Saturday, October 3, 2009

ക്രിസ്ത്യന്‍ മതപ്രചാരണത്തിന്‌ ഒഴുകുന്നത്‌ കോടികള്‍

തിരുവനന്തപുരം: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ സംസ്ഥാനത്തേക്ക്‌ ഒഴുക്കുന്ന കോടിക്കണക്കിനു രൂപയുടെ വിദേശപണം വ്യാപകമായി മതപ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിച്ചിട്ടും സര്‍ക്കാര്‍ ഏജന്‍സികള്‍ കണ്ടില്ലെന്നു നടിക്കുന്നു.

ലൗ ജിഹാദ്‌, റോമിയോ ജിഹാദ്‌ തുടങ്ങി സംഘപരിവാരം രൂപംകൊടുത്ത സാങ്കല്‍പ്പിക സംഘടനകള്‍ക്കു പുറമെ പോവുന്ന നീതിപീഠങ്ങളും മാധ്യമങ്ങളും സര്‍ക്കാര്‍ രേഖകളില്‍ ഇടംതേടിയ ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കു മുമ്പില്‍ കണ്ണടയ്ക്കുകയാണ്‌.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ റിപോര്‍ട്ട്‌ അനുസരിച്ച്‌ രാജ്യത്തേക്കു വരുന്ന വിദേശപണം സ്വീകരിക്കുന്ന സംസ്ഥാനങ്ങളില്‍ അഞ്ചാംസ്ഥാനമാണ്‌ കേരളത്തിനുള്ളത്‌. തമിഴ്‌നാട്‌, ഡല്‍ഹി, ആന്ധ്രപ്രദേശ്‌, മഹാരാഷ്ട്ര എന്നിവയാണു കേരളത്തിനു മുന്നിലുള്ളത്‌. ഏറ്റവും കൂടുതല്‍ വിദേശപണം സ്വീകരിക്കുന്ന അദ്യത്തെ 15 ജില്ലകളില്‍ കേരളത്തില്‍ നിന്നുള്ള മൂന്നു ജില്ലകളുണ്ട്‌- പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം. ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്‌, കൊല്‍ക്കത്ത, മധുര, അഹ്മദാബാദ്‌, പൂനെ തുടങ്ങിയ വന്‍ നഗരങ്ങള്‍ക്കൊപ്പമാണു താരതമ്യേന ചെറിയ സംസ്ഥാനമായ കേരളത്തിലെ മൂന്നു ജില്ലകള്‍ ഉള്‍പ്പെട്ടിരിക്കുന്നത്‌. അമേരിക്കയിലെ ഗോസ്പല്‍ ഫെലോഷിപ്പ്‌ ട്രസ്റ്റ്‌ ഇന്ത്യ, ഗോസ്പല്‍ ഫോര്‍ ഏഷ്യ, ഇംഗ്ലണ്ടിലെ പ്ലാന്‍ ഇന്റര്‍നാഷനല്‍, സ്പെയിനിലെ ഫൗണേ​‍്ടഷന്‍ വിന്റ്സന്റ്‌ ഇ ഫെറര്‍, ബ്രിട്ടനിലെ ക്രിസ്ത്യന്‍ എയ്ഡ്‌ എന്നീ ക്രിസ്ത്യന്‍ മതപ്രചാരണ സ്ഥാപനങ്ങളാണ്‌ ഇന്ത്യയിലേക്കു വിദേശപണം ഒഴുക്കുന്ന സ്ഥാപനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്‌. കത്തോലിക്ക, പ്രോട്ടസ്റ്റന്റ്‌ സംഘടനകളൊക്കെ മതപരിവര്‍ത്തനത്തില്‍ സജീവമാണ്‌.

തമിഴ്‌നാട്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ്‌ വിഷന്‍ ഇന്ത്യ എന്ന മിഷനറി സ്ഥാപനമാണ്‌ ഏറ്റവും കൂടുതല്‍ ഫണ്ട്‌ സ്വീകരിക്കുന്നത്‌.

കൊല്ലത്തെ അമൃതാനന്ദമയി മഠത്തിനും കെ പി യോഹന്നാന്റെ തിരുവല്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗോസ്പല്‍ ഫോര്‍ ഏഷ്യക്കും ഏറ്റവും കൂടുതല്‍ വിദേശ ഫണ്ട്‌ സ്വീകരിക്കുന്ന ആദ്യത്തെ 15 സ്ഥാപനങ്ങളുടെ പട്ടികയിലാണു സ്ഥാനം. ഡല്‍ഹിയിലെ കാരിത്താസ്‌ ഇന്ത്യ, ചര്‍ച്ചസ്‌ ആക്സിലിയറി ഫോര്‍ സോഷ്യല്‍ ആക്റ്റിവിറ്റീസ്‌ തുടങ്ങിയ സംഘടനകളാണ്‌ രാജ്യത്ത്‌ വിദേശപണം സ്വീകരിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റു സ്ഥാപനങ്ങള്‍.

(Source)

No comments:

Post a Comment