പെരിന്തല്‍മണ്ണ: മൂന്നുവര്‍ഷം മുമ്പ് ഹിന്ദു യുവാവിനൊപ്പം വീടുവിട്ടിറങ്ങിയ ഭര്‍തൃമതിയായ യുവതിയുടെ തിരോധാനത്തില്‍ ദുരൂഹതയുള്ളതായി ആരോപണം. വെട്ടത്തൂര്‍ കാപ്പ് എരുത്ത് ഹംസയുടെ മകള്‍ ബുഷ്‌റ (23)യാണു കാപ്പ് കാളമ്പാറ കൊടുവത്ത് ഇട്ടീരി എന്ന കുട്ടിമാന്റെ മകന്‍ പ്രതീഷി (25)നൊപ്പം അപ്രത്യക്ഷയായത്. വിവാഹ വാഗ്ദാനം നല്‍കിയതിനെ തുടര്‍ന്നാണു യുവതി തന്റെ രണ്ടു കുട്ടികളുമായി പ്രതീഷിനൊപ്പം പോയത്. പ്രതീഷ് നാട്ടില്‍ വന്നിട്ടുണ്ടെങ്കിലും ബുഷ്‌റ എവിടെയാണെന്ന് ആര്‍ക്കുമറിയില്ല.
എടത്തനാട്ടുകരയിലേക്കു വിവാഹം കഴിച്ചയച്ച യുവതിക്കു മൂന്നുംനാലും വയസ്സുള്ള രണ്ടു കുട്ടികളുണ്ട്. പ്രതീഷിനോടൊപ്പം ജീവിക്കാന്‍ ബുഷ്‌റ തീരുമാനിച്ചതോടെ നിയമപരമായി തന്നെ കുടുംബബന്ധങ്ങള്‍ വേര്‍പ്പെടുത്തിയിരുന്നു. വിദേശത്തു നിന്നു നാട്ടിലെത്തി ഭര്‍ത്താവ് യുവതിയെ വിവാഹമോചനം നടത്തുകയും രണ്ടു കുട്ടികളെ ഏറ്റെടുക്കുകയും ചെയ്തു. പ്രതീഷിനോടൊപ്പം വിവിധ സ്ഥലങ്ങളില്‍ കറങ്ങിയ യുവതി സ്വന്തം വീട്ടില്‍ തിരിച്ചെത്താന്‍ ശ്രമിച്ചെങ്കിലും വീട്ടുകാര്‍ അനുവദിച്ചില്ല. ഇതോടെ ഇരുവരും ഗുരുവായൂരിലേക്കു വണ്ടികയറിയതായി നാട്ടുകാര്‍ പറയുന്നു. സംഭവശേഷം ഇടയ്ക്കിടെ മാത്രം നാട്ടില്‍ വരാറുള്ള പ്രതീഷിനെ കഴിഞ്ഞദിവസം മുതല്‍ നാട്ടില്‍ സ്ഥിരമായി കാണുന്നതില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ പറയുന്നു. യുവതിയോടൊപ്പം താമസിക്കുകയാണെന്നു നാട്ടില്‍ വിശ്വസിപ്പിച്ചിരുന്ന യുവാവിന്റെ പെരുമാറ്റരീതിയും യുവതിയുടെ തിരോധാനവും സംശയമുളവാക്കുന്നുണ്ട്.
(Source)
No comments:
Post a Comment