Sunday, October 18, 2009

പ്രേമം നടിച്ചു മുസ്ലിം വിദ്യാര്‍ഥിനികളെ മതംമാറ്റി

പെരിന്തല്‍മണ്ണ: ശാന്തപുരത്ത്‌ അന്യമതസ്ഥരായ യുവാക്കള്‍ പ്രേമംനടിച്ച്‌ രണ്ടു മുസ്​‍്ലിം വിദ്യാര്‍ഥിനികളെ മതംമാറ്റി. സംഭവത്തില്‍ പരാതിയുമായി രംഗത്തുവന്ന ബന്ധുക്കളെ അവഗണിച്ചു കോടതി അവരെ ഭാര്യാഭര്‍ത്താക്കന്‍മാരായി ജീവിക്കാന്‍ അനുവദിച്ചു.

ശാന്തപുരം ചുങ്കത്ത്‌ മൂച്ചിക്കല്‍ അഹ്മദ്‌ എന്ന ഇപ്പുവിന്റെ മകള്‍ ഷര്‍ഹാന്‍ (18), അയനിക്കോട്‌ വിദിനിശ്ശേരി അബുവിന്റെ മകള്‍ സഫിയ (18) എന്നിവരെയാണു യഥാക്രമം അരക്കുപറമ്പ്‌ മാട്രക്കലിലെ കണ്ടത്തില്‍ തോമസിന്റെ മകന്‍ ബൈജു (30), മുള്ള്യാകുര്‍സി കൂട്ടുമൂച്ചിക്കല്‍ വീട്ടില്‍ രാമന്റെ മകന്‍ സുരേന്ദ്രന്‍ (23) എന്നിവര്‍ പ്രേമംനടിച്ച്‌ ക്രിസ്തുമതത്തിലേക്കും ഹിന്ദുമതത്തിലേക്കും മാറ്റിയത്‌. കഴിഞ്ഞ ആഗസ്ത്‌, സപ്തംബര്‍ മാസങ്ങളിലാണു വിദ്യാര്‍ഥിനികളെ കാണാതാവുന്നതും പോലിസില്‍ പരാതിയാവുന്നതും.

പെരിന്തല്‍മണ്ണ പ്രതിഭാ കോളജില്‍ ബി.എ ഒന്നാംവര്‍ഷ ഇംഗ്ലീഷിന്‌ പഠിക്കുകയായിരുന്നു ഷര്‍ഹാന്‍. അതേ സ്ഥാപനത്തിലെ അധ്യാപകനായിരുന്ന ബൈജുവിന്റെ പ്രേമാഭ്യര്‍ഥനയില്‍ കുരുങ്ങിയാണു വീട്ടുകാരെ അവഗണിച്ചു വീടുവിട്ട്‌ ക്രിസ്ത്യന്‍ ധ്യാനകേന്ദ്രത്തിലെത്തിയത്‌. പഠനത്തില്‍ മിടുക്കിയായിരുന്ന മകളെ ഉപരിപഠനം പൂര്‍ത്തിയാക്കിയ ശേഷം വിവാഹം കഴിപ്പിക്കാനിരിക്കെയാണു വീട്ടില്‍ നിന്നു തിരിച്ചറിയല്‍ രേഖകളും സര്‍ട്ടിഫിക്കറ്റുകളുമായി ഷര്‍ഹാന്‍ ബൈജുവുമൊത്ത്‌ ഒളിച്ചോടിയത്‌. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി തുടങ്ങിയ പ്രേമനാടകം അവസാനം തൃശൂര്‍ കൊരട്ടിയിലെ ക്രിസ്ത്യന്‍ കേന്ദ്രത്തിലെത്തി; ഷര്‍ഹാന്‍ മതംമാറി. ഇതോടെ മാനസികമായി തളര്‍ന്ന കുടുംബം പോലിസിനെയും കോടതിയെയും സമീപിച്ചെങ്കിലും ഇരുവരോടും ഭാര്യാഭര്‍ത്താക്കന്‍മാരായി ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിച്ചു ജീവിക്കാന്‍ കോടതി അനുവാദം നല്‍കുകയായിരുന്നു.

ഇതില്‍ നിന്നും ഒട്ടും വിഭിന്നമല്ല സഫിയയെന്ന പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയുടെ കുടുംബത്തിന്റെ ദുരവസ്ഥയും. അയല്‍ക്കാരനായിരുന്ന സുരേന്ദ്രനായിരുന്നു കാമുക വേഷം കെട്ടിയത്‌. ഇയാള്‍ ഒരുദിവസം സഫിയയെ കോഴിക്കോട്ടെ ആര്യസമാജം കേന്ദ്രത്തിലെത്തിച്ചു മതംമാറ്റുകയായിരുന്നു. സംഭവത്തില്‍ ബന്ധുക്കളും പ്രദേശവാസികളും എതിര്‍പ്പറിയിച്ചതോടെ സുരേന്ദ്രനു കോഴിക്കോട്ടു നിന്നും കണ്ണൂരില്‍ നിന്നുമുള്ള അയ്യപ്പസേവാ സമിതിക്കാര്‍ സംരക്ഷണം നല്‍കി രംഗത്തുവരുകയായിരുന്നെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. സഫിയ ഇപ്പോള്‍ മറ്റൊരു പേരു സ്വീകരിച്ച്‌ സുരേന്ദ്രനോടൊപ്പം ശാന്തപുരത്തും ഷര്‍ഹാന്‍ മറ്റൊരു പേരു സ്വീകരിച്ച്‌ ബൈജുവിനോടൊപ്പം തൃശൂര്‍ അങ്കമാലിയിലെ ഒരു ബന്ധുവീട്ടിലുമായി താമസിച്ചുവരുന്നതായി നാട്ടുകാര്‍ പറയുന്നു.

അഞ്ചുവര്‍ഷം മുമ്പ്‌ അരക്കുപറമ്പില്‍ നിന്ന്‌ 21​‍ാം വയസ്സില്‍ പള്ളിപ്പണിക്കായെത്തിയ പാലക്കാട്ടുകാരന്‍ ശാന്തന്റെ കൂടെ ഒളിച്ചോടിയ അരക്കുപറമ്പ്‌ പള്ളിക്കുന്ന്‌ കുന്നുമ്മല്‍ ഇരച്ചിപ്പള്ളി സൈനബയാണു മറ്റൊരു യുവതി. പെരിന്തല്‍മണ്ണ ജവഹര്‍ ഹിന്ദി കോളജ്‌ പ്രിന്‍സിപ്പലായ കൃഷ്ണകുമാറിന്റെ വലയില്‍ കുടുങ്ങി മതംമാറിയ അതേകോളജിലെ വിദ്യാര്‍ഥിനിയായിരുന്ന ആനമങ്ങാട്‌ ഇടത്തറ ആയിശ എന്ന 20കാരിയും കോടതി ഇടപെട്ടതോടെ ഒന്നിച്ചുതാമസിക്കുകയായിരുന്നു.

(Source)

No comments:

Post a Comment