Thursday, October 22, 2009

ഭാര്യയും കുട്ടിയുമുള്ള യുവാവിനോടൊപ്പം നാടുവിട്ട യുവതിയെ യുവാവ്‌ കൈയൊഴിഞ്ഞു

ചാവക്കാട്‌: ഭാര്യയും കുട്ടിയുമുള്ള യുവാവിനോടൊപ്പം നാടുവിട്ട യുവതിയെ യുവാവ്‌ കൈയൊഴിഞ്ഞു. ഇതോടെ ഏകയായ യുവതി കോടതിയില്‍ രാത്രി 8 മണി വരെ കഴിച്ചുകൂട്ടി. നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ യുവാവിനെ അറസ്റ്റ്‌ ചെയ്യാന്‍ ഉത്തരവിട്ട കോടതി യുവതിയെ തൃശൂര്‍ മഹിളാ മന്ദിരത്തിലേക്ക്‌ അയക്കാനും ഉത്തരവായി. ചാവക്കാട്‌ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതിയിലായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്‌.

ഗുരുവായൂര്‍ നെന്മിനി എരയേക്കല്‍ വീട്ടില്‍ ബാബു(32)വിനെയാണ്‌ മജിസ്ട്രേറ്റ്‌ ഇ സി ഹരിഗോവിന്ദന്‍ അറസ്റ്റ്‌ ചെയ്യാന്‍ ഉത്തരവായത്‌. ഗാനമേള ട്രൂപ്പില്‍ ഗായികയായ മണത്തല സ്വദേശി ബേബി റോഡ്‌ സ്വദേശിനിയായ 22കാരി മജിസ്ട്രേറ്റിന്‌ നല്‍കിയ മൊഴിയെ തുടര്‍ന്നാണ്‌ കോടതി ഉത്തരവ്‌. ഭാര്യയും കുട്ടിയുമുള്ള ബാബു ഇക്കഴിഞ്ഞ 10നാണ്‌ യുവതിയുമായി നാടുവിട്ടത്‌. ഗള്‍ഫിലായിരുന്ന ഇയാള്‍ ഭാര്യയും കുട്ടിയുമായി പിണക്കത്തിലാണെന്ന്‌ തെറ്റിദ്ധരിപ്പിച്ചും വിവാഹ വാഗ്ദാനം നല്‍കിയുമായിരുന്നു യുവതിയെ വീട്ടില്‍ കൊണ്ടുപോയത്‌. പിന്നീട്‌ ക്ഷേത്രത്തില്‍ വച്ച്‌ താലി കെട്ടുകയും 11 ദിവസം ഒരുമിച്ച്‌ താമസിക്കുകയും ചെയ്തു. ബാബുവിനെ കാണാതായതോടെ ഭാര്യ പാവറട്ടി പോലിസില്‍ പരാതി നല്‍കി. പലയിടങ്ങളിലും ചുറ്റിക്കറങ്ങിയ ശേഷം യുവതിയുമായി നാട്ടിലെത്തിയ ബാബുവിനെ പാവറട്ടി പോലിസ്‌ കസ്റ്റഡിയിലെടുത്ത്‌ കോടതിയില്‍ ഹാജരാക്കി. എന്നാല്‍ കേസില്‍ ബാബുവിന്‌ ജാമ്യം അനുവദിച്ചതോടെ ഇയാള്‍ ആദ്യ ഭാര്യയുമായി പോകാനൊരുങ്ങവെ ഒറ്റപ്പെട്ട യുവതി കോടതിയില്‍ പൊട്ടിക്കരഞ്ഞു.

യുവതിയെ ഏറ്റെടുക്കാന്‍ സ്വന്തം വീട്ടുകാരും തയ്യാറായിരുന്നില്ല. പിന്നീട്‌ മുഴുവന്‍ സംഭവങ്ങളും മജിസ്ട്രേറ്റിനു മുന്നില്‍ മൊഴിനല്‍കിയതോടെയാണ്‌ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്ട്രേറ്റ്‌ യുവാവിനെ അറസ്റ്റ്‌ ചെയ്യാന്‍ ഉത്തരവിട്ടത്‌.

(Source)

1 comment:

  1. ചാവക്കാട്‌: ഭാര്യയും കുട്ടിയുമുള്ള യുവാവിനോടൊപ്പം നാടുവിട്ട യുവതിയെ യുവാവ്‌ കൈയൊഴിഞ്ഞു. ഇതോടെ ഏകയായ യുവതി കോടതിയില്‍ രാത്രി 8 മണി വരെ കഴിച്ചുകൂട്ടി. നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ യുവാവിനെ അറസ്റ്റ്‌ ചെയ്യാന്‍ ഉത്തരവിട്ട കോടതി യുവതിയെ തൃശൂര്‍ മഹിളാ മന്ദിരത്തിലേക്ക്‌ അയക്കാനും ഉത്തരവായി. ചാവക്കാട്‌ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതിയിലായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്‌.

    ReplyDelete