Showing posts with label Hinduism-Terror. Show all posts
Showing posts with label Hinduism-Terror. Show all posts

Tuesday, November 1, 2011

കൊണേ​‍്ടാട്ടിയിൽ നിന്ന്‌ കാണാതായ വിദ്യാർഥിനി കാസർകോട്ടെത്തിയതായി വിവരം


കാസർകോഡ്‌: കൊണേ​‍്ടാട്ടി കൊളത്തൂരിൽ നിന്ന്‌ കാണാതായ വിദ്യാർഥിനി കാസർകോട്ടുള്ളതായി പോലിസിന്‌ സൂചന ലഭിച്ചു. കൊളത്തൂർ സ്വദേശിനി ജസീല(18)യാണ്‌ കഴിഞ്ഞ 15ന്‌ അന്യമതസ്ഥനായ ഒരു യുവാവിനോടൊപ്പം നാടുവിട്ടത്‌. ബന്ധുക്കൾ കൊണേ​‍്ടാട്ടി പോലിസിൽ പരാതി നൽകിയതിനെ തുടർന്ന്‌ പോലിസ്‌ നടത്തിയ അന്വേഷണത്തിൽ വിദ്യാർഥിനിയുടെ മൊബൈൽഫോണിന്റെ ടവർ കാസർകോഡ്‌ പുതിയ ബസ്സ്റ്റാന്റ്‌ പരിസരമാണെന്ന്‌ കണെ​‍്ടത്തി. ഇതേ തുടർന്ന്‌ കാസർകോഡ്‌ പോലിസിന്‌ വിവരം കൈമാറി. പോലിസെത്തി അന്വേഷിച്ചെങ്കിലും കണെ​‍്ടത്താനായില്ല.

(Source)

Wednesday, September 21, 2011

യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ചു


താനൂർ: യുവതി ദുരൂഹസാഹചര്യത്തിൽ ഭർതൃവീട്ടിൽ മരിച്ചു. തനൂർ മഠത്തിൽ റോഡ്‌ നടുവിൽ നാലകത്ത്‌ ഉമ്മറിന്റെ മകൾ റുബീന (26) യാണു മരിച്ചത്‌. ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട്‌ പിതാവ്‌ പരാതി നൽകിയതിനെ തുടർന്ന്‌ ഭർത്താവ്‌ ബൈജുവിനെ പോലിസ്‌ കസ്റ്റഡിയിലെടുത്ത്‌ ചോദ്യംചെയ്തു.
മർദ്ദനമേറ്റാണ്‌ റുബീന മരിച്ചതെന്നു പിതാവ്‌ നൽകിയ പരാതിയിൽ പറയുന്നു. ആർ.ഡി.ഒയുടെ സാന്നിധ്യത്തിൽ മേൽനടപടി സ്വീകരിച്ച മൃതദേഹം കോഴിക്കോട്‌ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം തോപ്പിൽ ജുമാമസ്ജിദ്‌ ഖബർസ്ഥാനിൽ മറവുചെയ്തു.
വ്യത്യസ്ത മതക്കാരും അയൽവാസികളുമായ റുബീനയും ബൈജുവും കഴിഞ്ഞ മെയ്‌ 16നു കോഴിക്കോട്‌ ആര്യസമാജത്തിൽ വച്ചാണു വിവാഹിതരായത്‌. റുബീന പിന്നീട്‌ ബീന എന്ന്‌ പേരുമാറ്റിയിരുന്നു. തുടർന്നു ചിറക്കൽ സ്വകാര്യ ക്വാർട്ടേഴ്സിൽ താമസിച്ചുവരവെയാണ്‌ മരണം സംഭവിച്ചത്‌. ഇന്നലെ പുലർച്ചെ മൂലക്കൽ ദയ ആശുപത്രിയിലാണു മരണം സ്ഥിരീകരിച്ചത്‌. യുവതിയുടെ നെറ്റിയിലും കഴുത്തിലും മുറിവേറ്റ പാടുകളുണ്ടായിരുന്നു. എന്നാൽ, കുളിമുറിയിൽ തെന്നിവീണതിനെ തുടർന്നുണ്ടായതാണിതെന്ന്‌ ഭർത്താവ്‌ പറയുന്നു. റുബീനയുടെ മാതാവ്‌: ഖദീജ. സഹോദരി: റുസ്​‍്ലി.




റുബീനയുടെ ദുരൂഹ മരണം: സംശയം ബാക്കി
താനൂർ: സംഘപരിവാർ സ്വാധീനമുള്ള ചിറക്കൽ പ്രദേശത്ത്‌ റുബീനയുടെ ദൂരൂഹ മരണം സംശയത്തിനിടയാക്കുന്നു. നല്ല ജീവിത സാഹചര്യവും വിദ്യാഭ്യാസവും സ്വകാര്യ സ്ഥാപനത്തിൽ അധ്യാപികയുമായ റുബീന വീട്ടുകാരുടെ സമ്മതമില്ലാതെ പ്രണയംനടിച്ച യുവാവിനെ വിവാഹം കഴിച്ചത്‌. ഇവരുടെ വൈവാഹിക ജീവിതം ഒട്ടും സുഖകരമായിരുന്നില്ലെന്നു പറയപ്പെടുന്നു.  മരണദിവസം ഭർത്താവ്‌ ബൈജുവിന്റെ കൂട്ടുകാർ ഇവരുടെ താമസ സ്ഥലത്തുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. റുബീനയുടെ മൃതദേഹത്തിൽ കണ്ട പരിക്കും വസ്ത്രം കീറിയതും സംശയങ്ങൾ ബലപ്പെടുത്തുന്നു. ജില്ലയിൽ നിന്നും പുറത്തുനിന്നും അന്യമതത്തിൽപ്പെട്ട പെൺകുട്ടികളെ പ്രലോഭിപ്പിച്ച്‌ മതംമാറ്റി സംഘപരിവാർ സ്വാധീനമുള്ള ഇവിടുത്തെ വാടക വീടുകളിൽ കൊണ്ടുവരിക  പതിവാണ്‌. ഇന്നലെ മരിച്ച റുബീനയുടെ കൈയിൽ വീട്‌ വിട്ടിറങ്ങുമ്പോൾ 25,000 രൂപയും പത്തുപവൻ സ്വർണാഭരണങ്ങളുമുണ്ടായിരുന്നു.  
മതം മാറി വിവാഹം ചെയ്ത റുബീനയുടെ മൃതദേഹം ഇവരുടെ ജന്മസ്ഥലമായ പനങ്ങാട്ടൂരിൽ ഖബറടക്കുന്നതിനെ പ്രദേശ വാസികൾ എതിർത്തതിനെതുടർന്നാണു കോഴിക്കോട്‌ തോപ്പിൽ ഖബർസ്ഥാനിലേക്കു മാറ്റിയത്‌.

Thursday, September 15, 2011

മതംമാറാൻ ബജ്‌രംഗ്ദളുകാർ ഭീഷണിപ്പെടുത്തിയതായി മുസ്ലിം യുവതി


മംഗലാപുരം: ഹിന്ദുമതത്തിലേക്ക്‌ പരിവർത്തനം ചെയ്തെന്നു മാധ്യമങ്ങളിൽ വാർത്തവന്ന മുസ്ലിംയുവതി ബജ്‌രംഗ്ദളുകാരിൽ നിന്ന്‌ സംരക്ഷണം തേടി പടിഞ്ഞാറൻ മേഖലാ പോലിസ്‌ ഐ.ജിയെ സമീപിച്ചു. 
ഉഡുപ്പി ജില്ലയിലെ സരലെബെട്ടു ശിവപാണ്ടിയിലെ ക്ഷേത്രത്തിൽ വച്ച്‌ ബുഷ്‌റ, ഭർത്താവ്‌, നാലു മക്കൾ എന്നിവർ ഹിന്ദുമതത്തിലേക്ക്‌ പരിവർത്തനം ചെയ്തെന്നു ജൂലൈ 14നാണ്‌ വാർത്തവന്നത്‌. മതം മാറിയില്ലെങ്കിൽ മക്കളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ ബജ്‌രംഗ്ദളുകാർ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നും ബുഷ്‌റ ജൂലൈ 19നു നൽകിയ പരാതിയിൽ പറയുന്നു. കേസിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കുമെന്ന്‌ ഐ.ജി അലോക്‌ മോഹൻ പരാതിക്കാരിക്ക്‌ ഉറപ്പു നൽകി. 
 
അഡയാറിനു സമീപം വളച്ചിലിലെ നിര്യാതനായ ഇബ്രാഹിമിന്റെ മകൾ ബുഷ്‌റയെ എട്ടുവർഷം മുമ്പ്‌ ഡ്രൈവർ ജോലി നോക്കുകയായിരുന്ന യുവാവ്‌ പ്രേമിച്ചു വിവാഹം കഴിക്കുകയായിരുന്നു. വിവാഹത്തിനു മുമ്പ്‌ മതംമാറിയ ഇയാൾ ജാഫർ എന്നു പേരും സ്വീകരിച്ചു. നാലു മക്കളുമായി സംതൃപ്തജീവിതം നയിച്ചുവരവെ ജാഫർ ബജ്‌രംഗ്ദൾ പ്രവർത്തകരുമായി അടുപ്പം സ്ഥാപിച്ചു. തുടർന്ന്‌ ബജ്‌രംഗ്ദളുകാർ അഡയാറിൽ നിന്ന്‌ ഇവരെ ഉഡുപ്പിയിലെ സങ്കകട്ടെയിലേക്ക്‌ താമസം മാറ്റിച്ചു. ഒരു ദിവസം വീട്ടിലെത്തിയ ബജ്‌രംഗ്ദളുകാർ ബുഷ്‌റയെയും കുട്ടികളെയും ബലംപ്രയോഗിച്ച്‌ സമീപത്തുള്ള ക്ഷേത്രത്തിലേക്കു കൊണ്ടുപോവുകയും മതംമാറിയില്ലെങ്കിൽ മക്കളെ കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തുകയുമായിരുന്നെന്ന്‌ പരാതിയിൽ പറയുന്നു.
 
ക്ഷേത്രത്തിൽ വച്ച്‌ തന്റെ അഭ്യർഥന അവഗണിച്ച്‌ പുരോഹിതൻ മന്ത്രങ്ങൾ ചൊല്ലിത്തന്നു. ബജ്‌രംഗ്ദളുകാർ കുട്ടികളെ കൊല്ലുമെന്ന്‌ ഭയന്ന്‌ താൻ നിശ്ശബ്ദത പാലിക്കുകയായിരുന്നു. മതംമാറിയിട്ടില്ലെന്നും ഇപ്പോഴും മുസ്ലിമാണെന്നും ബുഷ്‌റ കൂട്ടിച്ചേർത്തു. മതംമാറിയതായി വന്ന വ്യാജവാർത്തകൾ തന്നെ വേദനിപ്പിച്ചു.
 
മനോഹർ എന്ന ബജ്‌രംഗ്ദളുകാരൻ ഭർത്താവിന്റെ പിന്തുണയോടെ തന്നെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നതായി യുവതി ഐ.ജിക്കു നൽകിയ പരാതിയിൽ പറയുന്നു.
 
ഇയാൾ തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന്‌ അറിയാമായിരുന്നിട്ടും ഭർത്താവ്‌ മനോഹറിനെ രാത്രിയിൽ വീട്ടിൽ തങ്ങാൻ അനുവാദം നൽകിയിരുന്നതായും യുവതി പറഞ്ഞു.
 
മതംമാറ്റശ്രമത്തെ തുടർന്നു കുട്ടികളുമായി ഭർത്താവിന്റെ വീടുവിട്ട യുവതി വിവാഹമോചനം നേടാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ.

Tuesday, July 19, 2011

യുവതി പൊള്ളലേറ്റ്‌ മരിച്ചനിലയിൽ

പെരിന്തൽമണ്ണ: കാമുകനോടൊപ്പം താമസിച്ചിരുന്ന യുവതി പൊള്ളലേറ്റ്‌ മരിച്ചു. പെരിന്തൽമണ്ണ താഴെപുപ്പലത്ത്‌  വാടക ക്വാർട്ടേഴ്സിൽ എടത്തനാട്ടുകര ചില്ലികളം ഷിജുവിനോടൊപ്പം താമസിച്ചിരുന്ന ഷംസീന(19)യാണ്‌ മരിച്ചത്‌. ഞായറാഴ്ച വൈകീട്ടോടെ തീപ്പൊള്ളലേറ്റ ഷംസീന മെഡിക്കൽ കോളജിൽ വച്ചാണ്‌ മരിച്ചത്‌.

ദേഹമാസകലം പൊള്ളലേറ്റ നിലയിലാണ്‌ ഇവരെ കോഴിക്കോട്‌ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്‌.  മേലാറ്റൂർ പോലിസ്‌ ഇൻക്വസ്റ്റ്‌ നടത്തി. Source

Wednesday, December 1, 2010

ലൗ ജിഹാദ്‌: ആരോപണങ്ങളെ പൂർണമായും നിരാകരിച്ച്‌ ഹൈക്കോടതിയുടെ അന്തിമ വിധി


കൊച്ചി: മുസ്​‍്ലിം സമുദായത്തെ പ്രതികൂട്ടിലാക്കാൻ ലക്ഷ്യമിട്ട `ലൗ ജിഹാദ്‌` ആരോപണത്തെ പൂർണമായും നിരാകരിച്ച്‌ ഹൈക്കോടതിയുടെ അന്തിമ വിധി. ഒരു വിഭാഗം മാധ്യമങ്ങളും സംഘടനകളും അമിത താൽപര്യം കാണിച്ച ലൗജിഹാദിന്‌ സംസ്ഥാനത്ത്‌ യാതൊരുവിധ തെളിവുമില്ലെന്ന ഹൈക്കോടതി വീണ്ടും ആവർത്തിച്ചു. കേസിൽ ആരോപണ വിധേയനായ പത്തനംതിട്ട സ്വദേശി ഷഹൻഷാ എ സമർപ്പിച്ച ഹരജി ഇന്നാണ്‌ വീണ്ടും പരിഗണിച്ചത്‌. തനിക്കെതിരേ തിരുവനന്തപുരം കന്റോൺമെന്റ്‌ സ്റ്റേഷനിലെ കേസ്‌ നിലനിൽക്കുന്നതല്ലെന്നും അന്വേഷണം പൂർണമായും പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ്‌ ഷഹൻഷാ കോടതിയെ സമീപിച്ചത്‌. ഹരജി പരിഗണിച്ച ജസ്റ്റിസ്‌ ശശിധരൻ നമ്പ്യാർ ഒരു പ്രത്യേക സമുദായത്തെ പ്രതികൂട്ടിലാക്കുന്ന അന്വേഷണം അവസാനിപ്പിക്കണമെന്ന പോലിസിനോട്‌ മുമ്പ്‌ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ്‌ ഷഹൻഷായ്ക്കെതിരെയുളള അന്വേഷണം സംബന്ധിച്ച്‌ പോലിസിനോട്‌ റിപ്പോർട്ടാവശ്യപ്പെട്ടത്‌. ഇതനുസരിച്ച്‌ പെൺകുട്ടികളുടെ മാതാപിതാക്കൾ കേസ്‌ നൽകിയ എറണാകുളം , തിരുവനന്തപുരം ജില്ലാ കോടതികളിലെ അന്വേഷണ റിപ്പോർട്ട്‌ ഹൈക്കോടതിയിൽ പോലിസ്‌ സമർപ്പിച്ചു. ഈ റിപ്പോർട്ട്‌ പ്രകാരം യാതൊരുവിധ തെളിവുകളും പ്രതിക്കെതിരെ നിലനിൽക്കുന്നില്ലെന്ന കോടതി കണെ​‍്ടത്തി. ലൗജിഹാദ്‌ ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും തന്നെ പോലിസിന്‌ കണെ​‍്ടത്താനായിരുന്നില്ല.

പത്തനംതിട്ടയിലെ രണ്ട്‌ കോളജ്‌ വിദ്യാർഥിനികൾ ഇസ്​‍്ലാം മതം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണു സംസ്ഥാനത്ത്‌ ലൗജിഹാദ്‌ വിവാദം കൊഴുക്കുന്നത്‌. സഹപാഠികളായ മുസ്​‍്ലിം ചെറുപ്പക്കാരുമൊത്ത്‌ ജീവിക്കാൻ തീരുമാനിച്ച ഇവർക്കെതിരേ വീട്ടുകാർ ഹേബിയസ്‌ കോർപസ്‌ ഹരജി ഹൈക്കോടതിയിൽ ഫയൽ ചെയ്തു. സംസ്ഥാനത്ത്‌ മുസ്​‍്ലിം തീവ്രവാദത്തിന്റെ മറവിൽ ലൗജിഹാദ്‌ എന്ന ഓമനപ്പേരിൽ യുവാക്കൾ അന്യമതസ്ഥരായ യുവതികളെ മതം മാറ്റുകയാണെന്നായിരുന്നു മാധ്യമങ്ങളുടെയും ചില സംഘടനകളുടെയും പ്രചരണം. മാധ്യമപ്രചാരണം പ്രോസിക്യൂഷനും കോടതിയിൽ ആവർത്തിച്ചു. പ്രായപൂർത്തിയായ പെൺകുട്ടികൾ കോടതിക്ക്‌ മുന്നിൽ മുസ്​‍്ലിമായി ജീവിക്കണമെന്നാവശ്യപെട്ടിട്ടും പെൺകുട്ടികളെ മാതാപിതാക്കളോടൊപ്പം വിടണമെന്ന കോടതി ഉത്തരവിട്ടു. പിന്നീട്‌ കേസ്‌ പരിഗണിച്ചപ്പോൾ പെൺകുട്ടികൾ യുവാക്കൾക്കൊപ്പം പോവാൻ തയാറായില്ല. എന്നാൽ തിരുവനന്തപുരം അസിസ്റ്റന്റ്‌ കമ്മിഷണർ യുവാക്കൾക്കെതിരേ കേസെടുത്തു. ഇവരുടെ വീടുകളിൽ പോലിസ്‌ റെയ്ഡ്‌ നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.കേസിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട്‌ യുവാക്കൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ലൗജിഹാദ്‌ നിലനിൽക്കുന്നതാണെന്നും പോലിസ്‌ അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവിട്ടു. പിന്നീട്‌ കേസന്വേഷണം റദ്ദാക്കണമെന്നാവശ്യപെട്ട്‌ വീണ്ടും ഹൈക്കോടതിയെ സമീപിച്ച യുവാക്കളിലൊരാളായ ഷഹൻഷായുടെ ഹരജിയിൽ ഇടക്കാല ഉത്തരവ്‌ പുറപ്പെടുവിച്ച ജ.ശശിധരൻ നമ്പ്യാർ ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചാണിതെന്നും ഇതിന്‌ തെളിവില്ലെന്നും അന്വേഷണം അവസാനിപ്പിക്കണമെന്നും വ്യക്തമാക്കി. ഈ കേസിലാണ്‌ ഇനി അന്വേഷണം വേണെ​‍്ടന്ന അന്തിമ വിധിയുണ്ടായത്‌.

Monday, October 4, 2010

മിസ്ഡ്‌ കോളിലൂടെ വശീകരിച്ചു പീഡനം: യുവാവിനെതിരെ കേസ്‌

കൊയിലാണ്ടി: മൊബൈൽ ഫോൺ മിസ്ഡ്‌ കോളിലുടെ പ്രണയത്തിലായ യുവതിയെ വശീകരിച്ചു പീഡിപ്പിച്ചു. പാലാ സ്വദേശിയായ യുവാവിനെതിരെ കൊയിലാണ്ടി പൊലീസ്‌ കേസെടുത്തു. പുളിയഞ്ചേരി സ്വദേശി ഇരുപതുകാരിയെ കോയമ്പത്തൂരിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നുവെന്നാണു പരാതി. പാലാ സ്വദേശി സുനിൽ (ഷാജി) ആണു പീഡിപ്പിച്ചതെന്നു യുവതി പൊലീസിൽ മൊഴി നൽകി.

ആറുമാസമായി പ്രണയത്തിലായ യുവതിയെ രണ്ടു ദിവസം മുൻപ്‌ കൊയിലാണ്ടിയിൽ എത്തിയ കാമുകൻ വീട്ടുകാരറിയാതെ വിളിച്ചു​ കൊണ്ടുപോകുകയായിരുന്നു. കോയമ്പത്തൂരിൽ ലോഡ്ജിൽ മുറിയെടുത്ത്‌ ഒരു ദിവസം തങ്ങിയശേഷം കാമുകൻ കടന്നുകളഞ്ഞു. അവിടെ ഉപേക്ഷിക്കപ്പെട്ട യുവതി മണ്ണാർക്കാട്‌ എത്തിയശേഷം വീട്ടുകാരെ ബന്ധപ്പെട്ട്‌ വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയെ തുടർന്നു കൊയിലാണ്ടി പൊലീസ്‌ പെൺകുട്ടിയെ കസ്റ്റഡിയിലെടുത്ത്‌ നാട്ടിലെത്തിച്ചു. പട്ടികവിഭാഗത്തിൽ പെട്ടതാണു യുവതി.


(Source)

Tuesday, September 21, 2010

പ്രണയക്കെണി: യുവതികളുടെ തിരോധാനം വ്യാപകം

പി സി അബ്ദുല്ല

കോഴിക്കോട്‌: പ്രണയക്കെണിയൊരുക്കി മുസ്ലിം യുവതികളെ കടത്തിക്കൊണ്ടുപോവുന്ന സംഘങ്ങൾ വീണ്ടും സജീവം. വയനാട്‌ സ്വദേശികളായ മൂന്നു യുവതികൾ അടുത്തകാലത്ത്‌ അപ്രത്യക്ഷരായതിനു പിന്നിൽ പ്രണയം നടിച്ച്‌ മതംമാറ്റുന്ന ആർ.എസ്‌.എസ്‌ സംഘങ്ങളാണെന്നാണു സൂചന.
വെള്ളമുണ്ട കോക്കടവ്‌ ചേരൻകണ്ടി മൊയ്തുവിന്റെ മകൾ സൗദ (26), തരുവണ പരിയാരമുക്ക്‌ കുറുവ ബഷീറിന്റെ ഭാര്യ ഫാത്വിമ(28), കൽപ്പറ്റ മുണേ​‍്ടരി നെടുങ്ങോട്‌ സക്കീനയുടെ മകൾ ശാലുന്നിസ(18) എന്നിവരെയാണ്‌ ഏതാനും ആഴ്ചകൾക്കുള്ളിൽ കാണാതായത്‌.

ആർ.എസ്‌.എസുകാരനായ കൊല്ലം സ്വദേശി വിജയനാണ്‌ സൗദയെ കടത്തിക്കൊണ്ടുപോയത്‌. നിർമാണത്തൊഴിലാളിയായ വിജയന്റെ കൂടെ സൗദ ജോലി ചെയ്തിരുന്നു. നാലും രണ്ടരയും വയസ്സുള്ള രണ്ടു മക്കളെ ഉപേക്ഷിച്ചാണു യുവതി നാടുവിട്ടത്‌. കഴിഞ്ഞമാസം 23നാണ്‌ പരിയാരമുക്കിലെ ഫാത്വിമയെ കാണാതായത്‌. നാലര വയസ്സുള്ള മകൻ മുഹമ്മദ്‌ റഫീഖിനെയും കൂട്ടി കെല്ലൂരിലെ സഹോദരിയുടെ വീട്ടിൽ നോമ്പുതുറക്കാനെന്നു പറഞ്ഞു വീടുവിട്ടതാണ്‌. അടുത്ത വീട്ടിൽ ജോലിചെയ്തിരുന്ന കെട്ടിടനിർമാണ തൊഴിലാളി ശശിയാണ്‌ ഫാത്വിമയെ കടത്തിക്കൊണ്ടുപോയതെന്ന്‌ അന്വേഷണത്തിൽ തെളിഞ്ഞു. മുഹമ്മദ്‌ റാഫി, മുഹമ്മദ്‌ ഫിറോസ്‌ എന്നീ മക്കളെ ഉപേക്ഷിച്ചാണ്‌ ഇളയ മകനുമായി ഫാത്വിമ നാടുവിട്ടത്‌. കൂലിപ്പണിക്കാരനായ ഭർത്താവ്‌ ബഷീർ നിത്യരോഗിയാണ്‌. ഭാര്യയുടെ തിരോധാനത്തിനു ശേഷം രണ്ടു മക്കളെ കോഴിക്കോട്‌ ജില്ലയിലെ യതീംഖാനയിൽ ചേർത്തിരിക്കുകയാണ്‌.
യുവതിയെ തട്ടിക്കൊണ്ടുപോയ പടിഞ്ഞാറത്തറ 16​‍ാം മൈൽ സ്വദേശിയായ ശശി ആർ.എസ്‌.എസുകാരനാണെന്ന്‌ ഫാത്വിമയുടെ ബന്ധുക്കൾ പറഞ്ഞു. വെള്ളമുണ്ട പോലിസിലും മാനന്തവാടി ഡിവൈ.എസ്‌.പിക്കും പരാതിനൽകിയെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല. ഫാത്വിമയെ കാണിച്ചുകൊടുത്താൽ അറസ്റ്റ്‌ ചെയ്യാമെന്നാണ്‌ പോലിസ്‌ പറയുന്നതെന്നു ഭർത്താവ്‌ ബഷീർ തേജസിനോട്‌ പറഞ്ഞു.

കൽപ്പറ്റ മുണേ​‍്ടരി നെടുങ്ങോട്‌ സക്കീനയുടെ മകൾ ശാലുന്നിസ (18)യെ കാസർകോഡ്‌ ബോവിക്കാനത്തെ വാടകവീട്ടിൽവച്ചാണു കഴിഞ്ഞദിവസം കാണാതായത്‌. ശാലുന്നിസയും കുടുംബവും വർഷങ്ങളായി ബോവിക്കാനത്താണു താമസം. തിരുനെൽവേലി സ്വദേശിയായ എം മഹേഷ്‌ കുമാർ ആണ്‌ ശാലുന്നിസയെ കടത്തിക്കൊണ്ടുപോയത്‌. ഇയാളും ആർ.എസ്‌.എസുകാരനാണെന്ന്‌ വ്യക്തമായിട്ടുണ്ട്‌. കോഴിക്കോട്ടെ ഒരു ഹൈന്ദവ സ്ഥാപനത്തിൽവച്ച്‌ കഴിഞ്ഞദിവസം മതംമാറിയ ശേഷം ശാലുന്നിസയുടെ വിവാഹം നടന്നതായാണു വിവരം.
കാസർകോഡ്‌, കാഞ്ഞങ്ങാട്‌ ഭാഗങ്ങളിൽ മത പോലിസ്‌ ചമഞ്ഞ്‌ ശ്രീരാമസേന ഇതര മതവിഭാഗങ്ങളിൽപ്പെട്ട യുവാക്കളെ ഭീഷണിപ്പെടുത്തുന്നതിനിടയിലാണ്‌ മുസ്ലിം യുവതികളെ വ്യാപകമായി ആഭരണങ്ങളും മറ്റുമായി കടത്തിക്കൊണ്ടുപോവുന്നത്‌. ചെറുവത്തൂരിൽ ഏതാനും മാസങ്ങൾക്കിടെ ആറു മുസ്ലിം യുവതികളെയാണു മതംമാറ്റി കടത്തിക്കൊണ്ടുപോയത്‌. ഇതിൽ അഫ്ദലുൽ ഉലമ ബിരുദധാരിയും ഉൾപ്പെടും.

തെക്കൻ ജില്ലകളിൽ നിന്നു നിർമാണത്തൊഴിലാളികളായി എത്തുന്ന ആർ.എസ്‌.എസുകാരാണു വയനാട്ടിൽ മുസ്ലിം യുവതികളെ പ്രണയക്കെണിയിലകപ്പെടുത്തി തട്ടിക്കൊണ്ടുപോവുന്നതിനു പിന്നിലേറെയും. കഴിഞ്ഞ 10 വർഷത്തിനിടെ നൂറുകണക്കിനു സംഭവങ്ങളാണ്‌ ഇത്തരത്തിൽ ജില്ലയിൽ അരങ്ങേറിയത്‌. കോഴിക്കോട്‌ ജില്ലയിലെ കൊയിലാണ്ടി ഭാഗങ്ങളിൽ കഴിഞ്ഞ നാലുമാസത്തിനിടെ ഇത്തരം 20ഓളം സംഭവങ്ങൾ നടന്നതായാണു റിപോർട്ട്‌.

Source

Friday, September 17, 2010

മാപ്പിള യുവതിയെ മതം മാറ്റി താലികെട്ടി

പെരിന്തൽമണ്ണ: കോടതി അനുമതിയോടെ യുവതിയെ മതം മാറ്റി യുവാവ് താലി കെട്ടി. അമ്മിനിക്കാട് സ്വദേശിനി ബുഷ്റ (22) യെയാണ്‌ തിരുവിഴാംകുന്ന് സ്വദേശിയായ പ്രവീൺ, വിപിൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന യുവാവ് മതം മാറ്റി താലികെട്ടിയത്. കഴിഞ്ഞ ഒരു മാസമായി അമ്മിനിക്കാട്ടെ വീട്ടിൽ നിന്ന് യുവതിയെ കാണാതായതു സംബന്ധിച്ച് ബന്ധുക്കൾ പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ പരാതി നല്കിയിരുന്നു.ഇതിനിടെ എസ്കവേറ്റർ ഓപ്പറേറ്ററായ യുവാവിനൊപ്പം കോഴിക്കോടുവെച്ച് യുവതിയെ കണ്ടെത്തി പെരിന്തൽമണ്ണ പോലീസ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. കോടതിയിൽ ഇരുവരും വിവാഹിതരാവുന്നതായും പ്രിയ എന്ന പേര്‌ സ്വീകരിച്ച് യുവാവിനോടൊപ്പം പോവാൻ താൽപ്പര്യപ്പെടുന്നതായി അറിയിച്ചതായും പോലീസ് പറഞ്ഞു.

Wednesday, September 1, 2010

മതം മാറാൻ വിസമ്മതിച്ചു; ഗർഭിണിയെ ഭർത്താവ്‌ തീക്കൊളുത്തി

ബാംഗ്ളൂർ: മതം മാറാൻ വിസമ്മതിച്ച ഗർഭിണിയെ ഭർത്താവ്‌ തീക്കൊളുത്തി കൊല്ലാൻ ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ 24കാരി ആശുപത്രിയിൽ ചികിൽസയിലാണ്‌. ഞായറാഴ്ച രാത്രി ബാംഗ്ളൂരിലാണ്‌ സംഭവം.

മൂന്നുവർഷം മുമ്പാണ്‌ അഗോറി രാമൻ കിഷോർ എന്നയാളെ മഹ്‌റുന്നിസ വിവാഹം ചെയ്തത്‌. പിന്നീട്‌ ഇയാൾ ഇസ്​‍്ലാം മതം സ്വീകരിച്ചു സെയ്ദ്‌ അബ്ദുർറഹ്​‍്മാൻ എന്ന പേർ സ്വീകരിച്ചു. സന്തോഷകരമായ ജീവിതമായിരുന്നു തങ്ങൾ നയിച്ചുവന്നിരുന്നതെന്നു മഹ്‌റുന്നിസ പറയുന്നു.

പക്ഷേ, താൻ ഗർഭിണിയായതോടെ എല്ലാം കീഴ്മേൽ മറിഞ്ഞു. താമസം ഭർത്താവിന്റെ അച്ഛനമ്മമാരുടെ വീട്ടിലേക്കു മാറ്റിയതായിരുന്നു കാരണം. തന്നെ ഹിന്ദുമതത്തിലേക്കു പരിവർത്തനം ചെയ്യണമെന്ന നിർബന്ധത്തിനു ഭർത്താവ്‌ വഴങ്ങുകയായിരുന്നു. എന്നാൽ, മതം മാറാൻ കൂട്ടാക്കാതിരുന്ന തന്നെ കൊല്ലാൻ ശ്രമിക്കുകയായിരുന്നുവെന്നു യുവതി പറഞ്ഞു. ജലദോഷം മാറാനെന്നു പറഞ്ഞു ദേഹത്ത്‌ ഓയിന്റ്മെന്റ്‌ പുരട്ടിയ ശേഷം കത്തിക്കൊണ്ടിരിക്കുന്ന സ്റ്റൗവിനടുത്തേക്കു ഭർത്താവ്‌ യുവതിയെ തള്ളിവിടുകയായിരുന്നു. ശരീരത്തിലേക്കു തീ ആളിപ്പടർന്നതോടെ ഭർത്താവ്‌ വീട്ടിനു പുറത്തേക്ക്‌ ഓടിയതായി ആശുപത്രിക്കിടക്കയിൽ വച്ചു മഹ്‌റുന്നിസ പറഞ്ഞു. യുവതിയുടെ നിലവിളി കേട്ട അയൽവാസികളാണ്‌ വിക്ടോറിയയെ ആശുപത്രിയിലെത്തിച്ചത്‌.

ഏതാനും മാസങ്ങളായി ഭാര്യാഭർത്താക്കൻമാർ തമ്മിൽ സ്വരച്ചേർച്ചയിലായിരുന്നില്ലെന്ന്‌ അയൽക്കാരനായ ആയാസ്‌ ഖാൻ പറഞ്ഞു. ഭർത്താവിനെതിരേ കേസെടുക്കാൻ ബാംഗ്ളൂർ പോലിസ്‌ തയ്യാറായില്ലെന്ന്‌ ആരോപണമുണ്ട്‌.

(Source)

Saturday, October 24, 2009

മുസ്ലിം യുവാക്കളേ, ധീരതയോടെ

പറയവിഭാഗത്തില്‍പ്പെട്ട പരമുവിനോടു നാട്ടിന്‍പുറത്തുള്ള ഒരാള്‍ ചോദിച്ചു: "എന്താ പരമൂ, നിനക്കു മുസ്ലിമായാല്‍? അതല്ലേ അന്തസ്സ്‌?" ഉടനെ വന്നു പരമുവിന്റെ മറുപടി: "കൂടിയ മാപ്ലാര്‍ക്കു തന്നെ തിന്നാനില്ല; എന്നിട്ടല്ലേ പുതുതായി മാര്‍ക്കംകൂടുന്നവര്‍ക്ക്‌!"

വൈക്കം ബഷീര്‍ പ്രസിദ്ധനായ ഒരു സംവിധായകനെ ഇരുത്തി ഇസ്ലാമിന്റെ മഹത്ത്വങ്ങള്‍ വര്‍ണിച്ചു സംസാരിച്ചുകൊണ്ടിരിക്കെ സംവിധായകന്‍ ചോദിച്ചു: "എങ്കില്‍ ഞാന്‍ മുസ്ലിമാവട്ടെ?" ബഷീറിന്റെ മറുപടി പെട്ടെന്നായിരുന്നു. അദ്ദേഹം പറഞ്ഞു: 'നോ വേക്കന്‍സി!'

പറയന്‍ പരമു പറഞ്ഞതും വൈക്കം ബഷീര്‍ പറഞ്ഞതും ഒന്നുതന്നെ. ആചാരമോ ആര്‍ഭാടമോ പ്രതീക്ഷിച്ചോ ആരുടെയെങ്കിലും വാചകമടികള്‍ കേട്ടോ സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യാനുള്ളതല്ല ഒരാളുടെ മതവിശ്വാസം. ഗൗരവപൂര്‍ണമായ ചിന്തയും ബോധപൂര്‍വമായ തീരുമാനവും ജനിച്ചുവളര്‍ന്ന മതം തിരസ്കരിക്കുന്നതിനു മുമ്പ്‌ അത്യാവശ്യമാണ്‌. ഒരാള്‍ മുസ്ലിമാവുക എന്നതിന്റെ നേര്‍ക്കുനേരെയുള്ള അര്‍ഥം, തലേന്നു വരെയുള്ള ജീവിതപാതയില്‍ നിന്നയാള്‍ തിരിഞ്ഞുനടക്കുക എന്നാണ്‌. ഇന്നലെവരെ അനുവദനീയമായ പലതും അതോടെ അയാള്‍ക്ക്‌ അനനുവദനീയമായിത്തീരുന്നു. പലതരം ബാധ്യതകളും ഉത്തരവാദിത്തങ്ങളും പുതുതായി വന്നുചേരുന്നു. കളവുപറയാനോ കക്കാനോ വിശ്വാസവഞ്ചന നടത്താനോ വാക്കു പാലിക്കാതിരിക്കാനോ അന്യനെ അനാദരിക്കാനോ അപഹസിക്കാനോ അവരുടെ അഭിമാനത്തിനു ക്ഷതമേല്‍പ്പിക്കാനോ വ്യഭിചരിക്കാനോ മദ്യപിക്കാനോ ആളുകളെ പരിഹസിക്കാനോ ഒന്നും അയാള്‍ക്കു പാടില്ല. അന്യന്റെ താല്‍പ്പര്യത്തിനു സ്വന്തം താല്‍പ്പര്യത്തേക്കാള്‍, അയാളുടെ അഭിമാനത്തിനു സ്വാഭിമാനത്തേക്കാള്‍ മുന്തിയ പരിഗണന നല്‍കുന്ന ഇസ്ലാംമതവിശ്വാസിയുടെ ദൃഷ്ടിയില്‍ ദൈവം ഏകനായപോലെ മനുഷ്യരെല്ലാം ഏകോദരസഹോദരന്മാരാണ്‌. മതത്തിന്റെയോ ജാതിയുടെയോ നിറത്തിന്റെയോ സ്വത്തിന്റെയോ പദവിയുടെയോ പേരില്‍ മനുഷ്യര്‍ക്കിടയില്‍ വിവേചനം പാടില്ല.

ഇസ്ലാമില്‍ ഒരുകാലത്തും ആര്‍ത്തിപിടിച്ച മിഷനറി പ്രവര്‍ത്തനം ഉണ്ടായിട്ടില്ലെന്നതാണു വാസ്തവം. ഉപ്പുമാവ്‌ ഉരുട്ടിക്കൊടുത്തും അമേരിക്കന്‍ പാല്‍പ്പൊടി കലക്കിക്കൊടുത്തും ഇസ്ലാം ഒരിക്കലും അംഗസംഖ്യ വര്‍ധിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. കുഷ്ഠരോഗികള്‍ക്കൊപ്പം കിടന്നും ഓവുചാലുകളിലും ഓടകളിലും ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെ കണ്ടെടുത്തും നടത്തുന്ന ജനസേവനം അത്യന്തം ശ്ലാഘനീയമാണ്‌. എന്നാല്‍, സേവനത്തെ ഇസ്ലാം മതപരിവര്‍ത്തനത്തിനുള്ള മാര്‍ഗമായി കരുതുന്നില്ല. ഇസ്ലാമികദൃഷ്ട്യാ ജനസേവനത്തിന്റെ ലക്ഷ്യം അതു നിര്‍വഹിക്കുന്നവരുടെ പരലോകമോക്ഷമാണ്‌; അഥവാ, ദൈവപ്രീതി. ആര്‍ക്കാണോ സേവനം അര്‍പ്പിക്കുന്നത്‌ അവരില്‍നിന്നു നന്ദിയോ പ്രതിഫലമോ പ്രതീക്ഷിക്കുക ഇസ്ലാമികമല്ല. ഇതില്‍നിന്നു വ്യത്യസ്തമായി പ്രവര്‍ത്തിക്കുമ്പോഴാണ്‌ ഒളവണ്ണകളും ഒറീസകളുമുണ്ടാവുന്നത്‌.

ഇസ്ലാമിന്റെ നൈസര്‍ഗികമായ മഹത്ത്വമാണ്‌ അതിനെ ഏക്കാളത്തും വലിയ ആള്‍ക്കൂട്ടമാക്കിത്തീര്‍ക്കുന്നത്‌. ഇന്നത്തേതുപോലെ തീര്‍ത്തും പ്രതികൂലമായ സാഹചര്യം ഇസ്ലാമികച്ചരിത്രത്തില്‍ അപൂര്‍വമാണ്‌. മുസ്ലിം നാടുകളിലും മുസ്ലിം അധിവാസകേന്ദ്രങ്ങളിലും നിത്യവും ബോംബ്‌ വര്‍ഷിച്ചുകൊണേ​‍്ടയിരിക്കുന്നു. വസീറിസ്താനിലും സ്വാതിലും അഫ്ഗാനിലും ഇറാഖിലും ഫലസ്തീനിലും തെക്കന്‍ സുദാനിലും മോഗാദിഷുവിലും ബോംബ്മഴ തുടരുന്നു. ഇക്കാര്യം നിത്യേന കാലത്തു മാധ്യമങ്ങള്‍ കാലാവസ്ഥാ റിപോര്‍ട്ട്‌ വായിക്കുംപ്രകാരം വായിച്ചുതീര്‍ക്കുമ്പോള്‍ അവയിലോരോ സംഭവത്തിലും മരിക്കുന്നത്‌ നൂറുകണക്കിനു മുസ്ലിം സഹോദരീസഹോദരന്മാരാണെന്നു മനസ്സിലാക്കിക്കൊള്ളണം. എന്നിട്ടും ലോകത്ത്‌ ഇസ്ലാമിലേക്കുള്ള കടന്നുവരവ്‌ വര്‍ധിച്ചുകൊണ്ടിരിക്കുകയും മുസ്ലിം ജനസംഖ്യയില്‍ വന്‍വര്‍ധന അനുഭവപ്പെടുകയും ചെയ്യുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച്‌, ലോകത്തെ നാലാള്‍ ഒരിടത്തു കൂടിനിന്നാല്‍ അവരിലൊരാള്‍ മുസ്ലിം ആണ്‌. പല സമുദായങ്ങളുടെയും ജനസംഖ്യ നിഷേധാത്മകമായ പ്രവണത പ്രകടിപ്പിക്കുമ്പോള്‍ മുസ്ലിം ജനസംഖ്യ ആവേശത്തോടെ മുന്നേറുന്നു.

ഈ കണ്ടെത്തലിന്റെ അലയൊലികള്‍ കാംപസുകളിലും ദൃശ്യമാണ്‌. മൊട്ടത്തല കീഴ്പോട്ടു താഴ്ത്തി, ചൊറിപിടിച്ചും വെറിപിടിച്ചും കാംപസിലെ അറബി ഡിപാര്‍ട്ട്‌മന്റുകളുടെ മൂലയിലും ബാത്ത്‌ര്‍റൂമുകളുടെ ഓരങ്ങളിലും ആള്‍ക്കൂട്ടത്തെ ഭയന്നും കൂട്ടുകാരില്‍നിന്ന്‌ അകന്നും കഴിയുന്ന തൊപ്പിയിട്ട തോഴനല്ല ഇന്നു മുസ്ലിം വിദ്യാര്‍ഥി. അവന്റെ കൈയില്‍ സെല്‍ഫോണ്‍ ഉണ്ട്‌. സ്പ്ലെന്‍ഡറിലും പള്‍സറിലും ഒക്കെയാണവന്റെ വരവ്‌. അവന്‍ എല്ലാ അര്‍ഥത്തിലും അടിപൊളിയാണ്‌. അവന്റെ ഉപ്പ ഗള്‍ഫിലാണ്‌. മരുഭൂമി ഉരുക്കിയൊഴുക്കുന്ന തീക്കാറ്റേറ്റ്‌ അവന്റെ ഉപ്പ എല്ലുരുകി അധ്വാനിക്കുന്നത്‌ മകന്‍ അന്തസ്സില്‍ വസ്ത്രം ധരിച്ചും മേല്‍ത്തരം ഭക്ഷണം കഴിച്ചും ആഹ്ലാദപൂര്‍വം ജീവിക്കാനാണ്‌.

പരിമളമായ ഈ ജീവിതപരിസരവും നേരത്തേ പറഞ്ഞ ആചാരാനുഷ്ഠാനങ്ങളിലെ സുതാര്യതയും വിശ്വാസകാര്യങ്ങളിലെ സ്നിഗ്ധതയും ഒത്തുചേരുമ്പോള്‍ അവന്‍ കാംപസുകളിലെ കാന്തശക്തിയുള്ള യുവാവായിത്തീരുന്നു. അവന്റെ ദൈവത്തെ ദര്‍ശിക്കാന്‍ ദേവാലയങ്ങള്‍ക്കു മുമ്പില്‍ ക്യൂ നില്‍ക്കേണ്ട; അവനു തൊഴാനും അനുഗ്രഹം വാങ്ങാനും ഒരു പ്രത്യേക പ്രതിമയിലേക്കു നോക്കിനില്‍ക്കേണ്ട. അവന്റെ ദൈവം അവനു മുന്നിലും നിലത്തും നിരത്തിലുമുണ്ട്‌. അവനു പൂമൂടാനായി വര്‍ഷങ്ങള്‍ക്കു മുമ്പ്‌ പണമടച്ചു കാത്തിരിക്കേണ്ട; അണിയില്‍ മുമ്പിലെത്താന്‍ പൂജാരിക്ക്‌ കൈക്കൂലി കൊടുക്കേണ്ട; അവന്റെ മതത്തില്‍ പൂജാരിയോ പുരോഹിതനോ ഇല്ല. പണക്കാരനും പണിക്കാരനും കൊട്ടാരത്തില്‍നിന്ന്‌ ഇറങ്ങിവന്ന രാജാവും കുടിലില്‍നിന്നു കയറിവന്ന പ്രജയും സമന്‍മാര്‍. ആദ്യം വന്നവന്‍ ആദ്യം.

അവന്റെ മതത്തില്‍ വിവാഹം സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലുമപ്പുറം ലളിതമാണ്‌. അവിടെയും പുരോഹിതനോ പൂജാരിയോ ആവശ്യമില്ല. ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും സന്നദ്ധത, പെണ്‍കുട്ടി ദുരുപയോഗപ്പെടുത്തപ്പെടാതിരിക്കാന്‍ രക്ഷിതാവിന്റെ സാന്നിധ്യം, രണ്ടു സാക്ഷികള്‍- തീര്‍ന്നു ചടങ്ങ്‌. പെണ്‍കുട്ടിക്ക്‌ ആണ്‍കുട്ടി ഹൃദയം കൈമാറുന്നതോടൊപ്പം ഉള്ളംകൈയില്‍ 'മഹ്ര്' വച്ചുകൊടുക്കുന്നു. അവന്റെ, അവളുടെ നക്ഷത്രം പൂരാടമാവാം കാര്‍ത്തികയാവാം. ദശ ശനിയാവാം, ചൊവ്വാഴ്ചയാവാം. ദൈവംതമ്പുരാന്‍ സൃഷ്ടിച്ച ഭൂമി അതിന്റെ അച്ചുതണ്ടിന്മേല്‍ തിരിയല്‍ മുഖേന കൈവരുന്ന ഏതു ദിവസവുമാവാം. അവന്റെ/അവളുടെ മുമ്പില്‍ ചൊവ്വ എന്ന ചതിക്കുഴിയോ ശനി എന്ന ദുശ്ശകുനമോ ഇല്ല.

ഇസ്ലാമിന്റെ ഈ സ്വച്ഛത പലരെയും വിറളിപിടിപ്പിക്കുന്നു. ഇപ്പോഴും കാംപസ്‌ പ്രണയത്തിനു വേണ്ടി പരവതാനി വിരിക്കുന്നവര്‍ സംഭവത്തിലെ ഒരു തല മുസ്ലിം ആവുന്നതോടുകൂടി അതില്‍ തീവ്രവാദവും വിദേശപണവും മണക്കുന്നു. ക്രൈസ്തവ-ഹിന്ദു പ്രണയമാവാമത്രേ. പാടില്ലാത്തതു മുസ്ലിം ചെറുക്കന​‍ുമായുള്ള പ്രേമം മാത്രം. ഇതൊന്നും തുറന്നുപറയാനും തുറന്നെഴുതാനും മതേതരത്വത്തെ പിടിച്ച്‌ ആണയിടുന്നവര്‍ക്ക്‌ ഒരു ഉളുപ്പുമില്ല.

ഈ ലേഖകന്‍ ഓര്‍ക്കുന്നു: അന്നു മഞ്ചേരി യൂനിറ്റി കോളജിലെ പെണ്‍കുട്ടി ഒരു ആണ്‍ചെറുക്കന്റെ കൂടെ പ്രണയിച്ച്‌ ഇറങ്ങിപ്പോയി. രക്ഷിതാക്കള്‍ ശരീഅത്ത്‌ പ്രകാരം അവരെ വിവാഹം കഴിപ്പിക്കാന്‍ ഒരുക്കങ്ങള്‍ ചെയ്തു. പക്ഷേ, പ്രണയജോടികള്‍ക്ക്‌ പൊടിപിടിച്ച രജിസ്ട്രാര്‍ ഓഫിസില്‍ വച്ചുതന്നെ വേണം 'കാനോത്ത.​‍്‌' എന്നാലല്ലേ ശരീഅത്തിന്റെ വയറ്റത്തു ചവിട്ടാന്‍ പൊന്തിച്ച കാലിന്‌ അതിന്റെ ദൗത്യം നിര്‍വഹിക്കാനാവൂ. ചിലര്‍ അതിനു തടസ്സം നിന്നു. അമ്പോ, എന്തായിരുന്നു കുതൂഹലം! എതിര്‍ത്തവരെ ഭീകരന്മാരും തീവ്രന്മാരുമായി അവതരിപ്പിച്ചു. പ്രണയത്തിനു മുമ്പില്‍ ആകാശമല്ലാതെ അതിരുകളില്ല എന്നായിരുന്നു പെരുമ്പറ. ഇപ്പോള്‍ അതേ പ്രണയസ്നേഹികള്‍ മുസ്ലിം ചെറുപ്പക്കാരെ പ്രണയപരിസരത്തുനിന്ന്‌ ആട്ടിയോടിക്കുന്നു. പെണ്‍കുട്ടികളുടെ മുമ്പാകെ ചുവപ്പും പച്ചവും വരകള്‍ വരയ്ക്കുന്നു. അതിനു നല്‍കുന്ന ന്യായീകരണമാണ്‌ ലൗ ജിഹാദ്‌ എന്ന, ഉലക്കയും ചിന്തയും ഏച്ചുകൂട്ടിയുള്ള നാമകരണം.

മുസ്ലിം യുവാക്കളെ ഭീഷണിപ്പെടുത്തലും ഇസ്ലാമിനെ അവമതിക്കലുമാണ്‌ ലക്ഷ്യം. കോടതിയും പോലിസും ഇക്കാര്യത്തില്‍ നിരുത്തരവാദപരമായി കക്ഷിചേരുകയും കൈകോര്‍ക്കുകയും ചെയ്യുന്നു. മുസ്ലിം പെണ്‍കുട്ടി പ്രേമക്കുരുക്കില്‍ അകപ്പെട്ടാല്‍ പ്രായപൂര്‍ത്തിയായ അവളുടെ കാര്യം തീരുമാനിക്കാന്‍ അവള്‍ക്കു സ്വാതന്ത്ര്യമുണ്ട്‌. അതിനാല്‍ അവളെ കോടതി ഹിന്ദു കാമുകനോടൊപ്പം വിടുന്നു. മറുഭാഗത്ത്‌ അമുസ്ലിം പെണ്‍കുട്ടി മുസ്ലിം ചെറുക്കനെ പ്രേമിച്ചാല്‍ അവളെ മാറ്റിയെടുക്കാന്‍ കോടതി രക്ഷിതാക്കള്‍ക്കു വിശാലമായി സമയം അനുവദിക്കുന്നു- ചുരുങ്ങിയത്‌ മൂന്നാഴ്ച. നഗ്നമായ ഈ വിവേചനം പഴയ ദക്ഷിണാഫ്രിക്കയിലല്ല, മതേതര ഇന്ത്യയിലാണ്‌.

ഇസ്ലാമും ലോക മുസ്ലിം സമൂഹവും ഊതിയാല്‍ പാറിപ്പോവുന്ന അപ്പൂപ്പന്‍താടിയല്ല. അന്യരെ തട്ടിക്കൊണ്ടുവന്നു വേണ്ട ഇസ്ലാമിന്‌ അതിന്റെ കോളം നികത്താനും കളം നിറയ്ക്കാനും. ഗ്രന്ഥകാരനായ മുഹമ്മദ്‌ അസദ്‌, ദാര്‍ശനികനായ രജാ ഗറോഡി,പോപ്‌ താരം യൂസുഫുല്‍ ഇസ്ലാം എന്ന കാറ്റ്‌ സ്റ്റീവന്‍സ്‌, ലോകം അറിയുന്ന ബോക്സിങ്‌ താരം കാഷ്വസ്‌ ക്ലേ എന്ന മുഹമ്മദലി തുടങ്ങിയവരൊന്നും ഇസ്ലാം ആശ്ലേഷിച്ചതു പ്രേമിച്ചോ പ്രേമിക്കപ്പെട്ടോ അല്ല. മലയാളം കണ്ട ഏറ്റവും വലിയ പ്രതിഭയായിരുന്ന മാധവിക്കുട്ടിയെ നാലപ്പാട്ടെ സവര്‍ണാചാരങ്ങളുടെ നാലുകെട്ടില്‍നിന്നു പുറത്തുകടത്തിയും അവസാനം പാളയം പള്ളിയുടെ തിരുമുറ്റത്ത്‌ അവര്‍ക്ക്‌ അന്ത്യവിശ്രമമൊരുക്കിയതും ഏതെങ്കിലും ജിഹാദി ഗ്രൂപ്പല്ല. അഫ്ഗാനിസ്താനിലെ മലമടക്കുകളില്‍ താലിബാന്‍ ജിഹാദികളുടെ കൈയിലകപ്പെട്ട പ്രസിദ്ധ ബ്രിട്ടീഷ്‌ പത്രപ്രവര്‍ത്തക ഇവണ്‍ റിഡ്ലിയെ ഇസ്ലാമിന്റെ തിരുമുറ്റത്ത്‌ കാക്ക കൊത്തിക്കൊണ്ടിട്ടതല്ല. താലിബാന്റെ സദാചാരനിഷ്ഠയാണ്‌ അവരുടെ ഇസ്ലാം ആശ്ലേഷണത്തിനു വഴിയൊരുക്കിയത്‌.

(Source)

ബ്രാഹ്മണാള്‍ അയിത്തം റിവേഴ്സ്‌ ഗിയറില്‍!

അണ്ടി കളഞ്ഞുപോയ അണ്ണാന്റെ വൈഷമ്യത്തെക്കുറിച്ചു വൈയാകരണന്മാര്‍ ആലങ്കാരികമായി പറയാറുണ്ടെങ്കിലും സംഭവം നേരില്‍ക്കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഉടനടി കിട്ടാവുന്ന വല്ല വാഹനവും പിടിച്ച്‌ ഇന്ദ്രപുരിയിലെ ജാണ്ടെവാലയില്‍ ഹാജരാവുന്നതാണ്‌ അത്യുത്തമം. ഭര്‍തൃഹരി പോലെയുള്ള സംസ്കൃത സൗന്ദര്യശാസ്ത്രജ്ഞര്‍ ഇഴകീറി പരിശോധിച്ച വിഷയമാണ്‌. പലവിധ സിദ്ധാന്തങ്ങള്‍ പണ്ടുമുതലേ നാട്ടിലുള്ളതുമാണ്‌. എന്നാല്‍, പറ്റിയൊരു ഉദാഹരണം കണ്ടുകിട്ടാന്‍ പ്രയാസം. അതുകൊണ്ട്‌ ഇതൊരു ചരിത്രസംഭവമാണ്‌. അലങ്കാരശാസ്ത്ര, വ്യാകരണാദി വിജ്ഞാനീയങ്ങളില്‍ താല്‍പ്പര്യമുള്ളവര്‍ക്കു സുവര്‍ണകാലം എന്നും പറയാം.

എന്നുവച്ചാല്‍, ജാണ്ടെവാലയില്‍ തമ്പടിച്ചിരിക്കുന്ന കുറുവടിപ്പടയുടെ ആചാര്യവൃന്ദത്തിന്റെ സമകാലീന മനോവ്യാപാരങ്ങള്‍ വിശദീകരിക്കാന്‍ ഇതിനേക്കാള്‍ ഉചിതമായ മറ്റൊരു പ്രയോഗം മലയാളഭാഷയിലോ ചെന്തമിള്‍, സംസ്കൃതം തുടങ്ങിയ ക്ലാസിക്കല്‍ ഭാഷകളിലോ കണ്ടുകിട്ടാന്‍ പ്രയാസം. ഇത്തരം കാര്യങ്ങളില്‍ മലയാളികള്‍ക്കു പ്രത്യേകമായ ഒരു കണ്ണുണ്ട്‌. അതു നിതരാം വ്യക്തമാക്കുന്നതാണ്‌ ഈ സംഭവവും.

അണ്ടി കളഞ്ഞ അണ്ണാന്‍ എന്നു പറയുമ്പോള്‍, അണ്ണാന്‍ജി മഹാരാജ്‌ ആളു വെറും ചില്ലറക്കാരനാണെന്നു കരുതി ആട്ടിക്കളയരുത്‌. പണ്ടു രാമേശ്വരത്ത്‌ പാലംപണിയില്‍ സഹായിച്ച കക്ഷിയാണ്‌. പ്രാചീനകാലം മുതലേ സിവില്‍ എന്‍ജിനീയറിങ്‌ രംഗത്തു വിദഗ്ധരാണെന്നു രാമായണാദി കാവ്യങ്ങളില്‍ കാണുന്നുണ്ട്‌. അതുകൊണ്ടു ശ്രീരാംജി നേരിട്ടുതന്നെ വരച്ചുകൊടുത്തത്താണ്‌ പുറത്തു കാണുന്ന മൂന്നുവര. ഇപ്പോഴത്തെ കാലത്താണെങ്കില്‍ ട്രിപ്പിള്‍ സ്റ്റാറുള്ള ബ്രിഗേഡിയറിന്റേതിനു തുല്യമായ പദവി.

വിഷയം ജാണ്ടെവാലയിലെ കാരണവന്മാരാണല്ലോ. അവരാണ്‌ അഖിലഭാരതത്തിലേയും ഹൈന്ദവചിന്തയുടെ പുണ്യാത്മാക്കള്‍. അവരെന്തു കരുതുന്നുവോ അതുതന്നെ ഹൈന്ദവചിന്ത; അവരെന്തു ചെയ്യുന്നുവോ അതുതന്നെ ഹൈന്ദവരീതി; അവരെന്ത്‌ അതിക്രമങ്ങള്‍ ചെയ്യുന്നുവോ അതുതന്നെ ഹൈന്ദവനീതി. അങ്ങനെയാണു മഹാത്മാഗാന്ധിയുടെ സ്വര്‍ഗാരോഹണം മുതല്‍ ഗുജറാത്തിലെ ആയിരങ്ങളുടെ ജീവന്മുക്തി വരെയുള്ള പുണ്യകര്‍മങ്ങള്‍ കാലാകാലങ്ങളായി സംഘടിപ്പിച്ചതു. വച്ചടി വച്ചടി കയറ്റമായിരുന്നു ഇതുവരെ. സോമനാഥത്തുനിന്നു രഥയാത്ര ഉരുട്ടിക്കൊണ്ടുപോയി അയോധ്യയില്‍ പള്ളി പൊളിച്ച വകയില്‍ രാജ്യഭരണം തന്നെ കൈയില്‍വന്നു. സംസ്ഥാനഭരണം വേറെ. പച്ചക്കള്ളം നട്ടുമുളപ്പിച്ചാല്‍ രാജ്യത്ത്‌ അധികാരം കൊയ്യാനാവുമെന്നു തെളിയിച്ചതു ഈ മഹാരാഷ്ട്ര ചിത്പവന്‍ ബ്രാഹ്മണപുംഗവന്മാര്‍ തന്നെ.

പക്ഷേ, എല്ലാകാലത്തും ജനത്തെ അങ്ങനെ വിഡ്ഢികളാക്കി നിര്‍ത്താന്‍ കഴിയില്ലെന്നൊരു തോന്നല്‍ കുറച്ചുകാലമായി ഉണ്ടായിരുന്നു. പഴയ മാതിരി അടവുകളൊന്നും അങ്ങോട്ട്‌ എസ്ുന്നില്ല.

ഇപ്പോള്‍ സ്ഥിതി മാറുന്ന ലക്ഷണമാണ്‌. മലേഗാവില്‍ തുടങ്ങി ഗോവയില്‍ അവസാനിച്ച പരീക്ഷണങ്ങള്‍ തിരിച്ചടിക്കുന്ന ലക്ഷണമാണ്‌. മേത്തന്മാര്‍ അക്രമം കാണിക്കുന്നില്ലെങ്കില്‍ അവര്‍ക്കു വേണ്ടി നാം തന്നെ ചെയ്തേക്കാം എന്നുകരുതി ഒരു സേവനം നടത്തിയതാണു രണ്ടിടത്തും. ഒരിടത്തു ബോംബ്‌ പൊട്ടി; മഹാസാധ്വിയായ പെണ്ണുമ്പിള്ള പിടിയിലായി. മറ്റേടത്തു രണ്ട്‌ ഉശിരന്മാരായ കിടാങ്ങള്‍ വടിയായി.

പിന്നെയാണു ലൗ ജിഹാദ്‌ എടുത്തുവീശിയത്‌. ജിഹാദായാല്‍ പിന്നെ നോക്കേണ്ട; മറ്റവന്മാര്‍ക്കല്ലാതെ ആര്‍ക്കാണു ജിഹാദിന്റെ ഏര്‍പ്പാട്‌? ജിഹാദികള്‍ തട്ടിക്കൊണ്ടുപോയ പെണ്ണുങ്ങളുടെ കണക്കും എടുത്തു. ഇപ്പോള്‍ അതും കുരിശാവുന്ന ലക്ഷണമാണ്‌. യെദ്യൂരപ്പയുടെ നാട്ടില്‍ ക്ഷേത്രത്തില്‍ കൊണ്ടുപോയി വിവാഹം കഴിക്കാമെന്നു പറഞ്ഞു പെണ്ണിനെ വേലവച്ചു വടിയാക്കിയ ചങ്ങാതി പിടിയിലായി. ജിഹാദിക്കു പകരം കാണുന്നത്‌ സാക്ഷാല്‍ നമ്മുടെ സ്വന്തം ആള്‍. ജിഹാദികള്‍ എന്നാണാവോ ബഹുദൈവവിശ്വാസവും ക്ഷേത്രാരാധനയും ആരംഭിച്ചതു?

അതങ്ങനെ ഒരു ഭാഗത്ത്‌. മറുഭാഗത്തു നമ്മുടെ കക്ഷിയുടെ കച്ചവടം ഏതാണ്ടു പൂട്ടുന്ന മാതിരിയാണ്‌. ചിത്പവനപുരിയുടെ ആത്മാവു കുടികൊള്ളുന്ന മഹാരാഷ്ട്രയില്‍ മൂന്നാംവട്ടവും നമ്മുടെ ആള്‍ക്കാര്‍ പൊട്ടിപ്പാളീസായി. കോണ്‍ഗ്രസ്സുകാര്‍ക്കു ഹാട്രിക്കാണ്‌ കിട്ടിയത്‌. നമുക്കു കിട്ടിയ സീറ്റും വോട്ടും നോക്കിയാല്‍ അധികകാലം ഈ കച്ചവടം നടക്കാത്ത ലക്ഷണമാണ്‌.

മാത്രമല്ല, വേറെയും കുഴപ്പം. ചൗതാല നമ്മുടെ ബന്ധുവായിരുന്നു. ബന്ധുത്വം വിട്ടപ്പോള്‍ ടിയാന്റെ വോട്ടും സീറ്റും റോക്കറ്റ്‌ വിട്ടപോലെയാണു മുകളിലേക്കു കുതിച്ചതു. എന്നുവച്ചാല്‍, നമ്മുടെ സംബന്ധം വിട്ടപ്പോള്‍ ആയാറാം ഗയാറാമിന്റെ സ്വന്തം അളിയനായ ഓംപ്രകാശ്‌ ചൗതാലയ്ക്കു പോലും വോട്ടുണ്ട്‌. ചുരുക്കിപ്പറഞ്ഞാല്‍, നമുക്ക്‌ അറംപറ്റിയ മാതിരി. പണ്ടൊക്കെ ശൂദ്രരുമായി കൂട്ടുകൂടിയാല്‍ നാം ബ്രാഹ്മണാള്‍ജികള്‍ക്ക്‌ അയിത്തമായിരുന്നു. ഇപ്പോള്‍ നാമുമായി കൂടിയാല്‍ അയിത്തമാവുമെന്ന്‌ അവന്മാര്‍ ധരിക്കുന്ന നിലയിലാണു കാര്യങ്ങളുടെ പോക്ക്‌.

ഹെയ്‌ ശ്രീറാം...! നീ തന്നെ രക്ഷ.

(Source)

യുവതിയെ ഹൈക്കോടതി യുവാവിനൊപ്പം വിട്ടയച്ചു

കൊച്ചി: മുസ്ലിം യുവതിയെ ഹൈക്കോടതി സ്വകാര്യ ബസ്‌ ഡ്രൈവറായ ഹിന്ദു യുവാവിനൊപ്പം വിട്ടയച്ചു. പെരുമ്പാവൂര്‍ ചേലക്കുളം സ്വദേശിനിയായ മുസ്​‍്ലിം യുവതിയെയാണു പട്ടിമറ്റം എറപ്പുംപാറ അജേഷ്‌ എന്ന യുവാവിനൊപ്പം ഹൈക്കോടതി വിട്ടയച്ചതു. ഹൈക്കോടതി ജസ്റ്റിസ്‌ ആര്‍ ബസന്തിന്റെയാണ്‌ ഉത്തരവ്‌.

പത്തനംതിട്ട സെന്റ്‌ ജോണ്‍സ്‌ കോളജിലെ വിദ്യാര്‍ഥികളായ രണ്ടു യുവതികള്‍ മുസ്​‍്ലിം ആയി മുസ്​‍്ലിം യുവാക്കളെ വിവാഹം ചെയ്ത സംഭവത്തില്‍ ഇതേ ജഡ്ജി തന്നെ യുവതികളെ അവരുടെ മാതാപിതാക്കളോടൊപ്പം വിട്ടയച്ചിരുന്നു.

കോലഞ്ചേരി കോളജില്‍ ടി.ടി.സിക്കു പഠിക്കുകയായിരുന്ന യുവതി ഈ റൂട്ടില്‍ സര്‍വീസ്‌ നടത്തുന്ന സ്വകാര്യ ബസ്‌ ഡ്രൈവറുമായി പ്രണയത്തിലാവുകയായിരുന്നു. മൂന്നാഴ്ച മുമ്പു യുവതി യുവാവിനൊപ്പം ഒളിച്ചുപോയി. ഇതു സംബന്ധിച്ചു യുവതിയുടെ പിതാവിന്റെ ഹേബിയസ്‌ കോര്‍പസ്‌ ഹരജി പരിഗണിക്കവേയാണു യുവതിയെ യുവാവിനൊപ്പം വിട്ട്‌ കോടതി ഉത്തരവായത്‌. വീട്‌ വിട്ടു പോവുന്ന സമയത്ത്‌ യുവതി കൊണ്ടുപോയ സ്വര്‍ണം വീട്ടുകാര്‍ക്കു തിരികെനല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. യുവതി അജേഷിന്റെ നിര്‍ബന്ധപ്രകാരം ഹിന്ദുമതം സ്വീകരിച്ചതായാണു സൂചന. ഇരുവരും സ്പേഷ്യല്‍ മാരേജ്‌ ആക്റ്റ്‌ പ്രകാരമുള്ള വിവാഹ രജിസ്ട്രേഷന്‍ പോലും നടന്നിട്ടില്ല. നവംബര്‍ രണ്ടുവരെ ഒരുമിച്ചു താമസിച്ച ശേഷം കോടതിയില്‍ ഹാജരാവാനാണു കോടതി നിര്‍ദേശം.

(Source)

യുവതിയുടെ തിരോധാനത്തില്‍ ദുരൂഹത

പെരിന്തല്‍മണ്ണ: മൂന്നുവര്‍ഷം മുമ്പ്‌ ഹിന്ദു യുവാവിനൊപ്പം വീടുവിട്ടിറങ്ങിയ ഭര്‍തൃമതിയായ യുവതിയുടെ തിരോധാനത്തില്‍ ദുരൂഹതയുള്ളതായി ആരോപണം. വെട്ടത്തൂര്‍ കാപ്പ്‌ എരുത്ത്‌ ഹംസയുടെ മകള്‍ ബുഷ്‌റ (23)യാണു കാപ്പ്‌ കാളമ്പാറ കൊടുവത്ത്‌ ഇട്ടീരി എന്ന കുട്ടിമാന്റെ മകന്‍ പ്രതീഷി (25)നൊപ്പം അപ്രത്യക്ഷയായത്‌. വിവാഹ വാഗ്ദാനം നല്‍കിയതിനെ തുടര്‍ന്നാണു യുവതി തന്റെ രണ്ടു കുട്ടികളുമായി പ്രതീഷിനൊപ്പം പോയത്‌. പ്രതീഷ്‌ നാട്ടില്‍ വന്നിട്ടുണ്ടെങ്കിലും ബുഷ്‌റ എവിടെയാണെന്ന്‌ ആര്‍ക്കുമറിയില്ല.

എടത്തനാട്ടുകരയിലേക്കു വിവാഹം കഴിച്ചയച്ച യുവതിക്കു മൂന്നുംനാലും വയസ്സുള്ള രണ്ടു കുട്ടികളുണ്ട്‌. പ്രതീഷിനോടൊപ്പം ജീവിക്കാന്‍ ബുഷ്‌റ തീരുമാനിച്ചതോടെ നിയമപരമായി തന്നെ കുടുംബബന്ധങ്ങള്‍ വേര്‍പ്പെടുത്തിയിരുന്നു. വിദേശത്തു നിന്നു നാട്ടിലെത്തി ഭര്‍ത്താവ്‌ യുവതിയെ വിവാഹമോചനം നടത്തുകയും രണ്ടു കുട്ടികളെ ഏറ്റെടുക്കുകയും ചെയ്തു. പ്രതീഷിനോടൊപ്പം വിവിധ സ്ഥലങ്ങളില്‍ കറങ്ങിയ യുവതി സ്വന്തം വീട്ടില്‍ തിരിച്ചെത്താന്‍ ശ്രമിച്ചെങ്കിലും വീട്ടുകാര്‍ അനുവദിച്ചില്ല. ഇതോടെ ഇരുവരും ഗുരുവായൂരിലേക്കു വണ്ടികയറിയതായി നാട്ടുകാര്‍ പറയുന്നു. സംഭവശേഷം ഇടയ്ക്കിടെ മാത്രം നാട്ടില്‍ വരാറുള്ള പ്രതീഷിനെ കഴിഞ്ഞദിവസം മുതല്‍ നാട്ടില്‍ സ്ഥിരമായി കാണുന്നതില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ പറയുന്നു. യുവതിയോടൊപ്പം താമസിക്കുകയാണെന്നു നാട്ടില്‍ വിശ്വസിപ്പിച്ചിരുന്ന യുവാവിന്റെ പെരുമാറ്റരീതിയും യുവതിയുടെ തിരോധാനവും സംശയമുളവാക്കുന്നുണ്ട്‌.

(Source)

മതംമാറ്റ വിവാദം മതസ്വാതന്ത്ര്യത്തിന്‌ ഭീഷണി: ഇമാംസ്‌ കൗണ്‍സില്‍

>

തിരുവനന്തപുരം: പത്തനംതിട്ട കോളജിലെ രണ്ടു വിദ്യാര്‍ഥിനികള്‍ ഇസ്ലാം സ്വീകരിച്ചതുമായി ബന്ധപ്പെട്ട്‌ സംഘപരിവാര കേന്ദ്രങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന മതംമാറ്റ വിവാദം ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനു ഭീഷണിയാണെന്ന്‌ ഇമാംസ്‌ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.

സംഘപരിവാരം പ്രചരിപ്പിച്ച ലൗ ജിഹാദ്‌ പ്രസ്ഥാനം പൊള്ളയായ കുപ്രചാരണമായിരുന്നുവേന്നു തെളിഞ്ഞിട്ടും മുഖ്യധാരാ മാധ്യമങ്ങളും കോടതിയും അതിനോടു സ്വീകരിച്ച പ്രതികരണം സമൂഹത്തില്‍ ശക്തിപ്പെട്ടിരിക്കുന്ന ചില രോഗലക്ഷണങ്ങളെയാണു കാണിക്കുന്നത്‌. ഇഷ്ടമുള്ള മതവും ആദര്‍ശവും തിരഞ്ഞെടുക്കാനുള്ള അവകാശത്തിനു നേരെയുള്ള കൈയേറ്റം ഫാഷിസമായാണ്‌ പരിണമിക്കുന്നതെന്നും ഇമാം കൗണ്‍സില്‍ കുറ്റപ്പെടുത്തി.

കരമന അശ്‌റഫ്‌ മൗലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി അര്‍ഷദ്‌ മുഹമ്മദ്‌ നദ്‌വി റിപോര്‍ട്ട്‌ അവതരിപ്പിച്ചു. മതംമാറ്റം- തെറ്റും ശരിയുംҠഎന്ന വിഷയത്തില്‍ 29ന്‌ 2.30ന്‌ എറണാകുളം ടൗണ്‍ഹാളില്‍ സെമിനാര്‍ സംഘടിപ്പിക്കാനും ഓള്‍ ഇന്ത്യ ഇമാംസ്‌ കൗണ്‍സില്‍ സംസ്ഥാന സമിതി തീരുമാനിച്ചു. സെമിനാറില്‍ മുന്‍ എം.പി സെബാസ്​‍്ട്യന്‍ പോള്‍, പി കോയ, റെനി ഐലിന്‍, ബാബുരാജ്‌, മുവാറ്റുപുഴ അശ്‌റഫ്‌ മൗലവി പങ്കെടുക്കും.

(Source)

സപ്തംബറില്‍ തിരുവനന്തപുരത്ത്‌ മതംമാറ്റിയത്‌ ഏഴുപെണ്‍കുട്ടികളെ

കൊല്ലം: കഴിഞ്ഞ മാസം ആര്‍.എസ്‌.എസുകാര്‍ പ്രണയം നടിച്ച്‌ ഏഴ്‌ മുസ്ലിം പെണ്‍കുട്ടികളെ മതംമാറ്റി. റിട്ട.പോലിസ്‌ സൂപ്രണ്ടിന്റെ മകളടക്കം അഞ്ച്‌ പേരെ നഗരപരിധിയില്‍ നിന്നാണ്‌ കടത്തിയത്‌. മറ്റു രണ്ടു പേരെ രഹസ്യമായി രജിസ്റ്റര്‍ ചെയ്യിപ്പിക്കുകയായിരുന്നെന്ന്‌ തിരുവനന്തപുരം കിഴക്കേക്കോട്ട സബ്‌ രജിസ്ട്രാര്‍ ഓഫിസിലെ കണക്കുകള്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരം പേരൂര്‍ക്കട ഹാര്‍വിപുരം അബ്ദുല്ലയുടെ മകള്‍ ഒ എ റുബീനയെ വഞ്ചിയൂര്‍ ടി.സി 15/2013 ഋഷിമംഗലം രമേശിന്റെ മകന്‍ രാകേഷും വള്ളക്കടവ്‌ ടി.സി 35/1264ല്‍ എസ്‌ എസ്‌ ലൈലയെ ശ്രീകാര്യം എന്‍ജിനീയറിങ്‌ കോളജ്‌ ആനന്ദഭവനില്‍ ജയ്സണ്‍ എം കുമാറും പൂന്തുറ പുതുവല്‍ പുത്തന്‍വീട്‌ ജമീലാബീവിയുടെ മകള്‍ നൂര്‍ജഹാനെ കൊച്ചി മരട്‌ റാഫേലിന്റെ മകന്‍ തുണ്ടത്തില്‍ ഫ്രാന്‍സിസും കരമന സ്വദേശി മുസ്തഫയുടെ മകള്‍ സുനിതയെ ലൈസന്‍ ഷണ്‍മുഖവും പൂജപ്പുര കൈലാസ്‌ നഗറില്‍ റിട്ട.എസ്‌.പി ലത്തീഫിന്റെ മകളെ പന്തം ജയനുമാണ്‌ പ്രേമം നടിച്ച്‌ മതംമാറ്റി വിവാഹം രജിസ്റ്റര്‍ ചെയ്തത്‌. ഇതോടൊപ്പം തന്നെ ആറ്റിങ്ങല്‍ വെള്ളൂര്‍ക്കോണം കടുവയില്‍ പനയില്‍വീട്ടില്‍ നജീമിന്റെ മകള്‍ നജുമുന്നിസയെ തിരുവനന്തപുരം എയര്‍പോര്‍ട്ട്‌ റോഡ്‌ ശ്രീചിത്രാ നഗറില്‍ ബാലുവും കൊട്ടാരക്കര സ്വദേശി നസീനയെ തിരുവനന്തപുരം ലിറ്റില്‍ ഫ്ലവര്‍ ടി.സി 36/1382ല്‍ പ്രവീണും മതംമാറ്റി വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌.

(Source)

ലൗ ജിഹാദ്‌ കെട്ടുകഥയെന്ന്‌ കര്‍ണാടക പോലിസും

മംഗലാപുരം: ഇരുപതോളം സ്ത്രീകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ മോഹന്‍കുമാര്‍ ആനണ്ട്‌ എന്ന ബണ്ട്വാള്‍ കന്യാനയിലെ സ്കൂള്‍ അധ്യാപകനെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു തുടങ്ങിയതോടെ ലൗ ജിഹാദ്‌ എന്നത്‌ ഹിന്ദുത്വ സംഘടനകളുടെ സാങ്കല്‍പ്പിക സൃഷ്ടി മാത്രമാണെന്ന നിഗമനത്തിലേക്കു കര്‍ണാടക പോലിസും.

ബണ്ട്വാള്‍ താലൂക്കിലെ ബാരിമാരു ഗ്രാമത്തിലെ അനിത എന്ന 22കാരിയെ കാണാതായതിനു പിന്നില്‍ 'ജിഹാദി കാമുകന്‍'മാരാണെന്നു സംഘപരിവാരം വ്യാപക പ്രചാരണം നടത്തിയിരുന്നു. പാകിസ്താന്‍ പൈന്തുണയുള്ള ലൗ ജിഹാദികള്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച്‌ മതംമാറ്റിയെന്നായിരുന്നു ആരോപണം.

ഒക്ടോബര്‍ 4ന്‌ ഗുരുപുര മഠാധിപതി രാജശേഖരേന്ദ്രയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തില്‍ അനിത ഭീകരന്‍മാരുടെ കൈകളിലെത്തിപ്പെട്ടതായി ആരോപിച്ചിരുന്നു. ഇതോടെ, സംഭവം കടുത്ത വര്‍ഗീയസംഘര്‍ഷത്തിലേക്കു നയിക്കുമെന്നു ഭയന്ന പോലിസ്‌ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. രണ്ടാഴ്ചയ്ക്കകം തന്നെ പോലിസ്‌ കേസ്‌ തെളിയിച്ചു. മറ്റു നിരവധി യുവതികളോടൊപ്പം മോഹന്‍കുമാര്‍ അനിതയെയും വശീകരിച്ച്‌ വിഷംകൊടുത്ത്‌ കൊല്ലുകയായിരുന്നുവേന്നാണു പോലിസ്‌ കണ്ടെത്തിയത്‌. ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പോലിസ്‌ ഇക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്‌. ലൗ ജിഹാദിനെ കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ കര്‍ണാടക ഹൈക്കോടതി ആവശ്യപ്പെടുന്നതിന്‌ ഒരുമണിക്കൂര്‍ മുമ്പായിരുന്നു പോലിസിന്റെ ഈ വെളിപ്പെടുത്തല്‍. അനിതയുടെ കേസ്‌ തെളിഞ്ഞതോടെ ലൗ ജിഹാദ്‌ എന്ന പ്രചാരണം എന്നെന്നേക്കുമായി മണ്ണിട്ടു മൂടാനാണു കര്‍ണാടക പോലിസ്‌ ആഗ്രഹിക്കുന്നതെന്ന്‌ ഉന്നത പോലിസ്‌ വൃത്തങ്ങള്‍ ഹിന്ദു പത്രത്തോട്‌ വെളിപ്പെടുത്തി. വ്യത്യസ്ത മതക്കാരായ ദമ്പതികള്‍ക്കെതിരേ ചില മതമൗലികവാദി വിഭാഗങ്ങള്‍ വര്‍ഷങ്ങളായി ആക്രമണം നടത്തിവരുന്നുണ്ടെന്നും ലൗ ജിഹാദ്‌ എന്ന പുതിയ പ്രചാരണം അതിനെ ന്യായീകരിക്കാനായി ഉപയോഗപ്പെടുത്തുകയാണെന്നും പോലിസ്‌ പറഞ്ഞു.

ഒരുവര്‍ഷം മുമ്പ്‌ 'ലൗ ജിഹാദ്‌' ആരംഭിച്ചശേഷം ദക്ഷിണ കന്നഡയില്‍ നിന്ന്‌ 3,000 ഹിന്ദു പെണ്‍കുട്ടികളെയും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന്‌ 30,000 പെണ്‍കുട്ടികളെയും കാണാതായതായി ഒക്ടോബര്‍ 15ന്‌ ഹിന്ദുജനജാഗ്രതി സമിതി, ഡപ്യൂട്ടി കമ്മീഷണര്‍ ഓഫിസിനു മുന്നില്‍ നടത്തിയ പ്രക്ഷോഭത്തില്‍ ആരോപിച്ചിരുന്നു. സമിതിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഈ കണക്ക്‌ മറ്റ്‌ ഹിന്ദുത്വ സംഘടനകളും ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്‌.

എന്നാല്‍, സപ്തംബര്‍ 30 വരെയുള്ള ഔദ്യോഗിക കണക്കുപ്രകാരം മൂന്നുവര്‍ഷം കൊണ്ട്‌ 404 സ്ത്രീകളെയാണ്‌ ദക്ഷിണ കന്നഡ ജില്ലയില്‍ കാണാതായത്‌. ഇതില്‍ 332 പേരെ കണ്ടെത്തിയിട്ടുണ്ട്‌. കാണാതായ 57 സ്ത്രീകളെക്കുറിച്ചു മാത്രമാണ്‌ ഇനി വിവരം ലഭിക്കാനുള്ളതെന്ന്‌ ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പോലിസ്‌ പറഞ്ഞിരുന്നു.

ഈ 57ല്‍ പലരും ആത്മഹത്യചെയ്തത്തായോ അല്ലെങ്കില്‍ കാമുകരോടൊപ്പം ഒളിച്ചോടിയതായോ ആണു സംശയിക്കുന്നതെന്ന്‌ പോലിസ്‌ സൂപ്രണ്ട്‌ എ എസ്‌ റാവു പറഞ്ഞു. ഒളിച്ചോടിയവരില്‍ പലരും ഹിന്ദുക്കളല്ല. ഹിന്ദു സ്ത്രീകള്‍ ഹിന്ദു പുരുഷന്മാരോടൊത്ത്‌ ഒളിച്ചോടിയ കേസുകളും കൂട്ടത്തിലുണ്ടെന്നു റാവു വ്യക്തമാക്കി.

പടിഞ്ഞാറന്‍ മേഖലയിലുള്ള നാലു ജില്ലകളിലും ഇപ്പോള്‍ പ്രചരിപ്പിക്കുന്നതുപോലെ ഏതെങ്കിലും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി ഒരു സംഘടനയും പോലിസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ലെന്ന്‌ ഐ.ജി ഗോപാല്‍ ബി ഹുസൂര്‍ പറഞ്ഞു. ഹൈക്കോടതിയുടെ നിര്‍ദേശം അതിന്റേതായ ഗൗരവത്തിലെടുക്കുമെന്നും ഈ വിഷയത്തിന്‌ എന്നെന്നേക്കുമായി അന്ത്യംകാണാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.

(Source)

Friday, October 23, 2009

കോടതി പരാമര്‍ശം അവശേഷിപ്പിക്കുന്നത്‌ കാംപസില്‍ സംശയത്തിന്റെ മതിലുകള്‍

കൊച്ചി: കൊച്ചി: ജാതിയും മതവും അതിര്‍വരമ്പിടാത്ത കാംപസ്‌ സൗഹൃദങ്ങളുടെ ലോകത്ത്‌ സംശയത്തിന്റെ മാറാപ്പ്‌ പടര്‍ത്തുന്ന പ്രയോഗമായി കോടതിയുടെ ലൗജിഹാദ്‌, റോമിയോ ജിഹാദ്‌ പരാമര്‍ശങ്ങള്‍ മാറി.

കേരളത്തില്‍ ലൗ ജിഹാദ്‌, റോമിയോ ജിഹാദ്‌ തുടങ്ങിയ കാര്യങ്ങളില്ലെന്നു ഡി.ജി.പി റിപോര്‍ട്ട്‌ നല്‍കിയതോടെയാണു മതസൗഹാര്‍ദത്തിനു പേരുകേട്ട കേരളത്തില്‍ കോടതിയുടെ പരാമര്‍ശം വിദ്വേഷത്തിന്റെയും സംശയത്തിന്റെയും പുകമറയായി അവശേഷിക്കുന്നത്‌.

സംഘപരിവാരം തുടര്‍ച്ചയായി ഉപയോഗിച്ചുപോന്ന ഈ പദങ്ങള്‍ കോടതി കടമെടുത്തതോടെയാണു കാംപസുകളില്‍ വ്യത്യസ്ത മതത്തില്‍പ്പെട്ട ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം സംസാരിക്കാന്‍ വരെ മടിക്കുന്ന സാഹചര്യം ഉണ്ടാക്കിയിരിക്കുന്നത്‌. സംസാരിക്കുന്നവരെ സംഘപരിവാര സംഘടനയിലെ വിദ്യാര്‍ഥികള്‍ പ്രത്യേകം നിരീക്ഷിക്കുന്നതു ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്‌. കാംപസുകളില്‍ വ്യത്യസ്ത മതത്തില്‍പ്പെട്ട സ്ത്രീ-പുരുഷന്‍മാര്‍ പഴയതുപോലെ ഇടപഴകുന്നതിനു കോടതി പരാമര്‍ശം വിഘാതമായിത്തീര്‍ന്നിരിക്കുകയാണ്‌. ഇതോടെ മതപരമായ ധ്രുവീകരണം കാംപസുകളില്‍ പ്രകടമായിരിക്കുകയാണ്‌.

ലൗ ഹജിഹാദ്‌ എന്ന പദം നേരത്തേ സംഘപരിവാരം ഉപയോഗിച്ചപ്പോള്‍ മറ്റു ഹൈന്ദവസംഘടനകള്‍ ഇതിനനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചിരുന്നില്ല. അതേസമയം, കോടതി ഈ പദം പ്രയോഗിച്ചതിലൂടെ ഹൈന്ദവസംഘടനകളില്‍ പലതും ലൗ ജിഹാദിനെതിരേ കരുതിയിരിക്കണമെന്ന മൂന്നാര്റിയിപ്പുമായി രംഗത്തെത്തി.

കോടതിയുടെ പരാമര്‍ശം മാധ്യമങ്ങളും സംഘപരിവാരവും തങ്ങളുടെ വാദത്തിന്‌ ആയുധമാക്കിയതോടെയാണു വര്‍ഗീയ തരംതിരിവ്‌ ദൃശ്യമായിരിക്കുന്നത്‌. കാംപസ്‌ പ്രണയത്തില്‍പ്പെട്ട്‌ മുസ്ലിം യുവതികളും ധാരാളം അന്യമതസ്ഥരുടെ കൂടെ പോയിട്ടുണ്ടെങ്കിലും രണ്ടു പെണ്‍കുട്ടികള്‍ ഇസ്ലാം സ്വീകരിച്ച വിഷയത്തിലാണു കോടതി കോടതി അനുചിത പരാമര്‍ശങ്ങള്‍ നടത്തിയത്‌.

പത്തനംതിട്ടയില്‍ രണ്ടു പെണ്‍കുട്ടികള്‍ മതംമാറി മുസ്ലിമാവുകയും മുസ്ലിം യുവാക്കളെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ പോലിസ്‌ ആദ്യം തയ്യാറാക്കിയ റിപോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ യുവാക്കളുടെ ജാമ്യാപേക്ഷ പരിഗണിക്കവെ കോടതി പരാമര്‍ശമായി പുറത്തുവരുകയായിരുന്നു. ഇതേ കാര്യങ്ങള്‍ തന്നെയാണു നേരത്തേ സംഘപരിവാരവും ഉന്നയിച്ചിരുന്നത്‌.

എന്നാല്‍, ലൗ ജിഹാദ്‌ എന്നൊരു പ്രതിഭാസം ഉണ്ടെന്നതരത്തില്‍ പോലിസ്‌ തയ്യാറാക്കിയ റിപോര്‍ട്ട്‌ ശരിയല്ലെന്നു സ്ഥാപിക്കുന്നതാണ്‌ ഇപ്പോള്‍ പോലിസ്‌ മേധാവി കോടതിയില്‍ നല്‍കിയിരിക്കുന്ന റിപോര്‍ട്ട്‌.

(Source)

ലൗ ജിഹാദുണ്ടെങ്കില്‍ പ്രണയക്കുരിശുമുണ്ടെന്ന്‌ എം എസ്‌ ജയപ്രകാശ്‌

കൊല്ലം: കൗമാരപ്രണയവും ഒളിച്ചോട്ടവും നാട്ടുനടപ്പായിരിക്കുന്ന രാജ്യത്ത്‌ ലൗ ജിഹാദുണ്ടെങ്കില്‍ പ്രണയത്തിന്റെ ക്രിസ്ത്യന്‍പക്ഷം പ്രണയക്കുരിശാവുമെന്നു ചരിത്രകാരന്‍ ഡോ. എം എസ്‌ ജയപ്രകാശ്‌.

ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനെതിരേ സ്വാതന്ത്ര്യസമരം കത്തിനില്‍ക്കുമ്പോഴാണു നെഹ്‌റു-എഡ്വിന പ്രണയവും ഉണ്ടായത്‌. സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തില്‍ ഇതൊരു പ്രണയക്കുരിശായിരുന്നുവേന്നു പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താനാവുമോയെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടാക്കിയ സോണിയ-രാജീവ്‌ പ്രണയത്തിനും ഈമാനം നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

(Source)

പ്രണയത്തിന്‌ ജാതിമതം കലര്‍ത്തുന്നത്‌ ശരിയല്ല: ബാലകൃഷ്ണപ്പിള്ള

കൊച്ചി: പരസ്പരം ഇഷ്ടപ്പെട്ട യുവതീയുവാക്കള്‍ വിവാഹം കഴിക്കുന്നതു ജനാധിപത്യസമൂഹത്തില്‍ പൂര്‍ണമായും ശരിയാണ്‌. അതില്‍ ജാതിയും മതവും കലര്‍ത്തുന്നതു ശരിയല്ല. ലൗ ജിഹാദ്‌ എന്ന പേരു നല്‍കി കൊട്ടിഘോഷിക്കുന്നതു ശരിയായ നടപടിയല്ലെന്നും കേരളാ കോണ്‍ഗ്രസ്‌ (ബി) സംസ്ഥാന ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപ്പിള്ള.

എറണാകുളം പ്രസ്ക്ലബ്ബിന്റെ പുനര്‍വിധി മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരിലെ വോട്ടര്‍പ്പട്ടികയില്‍ നിന്നു മുസ്ലിം സമുദായത്തെയാണു സി.പി.എം തിരഞ്ഞുപിടിച്ചൊഴിവാക്കിയതെന്നു. ജില്ലാ കലക്ടറുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സി.പി.എമ്മിന്റെ താളത്തിനൊത്തു തുള്ളുകയായിരുന്നു. യു.ഡി.എഫിന്റെ ഉറച്ച വോട്ടുകളാണു പട്ടികയില്‍ നിന്നു സി.പി.എം ഒഴിവാക്കിയത്‌. കണ്ണൂരില്‍ സി.പി.എം ജനപ്രാതിനിധ്യ നിയമമാണു ലംഘിക്കുന്നത്‌. സി.പി.എം പരിയാരം മോഡലാണ്‌ കണ്ണൂരില്‍ പ്രയോഗിക്കുന്നത്‌. ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദേശങ്ങളെ കണ്ണൂര്‍ കലക്ടര്‍ പൂര്‍ണമായും ലംഘിക്കുകയായിരുന്നുവേന്നും ബാലകൃഷ്ണപ്പിള്ള പറഞ്ഞു.

കഴിഞ്ഞ പാര്‍ലമന്റ്‌ തിരഞ്ഞെടുപ്പോടെ കേരളാ കോണ്‍ഗ്രസ്സുകളുടെ ഐക്യം അപ്രസക്തമായി. വിവിധ മുന്നണികളില്‍ നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ്‌ ഇനിയൊരിക്കലും ഭാഗികമായോ പൂര്‍ണമായോ ലയിക്കുകയില്ല- അദ്ദേഹം വ്യക്തമാക്കി. മന്നത്തു പത്മനാഭന്റെ കാലം മുതല്‍ എന്‍.എസ്‌.എസ്‌ തിരഞ്ഞെടുപ്പുകാലത്തു സ്വന്തം നിലപാടു വ്യക്തമാക്കിയിട്ടില്ല. ഏതെങ്കിലുമൊരു മുന്നണിക്കു വോട്ട്‌ ചെയ്യണമെന്നോ ചെയ്യേണ്ടെന്നോ ഒരു കാലത്തും എന്‍.എസ്‌.എസ്‌ നേതൃത്വം നിര്‍ദേശിച്ചിട്ടില്ല. എന്നാല്‍, സാമുദായിക പ്രാതിനിധ്യം വേണമെന്നവകാശപ്പെടാന്‍ എന്‍.എസ്‌.എസ്സിനവകാശമുണ്ട്‌. ഉപതിരഞ്ഞെടുപ്പില്‍ പി.ഡി.പിയുടെ രാഷ്ട്രീയനിലപാടു ജനാധിപത്യത്തിനു ചേര്‍ന്നതല്ല. ആസിയാന്‍ കരാറിനെക്കുറിച്ച്‌ ഒരക്ഷരംപോലുമറിയാതെയാണു സി.പി.എം കരാറിനെ എതിര്‍ക്കുന്നത്‌.

മനുഷ്യച്ചങ്ങല കൊണ്ടൊന്നും ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കാമെന്നു സി.പി.എം ശ്രമിക്കേണ്ട. മൂന്നു മണ്ഡലങ്ങളിലും യു.ഡി.എഫ്‌ ഉജ്വലവിജയം നേടുമെന്നു ബാലകൃഷ്ണപ്പിള്ള പറഞ്ഞു.

(Source)

പ്രണയിച്ച്‌ ലൈംഗികച്ചൂഷണത്തിനിരയാക്കി മോഹന്‍കുമാര്‍ കൊന്നത്‌ 25ലധികം സ്ത്രീകളെ

നാരായണന്‍ കരിച്ചേരി

മംഗലാപുരം: മംഗലാപുരം: ബണ്ട്വാള്‍ കന്യാനയിലെ സ്കൂള്‍ അധ്യാപകനായിരുന്ന മോഹന്‍കുമാര്‍ എന്ന ആനണ്ട്‌ പ്രണയിച്ചു വിവാഹവാഗ്ദാനം നല്‍കി ലൈംഗികപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയത്‌ 25ഓളം സ്ത്രീകളെയെന്നു പോലിസ്‌. എന്നാല്‍, പൈശാചികമായ ഡ്രാക്കുള മോഡല്‍ കൊലപാതകപരമ്പര പുറത്തുവന്നതോടെ പൊളിഞ്ഞുപോയതു സംഘപരിവാരത്തിന്റെ ലൗ ജിഹാദ്‌ ഹിഡന്‍ അജണ്ടയാണ്‌. പാവപ്പെട്ട കുടുംബത്തിലെ സ്ത്രീകളെ കാണാതായതിന്റെ ഉത്തരവാദിത്തം മുസ്ലിം യുവാക്കളുടെ പേരില്‍ ആരോപിക്കുകയായിരുന്നു മംഗലാപുരം കേന്ദ്രീകരിച്ചുള്ള സംഘപരിവാരം.

വര്‍ഗീയകലാപങ്ങളുണ്ടാക്കി മുതലെടുപ്പ്‌ നടത്തിക്കൊണ്ടിരിക്കുന്ന ഇവിടത്തെ സംഘപരിവാരശക്തികളുടെ അവസാനത്തെ ആയുധമായിരുന്നു കാണാതാവുന്ന പെണ്‍കുട്ടികള്‍. ബണ്ട്വാളിലെ അനിതയെന്ന യുവതിയെ മൂന്നുമാസം മുമ്പു കാണാതായ സംഭവത്തില്‍ ബി.ജെ.പി നേതൃത്വത്തില്‍ ബജ്‌രംഗ്ദളും ആര്‍.എസ്‌.എസുകാരും ലൗ ജിഹാദ്‌ എന്ന പേരില്‍ വര്‍ഗീയമുതലെടുപ്പിനായി ഇറങ്ങിയിരുന്നു. അനിതയടക്കമുള്ള യുവതികളെ തട്ടിക്കൊണ്ടുപോയവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട്‌ ഒരാഴ്ച മുമ്പു ബണ്ട്വാള്‍ പോലിസ്‌ സ്റ്റേഷന്‌ മുന്നില്‍ നടത്തിയ ധര്‍ണയ്ക്കു നേതൃത്വം കൊടുത്തതു മുന്‍ എം.എല്‍.എയും ബി.ജെ.പി നേതാവുമായ നാഗരാജ ഷെട്ടിയും ഇവിടത്തെ മഠാധിപതിയായ ഒരു സ്വാമിയും ബജ്‌രംഗ്ദള്‍ നേതാക്കളുമായിരുന്നു. ഇതേത്തുടര്‍ന്ന്‌ പോലിസ്‌ നടത്തിയ വിശദമായ അന്വേഷണത്തിലാണ്‌ അധ്യാപകനായ മോഹന്‍കുമാറിന്റെ കിരാതകൊലപാതകങ്ങള്‍ വെളിപ്പെട്ടത്‌. അതിനിടെ, കാണാതായ യുവതിയുടെ ഉത്തരവാദിത്തം ഭീകരപ്രവര്‍ത്തകരില്‍ ചാര്‍ത്തിവയ്ക്കാനും പോലിസ്‌ ശ്രമിച്ചിരുന്നു. എന്നാല്‍, ആര്‍.എസ്‌.എസ്സിന്റെ അനുഭb ‍ാവിവൃന്ദത്തില്‍പ്പെട്ടയാളെന്നു സംശയിക്കുന്ന ഒരാള്‍ തന്നെ കൊലയാളിയായതോടെ സംഘപരിവാരത്തിനു മിണ്ടാട്ടമില്ലാതായി.

കാസര്‍കോഡ്‌ താലൂക്കില്‍ നിന്നും ദക്ഷിണ കാനറ ജില്ലകളില്‍ നിന്നുമായി മോഹന്‍കുമാര്‍ വിവാഹവാഗ്ദാനം നല്‍കി ക്ഷേത്രദര്‍ശനത്തിന്റെയും മറ്റും പേരുപറഞ്ഞു കൂട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ യുവതികളുടെ എണ്ണം 25ഓളം വരുമെന്നാണു ദക്ഷിണ കാനറ പോലിസിനുള്ള വിവരം. 18 കൊലപാതകങ്ങളാണ്‌ ഇതുവരെയായി സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്‌. എന്നാല്‍, കൊലപ്പെടുത്തിയ പല സ്ത്രീകളുടെയും പേരു വ്യക്തമായിട്ടില്ല. കഴിഞ്ഞ ജൂണ്‍ 17നു ബണ്ട്വാളില്‍ നിന്നു കാണാതായ 22കാരി അനിതയുടെ ഫോണില്‍ നിന്നു ലഭിച്ച കാളുകള്‍ തേടിപ്പിടിച്ചാണു ഞെട്ടിക്കുന്ന തെളിവുകള്‍ പോലിസ്‌ ശേഖരിച്ചതു. ഇതേ ഫോണില്‍ നിന്നു കാണാതായ നിരവധി പെണ്‍കുട്ടികളുടെ നമ്പറുകളിലേക്കും മോഹന്‍കുമാറിന്റെ ഫോണിലേക്കു വിളിയുണ്ടായിരുന്നു. ഇരകളുടെ സിംകാര്‍ഡുകളും മൊബെയില്‍ ഫോണുകളും മോഹന്‍കുമാര്‍ സ്വന്തമാക്കിയിരുന്നുവേന്ന്‌ ഐ.ജി പി ഗോപാല്‍ ഹോസൂര്‍ പറഞ്ഞു.

ബസ്സ്റ്റാന്റുകളില്‍ വച്ചും ഫോണിലൂടെയും പരിചയപ്പെടുന്ന യുവതികളെ വലയില്‍പ്പെടുത്തി സ്ത്രീധനമില്ലാതെ വിവാഹം നടത്താമെന്നു വഗ്ദാനം നല്‍കും. പിന്നീടു ക്ഷേത്രദര്‍ശനത്തിനാണെന്നും പറഞ്ഞു മൈസൂര്‍, ബാംഗ്ലൂര്‍, മടിക്കേരി, ഹാസന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോവും. അവിടങ്ങളിലെ ബസ്സ്റ്റേഷനടുത്തുള്ള താഴ്‌ന്ന ഹോട്ടലുകളുകളില്‍ മുറിയെടുത്തു രാപ്പകല്‍ പീഡിപ്പിക്കും. പിറ്റേദിവസം രാവിലെ അടുത്തുള്ള ക്ഷേത്രത്തിലേക്കാണെന്നും പറഞ്ഞ്‌ അവിടെ നിന്നുമിറങ്ങും. ക്ഷേത്രദര്‍ശനത്തിനു പോവുമ്പോള്‍ ആഭരണങ്ങള്‍ പാടില്ലെന്നു പറഞ്ഞു മുറിയില്‍ ഊരിവയ്ക്കാനും ആവശ്യപ്പെടും.

ബസ്സ്റ്റേഷനിലെത്തിയാല്‍ ഗര്‍ഭംധരിക്കാതിരിക്കാനുള്ള മരുന്നെന്നു പറഞ്ഞു മോഹന്‍കുമാര്‍ കൈയില്‍ കരുതിയിരുന്ന പൊട്ടാസ്യം സയനേഡ്‌ യുവതികള്‍ക്കു നല്‍കി ബസ്സ്റ്റേഷനിലെ കക്കൂസിലേക്കു പറഞ്ഞയക്കുകയാണു പതിവേന്നും ഐ.ജി വെളിപ്പെടുത്തി. യുവതി മരിച്ചെന്ന്‌ ഉറപ്പായാല്‍ മുറിയില്‍ തിരിച്ചുവന്ന്‌ ആഭരണങ്ങളെടുത്തു പുതിയ ഇരയെ തേടി നാട്ടിലേക്കു തിരിച്ചുവരും.

മരിച്ചനിലയില്‍ കണ്ടെത്തിയ യുവതികള്‍ ആത്മഹത്യ ചെയ്തത്താണെന്നു ലോക്കല്‍ പോലിസ്‌ റിപോര്‍ട്ടെഴുതുകയായിരുന്നു പതിവ്‌. ഇതുതന്നെയാണ്‌ എല്ലാ കൊലപാതകങ്ങളുടെയും രീതിയെന്നും ഐ.ജി പി ഹോസൂര്‍ തേജസിനോടു പറഞ്ഞു. കൊല്ലപ്പെട്ട സ്ത്രീകളില്‍ നാലുപേര്‍ ബണ്ട്വാളില്‍ നിന്നും മൂന്നുപേര്‍ പുത്തൂരില്‍ നിന്നും രണ്ടുപേര്‍ സുള്ള്യയില്‍ നിന്നും അഞ്ചുപേര്‍ കാസര്‍കോട്ടു നിന്നും രണ്ടുപേര്‍ ബല്‍ത്തങ്ങാടിയില്‍ നിന്നുമുള്ളവരാണ്‌. മംഗലാപുരം, മൂഡുബിദ്ര എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ സ്ത്രീകളും കൊല്ലപ്പെട്ടിട്ടുണ്ട്‌. ദേര്‍ലക്കട്ടയില്‍ മൂന്നാംഭാര്യയോടൊപ്പം താമസിക്കുന്നതിനിടെ ബുധനാഴ്ചയാണു മോഹനന്‍കുമാറിനെ ബണ്ട്വാള്‍ പോലിസ്‌ അറസ്റ്റ്‌ ചെയ്തത്‌.

ബണ്ട്വാളിലെത്തന്നെ ഒരു പ്ര്ഐമറി സ്കൂളിലെ 22 വര്‍ഷത്തെ 'സേവന'ത്തിനുശേഷം അഞ്ചുവര്‍ഷം മുമ്പു രാജിവയ്ക്കുകയായിരുന്നു. തുടര്‍ന്നാണു പുതിയ വഴി കണ്ടെത്തിയത്‌. 10 വര്‍ഷം മുമ്പു തന്റെ വിവാഹ അഭ്യര്‍ഥന നിരസിച്ച രത്നയെന്ന പെണ്‍കുട്ടിയെ ധര്‍മസ്ഥലയില്‍ കൊണ്ടുപോയി നേത്രാവതിപ്പുഴയില്‍ തള്ളിയിട്ടു കൊലപ്പെടുത്താന്‍ ശ്രമിച്ചതാണു തുടക്കം.

എന്നാല്‍, അന്നു തെളിവുകളില്ലാത്തതിനാല്‍ പ്രതി രക്ഷപ്പെട്ടു. അവസാനം കൊല്ലപ്പെട്ട ബണ്ട്വാളിലെ അനിതയുടെ ആഭരണങ്ങളും നാലു മൊബെയില്‍ ഫോണുകളും എട്ടു സയനേഡ്‌ ഗുളികകളും പോലിസ്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇനിയും ചില യുവതികളെ കാണാതായതുമായി ബന്ധപ്പെട്ട കേസുകള്‍ തെളിയാനുണ്ടെന്നും ബണ്ട്വാള്‍ പോലിസ്‌ പറഞ്ഞു.

രണ്ടാമത്തെ സംഭവം

കാസര്‍കോഡ്‌: നിരവധി യുവതികളെ പൈശാചികമായി കൊലപ്പെടുത്തിയത്‌ രാജ്യത്ത്‌ ഇതുവരെയുണ്ടായ വേറിട്ട സംഭവങ്ങളില്‍ രണ്ടാമത്തേത്‌. ഇതുപേലെ മറ്റൊരു സംഭവമുണ്ടായത്‌ 2006ല്‍ ഉത്തര്‍പ്രദേശിലെ നോയ്ഡയിലായിരുന്നു. ഇരുപത്തഞ്ചോളം കുട്ടികളെയായിരുന്നു വ്യവസായിയായിരുന്ന മുനീന്ദര്‍ സിങ്‌ പാന്ഥറും അദ്ദേഹത്തിന്റെ വീട്ടുവേലക്കാരന്‍ സുരേന്ദ്ര കോലിയും ചേര്‍ന്നു ദാരുണമായി കൊലപ്പെടുത്തിയത്‌.

(Source)