Friday, September 17, 2010
മാപ്പിള യുവതിയെ മതം മാറ്റി താലികെട്ടി
പെരിന്തൽമണ്ണ: കോടതി അനുമതിയോടെ യുവതിയെ മതം മാറ്റി യുവാവ് താലി കെട്ടി. അമ്മിനിക്കാട് സ്വദേശിനി ബുഷ്റ (22) യെയാണ് തിരുവിഴാംകുന്ന് സ്വദേശിയായ പ്രവീൺ, വിപിൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന യുവാവ് മതം മാറ്റി താലികെട്ടിയത്. കഴിഞ്ഞ ഒരു മാസമായി അമ്മിനിക്കാട്ടെ വീട്ടിൽ നിന്ന് യുവതിയെ കാണാതായതു സംബന്ധിച്ച് ബന്ധുക്കൾ പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ പരാതി നല്കിയിരുന്നു.ഇതിനിടെ എസ്കവേറ്റർ ഓപ്പറേറ്ററായ യുവാവിനൊപ്പം കോഴിക്കോടുവെച്ച് യുവതിയെ കണ്ടെത്തി പെരിന്തൽമണ്ണ പോലീസ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. കോടതിയിൽ ഇരുവരും വിവാഹിതരാവുന്നതായും പ്രിയ എന്ന പേര് സ്വീകരിച്ച് യുവാവിനോടൊപ്പം പോവാൻ താൽപ്പര്യപ്പെടുന്നതായി അറിയിച്ചതായും പോലീസ് പറഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment