കൊല്ലം: കൗമാരപ്രണയവും ഒളിച്ചോട്ടവും നാട്ടുനടപ്പായിരിക്കുന്ന രാജ്യത്ത് ലൗ ജിഹാദുണ്ടെങ്കില്‍ പ്രണയത്തിന്റെ ക്രിസ്ത്യന്‍പക്ഷം പ്രണയക്കുരിശാവുമെന്നു ചരിത്രകാരന്‍ ഡോ. എം എസ് ജയപ്രകാശ്.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ സ്വാതന്ത്ര്യസമരം കത്തിനില്‍ക്കുമ്പോഴാണു നെഹ്‌റു-എഡ്വിന പ്രണയവും ഉണ്ടായത്. സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തില്‍ ഇതൊരു പ്രണയക്കുരിശായിരുന്നുവേന്നു പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താനാവുമോയെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടാക്കിയ സോണിയ-രാജീവ് പ്രണയത്തിനും ഈമാനം നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
(Source)
No comments:
Post a Comment