ബാംഗ്ളൂർ: മതം മാറാൻ വിസമ്മതിച്ച ഗർഭിണിയെ ഭർത്താവ് തീക്കൊളുത്തി കൊല്ലാൻ ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ 24കാരി ആശുപത്രിയിൽ ചികിൽസയിലാണ്. ഞായറാഴ്ച രാത്രി ബാംഗ്ളൂരിലാണ് സംഭവം.
മൂന്നുവർഷം മുമ്പാണ് അഗോറി രാമൻ കിഷോർ എന്നയാളെ മഹ്‌റുന്നിസ വിവാഹം ചെയ്തത്. പിന്നീട് ഇയാൾ ഇസ്്ലാം മതം സ്വീകരിച്ചു സെയ്ദ് അബ്ദുർറഹ്്മാൻ എന്ന പേർ സ്വീകരിച്ചു. സന്തോഷകരമായ ജീവിതമായിരുന്നു തങ്ങൾ നയിച്ചുവന്നിരുന്നതെന്നു മഹ്‌റുന്നിസ പറയുന്നു.
പക്ഷേ, താൻ ഗർഭിണിയായതോടെ എല്ലാം കീഴ്മേൽ മറിഞ്ഞു. താമസം ഭർത്താവിന്റെ അച്ഛനമ്മമാരുടെ വീട്ടിലേക്കു മാറ്റിയതായിരുന്നു കാരണം. തന്നെ ഹിന്ദുമതത്തിലേക്കു പരിവർത്തനം ചെയ്യണമെന്ന നിർബന്ധത്തിനു ഭർത്താവ് വഴങ്ങുകയായിരുന്നു. എന്നാൽ, മതം മാറാൻ കൂട്ടാക്കാതിരുന്ന തന്നെ കൊല്ലാൻ ശ്രമിക്കുകയായിരുന്നുവെന്നു യുവതി പറഞ്ഞു. ജലദോഷം മാറാനെന്നു പറഞ്ഞു ദേഹത്ത് ഓയിന്റ്മെന്റ് പുരട്ടിയ ശേഷം കത്തിക്കൊണ്ടിരിക്കുന്ന സ്റ്റൗവിനടുത്തേക്കു ഭർത്താവ് യുവതിയെ തള്ളിവിടുകയായിരുന്നു. ശരീരത്തിലേക്കു തീ ആളിപ്പടർന്നതോടെ ഭർത്താവ് വീട്ടിനു പുറത്തേക്ക് ഓടിയതായി ആശുപത്രിക്കിടക്കയിൽ വച്ചു മഹ്‌റുന്നിസ പറഞ്ഞു. യുവതിയുടെ നിലവിളി കേട്ട അയൽവാസികളാണ് വിക്ടോറിയയെ ആശുപത്രിയിലെത്തിച്ചത്.
ഏതാനും മാസങ്ങളായി ഭാര്യാഭർത്താക്കൻമാർ തമ്മിൽ സ്വരച്ചേർച്ചയിലായിരുന്നില്ലെന്ന് അയൽക്കാരനായ ആയാസ് ഖാൻ പറഞ്ഞു. ഭർത്താവിനെതിരേ കേസെടുക്കാൻ ബാംഗ്ളൂർ പോലിസ് തയ്യാറായില്ലെന്ന് ആരോപണമുണ്ട്.
(Source)
No comments:
Post a Comment