കൊയിലാണ്ടി: മൊബൈൽ ഫോൺ മിസ്ഡ് കോളിലുടെ പ്രണയത്തിലായ യുവതിയെ വശീകരിച്ചു പീഡിപ്പിച്ചു. പാലാ സ്വദേശിയായ യുവാവിനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തു. പുളിയഞ്ചേരി സ്വദേശി ഇരുപതുകാരിയെ കോയമ്പത്തൂരിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നുവെന്നാണു പരാതി. പാലാ സ്വദേശി സുനിൽ (ഷാജി) ആണു പീഡിപ്പിച്ചതെന്നു യുവതി പൊലീസിൽ മൊഴി നൽകി.
ആറുമാസമായി പ്രണയത്തിലായ യുവതിയെ രണ്ടു ദിവസം മുൻപ് കൊയിലാണ്ടിയിൽ എത്തിയ കാമുകൻ വീട്ടുകാരറിയാതെ വിളിച്ചു കൊണ്ടുപോകുകയായിരുന്നു. കോയമ്പത്തൂരിൽ ലോഡ്ജിൽ മുറിയെടുത്ത് ഒരു ദിവസം തങ്ങിയശേഷം കാമുകൻ കടന്നുകളഞ്ഞു. അവിടെ ഉപേക്ഷിക്കപ്പെട്ട യുവതി മണ്ണാർക്കാട് എത്തിയശേഷം വീട്ടുകാരെ ബന്ധപ്പെട്ട് വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയെ തുടർന്നു കൊയിലാണ്ടി പൊലീസ് പെൺകുട്ടിയെ കസ്റ്റഡിയിലെടുത്ത് നാട്ടിലെത്തിച്ചു. പട്ടികവിഭാഗത്തിൽ പെട്ടതാണു യുവതി.
(Source)