പാലക്കാട് ഒറ്റപ്പാലം കുറുവട്ടൂര്‍ ദേശത്തു വട്ടോളിപറമ്പു വീട്ടില്‍ നിതിന്‍ എന്ന ലിബിനെ(24)യാണു പിടികൂടിയത്. ബുധനാഴ്ച വൈകീട്ടു മൂന്നരയ്ക്കു പട്ടാമ്പിക്കടുത്തു വല്ലുപ്പുഴ കവലയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാര്‍ച്ച് 23നു കളമശ്ശേരി എച്ച്.എം.ടിക്കു സമീപം റോക്ക്‌വെല്‍ റോഡില്‍ താമസ സ്ഥലത്തു വിളിച്ചുവരുത്തിയാണു ലിബിന്‍ വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്തത്. എറണാകുളത്തുള്ള ഒരു സ്വകാര്യ മൊബെയില്‍ കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെ മൊബെയില്‍ ഫോണിന്റെ റിങ്ങ്ടോണ്‍ സംഗീതം മാറ്റുന്നതു സംബന്ധിച്ചു സ്ഥിരം മൊബെയില്‍ ഫോണില്‍ വിളിച്ചു വിദ്യാര്‍ഥിനിയുമായി പ്രണയത്തിലാവുകയായിരുന്നു. പിന്നീട് നേരില്‍ക്കണ്ട് ടൗണിലെ വിവിധ തിയേറ്ററുകളില്‍ സിനിമ കണ്ടും റെസ്റ്റോറന്റുകളില്‍ നിന്ന് ഒരുമിച്ചു ഭക്ഷണം കഴിച്ചും പ്രണയം വളര്‍ത്തിയെടുത്തു. ഇതിനിടെ വിവാഹാഭ്യര്‍ഥന നടത്തി പ്രലോഭിപ്പിച്ച‍് താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി ബലാല്‍സംഗം ചെയ്യുകയായിരുന്നു. പിന്നീട് എറണാകുളത്തെ ജോലി ഉപേക്ഷിച്ചു പ്രതി മുങ്ങി. മലപ്പുറം മഞ്ചേരി ടൗണില്‍ മറ്റൊരു കോള്‍ സെന്ററില്‍ പുതുതായി ജോലി തരപ്പെടുത്തി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു ഇയാള്‍.
ഇതിനിടെ, മുങ്ങിയ പ്രതിയെ തേടി ഷൊര്‍ണൂരില്‍ എത്തിയ വിദ്യാര്‍ഥിനി റെയില്‍വേ സ്റ്റേഷനില്‍ തളര്‍ന്നുവീണതിനെത്തുടര്‍ന്നു റെയില്‍വേ പോലിസ് ആശുപത്രിയില്‍ എത്തിച്ചു പരിശോധന നടത്തിയപ്പോഴാണു പീഡനം പുറത്തറിയുന്നത്. തുടര്‍ന്ന് റെയില്‍വേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് കളമശ്ശേരി പോലിസിനയച്ചു കൊടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ തൃക്കാക്കര എ.സി പി എം വര്‍ഗീസിന്റെ നിര്‍ദേശത്തെത്തുടര്‍ന്നു പ്രതിയുടെതിനു സാമ്യമുള്ള പേരുകള്‍ നോക്കി വിവിധ പഞ്ചായത്തുകളില്‍ അന്വേഷിച്ചാണു പ്രതിയെ കണ്ടെത്തിയത്. കളമശ്ശേരി പോലിസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍ ആര്‍ ജയരാജ്, ക്രൈം സ്ക്വാഡ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ആലുവ കോടതി ലിബിനെ റിമാന്റ് ചെയ്തു.
(Source)
No comments:
Post a Comment