Saturday, October 24, 2009

യുവതിയെ ഹൈക്കോടതി യുവാവിനൊപ്പം വിട്ടയച്ചു

കൊച്ചി: മുസ്ലിം യുവതിയെ ഹൈക്കോടതി സ്വകാര്യ ബസ്‌ ഡ്രൈവറായ ഹിന്ദു യുവാവിനൊപ്പം വിട്ടയച്ചു. പെരുമ്പാവൂര്‍ ചേലക്കുളം സ്വദേശിനിയായ മുസ്​‍്ലിം യുവതിയെയാണു പട്ടിമറ്റം എറപ്പുംപാറ അജേഷ്‌ എന്ന യുവാവിനൊപ്പം ഹൈക്കോടതി വിട്ടയച്ചതു. ഹൈക്കോടതി ജസ്റ്റിസ്‌ ആര്‍ ബസന്തിന്റെയാണ്‌ ഉത്തരവ്‌.

പത്തനംതിട്ട സെന്റ്‌ ജോണ്‍സ്‌ കോളജിലെ വിദ്യാര്‍ഥികളായ രണ്ടു യുവതികള്‍ മുസ്​‍്ലിം ആയി മുസ്​‍്ലിം യുവാക്കളെ വിവാഹം ചെയ്ത സംഭവത്തില്‍ ഇതേ ജഡ്ജി തന്നെ യുവതികളെ അവരുടെ മാതാപിതാക്കളോടൊപ്പം വിട്ടയച്ചിരുന്നു.

കോലഞ്ചേരി കോളജില്‍ ടി.ടി.സിക്കു പഠിക്കുകയായിരുന്ന യുവതി ഈ റൂട്ടില്‍ സര്‍വീസ്‌ നടത്തുന്ന സ്വകാര്യ ബസ്‌ ഡ്രൈവറുമായി പ്രണയത്തിലാവുകയായിരുന്നു. മൂന്നാഴ്ച മുമ്പു യുവതി യുവാവിനൊപ്പം ഒളിച്ചുപോയി. ഇതു സംബന്ധിച്ചു യുവതിയുടെ പിതാവിന്റെ ഹേബിയസ്‌ കോര്‍പസ്‌ ഹരജി പരിഗണിക്കവേയാണു യുവതിയെ യുവാവിനൊപ്പം വിട്ട്‌ കോടതി ഉത്തരവായത്‌. വീട്‌ വിട്ടു പോവുന്ന സമയത്ത്‌ യുവതി കൊണ്ടുപോയ സ്വര്‍ണം വീട്ടുകാര്‍ക്കു തിരികെനല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. യുവതി അജേഷിന്റെ നിര്‍ബന്ധപ്രകാരം ഹിന്ദുമതം സ്വീകരിച്ചതായാണു സൂചന. ഇരുവരും സ്പേഷ്യല്‍ മാരേജ്‌ ആക്റ്റ്‌ പ്രകാരമുള്ള വിവാഹ രജിസ്ട്രേഷന്‍ പോലും നടന്നിട്ടില്ല. നവംബര്‍ രണ്ടുവരെ ഒരുമിച്ചു താമസിച്ച ശേഷം കോടതിയില്‍ ഹാജരാവാനാണു കോടതി നിര്‍ദേശം.

(Source)

1 comment:

  1. മുസ്ലിം യുവതിയെ ഹൈക്കോടതി സ്വകാര്യ ബസ്‌ ഡ്രൈവറായ ഹിന്ദു യുവാവിനൊപ്പം വിട്ടയച്ചു. പെരുമ്പാവൂര്‍ ചേലക്കുളം സ്വദേശിനിയായ മുസ്​‍്ലിം യുവതിയെയാണു പട്ടിമറ്റം എറപ്പുംപാറ അജേഷ്‌ എന്ന യുവാവിനൊപ്പം ഹൈക്കോടതി വിട്ടയച്ചതു. ഹൈക്കോടതി ജസ്റ്റിസ്‌ ആര്‍ ബസന്തിന്റെയാണ്‌ ഉത്തരവ്‌.
    ...
    യുവതി അജേഷിന്റെ നിര്‍ബന്ധപ്രകാരം ഹിന്ദുമതം സ്വീകരിച്ചതായാണു സൂചന. ഇരുവരും സ്പേഷ്യല്‍ മാരേജ്‌ ആക്റ്റ്‌ പ്രകാരമുള്ള വിവാഹ രജിസ്ട്രേഷന്‍ പോലും നടന്നിട്ടില്ല.

    ReplyDelete