Wednesday, December 1, 2010

ലൗ ജിഹാദ്‌: ആരോപണങ്ങളെ പൂർണമായും നിരാകരിച്ച്‌ ഹൈക്കോടതിയുടെ അന്തിമ വിധി


കൊച്ചി: മുസ്​‍്ലിം സമുദായത്തെ പ്രതികൂട്ടിലാക്കാൻ ലക്ഷ്യമിട്ട `ലൗ ജിഹാദ്‌` ആരോപണത്തെ പൂർണമായും നിരാകരിച്ച്‌ ഹൈക്കോടതിയുടെ അന്തിമ വിധി. ഒരു വിഭാഗം മാധ്യമങ്ങളും സംഘടനകളും അമിത താൽപര്യം കാണിച്ച ലൗജിഹാദിന്‌ സംസ്ഥാനത്ത്‌ യാതൊരുവിധ തെളിവുമില്ലെന്ന ഹൈക്കോടതി വീണ്ടും ആവർത്തിച്ചു. കേസിൽ ആരോപണ വിധേയനായ പത്തനംതിട്ട സ്വദേശി ഷഹൻഷാ എ സമർപ്പിച്ച ഹരജി ഇന്നാണ്‌ വീണ്ടും പരിഗണിച്ചത്‌. തനിക്കെതിരേ തിരുവനന്തപുരം കന്റോൺമെന്റ്‌ സ്റ്റേഷനിലെ കേസ്‌ നിലനിൽക്കുന്നതല്ലെന്നും അന്വേഷണം പൂർണമായും പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ്‌ ഷഹൻഷാ കോടതിയെ സമീപിച്ചത്‌. ഹരജി പരിഗണിച്ച ജസ്റ്റിസ്‌ ശശിധരൻ നമ്പ്യാർ ഒരു പ്രത്യേക സമുദായത്തെ പ്രതികൂട്ടിലാക്കുന്ന അന്വേഷണം അവസാനിപ്പിക്കണമെന്ന പോലിസിനോട്‌ മുമ്പ്‌ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ്‌ ഷഹൻഷായ്ക്കെതിരെയുളള അന്വേഷണം സംബന്ധിച്ച്‌ പോലിസിനോട്‌ റിപ്പോർട്ടാവശ്യപ്പെട്ടത്‌. ഇതനുസരിച്ച്‌ പെൺകുട്ടികളുടെ മാതാപിതാക്കൾ കേസ്‌ നൽകിയ എറണാകുളം , തിരുവനന്തപുരം ജില്ലാ കോടതികളിലെ അന്വേഷണ റിപ്പോർട്ട്‌ ഹൈക്കോടതിയിൽ പോലിസ്‌ സമർപ്പിച്ചു. ഈ റിപ്പോർട്ട്‌ പ്രകാരം യാതൊരുവിധ തെളിവുകളും പ്രതിക്കെതിരെ നിലനിൽക്കുന്നില്ലെന്ന കോടതി കണെ​‍്ടത്തി. ലൗജിഹാദ്‌ ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും തന്നെ പോലിസിന്‌ കണെ​‍്ടത്താനായിരുന്നില്ല.

പത്തനംതിട്ടയിലെ രണ്ട്‌ കോളജ്‌ വിദ്യാർഥിനികൾ ഇസ്​‍്ലാം മതം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണു സംസ്ഥാനത്ത്‌ ലൗജിഹാദ്‌ വിവാദം കൊഴുക്കുന്നത്‌. സഹപാഠികളായ മുസ്​‍്ലിം ചെറുപ്പക്കാരുമൊത്ത്‌ ജീവിക്കാൻ തീരുമാനിച്ച ഇവർക്കെതിരേ വീട്ടുകാർ ഹേബിയസ്‌ കോർപസ്‌ ഹരജി ഹൈക്കോടതിയിൽ ഫയൽ ചെയ്തു. സംസ്ഥാനത്ത്‌ മുസ്​‍്ലിം തീവ്രവാദത്തിന്റെ മറവിൽ ലൗജിഹാദ്‌ എന്ന ഓമനപ്പേരിൽ യുവാക്കൾ അന്യമതസ്ഥരായ യുവതികളെ മതം മാറ്റുകയാണെന്നായിരുന്നു മാധ്യമങ്ങളുടെയും ചില സംഘടനകളുടെയും പ്രചരണം. മാധ്യമപ്രചാരണം പ്രോസിക്യൂഷനും കോടതിയിൽ ആവർത്തിച്ചു. പ്രായപൂർത്തിയായ പെൺകുട്ടികൾ കോടതിക്ക്‌ മുന്നിൽ മുസ്​‍്ലിമായി ജീവിക്കണമെന്നാവശ്യപെട്ടിട്ടും പെൺകുട്ടികളെ മാതാപിതാക്കളോടൊപ്പം വിടണമെന്ന കോടതി ഉത്തരവിട്ടു. പിന്നീട്‌ കേസ്‌ പരിഗണിച്ചപ്പോൾ പെൺകുട്ടികൾ യുവാക്കൾക്കൊപ്പം പോവാൻ തയാറായില്ല. എന്നാൽ തിരുവനന്തപുരം അസിസ്റ്റന്റ്‌ കമ്മിഷണർ യുവാക്കൾക്കെതിരേ കേസെടുത്തു. ഇവരുടെ വീടുകളിൽ പോലിസ്‌ റെയ്ഡ്‌ നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.കേസിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട്‌ യുവാക്കൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ലൗജിഹാദ്‌ നിലനിൽക്കുന്നതാണെന്നും പോലിസ്‌ അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവിട്ടു. പിന്നീട്‌ കേസന്വേഷണം റദ്ദാക്കണമെന്നാവശ്യപെട്ട്‌ വീണ്ടും ഹൈക്കോടതിയെ സമീപിച്ച യുവാക്കളിലൊരാളായ ഷഹൻഷായുടെ ഹരജിയിൽ ഇടക്കാല ഉത്തരവ്‌ പുറപ്പെടുവിച്ച ജ.ശശിധരൻ നമ്പ്യാർ ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചാണിതെന്നും ഇതിന്‌ തെളിവില്ലെന്നും അന്വേഷണം അവസാനിപ്പിക്കണമെന്നും വ്യക്തമാക്കി. ഈ കേസിലാണ്‌ ഇനി അന്വേഷണം വേണെ​‍്ടന്ന അന്തിമ വിധിയുണ്ടായത്‌.

1 comment:

  1. ലൗ ജിഹാദ്‌: ആരോപണങ്ങളെ പൂർണമായും നിരാകരിച്ച്‌ ഹൈക്കോടതിയുടെ അന്തിമ വിധി

    ReplyDelete