Friday, October 23, 2009

ലൗ ജിഹാദ്‌ ആരോപണങ്ങള്‍ അഴിച്ചുവിട്ട കേന്ദ്രങ്ങളെ തിരിച്ചറിയണം: ഐ.എസ്‌.എം

കോഴിക്കോട്‌: ലൗ ജിഹാദ്‌ എന്ന പ്രസ്ഥാനം സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നില്ലെന്ന്‌ ഡി.ജി.പി ജേക്കബ്‌ പുന്നൂസ്‌ ഹൈക്കോടതിയില്‍ അറിയിച്ച സാഹചര്യത്തില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ അഴിച്ചുവിട്ടു സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിക്കുന്ന കേന്ദ്രങ്ങളെ തിരിച്ചറിയണമെന്ന്‌ ഐ.എസ്‌.എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ അഭിപ്രായപ്പെട്ടു. നിര്‍ബന്ധ മതപരിവര്‍ത്തനത്തിനായി ഏതെങ്കിലും സംഘടന പ്രവര്‍ത്തിക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു ബോധ്യപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥര്‍, ഊഹങ്ങള്‍ നിരത്തി സ്വാര്‍ഥതാല്‍പ്പര്യം സംരക്ഷിക്കാനായി ഉപയോഗപ്പെടുത്തിയ വ്യക്തികളെയും സംഘങ്ങളെയും നിയന്ത്രിക്കാനായി നിയമനടപടികള്‍ കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ ശയ്യിദ്‌ മുഹമ്മദ്‌ ശാക്കിര്‍, ജന. സെക്രട്ടറി ടി കെ അശ്‌റഫ്‌, അഡ്വ. പി കെ ഹബീബ്‌ റഹ്​‍്മാന്‍, നബീല്‍ രണ്ടത്താണി, അബ്ദുല്‍ ഖാദിര്‍ പറവണ്ണ, കെ സജ്ജാദ്‌, അബ്ദുര്‍റഹ്മാന്‍ അന്‍സാരി സംസാരിച്ചു.

(Source)

No comments:

Post a Comment