കാസർകോഡ്: കൊണേ്ടാട്ടി കൊളത്തൂരിൽ നിന്ന് കാണാതായ വിദ്യാർഥിനി കാസർകോട്ടുള്ളതായി പോലിസിന് സൂചന ലഭിച്ചു. കൊളത്തൂർ സ്വദേശിനി ജസീല(18)യാണ് കഴിഞ്ഞ 15ന് അന്യമതസ്ഥനായ ഒരു യുവാവിനോടൊപ്പം നാടുവിട്ടത്. ബന്ധുക്കൾ കൊണേ്ടാട്ടി പോലിസിൽ പരാതി നൽകിയതിനെ തുടർന്ന് പോലിസ് നടത്തിയ അന്വേഷണത്തിൽ വിദ്യാർഥിനിയുടെ മൊബൈൽഫോണിന്റെ ടവർ കാസർകോഡ് പുതിയ ബസ്സ്റ്റാന്റ് പരിസരമാണെന്ന് കണെ്ടത്തി. ഇതേ തുടർന്ന് കാസർകോഡ് പോലിസിന് വിവരം കൈമാറി. പോലിസെത്തി അന്വേഷിച്ചെങ്കിലും കണെ്ടത്താനായില്ല.
(Source)