തിരുവനന്തപുരം: പത്തനംതിട്ട കോളജിലെ രണ്ടു വിദ്യാര്‍ഥിനികള്‍ ഇസ്ലാം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് സംഘപരിവാര കേന്ദ്രങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന മതംമാറ്റ വിവാദം ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനു ഭീഷണിയാണെന്ന് ഇമാംസ് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
സംഘപരിവാരം പ്രചരിപ്പിച്ച ലൗ ജിഹാദ് പ്രസ്ഥാനം പൊള്ളയായ കുപ്രചാരണമായിരുന്നുവേന്നു തെളിഞ്ഞിട്ടും മുഖ്യധാരാ മാധ്യമങ്ങളും കോടതിയും അതിനോടു സ്വീകരിച്ച പ്രതികരണം സമൂഹത്തില്‍ ശക്തിപ്പെട്ടിരിക്കുന്ന ചില രോഗലക്ഷണങ്ങളെയാണു കാണിക്കുന്നത്. ഇഷ്ടമുള്ള മതവും ആദര്‍ശവും തിരഞ്ഞെടുക്കാനുള്ള അവകാശത്തിനു നേരെയുള്ള കൈയേറ്റം ഫാഷിസമായാണ് പരിണമിക്കുന്നതെന്നും ഇമാം കൗണ്‍സില്‍ കുറ്റപ്പെടുത്തി.
കരമന അശ്‌റഫ് മൗലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി അര്‍ഷദ് മുഹമ്മദ് നദ്‌വി റിപോര്‍ട്ട് അവതരിപ്പിച്ചു. മതംമാറ്റം- തെറ്റും ശരിയുംҠഎന്ന വിഷയത്തില്‍ 29ന് 2.30ന് എറണാകുളം ടൗണ്‍ഹാളില്‍ സെമിനാര്‍ സംഘടിപ്പിക്കാനും ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതി തീരുമാനിച്ചു. സെമിനാറില്‍ മുന്‍ എം.പി സെബാസ്്ട്യന് പോള്‍, പി കോയ, റെനി ഐലിന്‍, ബാബുരാജ്, മുവാറ്റുപുഴ അശ്‌റഫ് മൗലവി പങ്കെടുക്കും.
(Source)
No comments:
Post a Comment