെയും കലാകൗമുദിയുടെയുമൊക്കെ നിറംപിടിപ്പിച്ച കഥകളില്‍ ആ വിവാഹം 'മാധ്യമ മതംമാറ്റ ജിഹാദായി' ഇടംനേടുമായിരുന്നു. ലൗ ജിഹാദിനെക്കുറിച്ച്‌ പച്ചക്കള്ളം കുത്തിനിറച്ച കവര്‍സ്റ്റോറി തയ്യാറാക്കിയ കലാകൗമുദിയുടെ ഇപ്പോഴത്തെ കൈകാര്യകര്‍ത്താവ്‌, എന്‍ട്രന്‍സ്‌ എഴുതാന്‍ വടകരയില്‍ നിന്നു തിരുവനന്തപുരത്തു വന്ന മുസ്ലിം പെണ്‍കുട്ടിക്ക്‌ വഴികാണിച്ചു കൊടുത്ത്‌ പ്രേമിച്ചതും സ്‌അംഭവം വഷളായതും പത്രത്തില്‍ വരാത്ത കഥ മാത്രം.

മുസ്ലിം യുവാക്കളെ മതംമാറ്റ ഭീകരതയുടെ വക്താക്കളായി ചിത്രീകരിക്കുന്ന കോട്ടയം പൈങ്കിളി പത്രത്തിന്റെ കഥയും വ്യത്യസ്തമല്ല. ക്നാനായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ ബലമായി തട്ടിക്കൊണ്ടുപോയി കൊച്ചിയിലെ ആര്‍.എസ്‌.എസ്‌ ഓഫിസില്‍വച്ചു നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയ ആളാണു മതംമാറ്റ ഭീകരതയെക്കുറിച്ച്‌ 'ഗവേഷണ പ്രബന്ധങ്ങള്‍' അവതരിപ്പിച്ചു വായനക്കാരെ കോള്‍മയിര്‍ കൊള്ളിക്കുന്നത്‌.

ഒരു കോട്ടയം പത്രപ്രഭുവിന്റെ മകന്‍ പാകിസ്താനിലെ ഐ.എസ്‌.ഐ ഓഫിസറുടെ മകളെയാണ്‌ പ്രേമത്തില്‍ കുരുക്കി മാമോദീസ മുക്കിയത്‌. പ്രധാന ദിവ്യന്‍മാര്‍ കുതിച്ചുചെന്ന ആ അന്താരാഷ്ട്ര വിവാഹത്തില്‍ പക്ഷേ മന്ത്രി മുഖ്യന്മാര്‍ പങ്കെടുത്തില്ല. കാരണം വ്യക്തം.

ഈ വര്‍ഷം താമരശ്ശേരിയില്‍ മതംമാറ്റിയത്‌ 36 മുസ്ലിം യുവതികളെ

കോഴിക്കോട്‌ ജില്ലയിലെ താമരശ്ശേരി മേഖലയില്‍ മാത്രം ഈ വര്‍ഷം 36 മുസ്ലിം യുവതികള്‍ പ്രണയ മതംമാറ്റത്തിനു വിധേയരായി. പുതുപ്പാടി, താമരശ്ശേരി, കട്ടിപ്പാറ, പനങ്ങാട്‌ പഞ്ചായത്തുകളില്‍ കഴിഞ്ഞ 10 മാസത്തിനിടയില്‍ 35 മുസ്ലിം പെണ്‍കുട്ടികളെ മതംമാറ്റി കടത്തിക്കൊണ്ടുപോയത്‌ ആര്‍.എസ്‌.എസുകാരാണ്‌. ക്രിസ്ത്യന്‍ യുവാവാണ്‌ ഒരു മുസ്ലിം പെണ്‍കുട്ടിയെ പ്രണയം നടിച്ചു മതംമാറ്റിയത്‌.

തലയാട്ടെ സമ്പന്ന മുസ്ലിം കുടുംബത്തിലെ ഏക പെണ്‍തരിയായ വിദ്യാസമ്പന്നയായ യുവതിയെ രണ്ടാഴ്ച മുമ്പ്‌ ആര്‍.എസ്‌.എസുകാര്‍ സംഘടിതമായാണു തട്ടിക്കൊണ്ടുപോയത്‌. മകളെ അന്വേഷിച്ച പിതാവിനെയും ബന്ധുക്കളെയും ആര്‍.എസ്‌.എസുകാര്‍ പോലിസിന്റെ കണ്‍മുമ്പിലിട്ടു ക്രൂരമായി മര്‍ദ്ദിച്ചു. പക്ഷേ കേസെടുക്കാന്‍ പോലിസ്‌ തയ്യാറായില്ല. പോപുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെയാണ്‌ പോലിസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായത്‌.

മര്‍കസ്‌ ഗാര്‍ഡന്‌ കീഴിലുള്ള പൂനൂറിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായിരുന്ന മുസ്ലിം യുവതിയെ കേബിള്‍ ജോലിക്കാരനായ കൂരാച്ചുണ്ടിലെ ക്രിസ്ത്യന്‍ യുവാവ്‌ കടത്തിക്കൊണ്ടുപോയി മതം മാറ്റിയത്‌ രണ്ടുമാസം മുമ്പാണ്‌.

മാലോറത്തെ മുതിര്‍ന്ന മതപണ്ഡിതന്റെ മകളെ അഞ്ചുമാസം മുമ്പ്‌ ആര്‍.എസ്‌.എസുകാരന്‍ മതംമാറ്റി യത്‌ പ്രദേശവാസികളെ ഞെട്ടിച്ചു. ഗുരുവായൂരിലായിരുന്നു മതംമാറ്റം. ഇവര്‍ ആര്‍.എസ്‌.എസ്‌ സംരക്ഷണയില്‍ ഇപ്പോള്‍ തൃശൂര്‍ മാളയില്‍ താമസിക്കുന്നു.

പുതുപ്പാടിയിലെ പെണ്‍കുട്ടിയെ ആര്‍.എസ്‌.എസുകാരന്‍ മുസ്ലിമായി അഭിനയിച്ചാണു പ്രണയിച്ച്‌ മതം മാറ്റിയത്‌. ബാലുശ്ശേരി സ്വദേശിയായ ഒരു പോലിസുകാരനാണ്‌ ഈ മതംമാറ്റത്തിന്റെ സൂത്രധാരണ്‍. സംഭവത്തിലെ നായകനായ ആര്‍.എസ്‌.എസുകാരന്‍ നേരത്തേ വിവാഹത്തട്ടിപ്പ്‌ കേസില്‍ കുടുങ്ങിയപ്പോള്‍ രക്ഷപ്പെടുത്തിയതും ഇതേ പോലിസുകാരനാണ്‌.

ആറുമാസം മുമ്പ്‌ പുതുപ്പാടി ഈങ്ങാപ്പുഴയില്‍ ഒരു കുഞ്ഞിന്റെ മാതാവായ ഗള്‍ഫുകാരന്റെ ഭാര്യയെയാണ്‌ ആര്‍.എസ്‌.എസുകാരന്‍ പ്രണയം നടിച്ച്‌ തട്ടിക്കൊണ്ടുപോയത്‌. സ്വര്‍ണാഭരണങ്ങളും സമ്പാദ്യങ്ങളും കൈക്കലാക്കി രണ്ടരമാസത്തിനു ശേഷം യുവതിയെ ഉപേക്ഷിച്ചു. തിരിച്ചെത്തിയ യുവതി നരകജീവിതമാണു നയിക്കുന്നത്‌.

കോഴിക്കോട്‌ ജില്ലയില്‍ ഏറ്റവും കൂടുതല്‍ മുസ്ലിം യുവതികള്‍ മതംമാറ്റത്തിനു വിധേയരാവുന്നതു താമരശ്ശേരി മേഖലയിലാണ്‌. തെക്കന്‍ ജില്ലകളില്‍ നിന്നുള്ള നിര്‍മാണത്തൊഴിലാളികളും ആശാരിമാരുമായ ആര്‍.എസ്‌.എസുകാര്‍ താഴ്‌ന്ന സാമ്പത്തിക ചുറ്റുപാടുള്ള യുവതികളെ മതംമാറ്റി കടത്തിക്കൊണ്ടുപോവുന്നത്‌ നിത്യസംഭവമാവുന്നുണ്ട്‌. എന്നാല്‍ ഇങ്ങനെ മതംമാറ്റത്തിനു വിധേയരാവുന്നവര്‍ ഭൂരിഭാഗവും അധികം താമസിയാതെ ഉപേക്ഷിക്കപ്പെടുന്ന ദുരവസ്ഥയാണു നിലവിലുള്ളത്‌.

(Source)

Saturday, October 17, 2009

കോടതിമുറ്റത്തെ അരുംകൊല 4

മതംമാറ്റവുമായി ബന്ധപ്പെട്ട ആര്‍.എസ്‌.എസ്‌ ഭീകരത വ്യക്തമാക്കുന്നതായിരുന്നു 1989ല്‍ തിരൂരങ്ങാടിയിലെ ആമിനക്കുട്ടിയുടെയും തിരൂരിലെ മുഹമ്മദ്‌ യാസിറിന്റെയും കൊലപാതകങ്ങള്‍.

തിരൂരങ്ങാടിയിലെ ചിരുതക്കുട്ടി എന്ന ദലിത്‌ യുവതിയാണ്‌ ഇസ്ലാം സ്വീകരിച്ച്‌ ആമിനക്കുട്ടിയായത്‌. ആര്‍.എസ്‌.എസുകാരുടെ എതിര്‍പ്പും ഭീഷണിയും അവഗണിച്ചായിരുന്നു യുവതിയുടെ മതംമാറ്റം. കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന്‌ പോലിസ്‌ കേസെടുത്ത്‌ ആമിനക്കുട്ടിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി. താന്‍ സ്വമേധയായാണ്‌ മതംമാറിയതെന്നറിയിച്ചതിനെ തുടര്‍ന്ന്‌ സ്വന്തം ഇഷ്ടപ്രകാരം പോവാന്‍ അവരെ കോടതി അനുവദിക്കുകയും ചെയ്തു.

കേസ്‌ കഴിഞ്ഞു പുറത്തിറങ്ങിയ ആമിനക്കുട്ടിയെ ആര്‍.എസ്‌.എസുകാരനായ സഹോദരന്‍ കോടതി മുറ്റത്തുവച്ചു വെട്ടിക്കൊലപ്പെടുത്തി. സംസ്ഥാനത്ത്‌ കോടതിമുറ്റത്ത്‌ പട്ടാപ്പകല്‍ അരങ്ങേറിയ ആദ്യ കൊലപാതകം. പക്ഷേ, പത്രങ്ങള്‍ക്ക്‌ അതൊരു സാധാരണ വാര്‍ത്ത മാത്രമായിരുന്നു. ഹിന്ദുത്വ തീവ്രവാദമെന്നോ മതഭീകരതയെന്നോ ഒരു പത്രവും ആമിനക്കുട്ടി വധത്തിനു തലക്കെട്ടു നല്‍കിയില്ല.

അതേവര്‍ഷം, തിരൂരങ്ങാടി പി.എസ്‌.എം.ഒ കോളജിലെ രാധാമണിയെന്ന ചരിത്രവിദ്യാര്‍ഥി സ്വമേധയാ ഇസ്ലാം മതം സ്വീകരിച്ചു. ഇസ്ലാമിക പ്രസിദ്ധീകരണങ്ങള്‍ വായിച്ചു മതത്തെ അടുത്തറിഞ്ഞ യുവതി ബാഹ്യപ്രേരണയൊന്നുമില്ലാതെയായിരുന്നു റഹീമയായി മാറിയത്‌. തിരൂര്‍ നിറമരുതൂരിലെ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപനത്തിലായിരുന്നു റഹീമ താമസിച്ചിരുന്നത്‌. ആര്‍.എസ്‌.എസുകാര്‍ ഒരു രാത്രി മാരകായുധങ്ങളുമായി അതിക്രമിച്ചുകയറി യുവതിയെ ബലമായി കടത്തിക്കൊണ്ടുപോയി വീട്ടുതടങ്കലിലാക്കി. സംസ്കാര കേരളം അന്ന്‌ മൗനംപാലിച്ചു. തന്റെ മതംമാറ്റത്തിനു പിന്നില്‍ മറ്റാര്‍ക്കും യാതൊരു പങ്കുമില്ലെന്ന്‌ യുവതി ആവര്‍ത്തിച്ചു വ്യക്തമാക്കി. മുസ്ലിംകളുടെ സംയമനം സ്ഥിതിഗതികള്‍ ആളിക്കത്തിച്ചില്ല.

ഹിന്ദുക്കള്‍ മതംമാറുന്നതിനോടുള്ള ആര്‍.എസ്‌.എസ്സിന്റെ എതിര്‍പ്പ്‌ അതിരൂക്ഷമാണെന്നു തെളിയിക്കുന്നതായിരുന്നു തിരൂരിലെ യാസിറിന്റെ കൊലപാതകം. കൊളത്തൂരിനടുത്ത മാരിയമ്മന്‍ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ആര്‍.എസ്‌.എസ്‌ അനുഭാവികൂടിയായിരുന്ന സുബ്രഹ്മണ്യന്‍. ഇസ്ലാമിനെ അടുത്തറിഞ്ഞപ്പോള്‍ സുബ്രഹ്മണ്യന്‍ മുഹമ്മദ്‌ യാസിറും ഭാര്യ ബേബി സുമയ്യയുമായി. ആര്‍.എസ്‌.എസ്‌ കൊലക്കത്തിയുമായി യാസിറിന്റെ വഴിയില്‍ ചാടിവീണു. മരിച്ചെന്നുറപ്പായിട്ടും കൊലയാളികള്‍ക്ക്‌ യാസിറിനോട്‌ പക തീര്‍ന്നില്ല. യുവാവിന്റെശരീരത്തില്‍ ആഴമേറിയ 34 മുറിവുകളാണുണ്ടായിരുന്നത്‌.

യാസിറിന്റെ ഘാതകരെ തെളിവില്ലെന്നു പറഞ്ഞു കോടതി വെറുതെവിടുകയാണു ചെയ്തത്‌. സ്വന്തം താല്‍പ്പര്യപ്രകാരം ആര്‍ക്കും ഏതു മതം സ്വീകരിക്കാനും ഭരണഘടനാപരമായി സ്വാതന്ത്ര്യമുള്ള രാജ്യത്ത്‌ സ്വമേധയാ മതം മാറിയതിന്റെ പേരില്‍ നിഷ്ഠുരമായി യുവാവിനെ കൊലപ്പെടുത്തിയ മതഭീകരതയ്ക്കെതിരേ കോടതിമുറിയിലോ പോലിസിന്റെ കേസ്‌ ഡയറിയിലോ പ്രത്യേകിച്ചൊരു പരാമര്‍ശവുമുണ്ടായില്ല.

യാസിറും കുടുംബവും ഇസ്ലാം സ്വീകരിച്ചതോടെയാണ്‌ മലബാറില്‍ ആര്‍.എസ്‌.എസ്‌ മതപരിവര്‍ത്തനപദ്ധതികള്‍ വിപുലമാക്കിയത്‌. '95നും 2000നും ഇടയില്‍ മലബാറിലെ അഞ്ചു ജില്ലകളില്‍ നിന്നായി 1800 ഓളം മുസ്ലിം യുവതികളെ പ്രണയത്തിലൂടെ മതംമാറ്റിയതായാണു മഹല്ല്‌ തലങ്ങളില്‍ നിന്നുള്ള കണക്ക്‌.

ഹിന്ദു, ക്രിസ്ത്യന്‍ യുവതികളെ മുസ്ലിം യുവാക്കള്‍ പ്രണയത്തിലൂടെ മതംമാറ്റുന്നു എന്ന ആരോപണം അക്കമിട്ടു നിഷേധിക്കുന്നതാണു സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍. മതംമാറ്റവുമായി ബന്ധപ്പെട്ട്‌ ഇപ്പോള്‍ സംഘപരിവാരവും ചില മാധ്യമങ്ങളും അവതരിപ്പിക്കുന്ന കണക്കുകളും കഥകളും യാഥാര്‍ഥ്യവുമായി പുലബന്ധംപോലുമില്ലാത്തവയാണെന്ന്‌ സര്‍ക്കാര്‍ വിജ്ഞാപനങ്ങള്‍ പകല്‍പോലെ വ്യക്തമാക്കുന്നു.

2000 ജനുവരി മുതല്‍ 2008 ഡിസംബര്‍ വരെയുള്ള സര്‍ക്കാര്‍ രേഖകളും ഗസറ്റ്‌ വിജ്ഞാപനങ്ങളും പ്രകാരം പ്രതിമാസം ശരാശരി ആറുപേര്‍ മാത്രമാണു ഹിന്ദുമതത്തില്‍ നിന്ന്‌ ഇസ്ലാം മതം ആശ്ലേഷിക്കുന്നത്‌. ഇവരിലാവട്ടെ ശരാശരി നാലുപേര്‍ പുരുഷന്‍മാരുമാണ്‌. ക്രിസ്തുമതത്തില്‍ നിന്നു മൂന്നുപേരാണു മാസംതോറും ഇസ്ലാമിലേക്കു മതംമാറുന്നതെന്നും ഗസറ്റ്‌ രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.

അന്യമതങ്ങളില്‍ നിന്ന്‌ ഇസ്ലാമിലേക്കു മതംമാറ്റം ചെയ്യപ്പെടുന്നത്‌ ഔദ്യോഗിക രേഖകളില്‍ നിന്നു മറച്ചുവയ്ക്കുന്നൂവേന്ന ആരോപണവും ബാലിശമാണ്‌. കാരണം, വിദ്യാസമ്പന്നരായ യുവതികള്‍ മുസ്ലിം യുവാക്കള്‍ക്കൊപ്പം മതംമാറുന്നുണ്ടെങ്കില്‍ ഔദ്യോഗിക വിജ്ഞാപനത്തിലൂടെ പേരും മതവും മാറ്റാതിരിക്കാന്‍ യാതൊരു പഴുതുമില്ല. റേഷന്‍ കാര്‍ഡ്‌ മുതല്‍ പാസ്പോര്‍ട്ട്‌ വരെയുള്ള ആവശ്യങ്ങള്‍ക്കും ജോലിസംബന്ധമായ രേഖകളിലും മതംമാറ്റം ഔദ്യോഗികമായി രേഖപ്പെടുത്താതെ കുടുംബജീവിതം നയിക്കുക സാധ്യമല്ല. എന്നിരിക്കെ, വിദ്യാസമ്പന്നരും പ്രഫഷനലുകളുമായ ഹിന്ദു, ക്രിസ്ത്യന്‍ യുവതികളെ തട്ടിയെടുത്തു മതത്തിനു 'മുതല്‍ക്കൂട്ടുണ്ടാക്കുക'യാണു ജിഹാദി റോമിയോമാര്‍ ലക്ഷ്യമിടുന്നതെന്നാണു സംഘപരിവാരവും ചില മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത്‌. അതേസമയം, വിദ്യാസമ്പന്നരായ യുവതികളുടെ ഔദ്യോഗിക രേഖകള്‍ മറച്ചുവച്ച്‌ അവരെ എങ്ങനെയാണു സമുദായ നേട്ടത്തിന്‌ ഉപയോഗപ്പെടുത്തുകയെന്ന ന്യായമായ ചോദ്യത്തിന്‌ സംഘപരിവാരമോ മാധ്യമങ്ങളോ വിശദീകരണം നല്‍കുന്നുമില്ല. സര്‍ക്കാര്‍ ഗസറ്റുകളില്‍ വിജ്ഞാപനം ചെയ്യാതെ മതംമാറ്റംകൊണ്ടുള്ള 'നേട്ടങ്ങള്‍' സാധ്യമല്ലെന്നിരിക്കെ ഗസറ്റുകളിലും വിജ്ഞാപനങ്ങളിലുമൊന്നും അതിന്റെ കണക്കുകള്‍ കാണുന്നില്ലെങ്കില്‍ അത്തരം മതംമാറ്റങ്ങള്‍ നടക്കുന്നില്ലെന്നു തന്നെയാണ്‌ അര്‍ഥം. യഥാര്‍ഥ സംഭവങ്ങളോ കണക്കുകളോ കൂട്ടിനില്ലാത്തതുകൊണ്ടുതന്നെയാണ്‌ സംഘപരിവാരവും മുസ്ലിംവിരുദ്ധ മാധ്യമങ്ങളും കെട്ടുകഥകളുമായി സമുദായത്തെ വേട്ടയാടുന്നത്‌.

മിഥുലയും ബിനോ ജേക്കബും പ്രണയിച്ചതു ഇസ്ലാമിനെ

'ലൗ ജിഹാദ്‌ തീവ്രവാദ'ത്തിന്റെ ഇരകളെന്ന്‌ പോലിസും മാധ്യമങ്ങളും വിശേഷിപ്പിക്കുന്ന പത്തനംതിട്ടയിലെ എം.ബി.എ വിദ്യാര്‍ഥിനികള്‍ യഥാര്‍ഥത്തില്‍ ആദ്യം പ്രണയിച്ചതു യുവാക്കളെയായിരുന്നില്ല; ഇസ്​‍്ലാമിനെയായിരുന്നു. മിഥുലയുടെയും ബിനോ ജേക്കബിന്റെയും സത്യാന്വേഷണത്തിനിടയിലെ ആകസ്മിക നിമിത്തങ്ങള്‍ മാത്രമായിരുന്നു ഷഹന്‍ഷായും സിറാജുദ്ദീനും.

തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിനിയായ മിഥുലയാണ്‌ ആദ്യം ഇസ്ലാമിലേക്ക്‌ ആകൃഷ്ടയായത്‌. സത്യസായി ഭക്തരായിരുന്നു മിഥുലയുടെ കുടുംബം. സായിദര്‍ശനങ്ങള്‍ക്കു വിരുദ്ധമായി മാതാപിതാക്കളും ബന്ധുക്കളും വിഗ്രഹാരാധനയിലേക്കു വഴിതിരിഞ്ഞതാണ്‌ യുവതിയെ മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചതു. സായിദര്‍ശനങ്ങളും വിഗ്രഹാരാധനയും താരതമ്യം ചെയ്തുകൊണ്ടുള്ള അന്വേഷണങ്ങള്‍ക്കിടെ ഇന്റര്‍നേറ്റ​‍്‌ വഴി ഇസ്ലാമിനെ പരിചയപ്പെട്ടു. ആള്‍ദൈവ ഭക്തിയുടെ പൊള്ളത്തരങ്ങള്‍ ബോധ്യപ്പെട്ട പെണ്‍കുട്ടി ഇസ്ലാമിനെക്കുറിച്ച്‌ കൂടുതല്‍ പഠിക്കാനിറങ്ങി. ഇതിനിടെ ഹോസ്റ്റല്‍ ര്‍റൂംമേറ്റായ ബിനോ ജേക്കബുമായും ആശയങ്ങള്‍ പങ്കുവച്ചു. ഒന്നരവര്‍ഷം മുമ്പു രണ്ടുപേരും മനസ്സാ ഇസ്ലാം വരിച്ചു. നമസ്കാരവും ഖുര്‍ആനും പഠിക്കാനുള്ള നിരന്തര ശ്രമത്തിനിടെയാണ്‌ മിഥുലയും ബിനോയും കോളജിലെ ആദ്യ ഹീറോയും നല്ലനടപ്പുകാരനുമായ ഷഹന്‍ഷായെ പരിചയപ്പെട്ടത്‌.

ഷഹന്‍ഷാ വഴി രണ്ടുപേരും സിറാജുദ്ദീനെയും പരിചയപ്പെട്ടു. യുവാക്കളുമായി അടുക്കുംമുമ്പ്‌ പെണ്‍കുട്ടികള്‍ ഇസ്ലാമിനെ അടുത്തറിയാനും മുസ്ലിംകളുമായി അടുത്തിടപഴകാനും താല്‍പ്പര്യം പുലര്‍ത്തിയിരുന്നു. ഷഹന്‍ഷായുടെയും സിറാജുദ്ദീന്റെയും ഇടപഴകലോടെ ഇസ്ലാമിലേക്കുള്ള അവരുടെ നീക്കങ്ങള്‍ വ്യവസ്ഥാപിത രൂപത്തിലായെന്നുമാത്രം.

മിഥുലയെ ഷഹന്‍ഷായെക്കൊണ്ട്‌ വിവാഹം ചെയ്യിക്കണമെന്നാവശ്യപ്പെട്ട്‌ ബിനോ ജേക്കബ്‌ ഷഹന്‍ഷായുടെ ഉമ്മയെ സമീപിച്ചിരുന്നു. എന്നാല്‍, വിവാഹത്തിനു സമ്മതമല്ലെന്നാണു മാതാവ്‌ പ്രതികരിച്ചതു. റമദാണ്‌ തൊട്ടുമുമ്പ്‌ മിഥുലയും ബിനോയും ഹോസ്റ്റലില്‍ നിന്നു നമസ്കരിക്കുന്നത്‌ മറ്റു കുട്ടികള്‍ കണ്ടു. അവര്‍ കോളജ്‌ മാനേജ്‌മന്റിനെ അറിയിച്ചു. തുടര്‍ന്നു ബന്ധുക്കള്‍ വിവരമറിഞ്ഞു. ഇതോടെയാണു മാധ്യമങ്ങളുടെ രംഗപ്രവേശം. അവര്‍ കഥകള്‍ മെനഞ്ഞു.

സ്വമേധയാ മതംമാറിയതാണെന്നു കോടതിയില്‍ ആദ്യം മൊഴി നല്‍കിയ യുവതികള്‍ പിന്നീടു മൊഴിമാറ്റിയതിനും യുവാക്കളെ അവഗണിച്ചതിനും പിന്നില്‍ കടുത്ത സമ്മര്‍ദ്ദവും ഭീഷണിയുമുണ്ടായതായുള്ള സൂചനകള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്‌. ഉന്നത പോലിസ്‌ ഉദ്യോഗസ്ഥര്‍ക്കും ബി.ജെ.പി നേതാക്കള്‍ക്കും പുറമെ, തിരുവനന്തപുരത്തെ കോണ്‍ഗ്രസ്‌ നേതാവും യുവതികളെ പി‌ന്തിരിപ്പിക്കാനും യുവാക്കളെ തീവ്രവാദക്കേസില്‍ കുടുക്കാനും രംഗത്തുണ്ടായിരുന്നുവേന്നാണു വിവരം.

(Source)

കണ്ണില്ലാത്ത പ്രണയം, കണ്ണുകെട്ടിയ നീതിപീഠം

ലൗ ജിഹാദ്‌! റോമിയോ ജിഹാദി!! കേരള ഹൈക്കോടതി ജഡ്ജി കെ ടി ശങ്കരന്‍ പ്രശ്നവല്‍ക്കരിക്കുന്ന ഈ പദപ്രയോഗങ്ങളുടെ ഉറവിടമേത്‌? അതിന്റെ സന്ദര്‍ഭമേത്‌? പ്രണയം, ഒളിച്ചോട്ടം, മതംമാറ്റം എന്നിങ്ങനെ ഒരു സാടാ സംഭവത്തെ യഥാക്രമം പ്രേമം നടിക്കല്‍, തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ ലൈംഗികപീഡനം, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നൊക്കെ ആരോപിച്ചു പോലിസ്‌ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ്‌ ഭയന്നു കുറ്റാരോപിതര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ്‌, ജസ്റ്റിസ്‌ കെ ടി ശങ്കരന്‍ തന്റെ മുമ്പാകെ വന്ന ഹരജിയില്‍ പരിഗണിക്കേണ്ടതില്ലാത്ത വിഷയങ്ങള്‍ പരാമര്‍ശിച്ച്‌ സംസ്ഥാന ഡി.ജി.പിയോടും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോടും വിശദാന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപോര്‍ട്ട്‌ നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. പ്രേമവും ഒളിച്ചോട്ടവും മതംമാറ്റവുമൊക്കെ കേരളത്തില്‍ നടാടെയാണെന്ന നിലയ്ക്കാണു നീതിപീഠത്തില്‍നിന്നു വിചിത്രവെളിപാടുകള്‍ സംഭവിച്ചിരിക്കുന്നത്‌. നമ്മുടെ കോടതികളുടെ വര്‍ഗീയാഭിമുഖ്യം ഇങ്ങനെ മറനീക്കി പുറത്തുവരുന്ന സന്ദര്‍ഭങ്ങള്‍ ഈയിടെയായി അപൂര്‍വമല്ല.

കഴിഞ്ഞയാഴ്ച ബിഹാറിലെ രാജ്ഗിറില്‍ ചേര്‍ന്ന ആര്‍.എസ്‌.എസ്‌ ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ ചര്‍ച്ചചെയ്ത സുപ്രധാന വിഷയങ്ങളിലൊന്ന്‌, 'ലൗ ജിഹാദ്‌ പ്രസ്ഥാന'മായിരുന്നു. ആര്‍.എസ്‌.എസ്സിന്റെ മഹിളാവിഭാഗമായ രാഷ്ട്രസേവികാ സമിതി, മാതൃമണ്ഡലം, ക്ഷേത്രസംരക്ഷണ സമിതി എന്നിവയുടെ നേതൃത്വത്തില്‍ കുടുംബയോഗങ്ങള്‍ വിളിച്ചുചേര്‍ത്ത്‌ 'ലൗ ജിഹാദ്‌ ഭീഷണി' സംബന്ധിച്ചു ചര്‍ച്ചകള്‍ നടത്താനും വി.എച്ച്‌.പി, എ.ബി.വി.പി സംഘടനകള്‍ മുഖാന്തരം 'ലൗ ജിഹാദ്‌' വിരുദ്ധ പ്രചാരണം നടത്താനും യോഗം തീരുമാനിച്ചു. ആര്‍.എസ്‌.എസ്‌ ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ കേരളത്തില്‍ നിന്നുള്ള നേതൃപ്രതിനിധികള്‍ അവതരിപ്പിച്ച സ്ഥിതിവിവരക്കണക്കുകള്‍ ഇങ്ങനെ: നാലായിരം അമുസ്ലിം പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ തട്ടിയെടുത്തിട്ടുണ്ട്‌. പൊന്നാനി, കോഴിക്കോട്‌, കോട്ടയം തുടങ്ങി ആറിടങ്ങളില്‍ മുസ്ലിം യുവാക്കള്‍ക്കു റോമിയോ ജിഹാദികളാവാന്‍ പരിശീലനം നല്‍കുന്നു. മാധ്യമങ്ങളും പോലിസും കോടതിയും പുലര്‍ത്തിയ ജാഗരൂകത ആശ്വാസകരമെന്നും റിപോര്‍ട്ട്‌ ചെയ്യപ്പെട്ടു. റിപോര്‍ട്ടിന്റെ വസ്തുനിഷ്ഠതയ്ക്കു തെളിവുകളൊന്നുമില്ല. കഥയില്‍ ചോദ്യമില്ലല്ലോ!

വസ്തുനിഷ്ഠമായി സാധുവായ സ്ഥിതിവിവരക്കണക്കുകളുമുണ്ട്‌. കേരളത്തില്‍ നടക്കുന്ന മതപരിവര്‍ത്തനത്തില്‍ ഏറിയപങ്കും ഹിന്ദുമതത്തിലേക്കാണെന്നു സര്‍ക്കാര്‍ ഗസറ്റ്‌. വി.എച്ച്‌.പിയുടെ നിയന്ത്രണത്തിലുള്ള ഹിന്ദു മിഷന്‍, ആര്യസമാജം, ആര്‍.എസ്‌.എസ്‌ നിയന്ത്രണത്തിലുള്ള അയ്യപ്പസേവാ സംഘം തുടങ്ങിയ സംഘടനകളാണ്‌ ഇതിനുചുക്കാന്‍ പിടിക്കുന്നത്‌. കേരളത്തില്‍ പത്തുലക്ഷം മിശ്രവിവാഹിതരുണ്ടെന്നു മിശ്രവിവാഹവേദി. കേരളത്തില്‍ ഏറ്റവുമധികം വിദേശഫണ്ട്‌ ലഭിക്കുന്നത്‌ കെ പി യോഹന്നാന്റെ ബിലീവേഴ്സ്‌ ചര്‍ച്ചിനും മാതാ അമൃതാനന്ദമയീ മഠത്തിനുമെന്ന്‌ ഫെറാ അധികൃതര്‍. ഒന്നരമണിക്കൂര്‍ മാത്രം നീളുന്ന ഹോമം നടത്തി 75,000 പേരെ ഹിന്ദുക്കളാക്കി മാറ്റിയെന്നു കോഴിക്കോട്ടെ ആര്യസമാജം. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഹിന്ദുമതത്തിലേക്കു മതംമാറ്റിയവരുടെ എണ്ണം ഒന്നരലക്ഷത്തോളം. 2009 ഏപ്രിലിനുശേഷം മാത്രം 549 പേരെ ഹിന്ദുക്കളാക്കി മതംമാറ്റി. അക്കാലയളവില്‍ മുസ്ലിമായത്‌ ഒരേയൊരാള്‍ മാത്രം.

ലൗ ജിഹാദ്‌ എന്ന പ്രയോഗത്തിന്റെ പ്രഭവകേന്ദ്രം ഗുജറാത്താണ്‌. പിന്നെയതു മംഗലാപുരത്ത്‌ പ്രമോദ്‌ മുത്താലിക്‌ നേതൃത്വം നല്‍കുന്ന ശ്രീരാമസേന ഏറ്റെടുത്തു. അവര്‍ പബ്ബില്‍ കയറിയ (ഹിന്ദു) പെണ്‍കുട്ടികളെയും ബസ്സില്‍ (ഹിന്ദു) പെണ്‍കുട്ടികളെ അനുയാത്ര ചെയ്ത (മുസ്ലിം) പയ്യന്‍മാരെയും കൈകാര്യം ചെയ്ത, 'ഹിന്ദു സനാതന'തത്ത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പ്രബുദ്ധരായ പുത്തന്‍കൂറ്റുകാര്‍. ഇത്തരം വ്യാജ ഹിന്ദുത്വപ്രചാരണങ്ങളില്‍ പ്രതിഷേധിച്ചാണ്‌ ആയിരക്കണക്കിനു ഫെമിനിസ്റ്റുകള്‍ മുത്താലിക്കിന്‌ പിങ്ക്‌ ജെട്ടി കാംപയിനെന്ന പേരില്‍ തങ്ങളുടെ ഏറ്റവും സ്വകാര്യമായ അടിവസ്ത്രങ്ങള്‍ അയച്ചുകൊടുത്തത്‌. ശ്രീരാമസേനാ പ്രചാരണം ചാനല്‍-പത്രം-പോലിസ്‌ വഴി, കാസര്‍കോഡ്‌- കണ്ണൂര്‍- വയനാട്‌ വഴി കേരളത്തിലെത്തുന്നു. അവിടെയുമിവിടെയും നടന്ന, നാട്ടില്‍ സാധാരണമായ എല്ലാ മതക്കാരുമുള്‍ക്കൊള്ളുന്ന പ്രണയങ്ങളും ഒളിച്ചോട്ടങ്ങളും പോലിസ്‌ കേസുകളും ഹേബിയസ്‌ കോര്‍പസ്‌ ഹരജികളും സാന്ദര്‍ഭികമായി ലൗ ജിഹാദ്‌ ആരോപണത്തിനു സാഹചര്യത്തെളിവുകളാക്കുന്നു. വൈകുന്നേരം മസാല ചേര്‍ത്ത വാര്‍ത്ത കിട്ടാതെ വിഷമിക്കുന്ന പത്ര-ചാനല്‍-പോലിസ്‌വൃത്തങ്ങള്‍ കഥകളെ പൊലിപ്പിക്കുന്നു. ഒടുവില്‍ പത്തനംതിട്ട സെന്റ്‌ ജോണ്‍സ്‌ കോളജിലെ ക്രിസ്ത്യാനികളായ രണ്ട്‌ എം.ബി.എ വിദ്യാര്‍ഥിനികളെ, പ്രഅയപൂര്‍ത്തിയായവരായിട്ടും, തങ്ങള്‍ സ്വമേധയാ ഇസ്ലാം മതം സ്വീകരിച്ചതാണെന്നു പറഞ്ഞിട്ടും, കീഴ്‌വഴക്കം തെറ്റിച്ച്‌ അവരെ മാതാപിതാക്കള്‍ക്കൊപ്പം വിടുകയായിരുന്നു കോടതി. ആഗസ്ത്‌ അവസാനവാരത്തില്‍ നടന്ന ഈ സംഭവത്തെ തുടര്‍ന്നു കൊടുമ്പിരിക്കൊണ്ട വ്യാജപ്രചാരണങ്ങള്‍ക്ക്‌ അനുപൂരകമായാണു സപ്തംബര്‍ ഒടുവില്‍

ഹൈക്കോടതിയുടെ വിവാദ ഉത്തരവ്‌ വന്നത്‌. ഒരു സമുദായത്തെ പിശാചുവല്‍ക്കരിക്കുക എന്ന ഒളിയജണ്ടയില്‍ പോലിസ്‌, മാധ്യമങ്ങള്‍ എന്നിവയോടൊപ്പം കോടതിയും ഭാഗഭാക്കാവുകയായിരുന്നു.

യുവാക്കളിലെ നൈസര്‍ഗിക ചോദനകളെയും ശരീരഭാഷയെയും പ്രണയഭാവങ്ങളെയും ലൗ ജിഹാദ്‌ ഗൂഢസംഘത്തിന്റെ റോമിയോ ജിഹാദി വേഷപ്പകര്‍ച്ചയിലേക്കു പരാവര്‍ത്തനം ചെയ്ത്‌, തങ്ങളുടെ കൗമാരക്കാരികളായ പെണ്‍മക്കളില്‍ മുസ്ലിം ആണ്‍ സൗഹൃദങ്ങളെ സംശയിപ്പിക്കാന്‍ ഇതു മതിയാവും. ഒരു സെക്സ്‌ മാനിയാക്കിന്റെ കൈകള്‍ ഈ പ്രചാരണത്തില്‍ കാണുന്നു. ലൈംഗികാതിക്രമികള്‍, വാണിഭവീരന്മാര്‍, സ്ത്രീലമ്പടന്മാര്‍ എന്നിങ്ങനെ ഗോള്‍വാള്‍ക്കറുടെ വിചാരധാരയില്‍നിന്ന്‌ ഒഴുകിവരുന്ന മാലിന്യമുപയോഗിച്ചു സംഘപരിവാരം നടത്തുന്ന പ്രചണ്ഡപ്രചാരണത്തിനു കോടതിയെപ്പോലും സ്വാധീനിക്കാനായതിന്റെ ഞെട്ടിക്കുന്ന ഉദാഹരണമാണു കേരളത്തിലെ 'ലൗ ജിഹാദ്‌ വിവാദം'. പന്തിഭോജനത്തിന്റെയും മിശ്രവിവാഹത്തിന്റെയും യുക്തിവിചാരത്തിന്റെയുമെല്ലാം നവോത്ഥാനമൂല്യങ്ങളെ കീഴ്മേല്‍ മറിച്ച്‌, സംസ്കാരത്തെ അപഹസിച്ച്‌ ആണ്‍കോയ്മയുടെ സഹജഭാഷയില്‍ പ്രണയം, ലൈംഗികത, സ്ത്രീശരീരം തുടങ്ങിയ വ്യവഹാരങ്ങളെ അപനിര്‍മിക്കാനുള്ള അപകടകരമായ അജണ്ടയാണു പ്രബുദ്ധ കേരളത്തില്‍ കടത്തിവിട്ടിരിക്കുന്നത്‌. പോലിസുകാര്‍ക്ക്‌ എന്തുമാവാം. പക്ഷേ, 'മാനിഷാദാ' എന്നു കോടതിയോടു പറയേണ്ടിവരുന്നതു കഷ്ടമല്ലേ?

(Source)

Friday, October 16, 2009

മധുചഷകത്തില്‍ വിഷം ചാലിച്ചവര്‍

പ്രണയം മനസ്സിന്റെ ആര്‍ദ്ര സുന്ദര ആവിഷ്കാരമാണെന്നാണ്‌ ഉമര്‍ ഖയ്യാം വിശേഷിപ്പിച്ചതു. ഇണക്കിളികളെ അമ്പെയ്യാന്‍ വന്ന വേട്ടക്കാരനെ നോക്കിയാണ്‌ ആദികവി 'അരുത്‌ കാട്ടാളാ' എന്നു പാടിയതും. പക്ഷേ, മനുഷ്യമനസ്സുകളില്‍ മതദ്വേഷത്തിന്റെ വന്‍മതിലുകള്‍ പണിത സംഘപരിവാരം കൗമാര ജീവിതത്തിലും മതവെറിയുടെ മാരക വിഷക്കൂട്ടുകള്‍ ചാലിക്കുന്നതാണു പുതിയ വിവാദത്തിലൂടെ തെളിയുന്നത്‌.

1990കളുടെ തുടക്കം. അയോധ്യയില്‍ നിന്ന്‌ ആളിക്കത്തിയ വര്‍ഗീയാഗ്നി മലയാളക്കരയിലും മതസഹിഷ്ണുതയ്ക്കു ചിതയൊരുക്കിത്തുടങ്ങിയ കാലം. അമ്പലമുറ്റങ്ങളൊക്കെ ആര്‍.എസ്‌.എസ്‌ ശാഖകളാക്കി മാറ്റാനുള്ള പി പി മുകുന്ദന്റെ പദ്ധതികള്‍ക്കു പക്ഷേ, സംസ്ഥാനത്തു പ്രതീക്ഷിച്ച പ്രതികരണമുണ്ടായില്ല.

ആര്‍.എസ്‌.എസ്‌ ശാഖകളിലേക്കു വേണ്ടത്ര യുവാക്കളെ കിട്ടാതെ പോയ പശ്ചാത്തലത്തില്‍ സംഘപരിവാര നേതൃത്വം പ്രവര്‍ത്തനരീതി മാറ്റി. ഗൃഹസമ്പര്‍ക്കങ്ങളിലൂടെയും സ്വകാര്യ പ്രസിദ്ധീകരണങ്ങളിലൂടെയും ഹിന്ദു യുവാക്കളില്‍ വിഷം കുത്തിവച്ച്‌ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള പദ്ധതികളാണു പിന്നീട്‌ ആവിഷ്കരിക്കപ്പെട്ടത്‌. നിയമത്തിന്റെ പരിമിതിയില്‍ നിന്ന്‌ കേസരിക്ക്‌ ചീറ്റാനാവാത്ത കൊടിയ മുസ്ലിംവിരുദ്ധ പരാമര്‍ശങ്ങളുമായി അന്നു നിയമവിരുദ്ധ ഹിന്ദുത്വ പ്രസിദ്ധീകരണങ്ങള്‍ കേരളമാകെ പ്രചരിച്ചു. മഞ്ചേരിയില്‍ നിന്നു പ്രസിദ്ധീകരിക്കപ്പെട്ട ഹിന്ദു ശബ്ദമായിരുന്നു മുന്‍പന്തിയില്‍.

കേരളത്തില്‍ മുസ്ലിംകള്‍ എലികളെപ്പോലെ പെറ്റു പെരുകുകയാണെന്നും ഒരു മുസ്ലിം യുവതിയെ മതംമാറ്റുന്നത്‌ ഒരു സമൂഹത്തെ ഒന്നാകെ മതംമാറ്റുന്നതിനു തുല്യമാണെന്നും മറ്റുമായിരുന്നു '91 നവംബറില്‍ പുറത്തിറങ്ങിയ ഹിന്ദു ശബ്ദത്തിലെ പരാമര്‍ശം. ഇതുസംബന്ധിച്ച സചിത്രവാര്‍ത്ത മാധ്യമം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചതോടെ പോലിസ്‌ നടപടി ശക്തമാവുകയും കുറച്ചുകാലത്തേക്ക്‌ ഹിന്ദുശബ്ദം ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങള്‍ നിലയ്ക്കുകയും ചെയ്തു. സംസ്ഥാനത്തെ പോലിസുകാര്‍ പോലും ഹിന്ദു ശബ്ദത്തിന്റെ തപാല്‍ വരിക്കാരാണെന്ന വിവരവും മാധ്യമം വെളിച്ചത്തു കൊണ്ടുവന്നിരുന്നു. അന്യമതപ്രണയവും വിവാഹവുമൊക്കെ കേരളത്തില്‍ അതുവരെ ഒറ്റപ്പെട്ടതോ യാദൃച്ഛികമോ ആയ സംഭവങ്ങളായിരുന്നു. എന്നാല്‍, ആര്‍.എസ്‌.എസ്‌ ഒരുമ്പെട്ടിറങ്ങിയതോടെ മതിലിനപ്പുറത്തെ പ്രണയക്കെണിയില്‍ മുസ്ലിം ചുറ്റുവട്ടങ്ങളില്‍ നിന്നും ഒട്ടേറെ കഴുത്തുകള്‍ കുരുക്കപ്പെട്ടു.

മുസ്ലിം യുവതികളെ പ്രണയം നടിച്ചു മതംമാറ്റാന്‍ പരിസര യാഥാര്‍ഥ്യങ്ങള്‍ ചൂഷണംചെയ്തുകൊണ്ടുള്ള കുടിലതന്ത്രങ്ങളാണ്‌ ആര്‍.എസ്‌.എസ്‌ പ്രയോഗിച്ചതു. പ്രണയനാടകങ്ങള്‍ പരിശീലിച്ച തെക്കന്‍ ജില്ലകളില്‍ നിന്നുള്ള കെട്ടിടനിര്‍മാണത്തൊഴിലാളികളെയും ആശാരിമാരെയും തയ്യല്‍ക്കാരെയും ഇതിനായി ആര്‍.എസ്‌.എസ്‌ മലബാറിലേക്കു നിയോഗിച്ചു. സാമ്പത്തിക പരാധീനത അനുഭവിക്കുന്നതും കുടുംബസാഹചര്യം ഭദ്രമല്ലാത്തതുമായ മുസ്ലിം യുവതികളെയാണ്‌ ആര്‍.എസ്‌.എസുകാര്‍ ആദ്യമാദ്യം റാഞ്ചി നാടുകടത്തിയത്‌. മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍ ജില്ലകളില്‍ നിന്നു മാത്രമായി '91നും '95നുമിടയ്ക്ക്‌ 1600 ഓളം മുസ്ലിം യുവതികളെ ഇങ്ങനെ മതംമാറ്റിയതായാണു കണക്ക്‌.

ഹിന്ദു യുവാക്കള്‍ക്കൊപ്പമുള്ള മുസ്ലിം യുവതികളുടെ ഒളിച്ചോട്ടം കുത്തഴിഞ്ഞ കുടുംബസാഹചര്യങ്ങളുടെയും മതബോധമില്ലായ്മയുടെയും അനിവാര്യ ദുരന്തങ്ങളായാണ്‌ സമുദായം ആദ്യം വിലയിരുത്തിയത്‌. എന്നാല്‍, ചില സംഭവങ്ങള്‍ക്കു പിന്നിലെ ആസൂത്രണപാടവം ആര്‍.എസ്‌.എസ്‌ ഗൂഢാലോചന പുറത്തുകൊണ്ടുവന്നു.

വയനാട്‌ മാനന്തവാടിക്കടുത്ത പായ്യോട്ടെ സീനത്ത്‌ എന്ന യുവതിയെ ആര്‍.എസ്‌.എസ്സിന്റെ പ്രാദേശിക നേതാവ്‌ പ്രണയിച്ചു മതംമാറ്റിയത്‌ ആ കാലയളവിലാണ്‌. അയല്‍വാസികള്‍ തമ്മിലുള്ള സ്വാഭാവിക പ്രണയവും ഒളിച്ചോട്ടവുമെന്നായിരുന്നു നാട്ടുകാരും ബന്ധുക്കളും ആദ്യം കരുത്തിയത്‌.

എന്നാല്‍, സീനത്തിനെ കാണാതായ ശേഷം പുറത്തുവന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ കൂട്ട മതംമാറ്റത്തിനുള്ള ആര്‍.എസ്‌.എസ്സിന്റെ ആസൂത്രണവും ഗൂഢാലോചനയും വ്യക്തമാക്കുന്നതായിരുന്നു. സീനത്തിനെ ഉപയോഗിച്ച്‌ പ്രദേശത്തെ അഞ്ചു മുസ്ലിം യുവതികളെക്കൂടി പ്രണയക്കുരുക്കിലകപ്പെടുത്തി മതംമാറ്റാനുള്ള ശ്രമം നടന്നതായും അന്വേഷണത്തില്‍ തെളിഞ്ഞു. വിവാഹശേഷം യുവതികള്‍ മതം മാറേണ്ടെന്നും യുവാക്കള്‍ ഇസ്ലാം ആശ്ലേഷിക്കുമെന്നും വിശ്വസിപ്പിച്ചായിരുന്നു മാനന്തവാടിയിലെ തയ്യല്‍ത്തൊഴിലാളിയടക്കമുള്ള ആര്‍.എസ്‌.എസുകാര്‍ യുവതികളെ വലവീശിയത്‌. ഇവരുടെ പ്രണയം മുന്നേറുന്നതിനിടെ ഇടനിലക്കാരിയായ സീനത്ത്‌ ക്ഷേത്രദര്‍ശനം നടത്താനും ഹൈന്ദവ ആചാരങ്ങള്‍ അനുഷ്ഠിക്കാനുമാരംഭിച്ചതറിഞ്ഞു കൂട്ടുകാരഅയ അഞ്ചു മുസ്ലിം യുവതികളും ആര്‍.എസ്‌.എസ്‌ പ്രണയക്കുരുക്കില്‍ നിന്നു രക്ഷപ്പെടുകയായിരുന്നു.

മാരകായുധങ്ങളുമായി കണ്ണൂരില്‍ നിന്നെത്തിയ ആര്‍.എസ്‌.എസുകാര്‍ സുരക്ഷാവലയം സൃഷ്ടിച്ചാണു സീനത്തിനെ കടത്തിക്കൊണ്ടുപോയത്‌. സീനത്തിനെ പ്രണയിച്ച്‌ മതംമാറ്റിയതില്‍ ഒതുങ്ങിയില്ല ആര്‍.എസ്‌.എസ്‌ അജണ്ട. മതം മാറിയ യുവതിയെ ഹൈന്ദവ വേഷത്തില്‍ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും മുമ്പിലൂടെ നിരന്തരം ആനയിച്ച്‌ പ്രദേശത്ത്‌ വര്‍ഗീയസംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളും അരങ്ങേറി. മകളെ ഇരയാക്കിയുള്ള ആര്‍.എസ്‌.എസ്‌ കാഴ്ചകളില്‍ മനംനൊന്ത്‌ തുച്ഛമായ വിലയ്ക്ക്‌ വീടും സ്ഥലവും വിറ്റ്‌ നാടുവിടുകയായിരുന്നു ഒടുവില്‍ സീനത്തിന്റെ കുടുംബം.

ആ കുടുംബത്തിന്റേത്‌ ഒറ്റപ്പെട്ട ദുരന്തമല്ല. ആര്‍.എസ്‌.എസ്‌ ഭീകരത തിരിച്ചറിയാതെ പ്രണയവിവശരായി ജീവിതം തുലച്ച ഒട്ടേറെ സീനത്തുമാരുണ്ട്‌. അവരില്‍ മഹാഭൂരിഭാഗവും ഇപ്പോള്‍ നമ്മുടെ കണ്‍വെട്ടങ്ങളില്‍ കരഞ്ഞുവിളിക്കുന്ന പേക്കോലങ്ങളാണ്‌. മദ്യപാനികളും അധാര്‍മികളുമായ ഭര്‍ത്താക്കന്മാര്‍ ചോരയും നീരും ഊറ്റിയെടുത്ത മരിച്ചു ജീവിക്കുന്ന ഇരകള്‍.

തേജസിന്റെ അന്വേഷണവഴികളില്‍ ആര്‍.എസ്‌.എസ്‌ പ്രണയനാടകത്തില്‍ ആടിത്തിമര്‍ത്ത്‌ ഒടുവില്‍ ജീവിതം ചോദ്യചിഹ്നമായി പകച്ചുനില്‍ക്കുന്ന ഒട്ടേറെ ദുരന്തകഥാപാത്രങ്ങളെ കണ്ടുമുട്ടി.

92ല്‍ ബാബരി ദുരന്തത്തിനു ശേഷം മുസ്ലിം സമുദായത്തോടു കുടിപ്പക തീര്‍ക്കാനും ഹിന്ദുത്വ വര്‍ഗീയത ഉദ്ദീപിപ്പിക്കാനും സംഘപരിവാരം കേരളത്തില്‍ പ്രയോഗിച്ച പ്രധാന ആയുധങ്ങളിലൊന്ന്‌ മതംമാറ്റമായിരുന്നു.

എന്നാല്‍, ഈ ഗൂഢപദ്ധതികളില്‍ നിന്നു ശ്രദ്ധതിരിക്കാന്‍ മുസ്ലിംകള്‍ ഹിന്ദു യുവതികളെ മതംമാറ്റുന്നുവേന്ന കൊണ്ടുപിടിച്ച പ്രചാരണവുമായി ഇതേസമയം തന്നെ സംഘപരിവാരവും ചില മാധ്യമങ്ങളും രംഗത്തുവരുകയും ചെയ്തു. ആക്രമണോല്‍സുകമായ ആ കുപ്രചാരണങ്ങളുടെ ആദ്യ രക്തസാക്ഷിയായിരുന്നു തിരൂരങ്ങാടിയിലെ ആമിനക്കുട്ടി. തൊട്ടുപിറകെ തിരൂരിലെ മുഹമ്മദ്‌ യാസിറിന്റെ കുടല്‍മാല ചീന്തിയതും ആര്‍.എസ്‌.എസ്‌ ഭീകരത തന്നെ.

വിധിവൈരുധ്യങ്ങളുടെ കാണാപ്പുറങ്ങള്‍

ഒരേ നിയമം, ഒരേ കോടതി, സമാനമായ കേസുകള്‍; പക്ഷേ, വിധിയുടെ വൈരുധ്യങ്ങളില്‍ ദുരൂഹതകളുടെ കാണാപ്പുറങ്ങള്‍.

പത്തനംതിട്ടയിലെ എം.ബി.എ വിദ്യാര്‍ഥികള്‍ മതംമാറിയ കാലയളവില്‍ തന്നെയാണ്‌ ആലപ്പുഴ എസ്‌.എന്‍ കോളജ്‌ വിദ്യാര്‍ഥിനിയായ മുസ്ലിം പെണ്‍കുട്ടിയെ ഒരു ക്രിസ്ത്യന്‍ യുവാവ്‌ പ്രണയിച്ചു മതംമാറ്റിയത്‌. ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത്‌ അഞ്ചാംവാര്‍ഡിലെ സമ്പന്ന കുടുംബത്തില്‍പ്പെട്ട മുസ്ലിം പെണ്‍കുട്ടിയുടെ പേരില്‍ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ സ്വന്തമായുണ്ട്‌.

ക്രിസ്ത്യന്‍ യുവാവിനൊപ്പം യുവതിയെ കാണാതായി മൂന്നാംദിവസം റോമില്‍ നിന്നു യുവാവിന്റെ സഹോദരിയായ കന്യാസ്ത്രീ എത്തിയാണു മതംമാറ്റച്ചടങ്ങുകള്‍ നടത്തിയത്‌.

റൈസ എന്ന പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്നു പിതാവ്‌ ഹൈക്കോടതിയില്‍ ഹേബിയസ്‌ കോര്‍പസ്‌ ഫയല്‍ ചെയ്തു. കഴിഞ്ഞ മാസം യുവതിയെ കോടതിയില്‍ ഹാജരാക്കി. ക്രിസ്ത്യന്‍ യുവാവിനു 21 വയസ്സ്‌ തികഞ്ഞിരുന്നില്ല. എന്നിട്ടും പെണ്‍കുട്ടിയെ ഹൈക്കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടില്ല. യുവാവിനു 21 വയസ്സു തികയുന്നതുവരെ ഹോസ്റ്റലില്‍ താമസിക്കാനാണു കോടതി ഉത്തരവിട്ടത്‌. യുവതിയുമായി ദിവസവും ഫോണില്‍ ബന്ധപ്പെടാന്‍ യുവാവിനെ കോടതി അനുവദിക്കുകയും ചെയ്തു.

അതേസമയം, സമാനമായ കേസില്‍ പത്തനംതിട്ടയിലെ മുസ്ലിം യുവാക്കള്‍ക്ക്‌ നിയമത്തിന്റെ ഇത്തരം ഔദാര്യങ്ങളൊന്നും ലഭിച്ചില്ല. മതംമാറിയ രണ്ട്‌ എം.ബി.എ വിദ്യാര്‍ഥികളും സ്വമേധയാ ആണ്‌ ഇസ്ലാം സ്വീകരിച്ചതെന്ന്‌ അറിയിച്ചിട്ടും യുവാക്കള്‍ക്കൊപ്പം വിടാതെ മാതാപിതാക്കള്‍ക്കൊപ്പമാണു വിട്ടത്‌. രണ്ടാംതവണയും അതുതന്നെ ആവര്‍ത്തിച്ചു. ബന്ധുക്കള്‍ക്ക്‌ യുവതികളെ നിരന്തര കൗണ്‍സലിങ്ങിനും മറ്റും വിധേയമാക്കാനുള്ള സാവകാശം ലഭിക്കുകയും ചെയ്തു.

എന്നാല്‍, ആലപ്പുഴയിലെ റൈസ എന്ന മുസ്ലിം പെണ്‍കുട്ടിയുടെ പിതാവിന്‌ നിയമത്തിന്റെ അത്തരം ആനുകൂല്യങ്ങളൊന്നും ലഭിച്ചില്ല.

(Source)

Thursday, October 15, 2009

കള്ളം പറയാത്ത കണക്കുകള്‍; കെട്ടുകഥകളുടെ പിറകെ കോടതിയും 2

ഇക്കഴിഞ്ഞ സപ്തംബര്‍ 30നു കേരള ഹൈക്കോടതി സംസ്ഥാന ആഭ്യന്തരവകുപ്പിന്‌ ഒരു നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ കാംപസുകളില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകളില്‍പ്പെട്ട മുസ്ലിം യുവാക്കള്‍ അന്യമതസ്ഥരായ പെണ്‍കുട്ടികളെ പ്രണയം നടിച്ചു മതം മാറ്റുന്നതിനെക്കുറിച്ച്‌ അന്വേഷിക്കാനായിരുന്നു ഉത്തരവ്‌. ലൗ ജിഹാദ്‌, റോമിയോ ജിഹാദ്‌ തുടങ്ങിയ പ്രണയ-മതംമാറ്റ ഭീകരസംഘടനകള്‍ സംസ്ഥാനത്ത്‌ പ്രവര്‍ത്തിക്കുന്നതായി കോടതിക്കു വിവരം ലഭിച്ച പശ്ചാത്തലത്തിലാണ്‌ അന്വേഷണത്തിനുത്തരവിടുന്നതെന്നും ജസ്റ്റിസ്‌ കെ ടി ശങ്കരന്‍ വ്യക്തമാക്കിയിരുന്നു.

അസത്യങ്ങളുടെ പുകമറയില്‍ സത്യം യാദൃച്ഛികമായാണ്‌ ഉദയം ചെയ്യുകയെന്ന്‌ ഒരു ഗ്രീക്ക്‌ ആപ്തവാക്യമുണ്ട്‌. പ്രണയനാടകങ്ങള്‍ വഴി മുസ്ലിം തീവ്രവാദികള്‍ സംസ്ഥാനത്ത്‌ വ്യാപകമായി അന്യമതക്കാരികളായ പെണ്‍കുട്ടികളെ ഇസ്ലാമിലേക്കു മതം മാറ്റുന്നുവേന്ന കുപ്രചാരണത്തിനു കോടതി അടിവരയിട്ട ദിവസം തന്നെ പുറത്തുവന്ന കേരള സര്‍ക്കാരിന്റെ ഗസറ്റ്‌ വിജ്ഞാപനം, നേരത്തേ പറഞ്ഞ ഗ്രീക്ക്‌ മഹദ്‌വചനം പോലെ സത്യത്തിന്റെ യാദൃച്ഛികവും എന്നാല്‍ സമയോചിതവുമായ ഒരിടപെടലാണ്‌.

'പ്രണയ ജിഹാദ്‌' വഴി കാംപസുകളില്‍ നിന്നും മറ്റും ഇസ്ലാമിലേക്ക്‌ അന്യമത പെണ്‍കുട്ടികള്‍ വ്യാപകമായി മതംമാറ്റം ചെയ്യപ്പെടുന്നതായി വിവരമുണ്ടെന്നു കേരള ഹൈക്കോടതി ഉല്‍ക്കണ്ഠ പ്രകടിപ്പിച്ച ദിവസം (30-9-09) പുറത്തുവന്ന സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വിജ്ഞാപനമായ സംസ്ഥാന ഗസറ്റ്‌ വരച്ചുകാണിക്കുന്നതു വിപരീത യാഥാര്‍ഥ്യമാണ്‌. 'പ്രണയ ഭീകരതാ' നാടകത്തിലെ യഥാര്‍ഥ പ്രതികളും ഇരകളും ആരാണെന്നും അന്വേഷണം എങ്ങോട്ടാണ്‌, ആരെ കേന്ദ്രീകരിച്ചാണു നടക്കേണ്ടതെന്നും മതംമാറ്റത്തിന്റെ ഔദ്യോഗിക കണക്കുകള്‍ വിളിച്ചോതുന്നു.

ഗസറ്റ്‌ വിജ്ഞാപനപ്രകാരം വിശ്വഹിന്ദു പരിഷത്തുമായി ബന്ധമുള്ള തിരുവനന്തപുരം ഹിന്ദുമിഷന്‍ വഴി സപ്തംബര്‍ 15 മുതല്‍ 30 വരെ 26 പേര്‍ ഹിന്ദുമതത്തിലേക്കു മതം മാറി. 2009 ആഗസ്തില്‍ മാത്രം 123 പേരാണു ഹിന്ദുമതത്തിലേക്കു മാറിയത്‌. ഇതില്‍ 120 പേര്‍ ക്രിസ്ത്യന്‍ യുവതീയുവാക്കളാണ്‌. ഇക്കാലയളവില്‍ ഒരാള്‍ മാത്രമാണ്‌ ഇസ്ലാമിലേക്കു മതം മാറിയതെന്നും ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു.

ഹിന്ദുത്വ സംഘടനകള്‍ നിയന്ത്രിക്കുന്ന തിരുവനന്തപുരം ആര്യസമാജം വഴി ഒരുവര്‍ഷം ശരാശരി 1,450 പേര്‍ ഹിന്ദുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യപ്പെടുന്നതായാണു കണക്കുകള്‍. ആര്യസമാജത്തിന്റെ തന്നെ രേഖകള്‍ പ്രകാരം 2009 ഏപ്രില്‍ മുതല്‍ ജൂണ്‍ 26 വരെ 249 പേര്‍ ഹിന്ദുമതത്തിലേക്കു മാറി. പ്രതിമാസം ശരാശരി 120 പേര്‍ ആര്യസമാജം വഴി മതം മാറുന്നുവേന്നാണു കണക്ക്‌. പ്രതിദിനം 18നും 24നും ഇടയില്‍ പ്രായമുള്ള നാലുപേരെ ആര്യസമാജം മതം മാറ്റുന്നുവേന്നു വ്യക്തം. 2009 ആഗസ്ത്‌ 10 വരെയുള്ള 10 വര്‍ഷത്തിനിടെ മൊത്തം 20,516 യുവതീയുവാക്കളാണ്‌ ആര്യസമാജം വഴി മതപരിവര്‍ത്തനത്തിനു വിധേയരായതെന്നും കണക്കുകള്‍ പറയുന്നു.

തിരുവനന്തപുരം ഹിന്ദുമിഷന്‍ വഴി 2009 ആഗസ്ത്‌ അഞ്ചു വരെയുള്ള 10 വര്‍ഷക്കാലയളവില്‍ 11,5,052 പേര്‍ മതം മാറിയതായി സംസ്ഥാന ഗസറ്റിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2009 ജൂലൈ 13നും 28നുമിടയിലുള്ള രണ്ടാഴ്ചയ്ക്കിടെ മാത്രം ഇവിടെ 26 പേര്‍ മതം മാറി. ദിവസം ശരാശരി രണ്ടുപേര്‍ തിരുവനന്തപുരം ഹിന്ദുമിഷന്‍ വഴി മതം മാറുന്നു.

ആര്‍.എസ്‌.എസ്‌ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം അയ്യപ്പസേവാസംഘം വഴി 2009 ജൂണ്‍ 12 വരെ 5,053 പേരാണു മതം മാറിയത്‌. ഇവരില്‍ 98 ശതമാനവും പിന്നാക്ക ക്രിസ്ത്യാനികളാണെന്നതും ശ്രദ്ധേയം.

ആര്യസമാജം വഴിയും മറ്റും ഹിന്ദുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യപ്പെടുന്നവരുടെ എണ്ണം മാസം തോറും ക്രമാതീതമായി വര്‍ധിക്കുന്നതായും ഔദ്യോഗിക രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇക്കഴിഞ്ഞ ജൂണ്‍, ജൂലൈ മാസങ്ങളില്‍ ആര്യസമാജം 249 പേരെ മതം മാറ്റി. ആഗസ്തില്‍ മതംമാറ്റത്തിനു വിധേയരായവരുടെ എണ്ണം 370 ആയി വര്‍ധിച്ചു.

ഈ വസ്തുതകളൊന്നുമറിയാതെയാണു ലൗ ജിഹാടെന്ന സംഘപരിവാര കുപ്രചാരങ്ങളില്‍ കേരള ഹൈക്കോടതിയും വീണുപോയത്‌. പത്തനംതിട്ട കോളജില്‍ നിന്ന്‌ ഇപ്പോള്‍ മതം മാറിയത്‌ ഉന്നതകുടുംബത്തിലെ വിദ്യാസമ്പന്നയായ ക്രിസ്ത്യന്‍ യുവതിയാണെന്നതില്‍ പ്രകോപിതരായാണു സഭകളും സംഘപരിവാരത്തിനോടൊപ്പം കുപ്രചാരണത്തിനു കൊഴുപ്പുകൂട്ടുന്നത്‌. എന്നാല്‍, സഭകളുടെ ജോലി തന്നെ മതംമാറ്റലാണെന്നു മാത്രമല്ല, മേല്‍പ്പറഞ്ഞ കണക്കുകള്‍ പ്രകാരം ഹിന്ദുമിഷന്‍ വഴി ഹിന്ദുമതത്തിലേക്കാണ്‌ ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടക്കുന്നത്‌.

'ലൗ ജിഹാദ്‌' നുണക്കഥകളിലൂടെ കേരളത്തിലെ നിയമവ്യവസ്ഥയെയും സംവിധാനങ്ങളെയും കൂടിയാണു സംഘപരിവാരവും ഇത്തരം മാധ്യമങ്ങളും ചോദ്യംചെയ്യുന്നത്‌. കശ്മീര്‍ റിക്രൂട്ട്‌മന്റ്‌ തീവ്രവാദവുമായി ബന്ധപ്പെട്ട്‌ മാസങ്ങള്‍ക്കു മുമ്പു കേരളത്തിലെ മുസ്ലിം സംഘടനകള്‍ക്കും ചുറ്റുവട്ടങ്ങള്‍ക്കുമെതിരേ വീശിയടിച്ച പ്രചാരണ കൊടുങ്കാറ്റിന്റെ അലകള്‍ അടങ്ങിയതിനു തൊട്ടുപിറകെയാണു ലൗ ജിഹാദ്‌ നുണബോംബുകള്‍ അന്തരീക്ഷത്തില്‍ പുകമറകള്‍ ഉയര്‍ത്തുന്നത്‌.

കശ്മീരില്‍ മലയാളികള്‍ വെടിയേറ്റു മരിച്ചെന്നു കേട്ടപാതി കേള്‍ക്കാത്ത പാതി ഒരുപറ്റം മാധ്യമങ്ങളും കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്ന രാഷ്ട്രീയക്കാരും സമുദായത്തിനെതിരേ ചാടിപ്പുറപ്പെടുകയുണ്ടായി. എന്നാല്‍, അതുമായി ബന്ധപ്പെട്ട അറസ്റ്റും നിയമനടപടികളും സമഗ്രമായ അന്വേഷണത്തെ തുടര്‍ന്ന്‌ ഏതാനും പേരിലൊതുങ്ങിയപ്പോള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാര്‍ക്കും സംഘപരിവാരത്തിനും മാധ്യമങ്ങള്‍ക്കുമൊക്കെ മിണ്ടാട്ടം മുട്ടുകയായിരുന്നു.

കശ്മീര്‍ തീവ്രവാദക്കേസിനെ തുടര്‍ന്ന്‌ ഏതാനും മാസങ്ങള്‍ക്കു മുമ്പാണ്‌ ഐ.ബിയും റോയും സംസ്ഥാന സ്പേഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിങ്ങും തീവ്രവാദവിരുദ്ധ സ്ക്വാഡുമൊക്കെ കേരളത്തിലെ മുസ്ലിം ചുറ്റുവട്ടങ്ങള്‍ അരിച്ചുപെറുക്കിയത്‌. സംഘപരിവാരവും പത്രങ്ങളും ഇപ്പോള്‍ പറയുന്നതു ശരിയാണെങ്കില്‍, ആ സമയത്തൊക്കെ ജിഹാദി റോമിയോമാര്‍ സംസ്ഥാനത്ത്‌ വിഹരിക്കുന്നുണ്ടാവണം. പക്ഷേ, തീവ്രവാദക്കേസ്‌ അന്വേഷിക്കാനായി മാത്രം എത്തിയ ഐ.ബി, റോ ഉദ്യോഗസ്ഥരും പ്രത്യേക സ്ക്വാഡുമൊന്നും ഒരു ലൗ ജിഹാദ്‌ തീവ്രവാദിയെയും സംസ്ഥാനത്തൊരിടത്തും കണ്ടില്ല.

അന്വേഷണ ഏജന്‍സികളും ഉദ്യോഗസ്ഥരുമൊന്നും കാണാതെപോയ അദൃശ്യരായ ജിഹാദി റോമിയോമാരെയാണു ചില മാധ്യമങ്ങള്‍ ഇപ്പോള്‍ അകക്കണ്ണില്‍ കാണുന്നത്‌.

(Source)