കോഴിക്കോട്: ഹിന്ദുപെണ്‍കുട്ടികളെ സ്നേഹിച്ച് മതം മാറ്റുന്ന ലൗ ജിഹാദിനെക്കുറിച്ചും റോമിയോ ജിഹാദിനെക്കുറിച്ചും അന്വേഷണങ്ങള്‍ നടത്തണമെന്നും അവ്വിധം എത്ര മതംമാറ്റം നടന്നുവേന്ന് അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കണമെന്നും കേരള ഹൈക്കോടതി ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയത് നീതിപീഠത്തിന്റെ നിഷ്പക്ഷതയ്ക്ക് നിരക്കുന്നതല്ലെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
ഇത് സംഘപരിവാരത്തെ പ്രീതിപ്പെടുത്താനേ കാരണമാവൂ. മുസ്്ലിം പെണ്‍കുട്ടികളെ സ്നേഹം നടിച്ച് മതം മാറ്റുന്ന സംഘപരിവാര പ്രവണത വ്യാപകമാവുകയും നിരവധി കോടതികളില്‍ അത് സംബന്ധമായി കേസ് നടക്കുകയും ചെയ്തിട്ടും ഹിന്ദുപെണ്‍കുട്ടികളുടെ മതംമാറ്റം മാത്രം അന്വേഷണവിധേയമാക്കുന്നത് ശരിയായ രീതിയല്ല. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി മുസ്ലിമാണെങ്കില്‍ തുടര്‍ജീവിതം നയിക്കാന്‍ അവളുടെ തീരുമാനത്തിനു വിടുകയും ഹിന്ദുപെണ്‍കുട്ടിയാണെങ്കില്‍ അവളുടെ തീരുമാനത്തിന് വിലകല്‍പ്പിക്കാതെ മാതാപിതാക്കള്‍ക്ക് കൈമാറുകയും ചെയ്യുന്ന തീരുമാനം വിമര്‍ശിക്കപ്പെടേണ്ടതാണ്. പവിത്രമായ ജിഹാദിനെ വികൃതമാക്കുന്നതാണ് റോമിയോ ജിഹാദ്, ലൗ ജിഹാദ് എന്നീ പ്രയോഗങ്ങള്‍. സംഘപരിവാരത്തിന്റെ ഭാഷയാണത്. അതുതന്നെ കോടതിയും ഉപയോഗിക്കുന്നത് ശരിയല്ല. അതുപോലെ കാംപസുകളില്‍ തീവ്രവാദ സംഘടനകളുടെ കാംപസ് ടീമുകള്‍ സ്നേഹം നടിച്ച് പെണ്‍കുട്ടികളെ മതംമാറ്റം നടത്തുന്നുണ്ടെങ്കില്‍ അതേക്കുറിച്ച് അന്വേഷണം നടത്തുകയും നിയന്ത്രിക്കുകയും വേണം- യോഗം അഭിപ്രായപ്പെട്ടു.
വൈസ് പ്രസിഡന്റ് ജി എം സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ഫൈസി മലയമ്മ, സത്താര്‍ പന്തലൂര്‍, ഹബീബ് ഫൈസി കോട്ടോപാടം, അയൂബ് കൂളിമാട്, സാലിം ഫൈസി കൊളത്തൂര്‍, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, കെ എന്‍ എസ് മൗലവി, സിദ്ദീഖ് ഫൈസി വെണ്‍മണല്‍, സൈദലവി റഹ്മാനി നീലഗിരി, ജവാദ് ബാഖവി, റഷീദ് ഫൈസി വെള്ളായിക്കോട്, അബ്ദുല്ല ദാരിമി കൊട്ടില, അബ്ദുറഹീം ചുഴലി, അബ്ദുറഹ്മാന്‍ ഫൈസി ആലപ്പുഴ, ജന. സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, വര്‍ക്കിങ് സെക്രട്ടറി ബഷീര്‍ വനങ്ങാങ്ങര സംസാരിച്ചു.
(Source)
No comments:
Post a Comment