ഇന്‍ഡോര്‍: സംജോത എക്സ്പ്രസ്, അജ്മീര്‍ ദര്‍ഗ എന്നിവിടങ്ങളിലെ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് 10 പേരെ സി.ബി.ഐ ചോദ്യംചെയ്തു. ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ ഇന്‍ഡോര്‍ യൂനിറ്റ് നേതാവ് പ്രണവ് മണ്ഡല്‍, ആനണ്ട് രാജ് കഠാരിയ, വിനോദ് പാട്ടിധര്‍, അര്‍ജുന്‍ യാദവ് എന്നിവര്‍ ഇവരില്‍പ്പെടുന്നു. എന്നാല്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഇന്‍ഡോര്‍ പോലിസ് സൂപ്രണ്ട് വിപിന്‍ മഹേശ്വരി അറിയിച്ചു. രാജസ്ഥാന്‍ എ.ടി.എസും ചോദ്യംചെയ്യലില്‍ പങ്കുചേര്‍ന്നതായി അദ്ദേഹം പറഞ്ഞു.
(Source)
No comments:
Post a Comment