പെരിന്തൽമണ്ണ: കാമുകനോടൊപ്പം താമസിച്ചിരുന്ന യുവതി പൊള്ളലേറ്റ് മരിച്ചു. പെരിന്തൽമണ്ണ താഴെപുപ്പലത്ത് വാടക ക്വാർട്ടേഴ്സിൽ എടത്തനാട്ടുകര ചില്ലികളം ഷിജുവിനോടൊപ്പം താമസിച്ചിരുന്ന ഷംസീന(19)യാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടോടെ തീപ്പൊള്ളലേറ്റ ഷംസീന മെഡിക്കൽ കോളജിൽ വച്ചാണ് മരിച്ചത്.
ദേഹമാസകലം പൊള്ളലേറ്റ നിലയിലാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. മേലാറ്റൂർ പോലിസ് ഇൻക്വസ്റ്റ് നടത്തി. Source