മലപ്പുറം: പ്രണയം നടിച്ച് യുവതിക്കൊപ്പം വീട്ടിൽനിന്ന് 106 പവൻ സ്വർണം കടത്തിയ കേസിൽ യുവാവ് പിടിയിൽ. കൊട്ടിയൂർ പാൽചുരം ഓളാട്ടുപുറം
ജസ്റ്റിൻ ഫ്രാൻസിസ് (29) ആണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്കു 12മണിയോടെ കേളകം പോലിസിന്റെ സഹായത്തോടെ മലപ്പുറം ഡിവൈ.എസ്.പി സുദർശനാണ് യുവാവിനെ പിടികൂടിയത്. പ്രണയം നടിച്ച് മലപ്പുറം മേൽമുറിയിൽ നിന്ന് കടത്തിയ 19കാരിയെ കഴിഞ്ഞദിവസം ഇയാൾ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിച്ചിരുന്നു.
മലപ്പുറത്ത് സ്പോക്കൺ ഇംഗ്ളീഷ് സ്ഥാപനം നടത്തവേയാണ് ജസ്റ്റിൻ ഫ്രാൻസിസ് യുവതിയെ പരിചയപ്പെടുന്നത്. യുവതിയെയും വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണവും കാണാനില്ലെന്നുകാണിച്ച് പിതാവ് നേരത്തെ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹരജി നൽകിയിരുന്നു.
ഡി.ജി.പി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരായ യുവതിയെ യുവാവിനൊപ്പം വിട്ടെങ്കിലും സ്വർണം നഷ്ടപ്പെട്ട കേസിൽ പോലിസ് നടപടിയെടുക്കുകയായിരുന്നു.
വൈകീട്ട് മൂന്നുമണിയോടെ പ്രതിയുമായി പോലിസ് മലപ്പുറത്തേക്കു തിരിച്ചിട്ടുണ്ട്. മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി പോലിസ് കസ്റ്റഡിയിൽ വാങ്ങുമെന്നറിയുന്നു. (
Source)