Wednesday, September 21, 2011

യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ചു


താനൂർ: യുവതി ദുരൂഹസാഹചര്യത്തിൽ ഭർതൃവീട്ടിൽ മരിച്ചു. തനൂർ മഠത്തിൽ റോഡ്‌ നടുവിൽ നാലകത്ത്‌ ഉമ്മറിന്റെ മകൾ റുബീന (26) യാണു മരിച്ചത്‌. ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട്‌ പിതാവ്‌ പരാതി നൽകിയതിനെ തുടർന്ന്‌ ഭർത്താവ്‌ ബൈജുവിനെ പോലിസ്‌ കസ്റ്റഡിയിലെടുത്ത്‌ ചോദ്യംചെയ്തു.
മർദ്ദനമേറ്റാണ്‌ റുബീന മരിച്ചതെന്നു പിതാവ്‌ നൽകിയ പരാതിയിൽ പറയുന്നു. ആർ.ഡി.ഒയുടെ സാന്നിധ്യത്തിൽ മേൽനടപടി സ്വീകരിച്ച മൃതദേഹം കോഴിക്കോട്‌ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം തോപ്പിൽ ജുമാമസ്ജിദ്‌ ഖബർസ്ഥാനിൽ മറവുചെയ്തു.
വ്യത്യസ്ത മതക്കാരും അയൽവാസികളുമായ റുബീനയും ബൈജുവും കഴിഞ്ഞ മെയ്‌ 16നു കോഴിക്കോട്‌ ആര്യസമാജത്തിൽ വച്ചാണു വിവാഹിതരായത്‌. റുബീന പിന്നീട്‌ ബീന എന്ന്‌ പേരുമാറ്റിയിരുന്നു. തുടർന്നു ചിറക്കൽ സ്വകാര്യ ക്വാർട്ടേഴ്സിൽ താമസിച്ചുവരവെയാണ്‌ മരണം സംഭവിച്ചത്‌. ഇന്നലെ പുലർച്ചെ മൂലക്കൽ ദയ ആശുപത്രിയിലാണു മരണം സ്ഥിരീകരിച്ചത്‌. യുവതിയുടെ നെറ്റിയിലും കഴുത്തിലും മുറിവേറ്റ പാടുകളുണ്ടായിരുന്നു. എന്നാൽ, കുളിമുറിയിൽ തെന്നിവീണതിനെ തുടർന്നുണ്ടായതാണിതെന്ന്‌ ഭർത്താവ്‌ പറയുന്നു. റുബീനയുടെ മാതാവ്‌: ഖദീജ. സഹോദരി: റുസ്​‍്ലി.




റുബീനയുടെ ദുരൂഹ മരണം: സംശയം ബാക്കി
താനൂർ: സംഘപരിവാർ സ്വാധീനമുള്ള ചിറക്കൽ പ്രദേശത്ത്‌ റുബീനയുടെ ദൂരൂഹ മരണം സംശയത്തിനിടയാക്കുന്നു. നല്ല ജീവിത സാഹചര്യവും വിദ്യാഭ്യാസവും സ്വകാര്യ സ്ഥാപനത്തിൽ അധ്യാപികയുമായ റുബീന വീട്ടുകാരുടെ സമ്മതമില്ലാതെ പ്രണയംനടിച്ച യുവാവിനെ വിവാഹം കഴിച്ചത്‌. ഇവരുടെ വൈവാഹിക ജീവിതം ഒട്ടും സുഖകരമായിരുന്നില്ലെന്നു പറയപ്പെടുന്നു.  മരണദിവസം ഭർത്താവ്‌ ബൈജുവിന്റെ കൂട്ടുകാർ ഇവരുടെ താമസ സ്ഥലത്തുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. റുബീനയുടെ മൃതദേഹത്തിൽ കണ്ട പരിക്കും വസ്ത്രം കീറിയതും സംശയങ്ങൾ ബലപ്പെടുത്തുന്നു. ജില്ലയിൽ നിന്നും പുറത്തുനിന്നും അന്യമതത്തിൽപ്പെട്ട പെൺകുട്ടികളെ പ്രലോഭിപ്പിച്ച്‌ മതംമാറ്റി സംഘപരിവാർ സ്വാധീനമുള്ള ഇവിടുത്തെ വാടക വീടുകളിൽ കൊണ്ടുവരിക  പതിവാണ്‌. ഇന്നലെ മരിച്ച റുബീനയുടെ കൈയിൽ വീട്‌ വിട്ടിറങ്ങുമ്പോൾ 25,000 രൂപയും പത്തുപവൻ സ്വർണാഭരണങ്ങളുമുണ്ടായിരുന്നു.  
മതം മാറി വിവാഹം ചെയ്ത റുബീനയുടെ മൃതദേഹം ഇവരുടെ ജന്മസ്ഥലമായ പനങ്ങാട്ടൂരിൽ ഖബറടക്കുന്നതിനെ പ്രദേശ വാസികൾ എതിർത്തതിനെതുടർന്നാണു കോഴിക്കോട്‌ തോപ്പിൽ ഖബർസ്ഥാനിലേക്കു മാറ്റിയത്‌.

No comments:

Post a Comment