Wednesday, December 1, 2010

ലൗ ജിഹാദ്‌: ആരോപണങ്ങളെ പൂർണമായും നിരാകരിച്ച്‌ ഹൈക്കോടതിയുടെ അന്തിമ വിധി


കൊച്ചി: മുസ്​‍്ലിം സമുദായത്തെ പ്രതികൂട്ടിലാക്കാൻ ലക്ഷ്യമിട്ട `ലൗ ജിഹാദ്‌` ആരോപണത്തെ പൂർണമായും നിരാകരിച്ച്‌ ഹൈക്കോടതിയുടെ അന്തിമ വിധി. ഒരു വിഭാഗം മാധ്യമങ്ങളും സംഘടനകളും അമിത താൽപര്യം കാണിച്ച ലൗജിഹാദിന്‌ സംസ്ഥാനത്ത്‌ യാതൊരുവിധ തെളിവുമില്ലെന്ന ഹൈക്കോടതി വീണ്ടും ആവർത്തിച്ചു. കേസിൽ ആരോപണ വിധേയനായ പത്തനംതിട്ട സ്വദേശി ഷഹൻഷാ എ സമർപ്പിച്ച ഹരജി ഇന്നാണ്‌ വീണ്ടും പരിഗണിച്ചത്‌. തനിക്കെതിരേ തിരുവനന്തപുരം കന്റോൺമെന്റ്‌ സ്റ്റേഷനിലെ കേസ്‌ നിലനിൽക്കുന്നതല്ലെന്നും അന്വേഷണം പൂർണമായും പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ്‌ ഷഹൻഷാ കോടതിയെ സമീപിച്ചത്‌. ഹരജി പരിഗണിച്ച ജസ്റ്റിസ്‌ ശശിധരൻ നമ്പ്യാർ ഒരു പ്രത്യേക സമുദായത്തെ പ്രതികൂട്ടിലാക്കുന്ന അന്വേഷണം അവസാനിപ്പിക്കണമെന്ന പോലിസിനോട്‌ മുമ്പ്‌ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ്‌ ഷഹൻഷായ്ക്കെതിരെയുളള അന്വേഷണം സംബന്ധിച്ച്‌ പോലിസിനോട്‌ റിപ്പോർട്ടാവശ്യപ്പെട്ടത്‌. ഇതനുസരിച്ച്‌ പെൺകുട്ടികളുടെ മാതാപിതാക്കൾ കേസ്‌ നൽകിയ എറണാകുളം , തിരുവനന്തപുരം ജില്ലാ കോടതികളിലെ അന്വേഷണ റിപ്പോർട്ട്‌ ഹൈക്കോടതിയിൽ പോലിസ്‌ സമർപ്പിച്ചു. ഈ റിപ്പോർട്ട്‌ പ്രകാരം യാതൊരുവിധ തെളിവുകളും പ്രതിക്കെതിരെ നിലനിൽക്കുന്നില്ലെന്ന കോടതി കണെ​‍്ടത്തി. ലൗജിഹാദ്‌ ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും തന്നെ പോലിസിന്‌ കണെ​‍്ടത്താനായിരുന്നില്ല.

പത്തനംതിട്ടയിലെ രണ്ട്‌ കോളജ്‌ വിദ്യാർഥിനികൾ ഇസ്​‍്ലാം മതം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണു സംസ്ഥാനത്ത്‌ ലൗജിഹാദ്‌ വിവാദം കൊഴുക്കുന്നത്‌. സഹപാഠികളായ മുസ്​‍്ലിം ചെറുപ്പക്കാരുമൊത്ത്‌ ജീവിക്കാൻ തീരുമാനിച്ച ഇവർക്കെതിരേ വീട്ടുകാർ ഹേബിയസ്‌ കോർപസ്‌ ഹരജി ഹൈക്കോടതിയിൽ ഫയൽ ചെയ്തു. സംസ്ഥാനത്ത്‌ മുസ്​‍്ലിം തീവ്രവാദത്തിന്റെ മറവിൽ ലൗജിഹാദ്‌ എന്ന ഓമനപ്പേരിൽ യുവാക്കൾ അന്യമതസ്ഥരായ യുവതികളെ മതം മാറ്റുകയാണെന്നായിരുന്നു മാധ്യമങ്ങളുടെയും ചില സംഘടനകളുടെയും പ്രചരണം. മാധ്യമപ്രചാരണം പ്രോസിക്യൂഷനും കോടതിയിൽ ആവർത്തിച്ചു. പ്രായപൂർത്തിയായ പെൺകുട്ടികൾ കോടതിക്ക്‌ മുന്നിൽ മുസ്​‍്ലിമായി ജീവിക്കണമെന്നാവശ്യപെട്ടിട്ടും പെൺകുട്ടികളെ മാതാപിതാക്കളോടൊപ്പം വിടണമെന്ന കോടതി ഉത്തരവിട്ടു. പിന്നീട്‌ കേസ്‌ പരിഗണിച്ചപ്പോൾ പെൺകുട്ടികൾ യുവാക്കൾക്കൊപ്പം പോവാൻ തയാറായില്ല. എന്നാൽ തിരുവനന്തപുരം അസിസ്റ്റന്റ്‌ കമ്മിഷണർ യുവാക്കൾക്കെതിരേ കേസെടുത്തു. ഇവരുടെ വീടുകളിൽ പോലിസ്‌ റെയ്ഡ്‌ നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.കേസിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട്‌ യുവാക്കൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ലൗജിഹാദ്‌ നിലനിൽക്കുന്നതാണെന്നും പോലിസ്‌ അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവിട്ടു. പിന്നീട്‌ കേസന്വേഷണം റദ്ദാക്കണമെന്നാവശ്യപെട്ട്‌ വീണ്ടും ഹൈക്കോടതിയെ സമീപിച്ച യുവാക്കളിലൊരാളായ ഷഹൻഷായുടെ ഹരജിയിൽ ഇടക്കാല ഉത്തരവ്‌ പുറപ്പെടുവിച്ച ജ.ശശിധരൻ നമ്പ്യാർ ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചാണിതെന്നും ഇതിന്‌ തെളിവില്ലെന്നും അന്വേഷണം അവസാനിപ്പിക്കണമെന്നും വ്യക്തമാക്കി. ഈ കേസിലാണ്‌ ഇനി അന്വേഷണം വേണെ​‍്ടന്ന അന്തിമ വിധിയുണ്ടായത്‌.

Monday, October 4, 2010

മിസ്ഡ്‌ കോളിലൂടെ വശീകരിച്ചു പീഡനം: യുവാവിനെതിരെ കേസ്‌

കൊയിലാണ്ടി: മൊബൈൽ ഫോൺ മിസ്ഡ്‌ കോളിലുടെ പ്രണയത്തിലായ യുവതിയെ വശീകരിച്ചു പീഡിപ്പിച്ചു. പാലാ സ്വദേശിയായ യുവാവിനെതിരെ കൊയിലാണ്ടി പൊലീസ്‌ കേസെടുത്തു. പുളിയഞ്ചേരി സ്വദേശി ഇരുപതുകാരിയെ കോയമ്പത്തൂരിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നുവെന്നാണു പരാതി. പാലാ സ്വദേശി സുനിൽ (ഷാജി) ആണു പീഡിപ്പിച്ചതെന്നു യുവതി പൊലീസിൽ മൊഴി നൽകി.

ആറുമാസമായി പ്രണയത്തിലായ യുവതിയെ രണ്ടു ദിവസം മുൻപ്‌ കൊയിലാണ്ടിയിൽ എത്തിയ കാമുകൻ വീട്ടുകാരറിയാതെ വിളിച്ചു​ കൊണ്ടുപോകുകയായിരുന്നു. കോയമ്പത്തൂരിൽ ലോഡ്ജിൽ മുറിയെടുത്ത്‌ ഒരു ദിവസം തങ്ങിയശേഷം കാമുകൻ കടന്നുകളഞ്ഞു. അവിടെ ഉപേക്ഷിക്കപ്പെട്ട യുവതി മണ്ണാർക്കാട്‌ എത്തിയശേഷം വീട്ടുകാരെ ബന്ധപ്പെട്ട്‌ വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയെ തുടർന്നു കൊയിലാണ്ടി പൊലീസ്‌ പെൺകുട്ടിയെ കസ്റ്റഡിയിലെടുത്ത്‌ നാട്ടിലെത്തിച്ചു. പട്ടികവിഭാഗത്തിൽ പെട്ടതാണു യുവതി.


(Source)

Tuesday, September 21, 2010

പ്രണയക്കെണി: യുവതികളുടെ തിരോധാനം വ്യാപകം

പി സി അബ്ദുല്ല

കോഴിക്കോട്‌: പ്രണയക്കെണിയൊരുക്കി മുസ്ലിം യുവതികളെ കടത്തിക്കൊണ്ടുപോവുന്ന സംഘങ്ങൾ വീണ്ടും സജീവം. വയനാട്‌ സ്വദേശികളായ മൂന്നു യുവതികൾ അടുത്തകാലത്ത്‌ അപ്രത്യക്ഷരായതിനു പിന്നിൽ പ്രണയം നടിച്ച്‌ മതംമാറ്റുന്ന ആർ.എസ്‌.എസ്‌ സംഘങ്ങളാണെന്നാണു സൂചന.
വെള്ളമുണ്ട കോക്കടവ്‌ ചേരൻകണ്ടി മൊയ്തുവിന്റെ മകൾ സൗദ (26), തരുവണ പരിയാരമുക്ക്‌ കുറുവ ബഷീറിന്റെ ഭാര്യ ഫാത്വിമ(28), കൽപ്പറ്റ മുണേ​‍്ടരി നെടുങ്ങോട്‌ സക്കീനയുടെ മകൾ ശാലുന്നിസ(18) എന്നിവരെയാണ്‌ ഏതാനും ആഴ്ചകൾക്കുള്ളിൽ കാണാതായത്‌.

ആർ.എസ്‌.എസുകാരനായ കൊല്ലം സ്വദേശി വിജയനാണ്‌ സൗദയെ കടത്തിക്കൊണ്ടുപോയത്‌. നിർമാണത്തൊഴിലാളിയായ വിജയന്റെ കൂടെ സൗദ ജോലി ചെയ്തിരുന്നു. നാലും രണ്ടരയും വയസ്സുള്ള രണ്ടു മക്കളെ ഉപേക്ഷിച്ചാണു യുവതി നാടുവിട്ടത്‌. കഴിഞ്ഞമാസം 23നാണ്‌ പരിയാരമുക്കിലെ ഫാത്വിമയെ കാണാതായത്‌. നാലര വയസ്സുള്ള മകൻ മുഹമ്മദ്‌ റഫീഖിനെയും കൂട്ടി കെല്ലൂരിലെ സഹോദരിയുടെ വീട്ടിൽ നോമ്പുതുറക്കാനെന്നു പറഞ്ഞു വീടുവിട്ടതാണ്‌. അടുത്ത വീട്ടിൽ ജോലിചെയ്തിരുന്ന കെട്ടിടനിർമാണ തൊഴിലാളി ശശിയാണ്‌ ഫാത്വിമയെ കടത്തിക്കൊണ്ടുപോയതെന്ന്‌ അന്വേഷണത്തിൽ തെളിഞ്ഞു. മുഹമ്മദ്‌ റാഫി, മുഹമ്മദ്‌ ഫിറോസ്‌ എന്നീ മക്കളെ ഉപേക്ഷിച്ചാണ്‌ ഇളയ മകനുമായി ഫാത്വിമ നാടുവിട്ടത്‌. കൂലിപ്പണിക്കാരനായ ഭർത്താവ്‌ ബഷീർ നിത്യരോഗിയാണ്‌. ഭാര്യയുടെ തിരോധാനത്തിനു ശേഷം രണ്ടു മക്കളെ കോഴിക്കോട്‌ ജില്ലയിലെ യതീംഖാനയിൽ ചേർത്തിരിക്കുകയാണ്‌.
യുവതിയെ തട്ടിക്കൊണ്ടുപോയ പടിഞ്ഞാറത്തറ 16​‍ാം മൈൽ സ്വദേശിയായ ശശി ആർ.എസ്‌.എസുകാരനാണെന്ന്‌ ഫാത്വിമയുടെ ബന്ധുക്കൾ പറഞ്ഞു. വെള്ളമുണ്ട പോലിസിലും മാനന്തവാടി ഡിവൈ.എസ്‌.പിക്കും പരാതിനൽകിയെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല. ഫാത്വിമയെ കാണിച്ചുകൊടുത്താൽ അറസ്റ്റ്‌ ചെയ്യാമെന്നാണ്‌ പോലിസ്‌ പറയുന്നതെന്നു ഭർത്താവ്‌ ബഷീർ തേജസിനോട്‌ പറഞ്ഞു.

കൽപ്പറ്റ മുണേ​‍്ടരി നെടുങ്ങോട്‌ സക്കീനയുടെ മകൾ ശാലുന്നിസ (18)യെ കാസർകോഡ്‌ ബോവിക്കാനത്തെ വാടകവീട്ടിൽവച്ചാണു കഴിഞ്ഞദിവസം കാണാതായത്‌. ശാലുന്നിസയും കുടുംബവും വർഷങ്ങളായി ബോവിക്കാനത്താണു താമസം. തിരുനെൽവേലി സ്വദേശിയായ എം മഹേഷ്‌ കുമാർ ആണ്‌ ശാലുന്നിസയെ കടത്തിക്കൊണ്ടുപോയത്‌. ഇയാളും ആർ.എസ്‌.എസുകാരനാണെന്ന്‌ വ്യക്തമായിട്ടുണ്ട്‌. കോഴിക്കോട്ടെ ഒരു ഹൈന്ദവ സ്ഥാപനത്തിൽവച്ച്‌ കഴിഞ്ഞദിവസം മതംമാറിയ ശേഷം ശാലുന്നിസയുടെ വിവാഹം നടന്നതായാണു വിവരം.
കാസർകോഡ്‌, കാഞ്ഞങ്ങാട്‌ ഭാഗങ്ങളിൽ മത പോലിസ്‌ ചമഞ്ഞ്‌ ശ്രീരാമസേന ഇതര മതവിഭാഗങ്ങളിൽപ്പെട്ട യുവാക്കളെ ഭീഷണിപ്പെടുത്തുന്നതിനിടയിലാണ്‌ മുസ്ലിം യുവതികളെ വ്യാപകമായി ആഭരണങ്ങളും മറ്റുമായി കടത്തിക്കൊണ്ടുപോവുന്നത്‌. ചെറുവത്തൂരിൽ ഏതാനും മാസങ്ങൾക്കിടെ ആറു മുസ്ലിം യുവതികളെയാണു മതംമാറ്റി കടത്തിക്കൊണ്ടുപോയത്‌. ഇതിൽ അഫ്ദലുൽ ഉലമ ബിരുദധാരിയും ഉൾപ്പെടും.

തെക്കൻ ജില്ലകളിൽ നിന്നു നിർമാണത്തൊഴിലാളികളായി എത്തുന്ന ആർ.എസ്‌.എസുകാരാണു വയനാട്ടിൽ മുസ്ലിം യുവതികളെ പ്രണയക്കെണിയിലകപ്പെടുത്തി തട്ടിക്കൊണ്ടുപോവുന്നതിനു പിന്നിലേറെയും. കഴിഞ്ഞ 10 വർഷത്തിനിടെ നൂറുകണക്കിനു സംഭവങ്ങളാണ്‌ ഇത്തരത്തിൽ ജില്ലയിൽ അരങ്ങേറിയത്‌. കോഴിക്കോട്‌ ജില്ലയിലെ കൊയിലാണ്ടി ഭാഗങ്ങളിൽ കഴിഞ്ഞ നാലുമാസത്തിനിടെ ഇത്തരം 20ഓളം സംഭവങ്ങൾ നടന്നതായാണു റിപോർട്ട്‌.

Source

Friday, September 17, 2010

മാപ്പിള യുവതിയെ മതം മാറ്റി താലികെട്ടി

പെരിന്തൽമണ്ണ: കോടതി അനുമതിയോടെ യുവതിയെ മതം മാറ്റി യുവാവ് താലി കെട്ടി. അമ്മിനിക്കാട് സ്വദേശിനി ബുഷ്റ (22) യെയാണ്‌ തിരുവിഴാംകുന്ന് സ്വദേശിയായ പ്രവീൺ, വിപിൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന യുവാവ് മതം മാറ്റി താലികെട്ടിയത്. കഴിഞ്ഞ ഒരു മാസമായി അമ്മിനിക്കാട്ടെ വീട്ടിൽ നിന്ന് യുവതിയെ കാണാതായതു സംബന്ധിച്ച് ബന്ധുക്കൾ പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ പരാതി നല്കിയിരുന്നു.ഇതിനിടെ എസ്കവേറ്റർ ഓപ്പറേറ്ററായ യുവാവിനൊപ്പം കോഴിക്കോടുവെച്ച് യുവതിയെ കണ്ടെത്തി പെരിന്തൽമണ്ണ പോലീസ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. കോടതിയിൽ ഇരുവരും വിവാഹിതരാവുന്നതായും പ്രിയ എന്ന പേര്‌ സ്വീകരിച്ച് യുവാവിനോടൊപ്പം പോവാൻ താൽപ്പര്യപ്പെടുന്നതായി അറിയിച്ചതായും പോലീസ് പറഞ്ഞു.

Wednesday, September 1, 2010

മതം മാറാൻ വിസമ്മതിച്ചു; ഗർഭിണിയെ ഭർത്താവ്‌ തീക്കൊളുത്തി

ബാംഗ്ളൂർ: മതം മാറാൻ വിസമ്മതിച്ച ഗർഭിണിയെ ഭർത്താവ്‌ തീക്കൊളുത്തി കൊല്ലാൻ ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ 24കാരി ആശുപത്രിയിൽ ചികിൽസയിലാണ്‌. ഞായറാഴ്ച രാത്രി ബാംഗ്ളൂരിലാണ്‌ സംഭവം.

മൂന്നുവർഷം മുമ്പാണ്‌ അഗോറി രാമൻ കിഷോർ എന്നയാളെ മഹ്‌റുന്നിസ വിവാഹം ചെയ്തത്‌. പിന്നീട്‌ ഇയാൾ ഇസ്​‍്ലാം മതം സ്വീകരിച്ചു സെയ്ദ്‌ അബ്ദുർറഹ്​‍്മാൻ എന്ന പേർ സ്വീകരിച്ചു. സന്തോഷകരമായ ജീവിതമായിരുന്നു തങ്ങൾ നയിച്ചുവന്നിരുന്നതെന്നു മഹ്‌റുന്നിസ പറയുന്നു.

പക്ഷേ, താൻ ഗർഭിണിയായതോടെ എല്ലാം കീഴ്മേൽ മറിഞ്ഞു. താമസം ഭർത്താവിന്റെ അച്ഛനമ്മമാരുടെ വീട്ടിലേക്കു മാറ്റിയതായിരുന്നു കാരണം. തന്നെ ഹിന്ദുമതത്തിലേക്കു പരിവർത്തനം ചെയ്യണമെന്ന നിർബന്ധത്തിനു ഭർത്താവ്‌ വഴങ്ങുകയായിരുന്നു. എന്നാൽ, മതം മാറാൻ കൂട്ടാക്കാതിരുന്ന തന്നെ കൊല്ലാൻ ശ്രമിക്കുകയായിരുന്നുവെന്നു യുവതി പറഞ്ഞു. ജലദോഷം മാറാനെന്നു പറഞ്ഞു ദേഹത്ത്‌ ഓയിന്റ്മെന്റ്‌ പുരട്ടിയ ശേഷം കത്തിക്കൊണ്ടിരിക്കുന്ന സ്റ്റൗവിനടുത്തേക്കു ഭർത്താവ്‌ യുവതിയെ തള്ളിവിടുകയായിരുന്നു. ശരീരത്തിലേക്കു തീ ആളിപ്പടർന്നതോടെ ഭർത്താവ്‌ വീട്ടിനു പുറത്തേക്ക്‌ ഓടിയതായി ആശുപത്രിക്കിടക്കയിൽ വച്ചു മഹ്‌റുന്നിസ പറഞ്ഞു. യുവതിയുടെ നിലവിളി കേട്ട അയൽവാസികളാണ്‌ വിക്ടോറിയയെ ആശുപത്രിയിലെത്തിച്ചത്‌.

ഏതാനും മാസങ്ങളായി ഭാര്യാഭർത്താക്കൻമാർ തമ്മിൽ സ്വരച്ചേർച്ചയിലായിരുന്നില്ലെന്ന്‌ അയൽക്കാരനായ ആയാസ്‌ ഖാൻ പറഞ്ഞു. ഭർത്താവിനെതിരേ കേസെടുക്കാൻ ബാംഗ്ളൂർ പോലിസ്‌ തയ്യാറായില്ലെന്ന്‌ ആരോപണമുണ്ട്‌.

(Source)