Thursday, August 13, 2009

മുസ്ലിം സമുദായത്തെ രാക്ഷസവല്‍ക്കരിക്കാനുള്ള ശ്രമത്തില്‍ കോടതികള്‍ പങ്കുചേരുന്നത്‌ പ്രതിഷേധാര്‍ഹം: കടയ്ക്കല്‍

കൊച്ചി: മുസ്ലിം സമുദായത്തെ രാക്ഷസവല്‍ക്കരിക്കാന്‍ ചില മാധ്യമങ്ങളും തല്‍പ്പരകക്ഷികളും നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കോടതി കൂടി പങ്കു ചേരുന്നത്‌ ദുഃഖകരവും പ്രതിഷേധാര്‍ഹവുമാണെന്ന്‌ കേരള മുസ്ലിം ജമാഅത്ത്‌ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ കടയ്ക്കല്‍ അബ്ദുല്‍ അസീസ്‌ മൗലവി. രക്ഷാകര്‍ത്താക്കളുടെയും സമുദായത്തിന്റെയും മറ്റും അംഗീകാരമില്ലാത്ത കാംപസ്‌ പ്രണയങ്ങള്‍ പുതിയ കാര്യമല്ല.

എന്നാല്‍, ലൗ ജിഹാദ്‌ എന്ന പേരില്‍ സംഘപരിവാരം നടത്തുന്ന പ്രചാരണം കേരളത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള വിലകുറഞ്ഞ തന്ത്രമാണ്‌. ഇതു സംബന്ധിച്ച യഥാര്‍ഥ വസ്തുതകള്‍ സര്‍ക്കാര്‍ തന്നെ അന്വേഷിച്ചു കണ്ടെത്തണം. അല്ലെങ്കില്‍ തെറ്റിദ്ധാരണകള്‍ പരത്തി സമൂഹത്തില്‍ ധ്രുവീകരണമുണ്ടാക്കാന്‍ സംഘപരിവാരം ശ്രമിച്ചുകൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

(Source)

No comments:

Post a Comment